മഹാഭാരതം
ശ്രീ മഹാഭാരതം വേണ്ടും വിധം അർത്ഥമാക്കേണ്ടത് 'ഭക്ത്യാ യുക്ത്യാ വിഭക്ത്യശ്ച" ആയിരിക്കണമെന്ന് പഴമക്കാർ പറഞ്ഞിരിക്കുന്നു. മഹാഭരത്തിൽ സ്മരിക്കയെങ്കിലും ചെയ്യപ്പെടാത്ത ഒരു വിഷയം പോലും ആര്യവിജ്ഞാനഭണ്ഢാകാരത്തിൽ ഇല്ലതന്നെ
മന്ത്രബ്രാഹ്മണാരണ്യകോപനിഷത്തുക്കളിൽ ഉൾപ്പെട്ടിട്ടുള്ള പ്രധാനമായ സകല പാഠങ്ങളും ഉപാഖ്യാനദി സഹിതം മഹാഭരത്തിൽ അവിടവിടെ കാണാം. ഈ ഗ്രന്ഥം ചില മഹാരാജക്കന്മാരുടെ വെറും ചരിത്രമാണെന്ന് വിചാരിച്ച് ദർശിച്ചാൽ മാഹാപാപം എന്നേ പറയാൻ നിവർത്തിയുള്ളൂ.. മഹാഭാരതം പോലുള്ള പ്രൗഢഗ്രന്ഥങ്ങളിൽ അസംഭവ്യമായ കഥകൾ കണ്ടാൽ അവയെ അർത്ഥവാദരൂപമായി കരുതി അവിടെ നിന്നും വ്യംഗ്യമായി കിട്ടുന്ന തത്ത്വം മനസ്സിലാക്കിക്കൊള്ളണമെന്നുള്ള മഹാന്മാരുടെ ഉപദേശം ആലോചിച്ച് ദർശിക്കുമ്പോൾ മനുഷ്യജീവിതത്തെ നന്നാക്കനുള്ള ഏകധർമ്മോപദേശ ഗ്രന്ഥമാണ് മഹാഭാരതം എന്ന് കാണാം . ഈ മഹാഭാരതം കാമാക്രോധാദിദോഷങ്ങളെ ത്യജിച്ച് ജയം നേടാനുള്ള ഉപായമകയാൽ "ജയ" എന്ന നാമധേയം ഈ ഗ്രന്ഥത്തിന് ലഭിച്ചത്.
ഇങ്ങനെ മനസ്സിലാക്കാനായി ഇതിലെ പ്രധാന കഥാപാത്രങ്ങളുടെ വ്യാംഗ്യാർത്ഥകൽപന സൂചിപ്പിക്കാം ഇത് ഓർമ്മിച്ചുകൊണ്ട് വായിച്ചാൽ ഭാരതത്തിൻ്റെ ഘടനാസൗന്ദര്യവും ഉപദേശമഹിമയും സുഖമായി മനസ്സിലാക്കാം. ധൃതരാഷ്ട്രർ ( രാഷ്ട്രം ധരിച്ചവൻ ) കണ്ണുകാണാൻ വയ്യായ്ക അവിവേകം.. ലോകത്തെ വഹിച്ചുകൊണ്ട് പോകുന്ന അവിവേകമാണയാൾ. അദ്ദേഹത്തിൻ്റെ മക്കൾ ദുര്യോധനാദികൾ കലി മുതലായവയുടെ അംശഭാവരാകുന്നു. അഥവാ പ്രപഞ്ചപ്രേരകരായ കമാദികളുടെ രൂപീകരണമാകുന്നു ഇവർ. പാണ്ഡവന്മാർ ( പണ്ഡം അദ്ധ്യാത്മവിഷയാ ബുദ്ധിഃ യേഷാം തേ) എന്ന വ്യുത്പത്തിയാൽ സദ്ഗതിക്ക് ഒഴിച്ചു കൂടാത്തതായ പഞ്ചകോശങ്ങൾ ആകുന്നു. "ആത്മാ വൈ പുത്രഃ " എന്ന രീതിയിൽ ധർമ്മപുത്രർ ധർമ്മൻ തന്നെയാകുന്നു. (ധരിക്കുന്നത്). അന്നമയകോശം - ജഡാസ്വരൂപം മറ്റു കോശങ്ങൾക്ക് ആധാരഭൂതം ആകുന്നു. ജഗത് പ്രാണനായ വായുവിൻ്റെ പുത്രൻ ഭീമൻ പ്രാണമയകോശം ജീവസ്വരൂപം,ഇന്ദ്രീയനാഥനായ മനസ്സിൻ്റെ (ഇന്ദ്രൻ്റെ) പുത്രൻ അർജ്ജുനൻ മനോമയകോശം, ഈ മൂന്നും പിണ്ഡാത്മകമായ ഭൗതികവലംബിയാകയാൽ ഇവർ മൂന്നുപേരും പൃഥാ എന്ന പേരുകൂടിയുള്ള കുന്തിയുടെ മക്കളായിരിക്കുന്നു. പൃഥാ -പ്രഥ്വി - കുന്തി പൃഥ്വിത്മകം. മാദ്രി പുത്രന്മാർ നകുലൻ( "നഃ വിജ്ഞാനം കുലം ആശ്രയം) വിജ്ഞാനമയകോശം, സഹദേവൻ ( സ്വയം പ്രകാശമായ ആനന്ദമയകോശം) ഇവർ അശ്വനി പുത്രന്മാർ അശ്വനിദേവന്മാർ രണ്ടുപേരും സൂര്യോദയത്തിന് മുമ്പ് പ്രകാശിക്കുന്നവരും ഒരാൾ അർത്ഥദാതാവും മറ്റേയാൾ ആനന്ദദാതാവും ആകുന്നു.
പരമാത്മാ ജ്ഞാനം (സൂര്യോദയം) ഉണ്ടാകുന്നതിന് ഉദയം ചെയ്യേണ്ടതായ ജ്ഞാനവിജ്ഞാന സ്വരൂപമാണിവർ. കുന്തിക്ക് സൂര്യനിൽ തന്നെ ജനിച്ച മറ്റൊരു പുത്രനാണ് കർണ്ണൻ അഹങ്കാരസ്വരൂപി, അഞ്ചുകോശങ്ങളും പൃഥഗ്ഭാവമായിട്ടുള്ള ബോധം വരാതെ ആകപ്പാടെ ഒന്നായി വെച്ചുകൊണ്ടിരിക്കുന്നു. മമതരൂപിണിയായ ശക്തി തന്നെ കൃഷ്ണാ എന്ന പേരുള്ള പാഞ്ചാലി. ശ്രീകൃഷ്ണഭഗവാൻ സർവ്വവും തന്നിലേക്ക് ആകർഷിക്കുന്ന പരമാത്മാവ്. ... ധർമ്മകർമ്മക്ഷേത്രമായ ഈ ശരീരത്തിൽ ദൈനംദിനം സകല മനുഷ്യരും ഒന്നുപോലെ അനുഭവിച്ച് വരുന്നതുമായ പഞ്ചകോശങ്ങളും കാമക്രോധാദികളും തമ്മിലുള്ള യുദ്ധവർണ്ണനയാണ് മഹാഭാരതത്തിലെ ഇതിവൃത്തം ദോഷം വരാതെ ഏതുവിധം പതിച്ചാലാണ് പഞ്ചകോശങ്ങൾക്ക് സമ്മുന്നതിയുണ്ടാകുക എന്ന് ഉപദേശരൂപേണയും മറ്റും ഗ്രഹിപ്പിക്കുന്നു. ഈ വക ദൃഷ്ട്യാ വേണം ഈ ഗ്രന്ഥത്തെ പരിശീലിക്കുവാൻ, ഈ വിധം ധർമ്മതത്ത്വങ്ങളടങ്ങിയിട്ടുള്ള ഈ ഗ്രഥത്തെ ജ്ഞാനദൃഷ്ടിയോടു കൂടി ശ്രദ്ധിച്ചാലേ വ്യക്തമാകൂ
ചതുർയുഗങ്ങൾ സാധകനിൽ
നിങ്ങളും പ്രാപ്യസ്ഥാനമായ പരമാത്മാവും ഒന്നിക്കുന്നതു വരെയുള്ള കാലമാണ് ചതുർയുഗം. തമോഗുണം മുന്നിട്ട് നിൽക്കുകയും രജോഗുണം കുറഞ്ഞിരിക്കുകയും ചെയ്യുമ്പോൾ നാലുപാടും പകയും വിദ്വേഷവും പരക്കുന്ന കലമാണ് കലിയുഗം. അവിടെ കഴിയുന്നവൻ കലിയുഗീനൻ , അയാൾ ഭജനം ചെയ്യുകയില്ല. എന്നാൽ അയാൾ യോഗസാധനകൾ ആരംഭിക്കുന്നതോടെ യുഗപരിവർത്തനമുണ്ടാവുന്നു. തുടർന്ന് രജോഗുണം വളരുകയും തമോഗുണം തളരുകയും ചെയ്യുന്നു. സത്ത്വഗുണവും ഉള്ളിലേക്ക് കടന്നു വന്നു തുടങ്ങും. ഹർഷവും ഭയവും ആവിർഭവിക്കും .അപ്പോൾ സാധകൻ ദ്വാപുര യുഗത്തിലെത്തുകയായി. പിന്നിട് സത്ത്വഗുണം കൂടുതലാവുകയും രജോഗുണം കുറയുകയും ചെയ്യും. ഈശ്വരചിന്തനാദി കർമ്മങ്ങളിൽ തൽപര്യം ഉണ്ടാവും. അതാണ് ത്രേതായുഗത്തിന്റെ കാലം. അപ്പോൾ ത്യാഗശീലരായ സാധകർ യജ്ഞകർമ്മങ്ങളിൽ താൽപര്യം കാട്ടും.
"യജ്ഞാനാം ജപയജ്ഞേസ്മി" എന്നല്ലേ ഭഗവാൻ പറഞ്ഞീട്ടുള്ളത്. അതനുസരിച്ച് പ്രാണായാമത്തോട് ചേർന്ന് ഈശ്വരനാമ ജപത്തിൽ ആഭിമുഖ്യമുണ്ടാകുന്നു. സത്ത്വഗുണം മാത്രം ഉള്ളിൽ നിറയുന്നു. വിഷമങ്ങൾ മാറുന്നു. സമതയിൽ മുഴുകുന്നു. അപ്പോഴത്രേ കൃതയുഗത്തിന്റെ അഥവാ കൃതാർത്ഥയുഗത്തിന്റെ ആവിർഭാവം. അപ്പോൾ എല്ലയോഗികളും വിജ്ഞാനികളായി തീരുന്നു. ധ്യാനത്തിൽ മുഴുകുവാനും പരമപുരുഷനുമായി ബന്ധം സ്ഥാപിക്കുവാനും കഴിവു നേടുന്നു.
യുഗധർമ്മങ്ങളിലേക്കുള്ള കയറ്റവും ഇറക്കവും മനസ്സിൽ തന്നെയാണെന്ന് വിവേകികൾ അറിയുന്നു.. അവർ മനസ്സിനെ അധർമ്മത്തിൽ നിന്നും വിമുക്തമാക്കി നിരോധിച്ച് ധർമ്മ പ്രവർത്തനത്തിൽ ശ്രദ്ധ ചെലുത്തുന്നു. നിരുദ്ധമായ മനസ്സിന്റെ വിലയത്തോടെ യുഗങ്ങളും ഒടുവിൽ കൽപവും അവസാനിക്കുന്നു. പ്രകൃതി പുരുഷനിൽ ലയമാകുന്ന അവസ്ഥയാണ് പ്രളയം. അതിനുശേഷം ഈശ്വരതുല്ല്യമായ മഹാപുരുഷത്വം ലബ്ധ്മാകുന്നു.
മൂലപ്രകൃതിയും ബ്രഹ്മചൈതന്യവും
മൂലപ്രകൃതിയും ബ്രഹ്മചൈതന്യവുമത്രേ, സകല ചരാചരങ്ങളുടെയും മാതാപിതാക്കന്മാർ ആയിരിക്കുന്നത്. ബ്രഹ്മസാന്നിദ്ധ്യം കൊണ്ടു മൂലപ്രകൃതി ചേഷ്ടിച്ചു നിത്യ പരമാണുക്കൾ തമ്മിൽ സംയോഗ വിശ്ലേഷങ്ങളുണ്ടായി സൃഷ്ടി സ്ഥിതി സംഹാരങ്ങൾ സകലതും നിറവേറ്റിപ്പോകുന്നു. പ്രപഞ്ച നിർമാണം ബ്രഹ്മ പ്രകൃതികളുടെ സംയോഗം നിമിത്തമാണു എന്നതു അകാരരൂപണം കൊണ്ടു നമുക്കു മനസ്സിലാക്കാം. 'അ' കാരം ബ്രഹ്മമൂലപ്രകൃതി (ശിവശക്തി)കളുടെ സംയോഗം കൊണ്ടുണ്ടായ ശബ്ദമായിട്ടാണു കൽപ്പിച്ചിരിക്കുന്നതു.
എന്തുകൊണ്ടെന്നാൽ, പിന്നീടു വ്യവഹാരോചിതമായുണ്ടായിട്ടുള്ള സകല ശ്ബ്ദപ്രപഞ്ചവും, വാക്പ്രപഞ്ചവും, ഭാഷാപ്രപഞ്ചവും ആ ആദ്യ അകാരത്തിൽ നിന്നുണ്ടായതാണ് .
മിക്ക ഭാഷകളിലും ഈ അകാരം എഴുതുന്നതിൽ ഈ തത്ത്വം അടക്കിയിട്ടുണ്ട്. ഈ അക്ഷരം എഴുതുന്ന ചിഹ്നം ആകെ ഒന്നായിരുന്നാലും അതിൽ മേൽപങ്ക്, കീഴ്പങ്ക് എന്നു രണ്ട് ഭാഗങ്ങളുണ്ട്.മേൽ പങ്ക് ബ്രഹ്മത്തെ അതായത് പുല്ലിംഗ ത്തെ കുറിക്കുന്നതും, കീഴ്പങ്ക് മൂല പ്രകൃതി അതായത് സ്ത്രീലിംഗത്തെ കുറിക്കുന്നതുമാകുന്നു.ഈ രണ്ട് പങ്കും വെവ്വേറെ ഇരിക്കുന്ന അവസരത്തിൽ അവയ്ക്ക് ഈ ലിംഗവ്യത്യാസമോ വാക്യവാചകപ്രപഞ്ചം സൃഷ്ടിക്കാനുള്ള ശക്തിയോ ഇല്ല. അവയുടെ സംയോഗത്തിൽ മാത്രമേ ഓരോ പൂർണ്ണ ശബ്ദവും അക്ഷരവുമായ് ചേർന്ന് മറ്റ് ശബ്ദങ്ങളെ ജനിപ്പിച്ചും അവയോടു ചേർന്നും ഭാഷാപ്രപഞ്ചം ഉണ്ടാകുന്നുള്ളു.
കാലക്രമത്തിൽ ഈ ആദ്യ അകാരത്തിൽ അടങ്ങിയിരിക്കുന്ന ഇപ്പറഞ്ഞ തത്ത്വം മറച്ചു വച്ചു. അതിനുള്ള കാരണമെന്തെന്നാൽ ഓരോ ഭാഷയും പ്രൗഢാവസ്ഥയിൽ എത്തിയതിന്റെ ശേഷം അതിന്റെ യഥാർത്ഥ മർമസ്ഥാനം ഗോപ്യമായിവയ്ക്കേണ്ടതായും, അതറിഞ്ഞിട്ടു കേവലം കാര്യങ്ങളിൽ പ്രയോജനമില്ലാത്തത് ആയും വന്നുചേർന്നു എന്നുള്ള സംഗതിയാണ്.
സകല ഭാഷാപ്രപഞ്ചങ്ങൾക്കും ശിവശക്തിസൂചകമായ ആദ്യ അകാരത്തിന്റെ മേൽപങ്കും കീഴ്പങ്കും ആണും പെണ്ണുമായിരിക്കുന്നതു പോലെ എല്ലാ ജീവജാലങ്ങളുടെയും സൃഷ്ടിസ്ഥിതിസംഹാര കർത്താക്കന്മാരായ മാതാപിതാക്കൾ ആണും പെണ്ണൂമാണ്. ഇവരുടെ സംയോഗത്തിൽ ജീവ ജലങ്ങൾ വർദ്ധിക്കുകയും, ഐകമത്യത്തിൽ നില നിൽക്കുകയും വിശ്ലേഷത്തിൽ പ്രജാവർദ്ധന ഇല്ലാതിരിക്കുകയും ഭിന്നമതിയിൽ സമുദായനാശം നേരിടുകയും ചെയ്യുന്നു. ബ്രഹ്മസാന്നിദ്ധ്യം കൂടാതെ മൂലപ്രകൃതിക്കു ചേഷ്ടിക്കുവാൻ ശക്തിയില്ല എന്നതു നോക്കുമ്പോൾ സർവ്വ പ്രാധാന്യം ബ്രഹ്മത്തിനു തന്നെനൽകാം. എങ്കിലും ബ്രഹ്മസാന്നിദ്ധ്യ പ്രകടനത്തിനിടം അനുവദിച്ച്, സൃഷ്ടിസ്ഥിതി സംഹാരങ്ങൾ നടത്തുന്നതു മൂലപ്രകൃതിയുടെ ചേഷ്ടാവിലാസം കൊണ്ടാകയാൽ ലോകദൃഷ്ട്യാ പ്രകൃതിക്കു പ്രാഥമ്യം നൽകേണ്ടതായിരിക്കുന്നു.
മൂലപ്രകൃതിയെ പ്രപഞ്ചസൃഷ്ടിക്കു പ്രേരിപ്പിക്കുന്നത് ബ്രഹ്മചൈതന്യമാണന്നു പറഞ്ഞുവല്ലോ. എന്നാൽ ആ പ്രകൃതിസൃഷ്ടങ്ങളായ വസ്തുക്കൾ ബ്രഹ്മത്തിനു ലേശമെങ്കിലും അനുഭൂതിക്കും അവകാശത്തിനും ഉതകുന്നതോ അവയിൽ ബ്രഹ്മത്തിനു ഒരു തൽപരതയും അഭിമാനവും ഉള്ളതോ അല്ലാത്തതും ആകുന്നു. സകലവും പ്രകൃതിക്കും അവളുടെ സന്താനങ്ങൾക്കും അനുഭവത്തിനുള്ളതാണ്. അതുപോലെ പുരുഷന്റെ സ്ഥിതിയും, പ്രയത്നവും തൽഫലവും ഒന്നും തനിക്കുള്ളതല്ല, എല്ലാം സ്ത്രീയ്ക്കും അവളുടെ സന്താനങ്ങൾക്കും ഉള്ളതാണ്. പരമാർത്ഥത്തിൽ പുരുഷനും സ്ത്രീയും അന്യോന്യം ആശ്രയിക്കാതെ കഴിവില്ലങ്കിലും പുരുഷന്റേതു സ്ത്രീയെ അപേക്ഷിച്ചുനോക്കുകയാണങ്കിൽ, ഒരു ഉദാസീനന്റെ നില മാത്രമാണ്.
