ഏറെ പെരുമകളുള്ള പെരുംതൃക്കോവിൽ ക്ഷേത്രം മൂവായിരത്തിലേറെ വർഷങ്ങൾക്കു മുൻപ് വസിഷ്ഠ മഹർഷിയാൽ പ്രതിഷ്ഠ നടത്തിയതെന്നാണു വിശ്വസിക്കപ്പെടുന്നത്. സാമൂതിരി രാജാവിന്റെ അധീനതയിലുള്ള ക്ഷേത്രം മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ആലത്തിയൂരിൽ പൊയ്‌ലിശ്ശേരി എന്ന പ്രദേശത്താണ്. രണ്ടര ഏക്കറോളം വിശാലമായ സ്ഥലത്താണ് ആലത്തിയൂർ പെരുംതൃക്കോവിൽ ഹനുമാൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചെമ്പുപലക പതിച്ച മേൽക്കൂരയുള്ള, സ്വർണ താഴികക്കുടത്തോടുകൂടിയ കിഴക്കേട്ട് ദർശനമായുള്ള പ്രധാന ശ്രീകോവിലിൽ ചതുർബാഹുവായ ശ്രീരാമനാണ് സാന്നിധ്യം. ഉത്തമ പുരുഷനായ ശ്രീരാമനെ പ്രത്യേക സങ്കൽപത്തിലാണു ഭക്തർ നമിക്കുന്നത്. സീതാ സമേതനല്ല ഇൗ ശ്രീരാമൻ.
ലങ്കാധിപതിയായ രാവണൻ സീതയെ അപഹരിച്ച സന്ദർഭത്തിൽ സീതാന്വേഷണത്തിനായി വാനര മുഖ്യൻ വായു പുത്രൻ ഹനുമാനെ ശ്രീരാമ ദേവൻ നിയോഗിക്കുന്ന സ്വരൂപത്തിലാണ്. ലക്ഷ്മി ദേവിയുടെ അവതാരമായ സീതാദേവിയെ കണ്ടെത്തുന്നതിനായി ശ്രീരാമസ്വാമി നൽകുന്ന അടയാള വാക്യങ്ങൾ കേൾക്കുവാൻ തല അൽപം ഇടത്തോട്ടു ചെരിച്ച് തൊഴുതു നിൽക്കുന്ന ഹനുമാൻ സ്വാമിയെ ദർശിക്കുന്നത് ഭക്തരുടെ സാഫല്യമാണ്. പ്രധാന ശ്രീകോവിലിനു തൊട്ട് വലതുവശത്തായി ചെമ്പു പലക അടിച്ച മേൽക്കൂരയോടും സ്വർണ താഴികക്കുടത്തോടും കൂടിയ കോവിലിൽ അഞ്ജലി ബദ്ധനായി നിൽക്കുന്ന ഹനുമാൻ സ്വാമിയുടെ വിഗ്രഹമാണ് പരിലസിക്കുന്നത്. സീതാന്വേഷണത്തിനായി സമുദ്ര ലംഘനത്തിന് തയാറായി നിൽക്കുന്ന ഹനുമാന്റെ ചെവിയിൽ ശ്രീരാമൻ അടയാള വാക്യം പറഞ്ഞുകൊടുക്കന്നതാണ് ഇവിടുത്തെ പ്രതിഷ്ഠാ സങ്കൽപം.