ബ്രഹ്മസാനിദ്ധ്യം മാത്രം കൊണ്ട് സർവ്വ്വപ്രപഞ്ച രചനയ്ക്കും ആ മൂലശക്തിയെ ശക്തമാക്കിത്തീർക്കുന്നതുപോലെ പുരുഷൻ സ്ത്രീയ്ക്കു വശംവദനായി നിന്ന് ഓരോ ശരീരപ്രപഞ്ചത്തെ സൃഷ്ടിച്ച് സംസാരചക്രം പ്രവർത്തിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അവൻ പ്രസവാദിയായ ക്ലേശങ്ങളും, ഗൃഹഭരണാദി കൃത്യഭാരങ്ങളും ഇല്ലാത്തവനും, അവന്റെ ശരീരനിർമാണം അവയ്ക്കു പറ്റാത്തതും ആണ്. കാര്യപ്രപഞ്ചത്തിൽ, പുരുഷനേക്കൾ അധികം ക്ലേശവും ബുദ്ധിമുട്ടും, ഉത്തരവാദിത്വവും സ്ത്രീയ്ക്കാകയാലും, സമുദായ വൃദ്ധിക്ഷയങ്ങൾക്ക് സ്ത്രീയുടെ കാര്യഭരണം വാസ്തവത്തിൽ ഹേതുവായിരിക്ക കൊണ്ടും അവൾക്കാണ് രണ്ടിലും പ്രാധാന്യമുള്ളത്. ഏതു പാഴ്‌വേല ചെയ്തും കാടുകയറിയും, നാടോടിയും, തെണ്ടിതിരിഞ്ഞും സ്വന്തം കടമ നിർവഹിച്ചു സ്വജനപരിരക്ഷ ചെയ്യേണ്ടതിനത്രേ പുരുഷന്മാരെ സൃഷ്ടിച്ചിരിക്കുന്നത്.
എന്നാൽ സ്വഗൃഹങ്ങളിൽ ഇരുന്നു ഇച്ഛാമാത്രശക്തിയാലും സാമർത്ഥ്യംകൊണ്ടും അവരവർക്കു വിഹിതമായിട്ടുള്ള കാര്യഭരണം ചെയ്ത് ധർമ്മനിഷ്ഠകൊണ്ടു സ്വഗൃഹപരിസരം മുതൽ ഭൂമിയൊട്ടുക്കു അജ്ഞാതശക്തിയിൽ പെടുത്തി ഭരിയ്ക്കത്തക്കവണ്ണം നിപുണതയും അധികാരവും അവകാശവും സ്ത്രീയ്ക്കാണു കൊടുത്തിരിക്കുന്നത്. പുരുഷന്റെ സാക്ഷിത്വസഹായത്തിൽ സ്ത്രീ സർവ്വതന്ത്രസ്വതന്ത്രയായ ത്രൈലോക്യനായികയും ആണ്. അല്ലാതെ മൂഢമതികൾ പറകയും ആചരിക്കുകയും ചെയ്യും വണ്ണം "ന സ്ത്രീ സ്വാന്ത്ര്യമർഹതി" എന്നു കൽപ്പിച്ച് കൂട്ടിലിട്ട കിളിയെപ്പോലെ അവളെ അജ്ഞയും, അസ്വതന്ത്രയുമായ അടിമയായും, കേവലം പുത്രോൽപാദനത്തിനുള്ള ഒരു യന്ത്രമായും കരുതുകയും, പുരുഷൻ എന്തു തോന്ന്യാസവും കാണിക്കാമെന്നുള്ള ഗർവോടുകൂടി സകല കാര്യങ്ങളും ശരിയായി ഭരിക്കാൻ തനിക്കേ കെൽപ്പുള്ളു എന്നു ശഠിക്കയും ചെയ്യുന്നതു തെറ്റും, ന്യായത്തിനും ധർമത്തിനും കാര്യത്തിനും ഏറ്റവും വിരുദ്ധവും ആകുന്നു.
ഇതിന്റെ അർത്ഥം ഇപ്പോൾ ഉദ്യോഗാദി രാജ്യഭരണകാര്യങ്ങൾ ചെയ്തുവരുന്ന പുരുഷന്മാർ സ്ത്രീകൾക്ക് ഇടം ഒഴിഞ്ഞു കൊടുത്ത് ഗൃഹത്തിൽ ചെന്ന് ശിശുക്കളെ പോറ്റിവളർത്തണമെന്നോ, ഗൃഹത്തിലിരുന്നു അന്യാദൃശമായ സ്വയംഭരണ ശക്തി ലോകമൊട്ടുക്കു വ്യാപിപ്പിക്കേണ്ട സ്ത്രീകൾഗൃഹം വിട്ടു കെട്ടിഞെളിഞ്ഞു രാജ്യകാര്യാദികൾ നടത്തുകയോ സഭ കൂടി പ്രസംഗങ്ങൾ തട്ടി മൂളിക്കുകയോ ചെയ്യണമെന്നല്ല. അവരുടെ ഗൃഹം ഒരു ചെറിയ ലോകമായും, അതിലെ അംഗങ്ങളെ ഭൂതലവാസികളായും ഉപമിക്കാം. ആ ഗൃഹത്തിൽ തന്റെ കൃത്യം അറിഞ്ഞു ധർമിഷ്ഠയായി കാര്യഭരണം നടത്തി അവിടെയുള്ള സകല പരിപുഷ്ടിക്കും ക്ഷേമത്തിനും കാരണമായിത്തീരുന്ന നായികയാണു ലോകൈകചക്രവർത്തിനി.
അങ്ങിനെ എല്ലാകാര്യവും ഇരുന്നിടത്തിരുന്ന് നടത്തുവാൻ ശേഷിയും, അധികാരവും അവകാശവും സ്ത്രീയ്ക്കുണ്ടായിരിക്കയാലും അതിനുവേണ്ട ഉപകരണങ്ങൾ സജ്ജമാക്കുന്നതിലേയ്ക്കു പുരുഷൻ കടപ്പെട്ടവനായിരിക്കയാലും, സ്ത്രീയ്ക്ക് തന്റെ വിധിവിഹിതമായിരിക്കുന്നതു ഉത്തമധർമ്മം നടത്തുവാൻ വേഷമണിഞ്ഞു പുറപ്പെടുകയോ അതിനായി തനിക്കു സ്വതേ സ്ത്രീയാക നിമിത്തം പ്രകൃതി കൽപ്പിച്ചിരിക്കുന്നതിലധികം കായക്ലേശവും മനക്ലേശവും അനുഭവിക്കുകയോ ചെയ്യേണ്ട ആവശ്യം ഒട്ടും തന്നെ ഇല്ല.
ഉത്തരവാദിത്വം ഏറുംതോറും അധികാരവും ഏറും എന്നത് പരമാർത്ഥമാണ്. മനുഷ്യലോകത്തു ഉത്തരവാദിത്വം പുരുഷനേക്കാൾ സ്ത്രീയ്ക്കാണുള്ളതെന്നതെക്കാലവും അഭേദ്യമായ ഒരു സിദ്ധാന്തപക്ഷം തന്നെ. കരുണാകണിയണുവും തീണ്ടാത്തവനും, സ്ത്രീകൾ, ഭാര്യ, ദൗഹൃദിനി, മാതാ എന്ന ഓരോ താവളങ്ങളിൽ സഹിച്ചുപോരുന്ന ബഹുവിധക്ലേശങ്ങളെപ്പറ്റി ശാന്തമായി അവലോകനം ചെയ്താൽ അവന്റെ ഉള്ളമുരുകി, ആ അത്ഭുതസൃഷ്ടിയുടെ പാദാരവിന്ദങ്ങളിൽ നമസ്‌കരിക്ക തന്നെ ചെയ്യും. സഹനശക്തിക്കും കരുതലിനും ലോകോത്തരമായ ഉദാഹരണങ്ങൾ ഈ പ്രപഞ്ചത്തിൽ ജീവലോകം ആകമാനം പരിശോധിച്ചാലും സ്ത്രീനിന്ദകന്മാരും തന്മൂലം നിർഘൃണന്മാരും കൃതഘ്‌നന്മാരുമായ പുരുഷപുരീഷങ്ങൾ പോലും സ്ത്രീകൾ തന്നെയെന്നേ പറയു. വിചാരണ ബുദ്ധിയും, കൃതജ്ഞതയുമുള്ള പുരുഷൻ അല്പനേരം അവന്റെ മനം ഒന്നു നിർത്തി ആലോചിക്കട്ടെ. നോക്കുക, അവരുടെ ദുരന്തമായ ദുഃഖങ്ങളും ഉത്തരവാദിത്വബഹുലങ്ങളും, ആഹോ! മായവിലാസം! ഈ വന്ദ്യഗാത്രികൾ ഇതെല്ലാം ആർക്കുവേണ്ടി എന്തിനായി അനുഭവിക്കുന്നു. പുരുഷന്റെ കൃതജ്ഞതയും ഒന്നും അവർ ആവശ്യപ്പെടുകയുമില്ല. അവ എത്ര നിസ്സാരങ്ങൾ! പത്തു മാസം വയറ്റിൽ കഷ്ടപ്പെട്ടു ഭേസി, ദുർവാര വേദനയനുഭവിച്ചു പ്രസവിച്ചുണ്ടാകുന്ന പ്രജ എത്രതന്നെ വികൃതവും വിരൂപവുമായിരുന്നാലും അതിന്റെ അമ്മ അതിന്റെ മലമൂത്രാദികളിൽ സ്വയം ആറാടിത്താലോലിച്ച് തീറ്റികൊടുത്ത് വളർത്തിപ്പോരുന്നു. താൻ അംഗവികലനും രോഗിയും സകലകാര്യത്തിനും പരാശ്രയം തന്നെ ശരണമായിട്ടുള്ളവനും ആയിരുന്നിട്ടുകൂടി എത്രയെന്നില്ലാതെ ബുദ്ധിമുട്ടിപ്പോറ്റുന്ന തള്ളയെപ്പറ്റി നന്ദിയോടെ സ്മരിക്കുന്നതിനു പകരം, തന്നാലാവുന്ന ദ്രോഹവും, ശല്യവും ചെയ്തുവരുന്ന പുത്രങ്കൽകൂടി സദാസമയവും യാതൊരു പ്രത്യുപകാരമോ, ആകാംക്ഷയോ കൂടാതെ അകളകങ്ക കരുണയോടെ അവർ നന്നായി വരണേ സൗഖ്യമായിരിക്കണേ എന്നുള്ള വിചാരത്തോടുകൂടി പ്രവർത്തിക്കുന്ന മാതാവിന്റെ മഹിമ മറ്റാർക്കുകിട്ടും?
പിന്നെ, സ്വശരീരരക്ഷയക്കു യതൊന്നും കൊണ്ടുവരാതെയും അവനവന്റെ ബാല്യദശയിൽ സ്വേച്ഛയായി കൈകാലുകൾ കൂടി അനക്കുവാൻ വയ്യാതെയും നിലവിളിക്കുവാൻ അല്ലാതെ മറ്റു യാതൊന്നിനും ത്രാണിയില്ലാതിരിക്കുന്ന അവസരം മുതൽ പ്രാണാന്തത്തോളം പുത്രക്ഷേമം അന്വേഷിച്ചു വർത്തിക്കുന്ന മാതൃസ്‌നേഹശക്തിക്കു തുല്യമായ ശക്തി ലോകത്തിൽ മറ്റുയാതൊന്നിനുമില്ല. മക്കളുണ്ടായാൽ പ്രായം വരുന്നതു വരേയ്ക്കു മാത്രമേ മാതൃശുശ്രൂഷ ആവശ്യമുള്ളുവെന്നും അതുവരേയ്ക്ക് മാത്രമേ അതു നില നിൽക്കുന്നുള്ളുവെന്നും അത്രത്തോലം ശുശ്രൂഷിക്കേണ്ടത് അവരുടെ കടമയാണന്നല്ലാതെ തങ്ങൾക്ക് യാതൊരു ബാദ്ധ്യതയുമില്ലന്നും ശഠിയ്ക്കുന്ന പരിഷ്‌ക്കാരികളുണ്ട്. ഈ കൃതഘ്നന്മാരോട് അവരെ ഈ ലോകത്തിലേയ്ക്ക് ആർ വിളിച്ചിട്ടാണു വന്നത് എന്നും ഇത്ര പരമദുഷ്ടന്മാരെയല്ല ക്ഷണിച്ചിരുന്നതെന്നും പറയുകയല്ലാതെ ഗത്യന്തരമില്ല.
ബാല്യത്തിലുള്ള മാതൃശുശ്രൂഷ കഴിഞ്ഞിട്ടും പിന്നെയും മരണം വരെ മാതാവു തന്നെയാണു സകലശ്രേയസ്സിനും ഹേതുവേന്നുള്ളതും വാസ്തവമാണ്. കാലം കൊണ്ടും പ്രായപൂർത്തികൊണ്ടും അവയവപൂർത്തികൊണ്ടും വികാരഭേദങ്ങൾ കൊണ്ടും ബാല്യാൽപരം മാതാവിനു കുട്ടികളെ ശുശ്രൂഷിക്കാൻ തരമില്ലാതെ വരുമ്പോൾ മാതാവ് അവരെ വിവാഹദിക്രിയകൾ ചെയ്ത് ഒരു സ്ത്രീയെ ഭരമേൽപ്പിക്കുന്നു എന്നിരിക്കിലും അവൻ സദാ സമയവും എന്തു ചെയ്യുന്നോ അവനു സുഖം തന്നയോ എന്നും മറ്റുമുള്ള ചിന്താവ്യാപാരങ്ങൾ മാതാവിന്റെ മനസ്സിൽ നിന്നു വിട്ടു പിരിയുന്നില്ല. അവരുടെ അനുഗ്രഹസൂചകവും അൻപുചൊരിയുന്നതുമായ ആ വിചാരം തന്നെയാണു പിന്നീട് മക്കർന്നുംക്ക് ശ്രേയസ്സിനു കാരണമായി തീരുന്നതു. ഇച്ഛാമാത്രം പ്രഭോഃ സൃഷ്ടി ഇച്ഛാ മാത്രം കൊണ്ടു ഭഗവാൻ എല്ലാം സൃഷ്ടിക്കുന്നു - എന്ന പോലെ അമ്മയുടെ അനുഗ്രഹം കൊണ്ടുതന്നെ മക്കളും പ്രപഞ്ചത്തിൽ പുലരുന്നു. ഇങ്ങനെ നോക്കുമ്പോർന്നും പുരുഷനെ ഒരു കാലത്തു ജനിപ്പിച്ച സാക്ഷാൽ അമ്മയും, പിന്നൊരു കാലത്തു തൽക്കാലം ഭാര്യയായിരുന്ന്, താൻ പുത്രീരൂപേണ ജനിക്കുവാൻ ഇടയാക്കുന്നതും ജീവാവസാനം താനൊരുമിച്ചിരിക്കുന്നതുമായ അമ്മയും ആണ്, സകല കാര്യവും അന്വേഷിച്ച് നടത്തുന്നതെന്നു തെളിയും.
ഇങ്ങിനെ ലോകദൃഷ്ട്യാ നോക്കുമ്പോൾ, പുരുഷനേക്കാൾ ഉത്തരവാദിത്വവും തന്മൂല അധികാരവും സ്ത്രീയ്ക്കാണെന്നതിൽ രണ്ടു പക്ഷമില്ല എന്നു തന്നെപറയാം. അതുകൊണ്ടു നമ്മുടെ മാതാപിതാക്കളത്രേ സർവ്വവും ഭരിക്കുന്നത് എന്നതിന് സംശയമില്ല - എന്നു പറയുമ്പോൾ സാമുദായികമായി സർവ്വപ്രാധാന്യവും സ്ത്രീക്കാണ് എന്നു വരുന്നു. ശരിയായിട്ടുള്ളതും ഇതു തന്നെ.
കാര്യം ഇങ്ങനെയാണങ്കിലും പുരുഷന്റെ അധികാരവലിപ്പവും ഗർവും കൊണ്ട് അയാളെ ’"ഭർത്താവ്"' എന്നും സ്ത്രീയെ "അബല" എന്നുവച്ച് ഭാര്യ - ഭരിക്കപ്പെടുവാൻ യോഗ്യ - എന്നും വിളിക്കുന്നുവല്ലോ. ഇതിൽ അനല്പമായ അനൗചിത്യം സ്പുരിക്കുന്നു എന്നു പറഞ്ഞേ തീരൂ. സ്ത്രീ തനിക്കുള്ള യഥാർഥമായ അധികാരബലത്തെപ്പറ്റി സ്വതസിദ്ധമായ വിനയപ്രഭാവം കൊണ്ടും പുരുഷനെപ്പോലെ ഒച്ച പൊങ്ങിക്കുവാൻ ഭാവിച്ചില്ല എന്നതാണു പുരുഷന്റെ ഈ അർത്ഥമില്ലാത്ത മുഷ്‌കിനും ഈ നാമധേയത്തിനും ഇടയാക്കിയത്. പൗരാണികന്മാരും മറ്റഭിജ്ഞന്മാരും പ്രഥമസ്ഥാനം സ്ത്രീയ്ക്കാണു കൊടുത്തിട്ടുള്ളത്. യഥാർത്ഥത്തിൽ സ്ത്രീയെ ഭർത്തി - രക്ഷതി ഭരിക്കുന്നവൾ - എന്നാണു പറയേണ്ടത്. മൂല പ്രകൃതിയുടെ സൃഷ്ടിസ്ഥിതിസംഹാരി ചേഷ്ടകൾക്ക് സാക്ഷിമാത്രമായും ആയതുകളുടെ അനുഭവത്തിൽ യാതൊരു പങ്കുമില്ലാതയും,നിർവ്വികാരമായും ഇരിക്കുന്ന ബ്രഹ്മത്തിന്റെ അവസ്ഥപോലെയത്രേ പുരുഷന്റെ സ്ഥിതിയും. അപ്പോൾ സ്ത്രീയ്ക്കു അവളുടെ ഏതവസ്തയിലും ഭാര്യാ [5] എന്നു നാമം കല്പിച്ചിരിക്കുന്നത് വെറും മൗഢ്യമൂലകമാണു എന്നു തെളിയും എന്തെന്നാൽ അവൾക്ക് ഭാര്യാപദം ഗർഭധാരണം വരെയേ ശോഭിക്കുന്നുള്ളു. പിന്നീട് അവൾ ഭർത്താവിനെ പുത്രനായി ജനിപ്പിക്കുന്ന ജനയിത്രി - ജായ തന്നെയായി.[6] വാസ്തവത്തിൽ ഭർത്താവുതന്നെ പുത്രരൂപേണ ജനിക്കുക നിമിത്തം ഭാര്യക്കു ജായ, അമ്മ എന്നു പേർ അന്വർത്ഥമായിരിക്കുന്നു. നോക്കുക! ഇതു പുരുഷന്റെ വിക്രിയകൾക്കുള്ള ഒരുദാഹരണമായി കരുതാം. ഇപ്രകൃതം ഇവിടെ നിൽക്കട്ടെ.
ജനിപ്പിച്ച അമ്മയും പ്രകാരാന്തരേണയുള്ള അമ്മയും എന്നു രണ്ടു പേരുള്ളതിൽ സർവ്വോൽകൃഷ്ടസ്ഥാനം, ജനിപ്പിച്ച അമ്മയ്ക്കു തന്നെയെന്നതു വാദമറ്റ സംഗതിയാണ്. എന്തെന്നാൽ, ഒരുവനേയും അവന്റെ സഹോദരീസഹോദരന്മാരെയും ഒരമ്മയ്ക്കേ ജനിപ്പിക്കാൻ സാധിക്കുകയുള്ളു. പ്രകാരാന്തരേണയുള്ള അമ്മ ഒന്നല്ലെങ്കിൽ മറ്റൊന്നാകാം ('ദേശേ ദേശേ കളത്രാണീ' എന്നത് ഇവിടെ ശ്രദ്ധേയമാണ്). അക്കാരണത്താലും അതു തന്നെ തന്റെ സാക്ഷാൽ അമ്മയുടെ ഇഛാവിശേഷത്താൽ വന്നു ഭവിക്കുന്ന ശരീരാന്തരമായിരിക്കിലും ബീജാവാപം മുതൽ ശരീരപാതം [9] വരെ ജനിപ്പിച്ച അമ്മയുടെ അനുഗ്രഹൈകാവലംബം മക്കൾക്ക് ഇഹത്തിലെ സ്ഥിതിയ്ക്ക് ഹേതുവായിരിക്കയാലും, ആ അമ്മയെ സാക്ഷാൽ ജഗദീശ്വരിയായ പരാശക്തിയായും ആ അമ്മയ്ക്കു സാന്നിദ്ധ്യസഹായം ചെയ്ത് സാക്ഷിയായിനിന്നു രക്ഷിക്കുന്ന പിതാവിനെ പരബ്രഹ്മമായും സങ്കൽപ്പിച്ചിരിക്കുന്നു.