സീതാന്വേഷണത്തിനായി പോകുന്ന ഹനുമാന് ഇഷ്ട ഭക്ഷണമായ ഒരു പൊതി അവിൽ കൊടുത്തതായാണു വിശ്വാസം. അതിന്റെ സ്മരണയ്ക്കായാണ് ക്ഷേത്രത്തിൽ അവിൽ പൊതി പ്രധാന വഴിപാടായി കണക്കാക്കുന്നത്. സീതാന്വേഷണാർഥം ലങ്കയിലേക്കു പോകുന്ന ഹനുമാന് അംഗുലീയവും അടയാള വാക്യവും നൽകുന്ന സമയത്ത് ഭഗവാന്റെ ഉപദേശം ശ്രദ്ധയോടെ കേൾക്കുന്ന ഭാവത്തിലാണ് ഹനുമാൻ. രാമ കാര്യ സാധ്യാർഥം പോകുന്ന ഹനുമാന് ബ്രഹ്മ വിഷ്ണു മഹേശ്വന്മാരടക്കം മുപ്പത്തി മുക്കോടി ദേവന്മാരുടെയും അനുഗ്രഹമുണ്ടായിരുന്നു. ഹനുമാൻ സ്വാമിയുടെയും മറ്റ് വാനരന്മാരുടെയും തെക്കോട്ടുള്ള സീതാന്വേഷണ യാത്ര ഇവിടെ നിന്ന് ആരംഭിച്ചെന്നാണു വിശ്വാസം. നാലമ്പലത്തിന് ഉള്ളിൽ കന്നിമൂലയിൽ ഒരു ശ്രീകോവിലിൽ തന്നെ ഗണപതിയും അയ്യപ്പസ്വാമിയും സാന്നിധ്യം ചെയ്യുന്നു. വായു കോണിൽ ദുർഗാദേവിയുടെ സാന്നിധ്യവുമുണ്ട്. ഹനുമാൻ സ്വാമിയുടെ ശ്രീകോവിലിനു തൊട്ടുമുമ്പിലുള്ള ചുമരിൽ ആലേഖനം ചെയ്ത ഭദ്രകാളി രൂപത്തിന് പ്രത്യേക ചൈതന്യമുണ്ട്.
ഇവിടെയും ആരാധന നടന്നുവരുന്നു. നാലമ്പലത്തിനു പുറത്തു പ്രദക്ഷിണ വഴിക്കുള്ളിൽ തെക്കു കിഴക്ക് ഭാഗത്തായി മഹാ വിഷ്‌ണുവിന്റെ പ്രതിഷ്ഠയുണ്ട്. പ്രദക്ഷിണ വഴിക്ക് പുറത്ത് വടക്കുകിഴക്കു ഭാഗത്തായി കിഴക്കോട്ട് അഭിമുഖമായി ലക്ഷ്മണ സ്വാമിയുടെ പ്രതിഷ്ഠയും ഉണ്ട്. ഭഗവാന്റെ സന്തത സഹചാരിയായ ലക്ഷ്മണ സ്വാമി ഭഗവാൻ ആഞ്ജനേയ സ്വാമിക്ക് ഉപദേശം കൊടുക്കുന്ന അവസരത്തിൽ അൽപം മാറിനിന്ന് സ്വരൂപത്തിലാണ് പ്രതിഷ്ഠ. പ്രദക്ഷിണ വഴിക്ക് പുറത്ത് തെക്കു ഭാഗത്തായി സമുദ്ര തരണത്തിന്റെ സങ്കൽപമുണ്ട്. കല്ലുകൊണ്ടുള്ള തറയിൽ ഒരറ്റത്ത് നീളത്തിൽ ഒരു കരിങ്കല്ലുണ്ട്. ഇത് സമുദ്രമായി സങ്കൽപിച്ച് ഭക്തർ ഓടി വന്ന് ഇൗ കരിങ്കല്ല് തൊടാതെ ചാടുന്നു. ഇങ്ങനെ ചാടുന്നത് ശ്രേയസ്കരമാണെന്നാണു വിശ്വാസം. ഹനുമാൻ സമുദ്രം തരണം ചെയ്ത്ഭഗവത് കാര്യം നിർവഹിച്ചത് പോലെ ഏതു വലിയ പ്രശ്നങ്ങളെയും തരണം ചെയ്ത് ജീവിതം സുഖകരമാക്കാൻ സമുദ്ര തരണത്തിന്റെ പ്രതീകമായ ഇൗ സ്വയം വഴിപാട് കൊണ്ട് സാധിക്കുമെന്നാണു വിശ്വാസം.
കാര്യസിദ്ധിക്കായി ഹനുമാനു പ്രധാന നിവേദ്യം ഒരു പൊതി കുഴച്ച അവിലും ശ്രീരാമ സ്വാമിക്ക് പഞ്ചസാര പായസവുമാണ്. കാര്യസിദ്ധിക്കായി ഒട്ടേറെ ഭക്തജനങ്ങൾ എത്തുന്ന ക്ഷേത്രമാണ് ആലത്തിയൂർ ഹനുമാൻ ക്ഷേത്രം. കേരളത്തിലെ ഹൈന്ദവ ഗൃഹങ്ങളിൽ രാത്രി ഉറങ്ങുമ്പോൾ പേടിസ്വപ്നം കാണാതിരിക്കാൻ ഉറങ്ങുന്നതിന് മുൻപ് ഇങ്ങനെ പ്രാർഥിക്കാറുണ്ട്:
ആലത്തിയൂർ ഹനുമാനേ പേടി സ്വപ്നം കാണരുതേ പേടി സ്വപ്നം കണ്ടാലോ വാലു കൊണ്ടു തട്ടിയുണർത്തേണേ
മലപ്പുറം ജില്ലയുടെ പൈതൃകം
പലർക്കും മലപ്പുറം ജില്ലാ എന്നത് ഒരു അസ്സൽ "കാക്കാതുരുത്ത്" മാത്രമാണ്.അരപ്പട്ട കെട്ടി, മലപ്പുറം കത്തിയേന്തി നടക്കുന്ന മനുഷ്യപ്പറ്റില്ലാത്ത കാക്കാമാരുടെ ഇടം.മലപ്പുറത്തിന്റെ വർഗീയ ഭൂമിയാക്കി മാറ്റാനുള്ള ഇരുട്ടിന്റെ ശക്തികളുടെ ബോധപൂർവമായ ശ്രമവും അണിയറയിൽ തകൃതിയായി നടക്കുന്നുണ്ട്. എന്നാൽ ഇതിനെയെല്ലാം തോൽപ്പിച്ചു ദൈവത്തിന്റെ സ്വന്തം മലപ്പുറം തലയുയർത്തി നിൽക്കുന്നു.മാനവികതയുടെ, സഹജീവി സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ ഉത്തമോദാഹരണമായി.
ആരൊക്കെ മറച്ചു വെച്ചാലും, പുറത്തേക്ക് തള്ളി വരുന്ന ചരിത്രവും, സാംസ്കാരിക പൈതൃകവും ഉള്ള മണ്ണാണ് മലപ്പുറം എന്നത് പലർക്കും അറിയില്ല.എന്തിന് മലപ്പുറത്തുകാരിൽ പലർക്ക് പോലും. സാഹിത്യ, കലാ, സാംസ്കാരിക മണ്ഡലങ്ങളിൽ കേരളം നാടിന് മലപ്പുറം നൽകിയ സംഭാവനകൾ വലുതാണ്.
സാഹിത്യ കവിതാ പാരമ്പര്യം
ഭാഷാപിതാവിന്റെ ജനനത്താൽ പുണ്യം നേടിയ മണ്ണാണ് മലപ്പുറം.മലപ്പുറം ജില്ലയിലെ തൃക്കണ്ടിയൂരിലെ തുഞ്ചത്ത് എഴുത്തച്ഛന്റെ എഴുത്തു കളരിയിൽ അറിവ് പകർന്നത് സമഭാവനയോട് കൂടിയാണ്, സവർണനും, അവർണനും, അഹിന്ദുവിനുമെല്ലാം ആചാര്യൻ ജ്ഞാനം പകർന്നു നൽകി.അത് കാരണം ബ്രാഹ്മണ്യത്തിന്റെ വിദ്വേഷത്തിനും, പകക്കും പാത്രമായി ഉച്ചാടനം ചെയ്യേണ്ടി വന്നുവെങ്കിലും അത് വരെ അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലം മലപ്പുറം ജില്ലയിലെ തിരൂരായിരുന്നു.
ഭക്ത കവികളിൽ ശുദ്ധമായ ഭാഷയിൽ കാവ്യങ്ങൾ കുറിച്ച കീഴാറ്റൂർ സ്വദേശിയായ മഹാകവി പൂന്താനം, സമകാലീനനായ ഭക്ത കവി മേല്പത്തൂർ ഭട്ടത്തിരിപ്പാട്, തൊട്ടടടുത്തു കിടക്കുന്ന ആതവനാടിനെ പ്രശസ്തിയിലെത്തിച്ച ബ്രഹ്മണ്യ ലോകത്തെ കുലപതികളായ ആഴ്വാഞ്ചേരി തമ്പ്രാക്കൾ" എന്നിവരുടെയും പാരമ്പര്യം മലപ്പുറമല്ലാതെ വേറേതാണ് ?