ഇങ്ങിനെ നമ്മെ വയറ്റിനുള്ളിൽ ചുമന്നു പല സങ്കടങ്ങളും അനുഭവിച്ചു പെറ്റ് ഓമനിച്ചു വളർത്തി, നമ്മുടെ യോഗക്ഷേമങ്ങളിൽ ജാഗരൂകരായി നമ്മെ നിത്യവും അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ അമ്മയ്ക്കു പുത്രരായ നാം എന്തു പ്രത്യുപകാരമാണു ചെയ്യാൻ സാധിക്കുന്നതു? ഒന്നും സാധിക്കുകയില്ല. ഉള്ളലിവിനും ക്ഷമയ്ക്കും ഇരിപ്പടമായ ആ മൂർത്തിവിശേഷത്തിനായ്‌ക്കൊണ്ട് നിത്യവും നമസ്‌കാരങ്ങൾ ചെയ്യുകയേ നിർവ്വാഹമുള്ളൂ. ജനനിയുടെ ആകാംക്ഷകൊണ്ടും, കായക്ലേശങ്ങൾ കൊണ്ടും മന:ക്ലേശം കൊണ്ടും പിതാവിന്റെ സാന്നിദ്ധ്യം കൊണ്ടും ജനിച്ചുണ്ടായി വരുന്ന സ്ത്രീപുരുഷന്മാർക്ക് അവരവരുടെ നിലയ്ക്കും ശരീരനിർമാണത്തിനും അനുസരിച്ചു കടമയുണ്ട്. സകല ശരീരങ്ങൾക്കും പ്രഥമമായ കടപ്പാട് ആ അത്ഭുതമൂർത്തിയായ അമ്മയുടെ നേർക്കാണന്നുമാത്രം കരുതിക്കൊള്ളണം. ജനനീ ജന്മഭൂമിശ്ച സ്വർഗാദപി ഗരീയസി എന്ന പ്രമാണം ഇവിടെ സ്മരണീയം തന്നെ. ഈ കടമ തീർക്കുന്നതിനു സദാ പ്രയത്നിക്കുന്ന അത്യുത്തമപുത്രനും കൂടി സാധിക്കുന്നതല്ല.
സാന്നിദ്ധ്യം കൊണ്ടു നമ്മുടെ അമ്മയെ സഹായിക്കുന്ന അച്ഛന്റെ നേർക്കാണു രണ്ടാമത്തെ കടമ. തന്റെ അമ്മയുടെ അധിവാസത്തിനും രക്ഷയ്ക്കും തന്നെ പ്രസവിക്കുന്നതിനും ഇടം അനുവദിച്ചു തന്ന തന്റെ ഗൃഹമത്രെ മൂന്നാമതായി പ്രാധാന്യം അർഹിക്കുന്നത്. അമ്മ ജഗദംബയും, അച്ഛൻ ജഗൽ പിതാവും എന്നു സങ്കൽപ്പിച്ചപ്പോൾ നമ്മുടെ ഗൃഹം പവിത്രമായ ഒരു ക്ഷേത്രമായിത്തീരുന്നു.
ഈ കടമകളെ അല്പം കൂടി വികസിപ്പിച്ചു പറയേണ്ടിയിരിക്കുന്നു. സ്ത്രീയ്ക്കു താൻ സ്ത്രീയാകമൂലവും തന്നിമിത്തം സകല കാര്യഭരണാന്വേഷണങ്ങൾക്കും അധികാരമുണ്ടാകയാലും തനിക്കും തന്റെ മാതാവിനെപ്പോലെ കായികവും മാനസികവുമായ നിരവധി കഷ്ടപ്പാടുകൾ അനുഭവിക്കാൻ ഉണ്ടാകയാലും സ്ത്രീധർമ്മം അനുസരിച്ചു പ്രജാവർദ്ധനയും, ഗൃഹസമ്പൽ ഭരണവും, സാമുദായികചക്രപ്രവർത്തനവും ചെയ്യുന്നതു തന്നെ അവളുടെ കടമ. ഇതു നിവർത്തിക്കാതിരുന്നാലത്തെ ദോഷം സാമാന്യമല്ല. പ്രകൃതി പ്രവർത്തിക്കാതിരുന്നാൽ പ്രപഞ്ചമില്ല, പ്രപഞ്ചസൃഷ്ടി ചെയ്ത ഉടനെ പ്രകൃതി വിരമിച്ചാൽ പ്രപഞ്ചനാശവും സൃഷ്ടിയുടെ ഉദ്ദേശവിഫലതയും സംഭവിക്കും. അതുപോലെ സ്ത്രീകൾ സ്വധർമ്മങ്ങൾ അനുഷ്ടിക്കാതിരിക്കുകയോ വിരുദ്ധധർമ്മങ്ങൾ ആചരിക്കുകയോ ചെയ്താൽ കാര്യവൈഷമ്യവും കലഹങ്ങളും സമുദായക്ഷയവും ഘോരാനുഭവങ്ങളും സംഭവിക്കും. പെണ്ണിറങ്ങിയാൽ ബ്രഹ്മനും തടുക്കില്ല എന്ന പഴമൊഴി കൊണ്ടുതന്നെ അവരുടെ പ്രതാപം ദ്യോതിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ അബലനായ പുരുഷന് അവൻ എത്ര മാത്രം നല്ലവനായിരുന്നാലും ലൗകികമായ സഹായങ്ങൾ ചെയ്യുവാൻ കഴിവുള്ളവനായിരുന്നാലും അവന്റെ അമ്മയുടെ നേർക്കുള്ള കടമ, മാതാവ് അവനു വേണ്ടി അനുഭവിച്ചിട്ടുള്ള ക്ലേശങ്ങളോട് തട്ടിച്ചു നോക്കുമ്പോൾ, എത്രമാത്രം തുച്ഛമായിരിക്കുമെന്ന് പറയേണ്ടതില്ല.
അതിനാൽ ആ ജഗദംബയ്ക്കു തുല്യമായ അമ്മയോട് കൃതജ്ഞത പ്രദർശിപ്പിക്കാത്തവരെ പരിരക്ഷിക്ക; അവരുടെ ആഗ്രഹങ്ങൾക്കു മനശ്ശരീരങ്ങളാൽ പ്രതികൂലിക്കാതിരിക്ക; അവരെ ആരാധിക്ക; ആ ദേവീസ്വരൂപത്തിൽ കാണുന്ന അന്യസ്ത്രീകളെ വണങ്ങുക; മുതലായവ ചെയ്യണം. തന്റെ ശരീര രക്ഷയ്ക്ക് അന്യർ ഒരു ക്ഷേത്രവും[ വിഭവ സാമഗ്രികളും തയ്യാറാക്കിയതുപോലെ തക്കതായ കരുതലുകൾ തന്റെ ശേഷം ഉത്ഭവിക്കുന്നവർക്കും വേണ്ടി ചെയ്തുവയ്ക്ക എന്നതാണു ഗൃഹസംബന്ധമായ കടമ. അല്ലാതെ യഥാർത്ഥത്തിൽ തനിക്കു യതൊരവകാശവും ഇല്ലാത്തിടത്തും തന്നെ ക്ഷണിച്ചുവരുത്താതെ സ്വയമേ വലിഞ്ഞുകേറിയും വന്നു തിന്നു മുടിച്ചു നാശം ചെയ്ക എന്നത് അധർമവും മഹാപാതകവുമാണ്. ഉത്തമനായ പുരുഷൻ തെണ്ടിയിട്ടെങ്കിലും തന്റെ കടമ തീർക്കും. എല്ലാറ്റിനും ശേഷം സംസാരപ്രവർത്തനത്തിനും, സമുദായ നിലനില്പിനും വേണ്ടി പ്രകൃതിചോദിതനായി മാതാവിന്റെ ഇഛ നിമിത്തം കളത്രവാനായി ഭവിക്കും. തന്റെ ശരീരമെടുത്ത് പുത്രന്മാർ ജനിക്കുമ്പോൾ, ആ ഓരോ ശരീരത്തിനും രക്ഷയ്കാവശ്യമുള്ള ആഹാര ക്ഷേത്രവസ്ത്രാദികളും വെവ്വേറെ സംഭരിച്ചുകൊടുക്കണം. ഇതിനു വിപരീതം പ്രവർത്തിക്കുന്നവൻ, ഈ ഒടുവിൽ പറഞ്ഞ കടമ തീർക്കുന്നതിനു പകരം മായാപ്രപഞ്ചത്തിലുള്ള കഷ്ടാരിഷ്ടങ്ങൾക്ക്അ ധികം വളം ചേർക്കുകയാണു ചെയ്യുന്നത്.
എന്നാൽ സകലകാര്യവും അതിന്റെ അവസ്ഥാനുസരണം ചെയ്തു തീർക്കണമെങ്കിൽ ഒന്നും തന്നെ തന്റെ അനുഭവത്തിനുള്ളതല്ലെന്നും തനിക്കു യതൊന്നിലും അവകാശവും അധികാരവും ഇല്ലന്നും ഉള്ള ബോധം നല്ലവണ്ണം ഉണ്ടായിരിക്കണം. അല്ലെങ്കിൽ സ്വേഛാപ്രഭുത്വവും സ്വാർത്ഥതയും സ്ഥലം പിടിച്ച് അവനും മറ്റുള്ളവർക്കുമുള്ളത് ആർക്കുമില്ലാതെ കുട്ടിച്ചോറാക്കി കളയുവാൻ ഇടവരികയും ചെയ്യും. തന്റെ കടമകൾ യഥാർഹം നിർവ്വഹിക്കുന്നവനത്രെ യഥാർത്ഥ പുരുഷൻ.
ലോകം രമ്യമായി പോകണമെങ്കിൽ ഐകമത്യം ഉണ്ടായിരിക്കണം; അതാണു സകലതിന്റെയും കാതൽ. ബ്രഹ്മപ്രകൃതികളുടെ ഐകമത്യംകൊണ്ട് സകലസൃഷ്ടിസ്ഥിതികളും നടക്കുന്നു. ഇതുപോലെ തന്നെയാണ് സ്ത്രീപുരുഷന്മാരുടെ ഐകമത്യം കൊണ്ടുണ്ടാകുന്ന പരിപുഷ്ടിയും; ഭിന്നത കൊണ്ടുവരുന്ന നാശവും. ഇതിനാലാണീ സമുദായപ്രപഞ്ചത്തിൽ പുരുഷനെ ബ്രഹ്മമായും സ്ത്രീയെ പ്രകൃതിയായും കൽപ്പിച്ചത്. ഇരുവരും അവരവർക്കുള്ള കൃത്യങ്ങൾ ഐകമത്യത്തോടെ നടത്തുമ്പോൾ ശ്രേയസ്സ് ക്ഷണിക്കാതെ തന്നെ കുടിയേറിക്കൊള്ളും. എന്നാൽ ഇപ്പോൾ ആകട്ടെ ആളുകൾ പെരുത്ത് ഐകമത്യബുദ്ധി ക്ഷയിച്ചു. അവനവന്റെ കൃത്യങ്ങൾ ഇന്നതെന്നുള്ള യഥാർത്ഥനിശ്ചയമില്ലാതെയായി. കൈമിടുക്കും, പരാക്രമവും മാത്രം പ്രബലപ്പെട്ടു. ഐകമത്യവും ധർമമനിഷ്ഠയും ഈ ലോകം വെടിഞ്ഞു. അതിനോടെ ദാരിദ്ര്യം കുശാലായിക്കയറി ലോകസാമ്രാജ്യം കലശലായി ഭരിക്കാനും തുടങ്ങി. ഉപജീവനഭാരം പരഹിംസകൊണ്ടും പരോപദ്രവം കൊണ്ടും ലഘുപ്പെടുത്തി. ഇങ്ങനെ സകലവിധ പീഡനങ്ങൾക്കും -വിപ്ലവങ്ങൾ, കലാപങ്ങൾ മുതലായവയ്ക്കും-നിദാനം അനൈകമത്യം ആണ്.
ഇപ്രകാരം ലോകത്തു നാശഹേതുക്കളായ വിപ്ലവങ്ങളും, കഷ്ടാരിഷ്ടങ്ങളും ഉണ്ടാകുന്നത് ഐകമത്യമില്ലാത്തതിനാലും സ്ത്രീപുരുഷന്മാർ വിരുദ്ധധർമ്മങ്ങളനുഷ്ടിക്കുന്നതുകൊണ്ടുമാണെന്നു തെളിഞ്ഞു.
അപ്രധാനമല്ലാത്ത വേറൊരു കാരണം സർവ്വ്വജ്ഞന്മാരെന്നും നിരീക്ഷണപടുക്കളെന്നും അഹങ്കരിക്കുന്ന വിദ്വാന്മാരുടെ അസുന്ദരങ്ങളായ ചില അഭിപ്രായങ്ങളും അവയെ പ്രായോഗിഗമാക്കാൻ ചെയ്യുന്ന പരിശ്രമങ്ങളുമാണ്. ലോകത്തുള്ള ഭിന്നിപ്പിനേയും കലഹങ്ങളേയും നിവൃത്തിക്കുന്നതിലേക്കു ഐകമത്യം വേണമെന്നു ഈ മനുഷ്യന്മാർ കണ്ടു എങ്കിലും, അതിലേയ്ക്കു അവർ ഉന്നയിക്കുന്ന ഉപദേശങ്ങൾ വിപുലങ്ങളെന്ന് വ്യവഹരിക്കാമെന്നുവരികിലും, പ്രായോഗക്ഷമങ്ങളല്ലായ്കയാൽ ക്ഷുദ്രബുദ്ധിജങ്ങളും ആയിരിക്കുന്നു. ഐകമത്യം ഉണ്ടാകേണ്ടതും ഉണ്ടാവുന്നതും, വേഷപ്പകർച്ചകളാലോ, ആഹാരവിഹാരാദികളാലോ, സമാജപ്രസംഗങ്ങളാലോ അല്ല എന്നതു നിശ്ചയം തന്നെ. മേൽ പറഞ്ഞ സംഗതികൾ ഐകമത്യത്തിനു കാരണങ്ങളാകയാൽ അവയുള്ളിടത്തൊക്കെ ഐകമത്യമല്ലാതെ മറ്റൊന്നും ഉണ്ടായിക്കൂടാത്തതും, അവയില്ലാത്തിടത്ത് ഐകമത്യം വന്നുകൂടാത്തതുമാണ്. ഈ സംഗതികളിൽ നമ്മുടെ അനുഭവം നേരെ വിപരീതമായികാണുന്നു. അപ്പോൾ ഇവ ഐകമത്യത്തിനു വഴിയായിതീരുമെന്നൂ പറയുന്നത് ശുദ്ധമേ കമ്പം തന്നെ. അവനവനവന്റെ വീട്ടിൽ ഉണ്ടും സ്വജനങ്ങളിൽ വിവാഹം ചെയ്തും സകലത്തോടും കാരുണ്യത്തോടും കൂടി സമബുദ്ധിയിൽ പെരുമാറി സ്വധർമ്മം നടത്തിയും കൊണ്ടിരുന്നാൽ ഐകമത്യം ഉണ്ടാകുന്നതിനു യാതൊരു വിരോധവുമില്ല. അവിടെ ഉണ്ടാകുകയും ചെയ്യും. മുൻപറഞ്ഞ ഒരോ കാരണങ്ങളെ പുരസ്‌കരിച്ച്, ഐകമത്യത്തിനും സമുദായവൃദ്ധിക്കും പ്രവർത്തിക്കുന്നവരുടെ തന്നെ വാസ്തവാവസ്ഥ എന്തെന്നു നോക്കാം.
സ്വന്തകുടുംബത്തിൽ അവനവന്റെ കുഞ്ഞുങ്ങളെത്തന്നെ ശാസിച്ച് ഭരിച്ച് അവിടെ ഐകമത്യം നിലനിർത്താൻ സാധിക്കാത്ത മദാമ്മമാരാണു, രാജ്യത്തുള്ള സകലവിധ സ്ത്രീകൾക്കും ഐകമത്യം പഠിപ്പിക്കാൻ പുറപ്പെടുന്നത്. ജനിച്ചപ്പോൾ അഹർവൃത്തിയ്ക്കു ചില്ലിക്കാശുപോലും കൊണ്ടുവരാതെ മാതാപിതാക്കളെ അലട്ടി, അവരുടെ പ്രയത്നത്താലും കാരണവന്മാർ സദ്ബുദ്ധി വിചാരിച്ചും വല്ലതും സമ്പാദിച്ചു വച്ചിട്ടുണ്ടങ്കിൽ അതു തിന്നു മുടിച്ച് തറവാട് വിറ്റോ പണയമെഴുതിയോ വിദ്യാഭ്യാസവും മറ്റും ചെയ്ത് താൻ ഏതെങ്കിലും നിലയിൽ എത്തിയാൽ ,തന്റെ കടമ വീട്ടുവാൻ പ്രാപ്തനാണന്നു വരികിൽകൂടി, ആയതിനു മനസ്സില്ലാതെ, പിന്നെ വല്ലതും കൂടി തനിക്കു അവിടെ നിന്നു കിട്ടുവാൻ മാർഗ്ഗമുണ്ടോ, തനിക്കുള്ള ഭാഗമെവിടെ എന്നും മറ്റും അന്വേഷിച്ചു സ്വക്ഷേത്രത്തിൽ തന്നെ ഛിദ്രം വരുത്തുവാൻ ആണിയായിത്തീരുന്ന പുരുഷനാണ്, പിന്നെ നാട്ടുകാരുടെ ഐകമത്യത്തിനും അഭ്യുന്യതിക്കും പ്രവർത്തിക്കുന്നവൻ. ഇങ്ങിനെയുള്ളവർ ഐകമത്യമുണ്ടാക്കാൻ പുറപ്പെട്ടാൽ, വിപരീതഫലമല്ലാതെ മറ്റെന്തു ഭവിക്കും?