കവിതാ പാരമ്പര്യത്തിൽ മലപ്പുറം പാരമ്പര്യം ഇവരിലും ഒതുങ്ങുന്നതല്ല. മലപ്പുറം ജില്ലയിൽ നിന്നും രണ്ടു കവിതാ കളരികൾ തന്നെ നില നിന്നിരുന്നു.
അവ യഥാക്രമം വള്ളത്തോൾ കളരി, പൊന്നാനി_കളരി എന്നറിയപ്പെട്ടിരുന്നു.
വള്ളത്തോള്‍ക്കളരിയിലെ പ്രബല കവികളായിരുന്നു കുറ്റിപ്പുറത്ത് കേശവന്‍ നായരും, വള്ളത്തോള്‍ ഗോപാല മേനോനും, കിട്ടുണ്ണി നായരുമൊക്കെ. മലയാളത്തിലെ എണ്ണം പറഞ്ഞ കവിയായിരുന്ന കുട്ടികൃഷ്ണ മാരാരും മലപ്പുറം സ്വദേശിയായിരുന്നു. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ (വള്ളത്തോളിന്റെ ദേശമായ ചമ്രവട്ടത്തിനടുത്ത) തൃപ്രങ്ങോടാണ് മാരാരുടെ ജന്മ ദേശം.
പ്രശസ്തനായ കഥാകാരന്‍ നന്തനാര്‍ ജനിച്ചത് മലപ്പുറംജില്ലയിലെ അങ്ങാടിപ്പുറത്താണ്. കഥകളിയിലെ വിസ്മയമായിരുന്ന പ്രഗല്ഭ നടന്‍ വാഴേങ്കട കുഞ്ചുനായരുടെ ജന്മസ്ഥലം.
ഇന്ദുലേഖയെഴുതിയ ചന്തു മേനോൻ പരപ്പനങ്ങാടിയിലാണ് തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ചിലവഴിച്ചത്.
സ്വാതന്ത്ര്യ സമര പാരമ്പര്യം
സാഹിത്യ മേഖലയിൽ മാത്രമാണോ മലപ്പുറം പാരമ്പര്യം? അല്ല, ബ്രിട്ടിഷ്കാരെ കിടു കിടാ വിറപ്പിച്ച ധീരന്മാരയ മാപ്പിള പോരാളികൾക്കും അവരുടെ നേതാക്കളായ വാരിയൻകുന്നതിനെയും പോലുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാളികൾക്ക് ജന്മം നൽകിയ മണ്ണാണ് മലപ്പുറം. ബ്രിട്ടീഷുകാരോട് നീതിക്കുവേണ്ടി പോരാടി രാജ്യഭ്രഷ്ടനായ മമ്പുറം തങ്ങളും ഗാന്ധിജിക്കും നൂറുവര്‍ഷംമുമ്പ് ബ്രിട്ടീഷുകാര്‍ക്കെതിരെ നികുതിനിഷേധ പ്രസ്ഥാനമാരംരംഭിച്ച വെളിങ്കോട് ഉമര്‍ഖാസിയും യാഥാസ്ഥിതികത്വങ്ങളെ നേരിട്ട് സമുദായത്തില്‍ ആധുനിക ചലനങ്ങള്‍ക്ക് വഴിതുറന്ന സനാവുള്ള മക്തി തങ്ങളുമൊക്കെ ഈ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ക്ക് പിന്നില്‍ കാണുന്ന ജില്ലയിലെ മുസ്ലിം ദേശീയ നവോത്ഥാനത്തിന്റെ നായകശക്തികളാണ്.
മലപ്പുറത്തിന്റെ ആയുർവേദ പാരമ്പര്യം
ഇനിയുമെത്രയെത്ര മഹത്തായ പാരമ്പര്യമാണ് മലപ്പുറം ജില്ലക്ക് അവകാശപ്പെടാനുള്ളത്. ആയുർവേദ പാരമ്പര്യത്തിൽ കോട്ടക്കൽ ആര്യവൈദ്യശാലയുടെ പാരമ്പര്യം മറ്റാർക്ക് അവകാശപ്പെടാനാവും.ഏതെല്ലാം ദേശങ്ങളിൽ ഇന്നാണ് കോട്ടക്കൽ ചികിത്സയുടെ പ്രശസ്തിയറിഞ്ഞു രോഗികൾ കോട്ടക്കലിൽ എത്തുന്നത്.മലപ്പുറത്തിന് അഭിമാനമായി മലപ്പുറത്തിന്റെ മഹാവൈദ്യൻ പി കെ വാരിയർ നവതിയിലും ഊർജ്ജസ്വലനായി കോട്ടക്കൽ ആര്യവൈദ്യശാലയുടെ നടത്തിപ്പിൽ സജീവമായി നില കൊള്ളുന്നു.
അഷ്ട വൈദ്യന്മാരായിരുന്ന തൃപ്രങ്ങോട് മൂസ്, വിഷഹാരികളായിരുന്ന ആലത്തിയൂർ നമ്പിമാർ എന്നിവരെല്ലാം തിരൂർ താലൂക്കിലെ ആലത്തിയൂർ ദേശത്തിൽ ജീവിച്ചു മരിച്ച പ്രഗത്ഭരായിരുന്ന അഷ്ട വൈദ്യന്മാരായിരുന്നു. ഈ പാരമ്പര്യം ഇവരുടെ പിന്തലമുറകളിലൂടെ ഇന്നും നില നിൽക്കുന്നു.
ചിത്ര രചനാ മേഖല
മലപ്പുറം ജില്ലയിലുള്‍പ്പെട്ട വെളിയങ്കോട്ടാണ് വിശ്വപ്രസിദ്ധനായ ചിത്രകാരന്‍ കെ.സി.എസ്സ്. പണിക്കര്‍ പിറന്നത്. മദിരാശിയിലെ സ്‌കൂള്‍ ഓഫ് ഫൈനാര്‍ട്ട്‌സിന്റെ സ്ഥാപകനും, പ്രോഗ്രസ്സിവ് ആര്‍ട്ടിസ്റ്റ്‌സ് മൂവ്‌മെന്റിന്റെ നേതാവുമായിരുന്നു കെ സി എസ്.
രേഖാ ചിത്രങ്ങളുടെ തമ്പുരാൻ എന്നറിയപ്പെടുന്ന ആർട്ടിസ്റ് നമ്പൂതിരിയും, പ്രശസ്ത ചിത്രകാരി ടി കെ പത്മിനിയും മലപ്പുറത്തുകാർ തന്നെ.
മാജിക്ക് - ലോക പ്രശസ്ത മജീഷ്യനായിരുന്ന ആർ കെ മലയത്തും, ശിഷ്യനായ ഗോപിനാഥൻ മുതുകാടും മലപ്പുറം നിലബൂർ സ്വദേശികളാവുമ്പോൾ മാജിക് മേഖലയിൽ കൂടി മലപ്പുറം പാരമ്പര്യം അരക്കെട്ടുറപ്പിക്കുന്നു.
I once experienced a miracle involving AlattooR An^janEya. My wife was leading a group of students in a study abroad program. One of the young females students went missing one night from her host home. We heard the bad news only in the early morning from the host family. She was an only child. And I was visiting my wife with our children in the city where the study was based. Our worry can only be imagined! Anything can happen in big cities of Europe and elsewhere. For for or five hours the next morning, feverish enquiries were going on. I took out my journal and wrote a prayer to BhagavAn An^janEya who had successfully tracked down Bhagavati seeta in tREtAyugam and helped Prince rAma in recovering her. I knew about AlttiyooR from BraahmaNa friend and made an offering in writing. All of a sudden the phone bell rang and someone called to say that the young woman had called. She had a met a local youngster in a museum and went home with the new friend in great excitement talking and laughing and forgot to call her host family to tell where she was. She was only 20. Anyway, BhagavAn Alattiyoorappan saved us that day! Supposed the woman had taken a taxi in the deep night and something horrible had happened! SRee rAmadAsya namO namah! DKM Kartha
ReplyDeleteSorry, I meant AlattiyooR. Apologies for the spelling error. DKM
Delete