പോരെങ്കിൽ തങ്ങളുടെ കുഞ്ഞുങ്ങൾ ഐകമത്യത്തോടുകൂടി ഏകയോഗക്ഷേമമായി കഴിയാനും അവരിൽ നിന്നും ഉണ്ടാകുന്നസന്താനപരമ്പരയ്ക്കു അനുഭവിക്കുന്നതിനും ഉപകരിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി മാതാപിതാക്കളോ കാരണവന്മാരോ അവരുടെ ശക്തിക്കുതക്കവണ്ണം അൽപ്പം വല്ലതും സമ്പാദിച്ചു വയ്ക്കുന്നു. ഇങ്ങിനെയിരിക്കെ ആ കൂട്ടുസ്വത്തിൽ നിന്നും, എനിയ്ക്ക്, എനിയ്ക്ക് എന്നുപറഞ്ഞ് പങ്കു വയ്ക്കുന്നതു തന്നെ ഐകമത്യത്തിനു വിരുദ്ധമല്ലേ? അത്യന്തസംയോഗവും ഐകമത്യവും വേണ്ടിടത്തു തന്നെ ഇപ്രകാരം ഭിന്നമതി സംഭവിച്ചാൽ പിന്നെ ലോകത്തിൽ മറ്റൊരിടത്തും ഐകമത്യം നില നിൽക്കുന്നതല്ല. അതിലും വിശേഷിച്ചു ആദ്യമായി പറഞ്ഞതുപോലെ തന്റെ യഥാർത്ഥ ധർമ്മമാലോചിച്ചാൽ അങ്ങോട്ടുണ്ടാക്കി കൊടുക്കയല്ലാതെ ഇങ്ങോട്ടു ചില്ലിക്കാശുപോലും ഒരു കണ്ടം തുണിപോലും സ്വാനുഭവത്തിനെടുക്കുവാൻ അർഹതയും അധികാരവും ഇല്ലാതെ കേവലഭൃത്യനെപ്പോലെ വർത്തിയ്ക്കേണ്ട പുരുഷൻ സർവ്വ്വസ്വാതന്ത്ര്യവും യജമാനത്വവും നടിച്ചു തന്നിഷ്ടം നിമിത്തം എല്ലാം തനിക്കു വേണം എന്നാത്യാർത്തിപിടിച്ച് സർവ്വ്വസ്വവും വിഴുങ്ങാൻ തുടങ്ങിയാലത്തെ കഥ പറയണോ? അവനെ മാതൃദ്രോഹിയെന്നോ, പിതൃദ്രോഹിയെന്നോ, ഗുരുദ്രോഹിയെന്നോ പറഞ്ഞാൽ പോരാ, മാതാപിതാക്കൾ സാക്ഷാൽ ശിവശക്തികളായാലും, അവരുടെ ഐകമത്യത്താൽ ഉണ്ടായിട്ടുള്ളതും ഏകമതിയായുള്ള ഇച്ഛയിൽ എന്നും ഒന്നായിതന്നെ നിലനില്ക്കണമെന്നു അവർ കരുതിവച്ചിട്ടുള്ളതുമായ സ്വത്ത്, സ്വധർമ്മത്യാഗം കൊണ്ടു മാത്രമല്ല. അധർമ്മപ്രവർത്തി കൊണ്ടുകൂടി ധ്വംസിക്കുന്നവനാകകൊണ്ടും അവനെ യഥാർത്ഥത്തിൽ ബ്രഹ്മഘാതി (ആത്മരാക്ഷസനായി) യായിത്തന്നെ കരുതണം. അതുകൊണ്ടു നാം വിഹിതങ്ങളായ പദ്ധതികൾ ആസ്പദമാക്കി ഐകമത്യം സമ്പാദിച്ചാൽ ഭിന്നിപ്പുകളെല്ലാം ദൂരെ നീങ്ങും. ഈ ദിവ്യൗഷധം ഇപ്പോഴത്തെ പരിഷ്‌ക്കാരം പ്രസവിച്ചുണ്ടാക്കിയതൊന്നുമല്ലാ. ഈ തത്ത്വം അനാദിയായിട്ടുള്ളതു തന്നെ. എന്നാൽ നവപരിഷ്‌ക്കാരം മൂലം സ്വമഹിമഭ്രംശം വന്നു കണ്ണുമയങ്ങിയിരിക്കുന്നവർക്ക് ഈ തത്ത്വമുള്ള കഥ കാണ്മാൻ കഴിയുന്നില്ല. ഭിന്നമതി മൂലം കലാപം മുഴുത്ത്, ഘോരസംഹാരം സൂചിപ്പിക്കുന്ന അവസരങ്ങളിലെല്ലാം ബുദ്ധിമാന്മാരും ദീനദയാലുക്കളും ലോകമെന്നും ശ്രേയസ്സാണ്ടിരിക്കട്ടെ എന്നുള്ളവരുമായ മഹാനുഭാവന്മാർ കാലാനുരൂപമായ സദുപദേശങ്ങൾ ചെയ്ത് ധർമമഭ്രംശം വന്നിരിക്കുന്നവരെ നേരായ മാർഗ്ഗം കാണിച്ചു നടത്തുവാൻ പണിപ്പെട്ടിട്ടുണ്ട്. അങ്ങിനെയുള്ള ഓരോ അനുഭാവിശിഷ്ടന്മാരുടെ ഉപദേശങ്ങളാണിപ്പോൾ നാനാമതങ്ങളായും ഓരോന്നിൽത്തന്നെ ഉപമതങ്ങളായും തീർന്നിരിക്കുന്നത്. ഇപ്രകൃതാനുപ്രകൃതം ഇവിടെ നിർത്താം.
ഇപ്പോഴത്തെ മതിമന്നന്മാരുടെ അഭിപ്രായങ്ങളും പ്രവൃത്തികളും ഐകമത്യത്തിനു വിപരീതമായി കാത്തിരിക്കുന്നുവെന്ന് നാം പറഞ്ഞുവല്ലോ. അതുകൊണ്ട് ലോകരഞ്ജനയ്ക്കായി നാം ഇപ്രകാരം പ്രയത്നിക്കണം പ്രകൃത്യാ അവരവർക്കു വച്ചിട്ടുള്ള ധർമ്മമനുസരിച്ചു സ്വസ്വകാര്യങ്ങളിൽ യാതൊരു നീക്കു പോക്കും വരാതെ താനാണു സകലവും നടത്തേണ്ടതെന്നുള്ള ബുദ്ധിയോടുകൂടി സ്ത്രീയും തനിക്കിതിൽ യാതൊന്നുമില്ല സർവ്വവും സ്ത്രീക്കും അവളുടെ സന്താനങ്ങൾക്കുമാണു; തന്റെ ശ്രമം അവർ സുഖമായിരിക്കുന്നതിലേയ്ക്കു മാത്രമാകുന്നു; അവരുടെ ക്ഷേമംതന്നെ തന്റെയും ക്ഷേമം എന്നുള്ള മഹാമനസ്കതയോടുകൂടി പുരുഷനും, അന്യോന്യാശ്രയമായി ഏകമതിയോടെ പ്രവർത്തിച്ചും കൊണ്ടാൽ യാതൊരു പ്രയത്നനവും കൂടാതെ ഐകമത്യവും ശ്രേയസ്സും സ്വയമേ വന്നു ചേരും. അപ്രകാരം ഭവിച്ചാൽ ശരീരം എടുക്കുന്നതുകൊണ്ടുള്ള പ്രയോജനവും ക്ഷിപ്രസാദ്ധ്യമായി ത്തീരും.
സ്ത്രീകളുടെ കർത്തവ്യകർമങ്ങൾ ഇന്നിന്നവയെന്നു യഥാർത്ഥമായറിഞ്ഞ് അവയെ ജനങ്ങളുടെ ഇടയിൽ പരത്തി ജനങ്ങൾ തന്നെയാണു സാക്ഷാൽ രക്ഷാധികാരികളെന്നു ലോകസമക്ഷം പ്രത്യക്ഷപ്പെടുത്തി, അവരുടെ സ്ഥാനം സർവ്വ സമ്മാന്യമായിത്തീർക്കുക എന്നുള്ളതാണു സ്ത്രീ സമാജങ്ങളുടെ മുഖ്യ ഉദ്ദേശമായിരിക്കേണ്ടതും. അല്ലാതെ സാധാരണ കണ്ടുവരാറുള്ളതുപോലെ നാടകമാടുന്നതിനോ അനർഹങ്ങളായ പ്രക്ഷോഭങ്ങളിൽ പങ്കുപറ്റുന്നതിനോ ആയിരിക്കരുത്.
നാം ഒന്നിനു പുറപ്പെടുമ്പോൾ അതിന്റെ പ്രയോജനോദ്ദേശങ്ങൾ മുൻകൂട്ടി കരുതേണ്ടതു അത്യാവശ്യമാണ്. ധർമ്മമാർഗ്ഗങ്ങൾ മൂലം ഹിതമായുള്ള ഫലം ഉണ്ടാകുമെന്നു സൂക്ഷ്മമുള്ളപ്പോൾ മാത്രം അതിനുദ്യമിക്കേണ്ടതും, അഹിതമോ അനർത്ഥമോ ആണു ഫലമെന്നു വരികിൽ ഉടനെ അതു പരിത്യജിക്കേണ്ടതുമാകുന്നു. അതാണു വിവേകികളുടെ ലക്ഷണം...ആരംഭശൂരകളാകാതെ ഉദ്ദിഷ്ടം സാധിക്കുന്നതുവരെ സർവ്വഥാ യഥാശക്തി എല്ലാവരും ഐകമത്യത്തോടുകൂടി പ്രയത്നിക്കണം. തുടക്കത്തിൽ അനിഷ്ടങ്ങളോ, നിരൂപിക്കാത്തതോ ആയ മുടക്കങ്ങൾ വന്നു കൊണ്ടിരുന്നാലും അതൊന്നും വകവയ്ക്കാതെ സ്വധർമ്മമെന്നു കരുതി തെല്ലും പിന്മാറാതെ യത്നിക്കണം. എഴുന്നേറ്റു നടക്കാൻ അംഗങ്ങൾക്കു ശേഷി വയ്ക്കും മുൻപ്, കുട്ടികൾ ചാടുപിടിച്ച് നടക്കാൻ പണിപ്പെടുന്നതിലെന്നപോലെ, ആദ്യശ്രമങ്ങൾ ലഘുവും സാവധാനവും ആയിരിക്കയേയുള്ളൂ. ആയതിനാൽ നിരാശപ്പെടാതെ പ്രയത്നിച്ചുകൊണ്ടിരുന്നാൽ കാലക്രമേണ സകല ഉദ്ദേശങ്ങളും പ്രബലമായി ഫലപ്പെടും. അനാവശ്യമെന്നോ നിരർത്ഥകമെന്നോ, അനർത്ഥകമെന്നോ തോന്നുന്ന യാതൊന്നിലും പരിശ്രമിക്കയുമരുത്. എല്ലാറ്റിലും മുഖ്യമായി വേണ്ടത് ജീവകാരുണ്യവും സകലരിലും ശുഭാവനയുമാണ്. ഇവയുണ്ടായാൽ ഇടപെടുവാൻ ഇടയാവുന്നവർക്കു കൂടി നല്ലതുവരുവാൻ മാർഗ്ഗമായിതീരും. അതുകൊണ്ടു ഓരൊരുത്തരും വെവ്വേറെ അല്ലെന്നും എല്ലാവരും കൂടി സമഷ്ടി മൂലപ്രകൃതി ശക്തിയാണെന്നും ഉള്ള ബോധത്തോടുകൂടി ധർമ്മങ്ങൾ അനുഷ്ഠിച്ചു സർവ്വോൽകൃഷ്ടസ്ഥാനം ലഭിക്കുന്നതിലേക്കു, ആ പരാശക്തിയുടെ ഓരോ വ്യഷ്ടിരൂപം മാത്രമായിരിക്കുന്ന സ്ത്രീകളെ എല്ലാം ആ ലോകമാതാവായ സമഷ്ടി പരാശക്തി തന്നെ അനുഗ്രഹിക്കുമാറാകട്ടെ.
ഭൗമമീ ജീവിതമാകുന്ന വേദിയിൽ സൗമ്യനിൻ വേഷങ്ങളേറെ പ്രദീപ്തമാം, അമ്മയായ്, പെങ്ങളായ്, ഭാര്യയായ്, പുത്രിയായ്, ചെയ്യുന്നു നിൻ കർമ്മം എത്ര ധന്യം.
സൃഷ്ടിയുടെ അടിസ്ഥാനപരമായ കാര്യം
ജീവൻവയ്ക്കുന്നു ദേഹം വിധിയുടെ കനിവാൽ സൃഷ്ടിതേടുന്നു ചെന്മേ ഭാവംരൂപം തുടങ്ങിപ്പലപലനിലയിൽ പുഷ്ടിവന്നിട്ടൊടുക്കം, പാവം ഗർഭത്വസത്വം ഹരിവരമായ് പരിതിൽ വന്നശേഷം, ജീവത്താമാദിമൂല പ്രകൃതിയിലൊടുവിൽ വന്നുചേരുന്നുവല്ലോ
സൃഷ്ടിയുടെ അടിസ്ഥാനപരമായ ഒരു കാര്യം, ആത്മാവിന് അത് സ്വീകരിക്കുന്ന ശരീരത്തിന്റെ നിയമങ്ങൾക്കനുസരിച്ച് മാത്രമേ പ്രവർത്തിക്കാനാവൂ എന്നതാണ്. ആത്മാവ് ഒരു സിംഹത്തിന്റെ ശരീരം സ്വീകരിച്ചാൽ അത് പൂർണമായും സിംഹത്തിന്റെ സ്വഭാവം കാണിക്കുന്നു. ഈ പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിക്കും, തനതായ സ്വഭാവ വിശേഷതയുണ്ട്. മനുഷ്യനും മാലാഖക്കും സ്വന്തം നിയമങ്ങളുണ്ട്. ഒന്നിനെ മറ്റൊന്നുമായി താരതമ്യം ചെയ്യാനാവില്ല. അതേ സമയം, ഓരോ വർഗത്തിന്റെയും പൊതുസ്വഭാവത്തിനുള്ളിൽ തന്നെ വൈജാത്യങ്ങളുമുണ്ട്. സാമ്യങ്ങളും വൈവിധ്യവും പ്രകടമായിരിക്കും. അതിനാൽ തന്നെ ആത്മാവ് മനുഷ്യശരീരം സ്വീകരിക്കുമ്പോൾ അത് മനുഷ്യന്റെ നാശവും മരണവും ഉൾപ്പടെയുള്ള പൊതുവായ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നു. അത് മനുഷ്യസഹജമായ ദൌർബല്യങ്ങളും കരുത്തും കാണിക്കുന്നു. ഒരു പ്രത്യേക വംശത്തിന്റെ അടിസ്ഥാനപരമായ സ്വഭാവങ്ങൾ ഒഴിവാക്കുവാൻ ആർക്കും സാധ്യമല്ല. ഓരോ വംശത്തിനും പൊതുസ്വഭാവങ്ങൾ ഉണ്ട്. അവയുടെ ആവശ്യങ്ങളും ഒരേ പോലെയുള്ളതാണ്. സസ്യഭുക്കായ പശുവിനു പുല്ല് മാത്രമേ വേണ്ടു. എന്നാൽ കടുവക്ക് മാംസം തന്നെ ആഹാരമായി വേണം. അതിനു പുല്ല് കൊണ്ട് എന്ത് പ്രയോജനം? ഒരു മാലാഖയുടെ പ്രവർത്തനതലം അതിനു ലക്ഷ്യം നേടാൻ വേണ്ടത്ര ഉയർന്നത് ആയിരിക്കും.
ലക്ഷ്യബോധത്തോട് കൂടിയുള്ള അതിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ട ശക്തിയും അതിനുണ്ടായിരിക്കും. ഓരോരുത്തരുടെയും പ്രവർത്തനതലങ്ങൾ അവരവരുടെ ലക്ഷ്യം നേടാൻ സഹായകമായ അത്ര ഔന്നത്യമുള്ളതായിരിക്കും. ഉന്നത ആത്മീയ വികാസം നേടിയവർ, മനുഷ്യസഹജമായ ദൌർബല്യങ്ങൾക്ക് അതീതരായിരിക്കും എന്നുള്ളത് അബദ്ധധാരണ മാത്രമാണ്. ദൌർബല്യത്തിന്റെ തോതിൽ വ്യത്യാസം വന്നേക്കാം. പക്ഷെ വർഗ്ഗ സ്വഭാവം മാറ്റാൻ കഴിയില്ല. അത് മാറണമെങ്കിൽ ദേഹവും, വംശവും മാറണം. ഒരു നരി മനുഷ്യശരീരം സ്വീകരിച്ചാൽ അത് മനുഷ്യന്റെ രൂപവും ഭാവവും സ്വീകരിക്കുന്നു. പലപ്പോഴും അത് നരിയുടെ സ്വഭാവം കാണിച്ചെക്കാം എങ്കിൽപ്പോലും അത് മനുഷ്യസഹജമായ ശക്തിയും ദൌർബല്യവും പ്രകടിപ്പിക്കും. ആത്മാവ് ഒരു ശരീരം സ്വീകരിക്കുമ്പോൾ അതിന്റെ വംശീയമായ സ്വഭാവം കൂടിയാണ് സ്വീകരിക്കുന്നത്. പ്രകൃതിയുടെ നിയമങ്ങൾ അതിനു ബാധകമാണ്. ശരീരം ജരാനരകൾക്കും, മരണത്തിനും വിധേയമാണ്.
നമ്മുടെ അവബോധത്തെ മനസ്, ബുദ്ധി, ശരീരം എന്നിവ നിരന്തരം പ്രലോഭിപ്പിക്കുന്നു. എപ്പോൾ ഒരാൾ നിരന്തര സ്ഥൈര്യത്തോടെ മനസ്, ശരീരം, ബുദ്ധി എന്നിവയുടെ തലത്തിൽ നിന്നും ഉന്നതമായ ആത്മീയ അവബോധത്തിലെക്ക് ഉയരുന്നുവോ അപ്പോൾ, അയാൾ കൈവല്യം കൈവരിക്കുന്നു.
എപ്പോൾ ഒരു ആത്മാവ് സ്വയം സ്വീകരിച്ച ശരീരത്തിന്റെ ആവശ്യങ്ങൾക്കും അപ്പുറത്തേക്ക് വികസിക്കുന്നുവോ, അപ്പോൾ അത് മുക്തമായി തീരുന്നു. എന്നിരുന്നാലും സ്വന്തം ആത്മാവിൽ ഊന്നിയുള്ള നിരന്തര ശ്രദ്ധ ആവശ്യമായ ഒരു പ്രക്രിയ ആണത്.
ഏഴു മഹാമോഹങ്ങൾ
അജ്ഞാന കൃത മോഹങ്ങൾ ആകെ ഏഴാണ്. അവയേഴും നീങ്ങുമ്പോൾ സ്വരൂപപ്രകാശം സ്വാഭാവികമായുണ്ടാവും. അവയിൽ മാറി മാറി സഞ്ചരിച്ചുകൊണ്ടിരിക്കയാണ് പ്രായേണ മിക്ക ജീവന്മാരും. ബീജജാഗ്രം, ജാഗ്രം, മഹാജാഗ്രം, ജാഗുൽസ്വപ്നം, സ്വപ്നം, സ്വപ്നജാഗ്രം, സുഷുപ്തി, ഇവയാണു പറയപ്പെട്ട ഏഴു മഹാമോഹങ്ങൾ. ഇവയോരോന്നും, പിന്നെ അനേകം അവാന്തരവിഭാഗങ്ങളോടുകൂടി, അനവധിയായി ഭവിക്കുകയും ചെയ്യും.
അത്യന്തസൂക്ഷ്മവും ജീവത്വഹേതുവുമായ ചൈതന്യംതന്നെ ബീജജാഗ്രത്ത്. ചിത്തിൽ നിന്നു വേർതിരിഞ്ഞും എന്നാൽ നിർമ്മലവും, ഇന്നതെന്നു പേരുകൊണ്ടു പറയാൻ വയ്യാത്തതായും ജീവൻ, ചിത്തം തുടങ്ങിയ തത്വങ്ങൾക്കു ഹേതുവായുമുള്ള പ്രസ്തുത ചൈതന്യം തന്നെ ബീജജാഗ്രത്ത്. ജീവത്വത്തിന്റെ ആരംഭദശയും ഈ ചൈതന്യം തന്നെ. ഒരു കാലത്തുമുണ്ടായിരുന്നില്ലാത്ത ജീവത്വം വികസിക്കുന്നതോടെ ഞാൻ, എന്റെ, ഇത്, അത് എന്നീ ഭാവങ്ങളുണ്ടാവാൻ തുടങ്ങുകയായി. അതുതന്നെയാണു ജാഗ്രത്ത്. പ്രസ്തുതഭാവങ്ങൾക്കു ക്രമേണ ദൃഢത വന്നു ജന്മാന്തരസംസ്ക്കാരംകൂടിച്ചേർന്ന് അത്യന്തസുദൃഢമായിത്തീരുമ്പോൾ അതിനെ മഹാജാഗ്രത്തെന്നു പറയുന്നു. അറിഞ്ഞതോ അറിയാത്തതോ ആയ കാര്യങ്ങളെ തന്മയതോടുകൂടി ജാഗ്രതവസ്ഥയിൽ നടത്തുന്ന മനോരാജ്യം തന്നെ ജാഗ്രൽസ്വപ്നം. ജാഗ്രൽ സംസ്കാരം ഹേതുവായി ഉറക്കത്തിൽ എന്തൊക്കെയോ കാര്യങ്ങളെ കാണുകയും അനുഭവിക്കുകയും ചെയ്ത് ഉണർന്നശേഷം ഇന്നെന്തൊക്കെ സ്വപ്നം കണ്ടു എന്നിങ്ങനെ വീണ്ടും അവയെ ഓർമ്മപ്പിക്കുന്നതു സ്വപ്നം. അറിയാവുന്നതാണെങ്കിലും വളരെക്കാലത്തെ അപരിചയം ഹേതുവായി ഒരു വസ്തുവിനെ കണ്ടയുടനെ എന്താണെന്നറിയാതെ വളരെ നേരം ജാഗ്രത്തെന്നോ സ്വപ്നമെന്നോ പറയാൻ വയ്യാത്ത നിലയിൽ ആലോചനാമഗ്നമായിക്കൊണ്ടിരിക്കുന്ന സമ്പ്രദായത്തിനു ജാഗ്രൽ സ്വപ്നമെന്നു പറയും. പറയപ്പെട്ട ആറവസ്ഥ ഇല്ലാത്തതായത്തീരുമ്പോൾ ജീവന് അന്ധകാരസ്വരൂപവും ജഡാത്മികയുമായ യാതൊരവസ്ഥ ശേഷിക്കുന്നുവോ, അതുതന്നെ സുഷുപ്തി. ഈ സുഷുപ്തിയിൽ ജഗത്തു മുഴുവൻ അന്ധകാരത്തിൽ ലയിക്കും. ഇങ്ങനെ ഏഴാണ് അജ്ഞാനാവസ്ഥകൾ അല്ലെങ്കിൽ മഹാമോഹങ്ങൾ. എന്നിരുന്നാലും അൽപ്പൽപ വ്യത്യാസങ്ങളോടുകൂടി ഇവതന്നെ അനേകങ്ങളായും പരിണമിക്കുന്നു. പ്രസ്തുത മോഹാവസ്ഥകളിൽത്തന്നെ മുഴുകി ജനിച്ചും മരിച്ചും കഴിയുന്നു ജീവന്മാർ.
അജ്ഞാനത്തിന് ഏഴ് അവസ്ഥാവ്യത്യാസങ്ങളെ പറഞ്ഞപോലെ ജ്ഞാനത്തിന്നും ഏഴവസ്ഥാവിശേഷങ്ങളുണ്ട്. അവയെ ജ്ഞാനഭൂമികളെന്നു പറഞ്ഞുവരുന്നു. ജ്ഞാനഭൂമികളെ ശരിയായിട്ടറിയുന്നതുതന്നെ അജ്ഞാനനാശത്തിന്നും ജ്ഞാനപ്രകാശനത്തിന്നും ഹേതുവാണ്. ജ്ഞാനപ്രകാശത്തിന്റെ ഫലമാകട്ടെ കൈവല്യപ്രാപ്തിയും . ശുഭച്ഛേ, സുവിചാരണ, തനുമാനസി, സത്വാപത്തി, അസംസക്തി, പദാർത്ഥാഭാവിനി, തുരീയം ഇവയാണ് ഏഴു ജ്ഞാനഭൂമികൾ.
ഞാൻ മൂഢനാണ്; അറിയേണ്ടതായ ആത്മതത്വത്തെ ഇതുവരേയും അറിയാൻ കഴിഞ്ഞില്ല. ശാസ്ത്രവിചാരവും സൽസംഗവും ചെയ്ത അറിയേണ്ടതിനെ അറിയുകതന്നെ വേണം. അതിനുവേണ്ടി എന്തു ത്യാഗവും ചെയ്യാം എന്ന ശ്രദ്ധ വളരുന്നതുതന്നെ ശുഭേച്ഛയെന്ന ഒന്നാമത്തെ ജ്ഞാനഭൂമി. ഇതിൽക്കൂടെ വേണം മറ്റു സ്ഥാനങ്ങളിലേയൊക്കെ കയറിപ്പോവാൻ അതിനാൽ ജിജ്ഞാസുവായ ഏതൊരാളും ആദ്യ ഈ ഭൂമിയിലാണെത്തിച്ചേരേണ്ടത്, പ്രസ്തുത ശുഭേച്ഛ വളർന്നു ത്യാഗവൈരാഗ്യങ്ങളോടുകൂടി ശാസ്ത്രവിചാരവും സൽസംഗവും ചെയ്തുകൊണ്ടു സദാചാരനിഷ്ഠനായിക്കഴിഞ്ഞുകൂടുന്നതും സുവിചാരണയെന്ന രണ്ടാമത്തെ ഭൂമി. പറയപ്പെട്ട ശുഭേച്ഛയും സുവിചാരണയും വളർന്നു വൈരാഗ്യത്തിന് ശക്തികൂടി ഇന്ദ്രിയങ്ങളും മനസ്സും വിഷയങ്ങളെവിട്ട് തന്നിൽ അടങ്ങിനിലനിൽക്കാൻ തുടങ്ങുന്നതുതന്നെ തനുമാനസിയെന്നു മൂന്നാമത്തെ ജ്ഞാനഭൂമി പ്രസ്തുത മൂന്നു ഭൂമികളുടെ അഭ്യാസം കൊണ്ട് ഇന്ദ്രിയമനസ്സുകളടങ്ങി തീവ്രവൈരാഗ്യം വികസിക്കുമ്പോൾ ചിത്തത്തിലെ രജസ്തമസ്സുകൾ ചുരുങ്ങി സത്വഗുണവും വീര്യവും വർധിക്കും. ആ അവസ്ഥയാണ് സത്വാപത്തിയെന്ന നാലാമത്തെ ഭൂമി. ഈ ഭൂമികയുടെ അഭ്യാസം വളർന്നു ദൃഢതയെ പ്രാപിക്കുമ്പോൾ ശുദ്ധസത്വാത്മസ്ഥിതിയുണ്ടാവും. സത്വാത്മസ്ഥിതികൊണ്ടു ക്രമേണബ്രഹ്മാനന്ദനിർവൃതിയെ അനുഭവിക്കാൻ തുടങ്ങും. ബ്രഹ്മനിർവൃതി കൊണ്ട് ആനന്ദമത്തനായി മറ്റൊന്നിലും അൽപംപോലും ഇച്ഛയോ പ്രവൃത്തിയോ ഇല്ലാതെ ആത്മാരാമനായിരുന്നുകൊണ്ടുള്ള സ്ഥിതിയാണ് അസംസക്തിയെന്ന അഞ്ചാമത്തെ ഭൂമിക. പറയപ്പെട്ട അഞ്ചു ഭുമികളുടെ അഭ്യാസംകൊണ്ടു ബ്രഹ്മാനന്ദ നിർവൃതിയിൽത്തന്നെ എപ്പോഴും മുഴുകി ആനന്ദമത്തനും ആത്മരാമനുമായി അകത്തും പുറത്തുമുള്ള ഒന്നിനേയും അറിയാതെ ആരെങ്കിലും ഉണർത്തിയാൽമാത്രം ഉണർന്നു പ്രപഞ്ചത്തെ അറിയുന്ന സ്ഥിതിയിലുള്ള അവസ്ഥയാണ് ആറാമത്തേതായ പദാർത്ഥാഭാവിനിയെന്ന ഭൂമി. ഈ ആറു ഭൂമികകളുടെ അഭ്യാസം കൊണ്ടു ഭേദഭാവം മുഴുവൻ നശിച്ചു സ്വസ്വരൂപത്തിൽത്തന്നെ ദൃഢമായ സ്ഥിതിയുണ്ടാവുന്നതു തുരീയമെന്ന ഏഴാമത്തെ ഭൂമിക.
ജീവന്മുക്തന്മാരായ ശ്രീശുകൻ തുടങ്ങിയവരോ, അതുപോലുള്ള മറ്റു മഹാത്മാക്കളോ മാത്രമേ പറയപ്പെട്ട ഏഴാമത്തെ ഭൂമിയായ തുരീയത്തിലെത്തിച്ചേർന്നു സ്ഥിരമായിരിക്കലുള്ളു. ഏതുകാലത്തും വളരെ ചുരുക്കമാണ് ആ നിലയിലെത്തുന്നവർ. പ്രസ്തുത തുരീയാവസ്ഥയെ അതിക്രമിച്ച സ്ഥിതിയെ തുര്യാതീതമെന്നു പറയും. അതിനെത്തന്നെയാണ് വിദേഹമുക്തിയെന്നും പറയുന്നത്. പറയപ്പെട്ട ഈ ജ്ഞാനഭൂമികളെ ഏഴിനെയും ശരിയായി അറിയുന്ന ഒരാൾ ആരായലും കാലം കൊണ്ടു മുക്തനായിത്തീരും. നല്ല ബുദ്ധിമാന്മാർക്കുമാത്രമേ അവയെ ശരിക്കറിയാനും കഴിയൂ. അവയെ ശരിയായറിഞ്ഞ് അവയിൽക്കൂടെത്തന്നെ ജീവിച്ചുകൊണ്ട‌് ക്രമേണ പരമപദത്തിലെത്തുന്നവരാണ് മഹാപുരുഷന്മാർ. അങ്ങനെയുള്ള മഹാത്മാക്കളാണ് ഭൂമിയിൽ അഭിവന്ദ്യന്മാരായിട്ടിരിക്കുന്നത്. ചക്രവർത്തി പദംപോലും അവരെ അപേക്ഷിച്ച് എത്രയോ തുച്ഛമാണ്.
പുനർജന്മം
പുനർജന്മത്തിന് പ്രേരകമാണ് കർമ്മം. ഓരോരുത്തരുടേയും വാസന അഥവ സംസ്‌കാരം എപ്രകാരമാണോ പ്രബലമാകപ്പെടുന്നത് അതിനനുസരിച്ചായിരിക്കും അടുത്ത ജന്മം പിറവിയെടുക്കുക. പൂർണ്ണ പ്രേമം കൊണ്ടും, അവബോധവും, ആത്മജ്ഞാനം നേടുക കൊണ്ടും നമുക്ക് കർമ്മ മുക്തനാകുവാൻ കഴിയും. കർമ്മ മുക്തി നമുക്ക് സ്വാതന്ത്ര്യം തരുന്നു. തന്മൂലം ഒന്നിന് ജന്മം എടുക്കുവാനും എടുക്കുവാതിരിക്കുവാനും കഴിയും.
പുനർജന്മത്തെ പറ്റി പറയുന്നതിനുമുമ്പ് മനുഷ്യശരീരത്തെ ഒന്ന് പഠിക്കാം
മനുഷ്യശരീരം: ആദ്ധ്യാത്മീക തലത്തിൽ മനുഷ്യ ശരീരം മൂന്നു ഭാഗങ്ങളാണ്.
1. സ്ഥൂല ശരീരം ഭൗതീകമായീ നാം കാണുന്ന ഈ ശരീരം തന്നെയാണ് സ്ഥൂല ശരീരം എന്ന് പറയപ്പെടുന്നത്.
2. സൂക്ഷ്‌മ ശരീരം സ്ഥൂല ശരീരത്തിനു തൊട്ടു താഴെ കിടക്കുന്ന ശരീരമാണ് സൂക്ഷ്‌മ ശരീരം.
3. കാരണ ശരീരം സൂക്ഷ്‌മ ശരീരത്തിനു തൊട്ടു താഴെ കിടക്കുന്ന ശരീരമാണ് കാരണ ശരീരം. ഈ ശരീരങ്ങൾ ആധുനിക വൈദ്യ ശാസ്‌ത്രത്തിന് കണ്ടെത്തുവാൻ ഇനിയും കഴിഞ്ഞിട്ടില്ല. അതിനു മാത്രം സയൻസ് വളർന്നിട്ടില്ല. ശാസ്‌ത്രത്തിന് അത് കണ്ടു പിടിക്കുവാൻ കഴിയാത്തതു കൊണ്ട് ഇക്കാര്യങ്ങൾ തെറ്റാണെന്ന് പറയുവാൻ അവകാശമില്ല. ശരീരത്തിനു ചുറ്റുമുള്ള പ്രകാശ വലയം ഇപ്പോൾ കിർളിയൻ ഫോട്ടോ ഗ്രാഫി ഉപയോഗിച്ചു കൊണ്ട് കാണുവാൻ സാധിക്കും. ഇതു പോലെ ഒരാൾ മരിച്ചു കഴിയുമ്പോൾ അയാളിൽ നിന്നും ഏതാനും ചെറിയ ഒരു ഭാരം കുറയുന്നതായി സയൻസ് കണ്ടെത്തിയിട്ടുണ്ട്.
കോശങ്ങൾ: കോശങ്ങൾ 6 തരത്തിൽ ഉണ്ട്. അവ
1. അന്നമയ കോശം ; 2. പ്രാണമയ കോശം
3. കാമമയ കോശം ; 4. മനോമയ കോശം
5. വിജ്ഞാനമയ കോശം ; 6. ആനന്ദമയ കോശം
എന്നിവയാണ്. ഇതിൽ കാമ മയകോശം എന്നത് തിയോസിഫിക്കൽ സൊസൈറ്റിയുടെ കണ്ടുപിടത്തമാണ്. ബാക്കിയുള്ള അഞ്ചെണ്ണെവും പുരാണ പ്രതിപാദ്യങ്ങളാണ്.
നമ്മുടെ സ്ഥൂല ശരീരം എന്നത് അന്നമയ കോശവും പ്രാണമയ കോശവും ചേർന്നതാണ്. ഭക്ഷണം സ്വീകരിക്കുന്ന ശരീരത്തെ അന്നമയകോശം എന്നും, പ്രാണൻ അഥവ വായു സ്വീകരിക്കുന്ന ശരീരത്തിനെ പ്രാണമയ കോശം എന്ന് അിറയപ്പെടുന്നു. ഏറ്റവും പുറമെ കാണപ്പെടുന്ന ശരീരത്തിന് അന്നമയ കോശം എന്നും അതിനു തൊട്ടു താഴെ കാണപ്പെടുന്ന ശരീരത്തിനെ പ്രാണമയ കോശം എന്നും അിറയപ്പെടുന്നു. ഈ രണ്ടു കോശങ്ങൾ തമ്മിൽ ചേർന്നതാണ് സ്ഥൂല ശരീരം എന്ന് മനസ്സിലായല്ലോ. സ്ഥൂല ശരീരത്തിനു തൊട്ടു താഴെ കാമമയ കോശവും, മനോമയ കോശവും ചേർന്ന് സൂക്ഷമ ശരീരം ഉണ്ടായിരിക്കുന്നു.
നമ്മുടെ മരണ സമയത്ത് സ്ഥൂല ശരീരം മാത്രം ഉപേക്ഷിക്കുന്നു. സൂക്ഷമശരീരവും കാരണ ശരീരവും കൊണ്ടാണ് നാം ഇവിടെ നിന്ന് കടന്നു പോകുന്നത്. ഏറ്റവും ഉള്ളിലായി സ്ഥിതിചെയ്യുന്ന ശരീരമാണ് കാരണശരീരം. ഓരോ ജന്മങ്ങളിലും ആർജ്ജിക്കുന്ന സംസ്‌കാരം ഈ കാരണ ശരീരത്തിൽ ആലേഖനം ചെയ്യപ്പെടുന്നു. തുടർന്നുള്ള ജന്മങ്ങളിൽ എവിടെ നിറുത്തിവെച്ചിരിക്കിന്നുവോ അവിടെ നിന്ന് ആരംഭിക്കുകയും ചെയ്യുന്നു. കാരണ ശരീരമാണ് ആത്മാവ്. കാരണ ശരീരമാകുന്ന ആത്മാവിന് നാശമില്ലാത്തതാകുന്നു. കാരണ ശരീരമാകുന്ന ആത്മാവിനെ ആവരണം ചെയ്‌തിരിക്കുന്ന കോശങ്ങളിൽ വെച്ച് ഏറ്റവും ബാഹ്യവും സ്ഥൂലവും ആയ അന്നമയ കോശത്തെ പുറം തള്ളുന്ന പ്രക്രിയയാണ് മരണം എന്ന് പറയപ്പെടുന്നത്. ലൗകീക വിരക്തി വന്നവരുടെ മരണം സാധാരണയായി അവരുടെ ജീവൻ അഥവ ആത്മാവ് മൂർദ്ധാവ് ഭേദിച്ച് സഹസ്രാരം വഴി പുറത്തു പോകുന്നതാണ്. സുകൃതികളുടെ ആത്മാവാകട്ടെ സപ്‌ത ദ്വരങ്ങളായ ചെവി, കണ്ണ്, നാസിക, വായ എന്നിവയിലേതേങ്കിലും വഴി പുറത്തു പോകും. അധർമ്മികളടെ ആത്മാവാകട്ടെ അണ്ണാക്കിലെ പ്രാണവായുവും, അപാനവായുവും വേർപ്പെട്ട് വായു രൂപത്തിൽ ഗുദം വഴിയായി പുറത്തു പോകുന്നു.
മരണ സമയത്ത് ഓരോ മനുഷ്യന്റേയും ജനനം മുതൽ മരണാവസാനം വരെയുള്ള എല്ലാ സംഗതികളും ഒറ്റ നിമിഷം കൊണ്ട് ഓർത്തു പോകുന്നു. മരണസമയത്ത് ഊർദ്ധ വായു വലിക്കുമ്പോൾ സംഭവിക്കുന്നത് ഇക്കാര്യമാണ് നടക്കുന്നത്. പ്രാണമയ കോശത്തിൽ ഇരിക്കുന്ന സമയത്ത് പ്രേത ദർശനങ്ങളായി നമുക്ക് കാണാം. അതായത് മരണ സമയത്ത് ആദ്യമായി അന്നമയ കോശമായ ഭൗതീക ശരീരത്തെയാണ് തിരസ്‌കരീക്കുന്നത്. അപ്പോൾ പിന്നെ അടുത്ത ലേയറായ പ്രാണമയ കോശത്തിലേക്ക് പ്രവേശിക്കുന്നു. ഈ സമയത്താണ് നാം പ്രേതങ്ങളെ ദർശിക്കുന്നത്
പ്രാണമയ കോശത്തെ ഉപേക്ഷിക്കപ്പെടുമ്പോഴാണ് കാമ മയ കോശത്തിന് ഉണർവ്വ് ഉണ്ടാവുന്നത്. ഈ സമയത്ത് ആത്മാവിന് നരകാവസ്ഥ അനുഭവപ്പെടുന്നു. ചെയ്‌തു പോയിട്ടുള്ള സർവ്വ കർമ്മ ദോഷങ്ങളുടെ ഫലങ്ങൾ ഇപ്പോൾ അനുഭവിച്ചു തീർക്കുന്നു
അടുത്ത ലേയറായ മനോമയ കോശത്തിന്റെ ഉണർവ്വ് ലഭിക്കപ്പെടുമ്പോഴാണ് സ്വർഗ്ഗം എന്ന അവസ്ഥ കൈവരുന്നത്. ഈ അവസ്ഥയിൽ ഒരു സ്വർഗ്ഗ തുല്യമായ ആനന്ദം അനുഭവമാകുന്നു. ഓരോ അവസ്ഥയും ഉപേക്ഷിക്കപ്പെടുമ്പോഴും ഒരു തരം അബോധാവസ്ഥ സംജാതപ്പെടുന്നു. ഈ അബോധാവസ്ഥക്കു ശേഷമാണ് ഒരു ഉണർവ്വ് ലഭിക്കപ്പെടുന്നത്..
അങ്ങിനെ മനോമയ കോശം ഉപേക്ഷിക്കുമ്പോൾ ഒരു അബോധാവസ്ഥ ഉണ്ടാകുന്നു. ഇങ്ങിനെ ഉണർന്നു വരുമ്പോൾ കഴിഞ്ഞ കാല ജീവിതത്തിന്റെ കർമ്മ ഫലങ്ങൾക്കും, ആസക്തിക്കും, ഭയങ്ങൾക്കും, വികാരങ്ങൾക്കും അനുസൃതമായി ഒരു ജീവിതം കിട്ട തക്കവിധം പിതാവിനെ സ്വീകരിക്കുന്നു.
മനോമയ കോശം തിരസ്‌കരിക്കപ്പെടുമ്പോൾ ആത്മാവിന് ഒരു വഴിത്തിരിവുണ്ടാകുന്നു. ഇവിടെ വെച്ച് ആത്മാവ് പുനർജന്മം വേണമോ അഥവ മോക്ഷത്തിലേക്കുള്ള പ്രയാണം തുടരണമോ എന്ന് തീരുമാനിക്കുന്നു. മനോമയ കോശം ഉപേക്ഷിക്കുമ്പോൾ ഒരു അബോധാവസ്ഥ ഉണ്ടാകുന്നു എന്ന് പറഞ്ഞുവല്ലോ. അതിൽ നിന്ന് ഉണരുമ്പോൾ പുനർജന്മം സ്വീകരിക്കണമെന്നുണ്ടെങ്കിൽ കഴിഞ്ഞ കാല ജീവിതത്തിന്റെ കർമ്മ ഫലങ്ങൾക്കും, ആസക്തിക്കും, ഭയങ്ങൾക്കും, വികാരങ്ങൾക്കും അനുസൃതമായി ഒരു ജീവിതം കിട്ട തക്കവിധം പിതാവിനെ ആദ്യമായി കണ്ടെത്തി സ്വീകരിക്കുന്നു. പിന്നീട് ആനന്ദമയ വിജ്ഞാനമയ മനോമയ കാമമയ പ്രാണമയ കോശങ്ങൾ സ്വീകരിച്ചുകൊണ്ട് പിതാവിന്റെ ഭക്ഷണത്തിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. ശരീരത്തിൽ പ്രവേശിച്ച കോശങ്ങൾ രക്തത്തിലൂടെ ശരീരം മുഴുവൻ വ്യാപിച്ച് ബീജാണുവിൽ പ്രവേശിച്ച് സ്‌ത്രി പുരുഷ സംഭോഗവേളയിൽ ഗർഭാശയത്തിൽ എത്തി അണ്‌ഡവുമായി യോജിച്ച് അന്നമയകോശവും കൂടി സ്വീകരിച്ച് ജന്മമെടുക്കുന്നു.
മനോമയ കോശ തിരസ്‌കരണത്തിനു ശേഷം വിജ്ഞാനമയ ആനന്ദമയ കോശത്തിലിരുന്ന് പരമമായ മോക്ഷത്തെ പ്രാപിക്കുകയും ചെയ്യാവുന്നതാണ്. ഇങ്ങിനെ വന്നാൽ ഒരുവന് ജനന മരണാദികളിൽ നിന്ന് മോചനം ലഭിക്കുന്നതാണ്. എന്തു തന്നെയായാലും തീരുമാനം ആത്മാവിന്റെ നിശ്ചയം തന്നെയാണ് എന്ന് എടുത്തു പറയത്തക്കതാണ്.
ഭൂതസംഹാരം
ഒരു വ്യക്തിക്ക് രണ്ടുതരം ശുദ്ധികളുള്ളതായി പറയപ്പെടുന്നു. ബാഹ്യശുദ്ധിയും അന്തരികാശുദ്ധിയും . ബാഹ്യശുദ്ധി എന്നാൽ കേശാദിപാദാന്തമുള്ള ശരീരാവയവങ്ങളുടെ ശുദ്ധി എന്നാണ് ഉദ്ദേശിക്കുന്നത്. . ഈ ശുദ്ധി കുളി മുതലായ കർമ്മങ്ങളിലൂടെ നിർവഹിക്കപ്പെടുന്നു.
ആന്തരികശുദ്ധി വിചരിക്കും പോലെ അത്ര എളുപ്പമല്ല. കാരണം ബാഹ്യകാരണത്തെക്കാൾ അന്തഃകരണങ്ങൾ കൂടുതൽ സൂക്ഷമവും ബലവത്തരങ്ങളും ആണ്. ബാഹ്യശുദ്ധി അകത്തുനിന്നും പുറത്തേക്കു വന്ന മലങ്ങളെ നിർമ്മാജ്ജനം ചെയ്യാനുദ്ദേശിച്ചുട്ടുള്ളതാണ്. ആന്തരീക ശുദ്ധിയാകട്ടെ പുറത്തുനിന്നും അകത്തേക്കു വന്നു ചേർന്ന മലങ്ങളെ (അജ്ഞാനം) നിർമ്മൂലനം ചെയ്യാൻ ഉദ്ദേശിച്ചുള്ളതും ആണ്. പുറത്തുനിന്നും അകത്തേക്ക് വന്നുചേരുന്ന ദുഷിപ്പുകൾ അന്തഃകരണങ്ങളെയാണ് ബാധിക്കുന്നത്. മനോബുദ്ധിരഹംങ്കാരചിത്തങ്ങളാകുന്ന അന്തഃകരണങ്ങൾ ശുദ്ധീകരിക്കുകയാണ് ആന്തരീക ശുദ്ധികൊണ്ട് ഉദ്ദേശിക്കുന്നത് . ആന്തരികശുദ്ധി ബാഹ്യശുദ്ധിയെക്കാൾ മികച്ചതും അത്യധികം പ്രാധാന്യമേറിയതും ആണ്. അന്തഃകരണങ്ങൾ ശ്രേഷ്ഠങ്ങളും സൂക്ഷമങ്ങളും ആയതുകാരണം ബാഹ്യശുദ്ധിയേക്കാൾ ആന്തരികശുദ്ധിക്ക് കൂടുതൽ ശ്രദ്ധയും സവാധാനത്വവും ആവിശ്യമായി വരുന്നു.
ബാഹ്യശുദ്ധി ശരീരത്തിന്ന് ഏതുവിധം ഒഴിച്ചുകൂടാൻ പാടില്ലാത്തതാണോ, അതിനേക്കാൾ കൂടുതൽ അനുപേഷണീയമാണ് ആത്മാവിനെ സംബ്ന്ധിച്ച് അന്തഃകരണ ശുദ്ധി. കാരണം ശുദ്ധമായ അന്തഃകരണം മുഖേന മാത്രമേ സ്വാത്മചൈതന്യം അഭിവ്യഞ്ജിക്കുകയുള്ളൂ. ജീലിതം കൂടുതൽ കൂടുതൽ പ്രകാശമനമാക്കുക എന്നതാണല്ലോ ഏതെരു ജീവന്റെയും ജീവിത ലക്ഷ്യം. അതുകൊണ്ട് നിത്യവും അന്തഃകരണങ്ങളെ തുടച്ചു മിനുക്കി വെക്കേണ്ടതുണ്ട് . ഈ ഉദ്ദേത്തെ സാക്ഷാത്കരിക്കാൻ ചെയ്യേണ്ട അനുഷ്ടാനപദ്ധതിയാണ് ഭൂതസംഹാരം.
" വിശ്വം ശരീരമിത്യുക്തം പഞ്ചഭൂതാത്മകം മുനേ" (തന്ത്രസാരം)
പഞ്ചഭൂതാത്മകമായ ഈ ശരീരം പ്രപഞ്ചത്തിന്റെ
ചെറുപതിപ്പാണ്.. ആന്തരീകമായ ശുദ്ധി നടക്കുമ്പോൾ തന്നെ തദാനുസൃതമായി ബാഹ്യപ്രപഞ്ചവും നിർമ്മലമായി ഭവിക്കുന്നു. അന്തഃകരണങ്ങൾ പരോക്ഷമായി പഞ്ചഭൂതങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഭൂതശുദ്ധിയിലൂടെ അന്തഃകരണശുദ്ധിയും ലഭിക്കും.
'ശരീരാകാരഭൂതാനാം മലാനാം യദ്വിശോധനം അവ്യയബ്രഹ്മസമ്പർക്കം ഭൂതാശുദ്ധിരിയം മതാ'
പഞ്ചഭൂതാത്മകമായ ഈ മനുഷ്യശരീരത്തിലെ അഴുക്കുകളെ നീക്കി ആത്മാവിനെ ഉദാത്തവൽക്കരിക്കുന്നതിനെ ഭൂതശുദ്ധി എന്നു പറയുന്നു.
' ദേവാർച്ചായോഗ്യതാ പ്രാപ്ത്യൈ ഭൂതശുദ്ധിം സമാചരേത്'
ദേവാർച്ചനായോഗ്യത ലഭിക്കാൻ വേണ്ടി ഭൂതശുദ്ധിയെ അനുഷ്ഠിക്കൂ എന്ന് മന്ത്രമഹോദധി ചൂണ്ടിക്കാട്ടുന്നു. അന്തഃകരണങ്ങളെ ശുദ്ധീകരിക്കുക .
നിരുപാധികമാക്കിത്തീർക്കുക എന്നതാണ് ഭൂതസംഹാരം കൊണ്ട് ഉദ്ദേശിക്കുന്നത്. ശരീരസ്ഥിതങ്ങളായ ഭൂമ്യാദിപഞ്ചഭൂതങ്ങളെ ശുദ്ധീകരിക്കുന്ന പ്രക്രിയയ്ക്ക് ഭൂതശുദ്ധി എന്നു പറയുന്നു.
ഭൂതങ്ങൾ ;- പ്രഥ്വി, അപ്, അഗ്നി, വായു, ആകാശം, എന്നിവ.
സംഹാരം = സമ്യക് ആയി ഉൾക്കൊള്ളുക, ആഹരിക്കുക.
ഭൂമ്യാദി പഞ്ചഭൂതങ്ങളെയും അവ പ്രതിനിധാനം ചെയ്യുന്ന സംഘാതവിഷയങ്ങളെയും സമ്യക് ആയി ഉൾക്കൊള്ളുവാൻ നിർദ്ദേശിക്കുന്ന സംവിധാനക്രമത്തെ ഭൂതസംഹാരം എന്നു പറയുന്നു.
' സൂര്യചന്ദ്രാഗ്നിതേജോഭിർജീവബ്രഹ്മൈക്യരൂപിണം' (തന്ത്രസാരം)
ഈ ഭൗതികശരീരം ആത്മീയമായ മുന്നു തേജസുകളെ അന്തരാളത്തിൽ സാംശീകരിക്കുന്നു എന്നു തന്ത്രസാരം ചൂണ്ടികാണിക്കുന്നു. മുലാധാരത്തിൽ അഗ്നിചൈതന്യമായും ഹൃദയത്തിൽ സൂര്യതേജസ്സായും , സഹസ്രാരത്തിൽ സോമപ്രഭാപൂരിതമായും ജീവചൈതന്യം വ്യപരിക്കുന്നു,
മൂലാധരത്തിൽ അതിസൂക്ഷ്മമായും , ഹൃദയത്തിൽ സ്വപ്രകശകനായും, (സൂര്യവൽ) , സഹസ്രാരത്തിൽ സമസ്ത്കോശങ്ങളിലും (സഹസ്രദളം പത്മം എന്ന് യോഗശാസ്ത്രസംജ്ഞ) വ്യപരിച്ചിരിക്കുന്നതായും കൽപ്പിച്ചിരിക്കുന്ന.
ജീവാത്മാവിനെ പരാമാത്മാവിൽ യോജിപ്പിക്കുക എന്നതാണ് യോഗം.
'ഐക്യം ജീവാത്മനോരാഹു ര്യോഗം യോഗവിശാരദാഃ'
ജീവാത്മപരമാത്മയോരൈക്യമാണ് യോഗം എന്നു വിശാരദന്മാർ അഭിപ്രായപ്പെടുന്നു. അഥവാ സമഷ്ടിചൈതന്യത്തെ വൃഷ്ടിയിൽ വിലയിപ്പിക്കുന്നതാണ് യോഗം.
' സൂര്യചന്ദ്രാഗ്നിതേജോഭിർജീവബ്രഹ്മൈക്യരൂപിണം'
എന്ന ഈ ഭഗത്തിൽ ഈ തത്വം തന്നെയാണ് പ്രസ്താവിക്കുന്നത്. ജീവചൈതന്യം ബ്രഹ്മവുമായി. ( സർവ്വേഭ്യോ ബ്രഹത് ഇതി ബ്രഹ്മ) ഐക്യം പ്രാപിക്കുന്നു. (വിലയം പ്രാപിക്കുന്നു). ഈ തത്വം ശ്രി ശങ്കരാചാര്യസ്വമികളുടെ " ജീവോ ബ്രഹ്മൈവനാഽ പരഃ" എന്ന അദൈതസിദ്ധാന്തസാദൃശ്യം പുലർത്തുന്നു
എവിടെ ശാന്തിയുണ്ടോ അവിടെ സന്തോഷവുമുണ്ട്
ഓം പൂർണ്ണമദഃ പൂർണ്ണമിദം
പൂർണ്ണാത് പൂർണ്ണമുദച്യതേ
പൂർണ്ണസ്യ പൂർണ്ണമാദായ
പൂർണ്ണമേവാവശിഷ്യതേ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
അതിസൂക്ഷ്മമായ പരമാണുവിലും അതിമഹത്തായ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന ചൈതന്യം പൂർണമാണ്.
ഈ പൂർണത്തിൽ നിന്നുദിക്കുന്നതും ഉത്ഭവിക്കുന്നതും പൂർണ്ണമാകുന്നു.
ഈ പൂർണ്ണ ചൈതന്യത്തിൽ,പൂർണ്ണം ഉത്ഭവിച്ചതിനുശേഷം അവശേഷിക്കുന്നതും പൂർണം തന്നെ.
എല്ലാറ്റിനും കാരണമായ ബ്രഹ്മവും കാര്യമായ ഈ പ്രപഞ്ചവും പൂർണ്ണമാണ്.
ഓം! ശാന്തി! ശാന്തി! ശാന്തിഃ
ശാന്തി മന്ത്രത്തോടുകൂടിയാണ് ഉപനിഷത്തുകൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും. ഈശ്വവാസ്യോപനിഷത്തിന്റെ തുടക്കവും ഒടുക്കവുമുള്ള ശാന്തിമന്ത്രമാണ് ഇത്.
ബ്രഹ്മമാകുന്ന പൂർണ്ണത്തിൽ നിന്നാണ് പ്രപഞ്ചമാകുന്ന പൂര്‍ണ്ണം ഉണ്ടായത്. ഈ പ്രപഞ്ച പൂർണതയെ എടുത്താലും പൂർണ്ണ ബ്രഹ്മം തന്നെ അവശേഷിക്കും. ഒരു വിളക്കിൽ നിന്ന് നിരവധി വിളക്കുകൾ കൊളുത്തുന്നതുപോലെയോ ഒരു ഗുരുവിൽ നിന്ന് നിരവധി ശിഷ്യരിലേക്ക് അറിവിനെ പകരുന്നതുപോലെയോ ഒരു അമ്മയിൽ നിന്ന് മക്കൾ ഉണ്ടാകുന്നതുപോലെയോ ഇതിനെ മനസ്സിലാക്കണം. കൊളുത്തിയ വിളക്കുകളും അറിവ് നേടിയ ശിഷ്യനും പിറന്ന് വീണ മക്കളും അവരവരുടെ നിലയിൽ പൂർണ്ണരാണ്. ഇവയൊന്നുമില്ലെങ്കിലും ആദ്യം പറഞ്ഞവ പൂർണ്ണമായി ശേഷിക്കും.
മൂന്ന് തവണ ശാന്തി ചൊല്ലുന്നതുകൊണ്ട് ഈ മന്ത്രങ്ങൾ ശാന്തി മന്ത്രങ്ങൾ എന്ന പേരിൽ പ്രശസ്തമായത്. മൂന്ന് പ്രാവശ്യം ഉരുവിട്ടാൽ അത് സത്യമായി തീരുമെന്നാണ് വിശ്വാസം. ശാന്തിയ്ക്കുവേണ്ടിയുള്ള തീവ്രമായ ആഗ്രഹത്തെ ഊട്ടിയുറപ്പിക്കുകയാണ് ഇതിലൂടെ.
ശാന്തിയെന്നാൽ സമാധാനം എന്നർത്ഥം. ആന്തരികവും ബാഹ്യവുമായ സമാധാനം ഉണ്ട്. സ്വയം സൃഷ്ടിക്കുന്നതോ മറ്റുള്ളവർ മുഖേനയുണ്ടാകുന്നതോ ആയ പ്രശ്‌നങ്ങളിൽ നിന്നുള്ള മോചനം എന്ന അർത്ഥത്തിലാണ് സമാധാനത്തെ പൊതുവെ വിലയിരുത്തുന്നത്. ശാന്തി എല്ലായിടത്തും നിലനില്‍ക്കുന്ന ഒന്നുതന്നെ.
നമ്മുടെ ക്ഷോഭത്തെ അടിസ്ഥാനമാക്കിയാണ് ശാന്തി നിലനിൽക്കുന്നത്. എപ്പോൾ ക്ഷോഭം അടങ്ങുന്നുവോ അപ്പോൾ ശാന്തി അനുഭവവേദ്യമാകും. എവിടെ ശാന്തിയുണ്ടോ അവിടെ സന്തോഷവുമുണ്ട്. ആഗ്രഹങ്ങൾ ഒഴിഞ്ഞു നിൽക്കുന്ന ഏതൊരാളുടേയും ജീവിതത്തിൽ സമാധാനമുണ്ടെന്ന് കാണാനാകും. പ്രശ്‌നങ്ങൾക്കിടയിലും പ്രതിസന്ധികൾക്കിടയിലും സമാധാനം കണ്ടെത്താൻ ചുരുക്കം ചിലർക്കേ സാധിക്കാറുള്ളൂ.
ജീവിതത്തിൽ ശാന്തി കൈവരിക്കുന്നതിനായാണ് നാം പ്രാർത്ഥനാ നിരതരാകുന്നത്. അതിലൂടെ പ്രശ്‌നങ്ങൾ ഒഴിഞ്ഞ് ആന്തരികമായ ശാന്തി നമ്മൾ അനുഭവിക്കുന്നു. ഭാരതീയരുടെ പ്രാർത്ഥനകൾ ശാന്തിമന്ത്രങ്ങൾ അവസാനിക്കുന്നത് ശാന്തി എന്ന വാക്ക് മൂന്ന് പ്രാവശ്യം തുടർച്ചയായി ഉരുവിട്ടുകൊണ്ടാണ്.
വേദ വിഭാഗത്തിന്റെ വ്യത്യാസം അനുസരിച്ച് ഉപനിഷത്തുകളിലെ ശാന്തിമന്ത്രങ്ങൾക്കും മാറ്റമുണ്ട്. താപത്രയങ്ങളെ നീക്കാനായാണ് ശാന്തി മന്ത്രങ്ങൾ ഉരുവിടുന്നത്. താപം എന്നാൽ ദുഃഖം എന്നർത്ഥം. ദുഃഖം മൂന്നു തരത്തിൽ, അതിനാൽ താപത്രയം - ആധി ദൈവികദുഃഖം, ആധി ഭൗതിക ദുഃഖം, ആദ്ധ്യാത്മിക ദുഃഖം.
അദൃശ്യമായ ദൈവിക ശക്തി. മനുഷ്യൻ ഇതിന് മേൽ നിയന്ത്രണം സാധ്യമല്ല. ഭൂകമ്പം, വെള്ളപ്പൊക്കം, അഗ്നിപർവ്വത സ്‌ഫോടനം ഇതൊക്കെ മനുഷ്യന്റെ നിയന്ത്രണത്തിനും അപ്പുറമാണ്. ആധി ദൈവികം എന്ന് ഇത്തരത്തിലുള്ള ദുഃഖങ്ങളെ പറയുന്നു. നമുക്ക് ഒരു നിയന്ത്രണവുമില്ലാത്ത മേഖലകളിൽ നിന്ന്, പ്രത്യേകിച്ച് പ്രപഞ്ച ശക്തികളിൽ നിന്നും ഉണ്ടാകുന്ന ദുഃഖമാണ് ആധിദൈവിക ദുഃഖം.
നമ്മുടെ ചുറ്റുപാടുകളിൽ നിന്നും ജീവജാലങ്ങളിൽ നിന്നും മറ്റും ഉണ്ടാകുന്ന ദുഃഖം . - നമുക്ക് ചുറ്റും നടക്കുന്ന, നമുക്ക് അറിയാവുന്ന കാരണത്താലുണ്ടാകുന്ന ദുഃഖങ്ങളാണ് ആധിഭൗതികം എന്ന് അറിയപ്പെടുന്നത്.
നമ്മുടെ നിത്യജീവിതത്തിൽ - അവനവനിൽ നിന്നും ഉണ്ടാകുന്ന ദുഃഖം - നാം ഏറ്റെടുക്കുന്ന കാര്യങ്ങൾ മുടക്കം കൂടാതെ നടക്കണമെന്നും മറ്റുമുള്ള ഈശ്വരനോടുള്ള പ്രാർത്ഥന. മാനസിക വ്യഥകളാണ് ഈ പ്രാർത്ഥനകൾക്കെല്ലാം പിന്നിൽ. ഇതിനെയാണ് ആദ്ധ്യാത്മിക ദുഃഖം എന്ന് പറയുന്നത്.
ആ മൂന്ന് ദുഃഖങ്ങളിൽ നിന്നും ശാന്തി ലഭിക്കട്ടെ എന്നാണ് ശാന്തി, ശാന്തി, ശാന്തി എന്ന് മൂന്ന് പ്രാവശ്യം ഉരുവിടുന്നതിലൂടെ അർത്ഥമാക്കുന്നത്.
താപത്രയങ്ങൾ നമ്മുടെ പഠനത്തെയും മംഗളകാര്യങ്ങളെയും ബാധിക്കും എന്നതിനാൽ പഠനത്തിനു മുൻപും മംഗളകാര്യങ്ങൾ തുടങ്ങുന്നതിന് മുൻപും ശാന്തിമന്ത്രം ചൊല്ലുന്ന പതിവുണ്ട്. ബൗദ്ധികവും മാനസികവും ശാരീരികവുമായ ശാന്തി നമുക്കേവർക്കും എന്തു കാര്യത്തിനും വേണമല്ലോ. ആദ്യത്തെ ശാന്തി’ എന്നത് ഉറക്കെയും രണ്ടാമത്തെത് ശബ്ദം കുറച്ചും മൂന്നാമത്തെ പതിഞ്ഞ സ്വരത്തിലും വേണമെന്നാണ് ആചാര്യന്മാർ നിഷ്‌കർഷിക്കാറുള്ളത്.
ഓം സഹനാവവതു സഹനൗഭുനക്തു
സഹവീര്യം കരവാവഹൈ
തേജ്വസീന വതിതമസ്തു
മാ വിദ്യുക്ഷവഹൈ
ഓം ശാന്തി ശാന്തി ശാന്തിഃ
ഒരുമിച്ചു വർത്തിക്കാം,ഒരുമിച്ചു ഭക്ഷിക്കാം,ഒരുമിച്ചു പ്രവർത്തിക്കാം അപ്രകാരം തേജസ്വികളായിത്തിരാം.ആരോടും വിദ്വേഷമില്ലാതെ ജീവിക്കാം.
നന്മനിറഞ്ഞ ചിന്താധാരകൾ എല്ലായിടത്തുനിന്നും വന്നുചേരട്ടെ.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
ഗുരു
പുസ്തകം നോക്കി പഠിച്ചതുകൊണ്ടുമാത്രം മെഷീനുകൾ റിപ്പയറു ചെയ്യുവാൻ കഴിയില്ല. വർക്കുഷോപ്പിൽപ്പോയി ജോലി അറിയാവുന്ന ഒരാളുടെ കൂടെനിന്നു പരിശീലനം നേടണം. അവർ ചെയ്യുന്നതു കണ്ടുപഠിക്കണം. അതുപോലെ സാധനയിൽ ഉണ്ടാകാവുന്ന പ്രതിബന്ധങ്ങളെക്കുറിച്ചു മനസ്സിലാക്കുവാനും അവയെ അതിജീവിച്ചു ലക്ഷ്യത്തിലെത്തുവാനും ഗുരു ആവശ്യമാണു്.
ഔഷധങ്ങളുടെ പുറത്തുള്ള ലേബലിൽ ഉപയോഗക്രമം എഴുതിയിട്ടുണ്ടെങ്കിലും ഡോക്ടറുടെ നിർദ്ദേശംകൂടാതെ അതു കഴിക്കുവാൻ പാടില്ല. പൊതുവായ നിർദ്ദേശം മാത്രമാണു ലേബലിലുള്ളതു്. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയും ശരീരഘടനയും അനുസരിച്ചു് എങ്ങനെ ഉപയോഗിക്കണമെന്നു നിശ്ചയിക്കുന്നതു ഡോക്ടറാണു്. ക്രമം തെറ്റിക്കഴിച്ചാൽ ഗുണത്തിനു പകരം ദോഷമായിരിക്കും സംഭവിക്കുക. അതുപോലെ ആദ്ധ്യാത്മികതയെക്കുറിച്ചും സാധനയെക്കുറിച്ചും, സത്സംഗങ്ങൾ ശ്രവിച്ചും പുസ്തകങ്ങൾ വായിച്ചും മനസ്സിലാക്കുവാൻ കഴിയും. പക്ഷേ, സാധന ചെയ്തു് അപകടം കൂടാതെ ലക്ഷ്യത്തിലെത്തണമെങ്കിൽ ഗുരുവില്ലാതെ പറ്റില്ല.
ഒരു ചെടി ഒരു സ്ഥലത്തുനിന്നു പിഴുതു വേറൊരു സ്ഥലത്തേക്കു മാറ്റി നടുമ്പോള്‍ ആദ്യസ്ഥലത്തെ കുറച്ചു മണ്ണുകൂടി അതിന്റെ വേരിനോടൊപ്പം കരുതും. അങ്ങനെയാകുമ്പോൾ പുതിയ സ്ഥലത്തു പിടിച്ചുകിട്ടാൻ പ്രയാസമുണ്ടാകില്ല. അല്ലെങ്കിൽ പുതിയ മണ്ണുമായി യോജിച്ചു കിട്ടുവാൻ പ്രയാസമാണു്. പുതിയ സാഹചര്യവുമായി ഇഴുകിച്ചേരാൻ ആ ചെടിയെ സഹായിക്കുന്ന ആദ്യത്തെ സ്ഥലത്തെ മണ്ണുപോലെയാണു ഗുരുവിന്റെ സാമീപ്യം. ആദ്ധ്യാത്മിക സാധനകൾ മുടക്കം കൂടാതെ തുടർന്നുകൊണ്ടു പോകുക. തുടക്കത്തിൽ സാധകനു വളരെ പ്രയാസമായിരിക്കും. എന്നാൽ ഗുരുവിന്റെ സാന്നിദ്ധ്യം എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കുവാനുള്ള കരുത്തു ശിഷ്യനു നല്കുന്നു. ആത്മീയജീവിതത്തിൽ ഉറച്ചു നില്ക്കുവാനുള്ള ശക്തി പകരുന്നു. ആപ്പിൾവൃക്ഷവും മറ്റും വളരണമെങ്കിൽ അതിനിണങ്ങുന്ന കാലാവസ്ഥ ആവശ്യമാണു്. വേണ്ട സമയത്തു വെള്ളവും വളവും നല്കണം. അതിനെ ആക്രമിക്കുന്ന കൃമികീടങ്ങളെ നശിപ്പിക്കണം. അതുപോലെ, ഒരു സാധകനു സാധനയ്ക്കു യോജിച്ച സാഹചര്യങ്ങൾ ഗുരു നല്കുന്നു. അവനെ എല്ലാ പ്രതിബന്ധങ്ങളിൽനിന്നും ഗുരു സംരക്ഷിക്കുന്നു.
ഏതു സാധനാക്രമമാണു നമുക്കു വേണ്ടതെന്നു നിർദ്ദേശിക്കുന്നതു ഗുരുവാണു്. നിത്യാനിത്യവിവേചനമാണോ, നിഷ്‌കാമസേവനമാണോ യോഗമാണോ, അതോ ജപവും പ്രാർത്ഥനയും മാത്രം മതിയോ ഇതൊക്കെ തീരുമാനിക്കുന്നതു ഗുരുവാണു്. ചിലർക്കു യോഗസാധന ചെയ്യുവാൻ പറ്റിയ ശരീരക്രമമായിരിക്കില്ല. ചിലർ അധികസമയം ധ്യാനിക്കുവാൻ പാടില്ല. ഇരുപത്തിയഞ്ചുപേരെ കയറ്റാവുന്ന വണ്ടിയിൽ നൂറ്റിയൻപതുപേരെ കയറ്റിയാൽ എന്താണു സംഭവിക്കുക? വലിയ ഗ്രൈൻഡറുപോലെ ചെറിയ മിക്‌സി പ്രവർത്തിപ്പിക്കുവാൻ കഴിയില്ല. അധികസമയം തുടർച്ചയായി പ്രവർത്തിപ്പിച്ചാൽ ചൂടുപിടിച്ചു എരിഞ്ഞുപോകും. ഓരോരുത്തരുടെയും ശരീരമനോബുദ്ധികളുടെ നിലയനുസരിച്ചാണു ഗുരു സാധനാക്രമങ്ങൾ നിർദ്ദേശിക്കുന്നത്. നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും സ്വഭാവം നമ്മളെക്കാൾ നന്നായറിയാവുന്നതു ഗുരുവിനാണു്. അധികാരിഭേദമനുസരിച്ചാണു ഗുരു ഉപദേശങ്ങൾ നല്കുന്നതു്. ഇതൊന്നും ശ്രദ്ധിക്കാതെ, എവിടെനിന്നെങ്കിലും കിട്ടിയ അറിവുവച്ചു്, യാതൊരു നിയന്ത്രണവുമില്ലാതെ സാധന തുടങ്ങിയാൽ, ചിലപ്പോൾ ബുദ്ധിഭ്രമംവരെ സംഭവിച്ചെന്നിരിക്കും.
ധ്യാനം ക്രമത്തിലധികമായാൽ തല ചൂടാകും. ഉറക്കം നഷ്ടമാകും. ശരീരത്തിന്റെ ഏതേതു ഭാഗങ്ങളിലാണു ധ്യാനിക്കേണ്ടതെന്നും എത്രസമയം ധ്യാനിക്കണമെന്നും ഓരോരുത്തരുടെയും സ്വഭാവം അനുസരിച്ചു ഗുരു പറയും. ഒരു സ്ഥലത്തേക്കു പുറപ്പെടുമ്പോൾ അവിടെ സ്ഥിരമായി താമസിക്കുന്ന എല്ലാ വഴികളും അറിയാവുന്ന ഒരാളെ കൂട്ടിനു കിട്ടിയാൽ വേഗം അവിടെയെത്തുവാൻ സാധിക്കും. അല്ലെങ്കിൽ, ഒരു മണിക്കൂർ യാത്ര വേണ്ട സ്ഥാനത്തു പത്തു മണിക്കൂർ എടുത്തെന്നിരിക്കും. മാപ്പു’ണ്ടെങ്കിലും ദിക്കുകളറിയാതെ വഴിതെറ്റി അലഞ്ഞെന്നിരിക്കും. ചിലപ്പോൾ കൊള്ളക്കാരുടെയും പിടിച്ചുപറിക്കാരുടെയും സങ്കേതത്തിൽ അകപ്പെട്ടെന്നും വരാം. എന്നാൽ വഴിയറിയാവുന്ന ഒരാളെ കൂട്ടിനു കിട്ടിയാൽ ഒന്നും ഭയപ്പെടേണ്ടതില്ല. ഇതു പോലെയാണു് ആദ്ധ്യാത്മികസാധനയിൽ ഗുരുവും. എല്ലാ വഴികളും നന്നായറിയാവുന്ന ആളാണു ഗുരു. സാധനയുടെ ഏതു ഘട്ടത്തിലും പ്രതിബന്ധങ്ങളുണ്ടാകാം. ആ സമയങ്ങളിൽ ഗുരുവില്ലാതെ സാധന തുടരുക പ്രയാസമാണു്. അതിനാൽ ഗുരുവിന്റെ സാമീപ്യം തന്നെയാണു യഥാർത്ഥ സത്സംഗം. സർവ്വതും ഗുരുവില്‍ ഒതുങ്ങിനില്ക്കുന്നു. അതുപോലെ ഒരു ഗുരുവില്‍നിന്നുമാണു ദീക്ഷ കിട്ടിയിട്ടുള്ളതെങ്കിൽ സാധനയിൽ വളരെവേഗം പുരോഗതി കൈവരിക്കുവാൻ കഴിയും. പാലിൽ പാലൊഴിച്ചുവച്ചാൽ തൈരാകില്ല; അല്പം തൈരുതന്നെ ഒഴിക്കണം. അതുപോലെയാണു യഥാർത്ഥ ഗുരുവില്‍നിന്നും നേടുന്ന മന്ത്രോപദേശം. അതു സാധകന്റെ ആത്മീയശക്തിയെ ഉണർത്തുന്നു.
ആദ്ധ്യാത്മജ്ഞാനത്തിനുള്ള ചിന്താസരണിതന്നെ ഒന്നു വേറെയാണ്. ഇതിന് എത്രയോ ഉദാഹരണങ്ങൾ ഉപനിഷത്തുകളിൽ തന്നെ പ്രതിപാദിച്ചു കാണാം. ഉദ്ദാലകന്റെ പുത്രനായ ശ്വേതകേതു വേദശാസ്ത്രങ്ങളൊക്കെ പഠിച്ചു പണ്ഡിതനായി മടങ്ങി വന്നിട്ടും ആത്മജ്ഞാനമുണ്ടായിട്ടില്ലെന്നറിഞ്ഞ പിതാവുപദേശിക്കുന്ന കഥ ഛന്ദോഗ്യോപനിഷത്തിൽ പ്രതിപാദിച്ചിട്ടുണ്ടല്ലോ. അതുപോലെ തന്നെ പ്രവാഹണരാജാവിന്റെ സഭയിൽ ചെന്ന ഋഷികുമാരനോടു രാജാവു ചോദിച്ചപ്പോൾ എല്ലാ വേദശാസ്ത്രങ്ങളും പഠിച്ചിട്ടുണ്ടെന്നും പക്ഷേ ആത്മജ്ഞാനമില്ലെന്നും കാണുന്നുണ്ട്. ഇങ്ങനെ എത്രയോ കഥകളുണ്ട്. ഇതിന്റെയൊക്കൊ അർത്ഥം വേദശാസ്ത്രങ്ങളുടെ പഠനം അത്യാവശ്യമാണെങ്കിലും അതുകൊണ്ട് ആത്മജ്ഞാനം ഉണ്ടായിക്കൊള്ളണമെന്നില്ലെന്നാല്ലോ. ആത്മസ്വരൂപവും അറിയേണ്ട ക്രമവും അവകളിൽ പ്രദിപാദിയ്ക്കുകയല്ല.
ഒരു മനുഷ്യന് അറിയാനുള്ള ഉപകരണങ്ങൾ ആകെ മൂന്നാണ്; ഇന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി ഇങ്ങനെ. കണ്ണ്, മൂക്ക്, ചെവി, നാവ്, ത്വക്ക് ഈ അഞ്ചിനെയാണ് ഇന്ദ്രിയങ്ങളെന്നു പറയുന്നത്. ഇതിൽ കണ്ണ് രൂപത്തേയും മൂക്കു ഗന്ധത്തേയും ചെവി ശബ്ദത്തേയും നാവ് രസത്തേയും ത്വക്ക് സ്പർശനത്തെയും ,വെറെ ഒന്നിനെയും ഇന്ദ്രിയങ്ങളെക്കൊണ്ട് അറിയുവാൻ സാദ്ധ്യമല്ല അതും ജാഗ്രദവസ്ഥയിൽ മാത്രം സ്വപ്നസുഷുപ്തികളിലേയ്ക്കു സ്ഥൂലേന്ദ്രിയങ്ങൾക്ക് വ്യാപ്തിയേ ഇല്ല. മനസ്സാണ് പിന്നെ ഒരു ഉപകരണം. വിചാരസ്വരൂപേണയാണതിന്റെ അറിവ്. അതും മുന്‍പറഞ്ഞ ശബ്ദാദി അഞ്ചു വിഷയങ്ങളെ മാത്രമാണ് ജാഗ്രത്തിലും സ്വപ്നത്തിലും വിചാരസ്വരൂപേണയാണ് അറിയുന്നത്. സ്ഥൂലസൂക്ഷ്മങ്ങളായ ശബ്ദാദി അഞ്ചു വിഷയങ്ങളെ വിട്ട് ആറാമതെന്നിലേയ്ക്കു വ്യാപിക്കുന്നില്ല. അപ്പോൾ മനോബുദ്ധിന്ദ്രിയങ്ങളാകുന്ന മൂന്നു കാരണങ്ങളും ശബ്ദാദി അഞ്ചു വിഷയങ്ങളിൽ മാത്രമാണ് വ്യാപിക്കുന്നതെന്നാണ് വരുന്നത്. പഠിപ്പുകൊണ്ടും, അഭ്യാസങ്ങളെക്കൊണ്ടും പ്രസ്തുത കാരണങ്ങളെ പല പ്രകാരത്തിലും സംസാരിക്കാം. പക്ഷെ അങ്ങനെയൊക്കെ ശബ്ദാദി അഞ്ചു വിഷയങ്ങളിൽ മാത്രമാണ് അവ വ്യാപിക്കുന്നത്. ഇതാണ് വേദശാസ്ത്രങ്ങളൊക്കെ പഠിച്ചാലും ഒരാൾക്ക് ആത്മജ്ഞാനമുണ്ടാവാതിരിക്കാനും കാരണം.
ശബ്ദാദി വിഷയ സ്വരൂപമല്ല, ആത്മാവെന്ന കാരണത്താൽ ആത്മസ്വരൂപം അപരിചിതവുമായിരിക്കും. ആത്മാവിനു വേണ്ടി വളരെയൊക്കെ പരിശ്രമിക്കാറുണ്ട്. എന്നാൽ ആ ശ്രമമൊക്കെയും ഇന്ദ്രിയാദി അഞ്ചു കാരണങ്ങളിലും ജാഗ്രാദാദി മൂന്നവസ്ഥകളിലും ശബ്ദാദിപഞ്ചവിഷയങ്ങളിലും മാത്രമാണ്. അതുകൊണ്ടു തന്നെയാണ് എത്ര പ്രയത്നിച്ചിട്ടും ആത്മജ്ഞാനമുണ്ടാവാതിരിക്കാനുള്ളകാരണം. അവകളെ വിടുമ്പോഴാണ് ഒരാള്‍ക്ക് ആത്മസ്വരൂപം അറിയാനിടവരുന്നത്. ആ സമ്പ്രദായമാകട്ടെ അതിന്റെ അറിവും അനുഭവവുമുള്ള ഒരു മഹാത്മാവിൽ കൂടെ ഗ്രഹിക്കാനേ പറ്റു. ശ്രവണം, മനനം, നിദിദ്ധ്യാസം ഇങ്ങനെ മൂന്നു പടികളാണ് ജ്ഞാനാനുഭൂതിക്കുള്ള അഭ്യാസങ്ങളായി വേദം വധിച്ചിരിക്കുന്നത്. ഇതിൽ ശ്രവണമാണ് ഒന്നാമത്തേത് അനുഭവരസികനായ ആത്മാവു സത്യമായ ആത്മസ്വരൂപത്തെ തന്റെ അനുഭൂതിക്കനുരൂപമായി പറഞ്ഞുൽബോധിപ്പിച്ചു തരുന്നതു തന്നെ ശ്രവണം
ഒരിക്കൾ കേട്ടാൽ പോരാ; ബോദ്ധ്യം വന്നു തത്ത്വത്തിൽ ഉറപ്പുവരുത്തുന്നതു വരെ വീണ്ടും വീണ്ടും ശ്രവിക്കുകയും വേണം. അങ്ങനെ പരമാർത്ഥമായ ഒരു വേദാന്താശ്രവണം അധികാരിയായ ശിഷ്യനു മഹാത്മാവായ ആചാര്യനിൽനിന്നു ലഭിക്കുന്നു എന്നിരിക്കട്ടെ; അതൊരിക്കലും വിഫലമാവുന്നില്ല. പക്ഷേ അങ്ങനെ സംഭവിക്കുന്നതു വളരെ ചുരുക്കമാണെന്നുമാത്രം. ഒന്നാമത് ഈ പ്രപഞ്ചധർമ്മത്തെ സർവ്വധാ ഉപേക്ഷിച്ചുകൊണ്ടുള്ള മുമുക്ഷുതന്നെ എത്രയോ ദുർല്ലഭമാണ്. അതിനാൽ ശ്രവണം തന്നെ വളരെ ദുർഭലമാണ്. ഇനി ഏതെങ്കിലും ചില രൂപത്തിൽ ശ്രവണം നടന്നാലും വർദ്ധിച്ച സംസാരതൃഷ്ണയിൽ ശ്രുതമായ ജ്ഞാനം മുങ്ങിപ്പോവുകയും ചെയ്യും. നേരാം വണ്ണം ശ്രവണം ചെയ്യിച്ചുതരുന്ന മഹാത്മാക്കളും ദുർല്ലഭം. ഉള്ളവർ തന്നെ ജനമദ്ധ്യത്തിൽ നിന്നൊഴിഞ്ഞുമാറി വല്ല വിജനപ്രദേശങ്ങളിലും അറിയപ്പെടാതെ കഴിഞ്ഞു കൂടുന്നുണ്ടായിരിക്കും. അങ്ങനെയുള്ളവരെ കണ്ടുകിട്ടുന്നതുതന്നെ വളരെ ചുരുക്കം. ഇങ്ങനെയുള്ള തടസ്സങ്ങളെല്ലാം നീങ്ങി ഒരാൾക്കു പരമാർത്ഥമായ ഒരു വേദാന്തശ്രവണം ഉണ്ടായിയെന്നിരിക്കട്ടെ; എന്നാൽ തീർച്ചയായും അതു സഫലമാണ്.
ജാഗ്രദാദി മൂന്നവസ്ഥകളിലും ശരീരാദി മൂന്നു കാരണങ്ങളിലും, ശബ്ദാദി പഞ്ചവിഷയങ്ങളിലും കീഴൊതുങ്ങിനില്‍ക്കുന്നു വൃക്തിത്വം അല്ലെങ്കില്‍ ജീവത്വം. ഈ അവസ്ഥയെ ആക്രമിച്ച ഒരാള്‍ക്കു ജീവത്വമല്ല; ഈശ്വരത്വമാണുള്ളത്. ദിവ്യനും ഈശ്വരനുമായിക്കഴിഞ്ഞ മഹാത്മാവാണ് ജ്ഞാനം ഉപദേശിക്കാന്‍ പ്രാപ്തിയുള്ള ആചാര്യന്‍. ശിഷ്യന്റെ പല പ്രകാരത്തിലുള്ള കുറവുകളും ആചാര്യന്റെ അനുഗ്രഹത്താല്‍ തന്നെ നീങ്ങുന്നു. ശിഷ്യനെ പുരസ്ക്കരിച്ച് ആചാര്യന്റെ മനസ്സിലാണ് അനുഗ്രഹത്തിന്റെ സ്വരൂപം. ആ അലിവ് ആരില്‍ എപ്പോള്‍ ഉണ്ടാകുമെന്നു പറയാന്‍ വയ്യ.എങ്കിലും നിഷ്കളങ്കഭക്തിയും, പരമത്യാഗവും നിലനിര്‍ത്തിക്കൊണ്ടുള്ള ശുശ്രൂഷ കൊണ്ട് ആരുടേയും മനസ്സലിയുമല്ലോ. അതിനാല്‍ അപ്രകാരമുള്ള ശുശ്രൂഷ കൊണ്ട് ഗുരുവിന്റെ അനുഗ്രഹത്തിനു പാത്രമായിത്തീരുകയും അപ്പോള്‍ ജ്ഞാനത്തിന്നധികാരം കൈവരികയും ചെയ്യുന്നുവെന്നാണഭിജ്ഞമതം.
സദാശിവ സമാരംഭാം ശങ്കരാചാര്യ മദ്ധ്യമാം അസ്മദാചാര്യ പര്യന്താം വന്ദേ ഗുരുപരമ്പരാം
മഹത്തുക്കളുടെ ഈറ്റില്ലമായ ഭാരതവർഷം കലിയുഗത്തില്‍ ജന്മം നൽകിയിട്ടുള്ള മഹത്തുക്കളിൽ അദ്വിതീയസ്ഥാനത്തെ അലങ്കരിക്കുന്ന പ്രതിഭയാണ് ആദിശങ്കരൻ. ശങ്കരന്റെ ജന്മംകൊണ്ട് പരിപാവനമായ പുണ്യഭൂമിയാണ് വിന്ധ്യാചലത്തിനപ്പുറമുള്ള ഭാർഗ്ഗവക്ഷേത്രം. ശൈവവൈഷ്ണവ, ശാക്തേയ, ഗാണപത്യ വിഭാഗങ്ങൾ തമ്മിലുള്ള സ്പർദ്ധയും ബൗദ്ധജൈനാദി ഇതരമതങ്ങളുടെ അമിതപ്രചാരവും സനാതനമായ ഹിന്ദുമതത്തെ ക്ഷീണിപ്പിക്കുകയും, ക്ഷയിപ്പിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിലാണ് ശങ്കരന്റെ ജനനം.......................... ഒരുപക്ഷേ ശങ്കരൻ ജനിച്ചില്ലായിരുന്നെങ്കിൽ, ഇന്ന് ഹിന്ദുമതം തന്നെ നാമാവിശേഷമായിത്തീർന്നേനെ എന്ന കാര്യം സ്മരണീയമാണ്. മേൽ പറഞ്ഞ ശൈവ, വൈഷ്ണവ, ശാക്തേ, ഗാണപത്യ വിഭാഗങ്ങൾ എല്ലാംതന്നെ അദ്വൈതത്തിലടങ്ങുന്നു എന്ന് ഉദ്‌ഘോഷിച്ച ശങ്കരൻ ഹിന്ദുമതത്തിന്റെ സനാതനമൂല്യങ്ങൾ നശിക്കാതെ കാത്തുസൂക്ഷിച്ച് അതേ ആഴത്തിൽ വേരുറപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. മാനവരാശിയുടെ നന്മയ്ക്കുവേണ്ടി മാത്രമായി വേദത്തെ നാലായി വിഭജിച്ച് സരളമായി ആഖ്യാനം ചെയ്ത് അനന്തരം പുരാണരചന നടത്തിയ മഹർഷിവ്യാസൻ തന്റെ പതിനൊന്നാമത്തെ മഹാപുരാണമായ സ്‌കാന്ദമഹാപുരാണത്തിൽ പ്രതിപാദിച്ചിട്ടുള്ള അദ്വൈതസിദ്ധാന്തം പ്രചരിതമാകാതെ വന്നപ്പോൾ അതു പ്രചരിതമാക്കുവാൻ വേണ്ടി വ്യാസന് അതേ ഉപദേശം ചെയ്ത സ്‌കന്ദാചാര്യർ തന്നെയാണ് ദക്ഷിണാമൂർത്തി സ്വരൂപനായ ശങ്കരനെ ഈ ഭൂലോകത്തേയ്ക്കയച്ചത്. ശങ്കരൻ അതു പാലിക്കുകയും ചെയ്തു....
ഭാരത പുണ്യഭൂമിയുടെ തെക്കേ അറ്റത്ത് പടിഞ്ഞാറുഭാഗത്തേയ്ക്കു ചേർന്ന് നീണ്ടുകിടക്കുന്ന ഈ കൊച്ചു കേരളത്തിൽ പെരിയാറ്റിന്റെ തീരഭൂമിയായ കാലടി എന്ന കൊച്ചുഗ്രാമത്തിൽ ജാതനായി ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ ജഗദ്ഗുരു ശങ്കരാചാര്യരുടെ ജീവിതകാലഘട്ടത്തെപ്പറ്റി ഇന്നും വിവാദങ്ങളുണ്ട്. ജഗദ്ഗുരു ശങ്കരാചാര്യരെ കുറിച്ച്, അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച്, ശങ്കരൻ ലോകത്തിനു കാഴ്ചവച്ച സംഭാവനകളെ കുറിച്ച് ശങ്കര സാഹിത്യത്തെ കുറിച്ച് ഒക്കെ അനവധി ഗ്രന്ഥങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. എങ്കിലും ശങ്കരന്റെ കാലഘട്ടത്തെ കുറിച്ച് വ്യക്തമായ ഒരു തീരുമാനത്തിലെത്തിച്ചേരുവാൻ കഴിഞ്ഞിട്ടില്ല. ശങ്കരൻ സ്ഥാപിച്ച മഠങ്ങളിലൊന്നായ ശൃംഗേരിമഠത്തിൽ നിന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ശങ്കരന്റെ 1232 മത്തെ ജന്മദിനമാണ് ഇത് എന്നാൽ കാഞ്ചീമഠം അത് അംഗീകരിക്കുന്നില്ല,
അവരുടെ പക്ഷപ്രകാരം ഇത് ശങ്കരന്റെ 2528 - മത് ജന്മദിനമാണ്. ഈ വിപരീതാഭിപ്രായങ്ങൾ ലോജനതയോടൊപ്പം തന്നെ ശങ്കരൻ ജനിച്ചു മണ്ണിലെ ജനങ്ങളേയും ചിന്താക്കുഴപ്പത്തിലാക്കുന്നു. അതുകൊണ്ട് ശങ്കരന്റെ കാലഘട്ടത്തെ കുറിച്ചുള്ള ചില വിവരങ്ങൾ വ്യക്തമാക്കാൻ ശ്രമിക്കുകയാണ് ,, . ശങ്കരാചാര്യരുടെ പൂർവ്വജന്മകാര്യങ്ങളെപ്പറ്റിയും തുടർന്ന് ശങ്കരനായി ജനിച്ചശേഷമുള്ള ചില കാര്യങ്ങളെപ്പറ്റിയും സുബ്രഹ്മണ്യഅഗസ്ത്യസംവാദ രൂപമായ മരണാനന്തരരഹസ്യം’ എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.
ആ കഥ എന്താണ് എന്ന് ഒന്ന് നോക്കാം -- കാവേരിയാറിന്റെ തീരഭൂമിയിൽ കറുപ്പിനോട് അധികപ്രിയമുണ്ടായിരുന്ന ഒരു കുശവൻ വസിച്ചിരുന്നു. മണ്‍പാത്രനിർമ്മാണമായിരുന്നു അയാളുടെ ഉപജീവനമാർഗം. കൃഷ്ണഭക്തനായിരുന്ന നിരക്ഷരകുക്ഷിയായ അയാൾക്ക് കറുപ്പുനിറം ദേവപ്രതീകമായിരുന്നു. ഇപ്രകാരം കറുപ്പുനിറമുള്ള കാക്കയെയും കൃഷ്ണഭഗവാനായിതന്നെ അയാൾകണ്ടിരുന്നു. കാരണം കാകനും കറുപ്പ് അയ്യനും കറുപ്പ്. ഇപ്രകാരം സങ്കല്പത്തെ വളർത്തി ആണ്ടുകൾ പലതു കഴിഞ്ഞു. പിതൃശ്രാദ്ധാദികർമങ്ങളിൽ വിശ്വാസമുണ്ടായിരുന്ന അയാൾ ആണ്ടുബലികൾ കൃഷ്ണാർപ്പണമായി തന്നെ ചെയ്തിരുന്നു. കാലാന്തരത്തിൽ ഒരു ബലിക്കാക്ക അയാളുടെ സന്തത സഹചാരിയായി മാറി. ശനിദശ പിടിച്ചപ്പോൾ ഈ കുശവന്റെ കുടിൽ അഗ്നിക്കിരയായിപ്പോയി. തന്റെ സന്തതസഹചാരിയായ, കാകനോടയാൾ സങ്കടം ഉണർത്തിച്ചു. ആ കാകൻ അനേകം കാകന്മാരെക്കൂട്ടി കാക്കകൾ കൂടുണ്ടാക്കുന്നതുപോലെ ചുള്ളിയും കമ്പും വച്ച് ഒരു കുടിൽ പണിത് അയാൾക്കു കൊടുത്തു. കുശവൻ സന്തുഷ്ടനായി. എന്നാൽ കാകനുണ്ടാക്കിയ കുടിൽ അൽപ്പകൊല്ലംപോലും നിലനിക്കുകയില്ല എന്ന് ചില വിദ്വാന്മാർ പ്രവചിച്ചു. ഇതു ശ്രവിച്ച കാക്കകൾ ഒരു പാതിരാവിൽ ഒച്ചപ്പാടുണ്ടാക്കി അയാളുടെ പറമ്പിൽ ഈശാനഭാഗത്തായി കൊക്കുകൊണ്ട് നിലത്തുകൊത്തി ഒരു ഗർത്തം തുരന്നുണ്ടാക്കി. കാകന്മാരുടെ ചെയ്തികളെ ഏകനായി സശ്രദ്ധം വീക്ഷിച്ചിരുന്ന കുശവൻ കാകന്മാർ പിന്മാറിയപ്പോൾ അവിടത്തിൽ ചെന്നുനോക്കി. ആശ്ചര്യമെന്നേ പറയേണ്ടു ഒരു ചെമ്പുകുടം നിറയെ സ്വർണ്ണമുത്തുകളും ഒരു മൺകുടത്തില്‍ ഒരു കൃഷ്ണവിഗ്രഹവും അയാൾക്കവിടെനിന്നു ലഭിച്ചു. പൊന്നുകൊണ്ട് ധനമാർജിച്ച അയാൾ കുടിലിന്റെ സ്ഥാനത്ത് ഒരു ഗൃഹം പണിതു. കൃഷ്ണവിഗ്രഹം അറയിൽവച്ച് നിത്യപൂജയും, തനിക്കറിയുന്ന വിധത്തിൽ ചെയ്തുതുടങ്ങി. നാളുകൾതോറും കുശവനും വളർന്നു, വിഗ്രഹവും വളർന്നു. കൈ എത്തിച്ചു കുളിപ്പിക്കുവാൻ പറ്റാത്ത അവസ്ഥയെത്തിയപ്പോൾ കുശവൻ അയ്യനോട് കിടന്നുകൊടുക്കുവാൻ യാചിച്ചു. അയ്യൻ കിടന്നുകൊടുക്കുകയും ചെയ്തു നിത്യപൂജകൾ തുടര്‍ന്നുകൊണ്ടുമിരുന്നു. കാലാന്തരത്തിൽ കുശവൻ ശരീരത്യാഗം ചെയ്ത് വൈകുണ്ഠമെത്തി
കുശവൻ പൂജിച്ചിരുന്ന അരംഗനെ പൂജിക്കുവാൻ അനന്തരഗാമികളില്ലാതായി. ആ കാലത്ത് അരംഗന്റെ നാടുവാണിരുന്ന ചോളരാജ്യത്തിന്റെ സ്ഥാപകനായിരുന്ന രാജാവു നാരായണഭക്തനായിരുന്നു. കുശവൻ പൂജിച്ചിരുന്ന അരംഗനെ പൂജിക്കുവാൻ അദ്ദേഹം ബ്രഹ്മണരോടു കല്പിച്ചു. കുശവൻ പൂജിച്ചിരുന്ന വിഗ്രഹത്തെ പൂജിക്കുന്നത് ബ്രാഹ്മണ്യത്തിനു തന്നെ കളങ്കമായി തീരും എന്നവർ ശഠിച്ചു. എങ്കിലും രാജകല്പനയെ ഭയന്ന് അവർ പൂജ ചെയ്യുവാൻ ഒരുങ്ങി. അവര്‍ ചെമ്പുകൊണ്ട് ശ്രീചക്രം നിർമ്മിച്ച് അതിൽ മഹാലക്ഷ്മിയെ ആവാഹിച്ചു പൂജകളർപ്പിച്ചു. അരംഗൻ ആ പൂജ കൈക്കൊണ്ടില്ല. മഹാലക്ഷ്മിയും ആ പൂജ സ്വീകരിച്ചില്ല. അരംഗന്റെ കോപത്തിനിരയായ ആ ബ്രാഹ്മണമാരുടെ ഇല്ലങ്ങളിൽ ലോഹനിർമ്മിതപാത്രങ്ങൾ മൺപാത്രങ്ങളായി മാറി. കുശവൻ പൂജിച്ച വിഗ്രഹത്തെ പൂജിച്ചതു കാരണമാണ് തങ്ങൾക്ക് ഈ ദുർഗതി വന്നുചേർന്നത് എന്നവർ വാദിച്ചു. രാജാവിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. വിഷ്ണുഭക്തനായിരുന്ന രാജാവ് ചിന്താകുലനായി. അവസാനം താൻതന്നെ അരംഗനെ പൂജിക്കാമെന്നദ്ദേഹം നിശ്ചയിച്ച് ഗർഭഗൃഹത്തിൽ പ്രവേശിച്ചു. തൽസമയം അവിടത്തെ ദീപങ്ങളടക്കമുള്ള സകല പൂജാപാത്രങ്ങളും പൊന്നായി കാണപ്പെട്ടു. അരംഗന്റെ അനുഗ്രഹം കൊണ്ടാണ് ഇപ്രകാരം സംഭവിച്ചതെന്നും ബ്രഹ്മണർ ചതിച്ചതാണെന്നും മന്നൻ അവകാശപ്പെട്ടു. അവിടെ സംഭവിച്ച പരിണാമങ്ങൾ മന്നൺ ബ്രാഹ്മണരെ വിളിച്ചറിയിച്ചു. അപ്പോഴാണ് ശ്രീചക്രത്തിനു വ്യതിയാനം സംഭവിച്ച കാര്യം ശ്രദ്ധയിൽപ്പെട്ടത്. ചെമ്പുകൊണ്ടു നിർമ്മിച്ച ആ ശ്രീചക്രമേരു തങ്കനിർമ്മിതവും വൈരക്കല്ലുകൾ പതിച്ചതുമായി കാണപ്പെട്ടു. അപ്പോൾ ശ്രീചക്രത്തിൽ തങ്ങൾ ലക്ഷ്മിയെ പൂജിച്ചതുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചത് എന്നും അതിനാൽ ശ്രീചക്രം അതിന്റെ ഉടമസ്ഥരായ തങ്ങൾക്കു തിരിച്ചു നല്കണമെന്നു ബ്രാഹ്മണരാവശ്യപ്പെട്ടു. ശ്രീചക്രം വീണ്ടും ചെമ്പാകുകയാണെങ്കിൽ തിരിച്ചുതരാമെന്ന് മന്നനും ന്യായവാദമുന്നയിച്ചു. ബ്രാഹ്മണർ കുണ്ഠിതരായി. അരംഗനെ അബ്രാഹ്മണൻ’ എന്നു വിളിച്ചു പുലഭ്യം പറഞ്ഞുകൊണ്ടവർ ഇല്ലങ്ങളിലേക്ക് മടങ്ങി. അരംഗകോപത്താൽ അവരുടെ ഭാര്യമാരുടെ കെട്ടുതാലിയടക്കമുള്ള സ്വർണ്ണാഭരണങ്ങൾ ചെമ്പും കാരിരുമ്പുമായി മാറി. സ്ത്രീധനം നല്കിയപ്പോൾ ശ്വശൂരന്മാർ തങ്ങളെ ചതിച്ചതാണ് എന്നവർ കരുതി. തത്ഫലമായി അവരുടെ ദാമ്പത്യംപോലും വിഛേദിക്കപ്പെട്ടു. കുശവന്റെ പക്ഷംചേർന്ന ഭഗവാൻ വിഷ്ണുവിനെ ഇനി ആദരിക്കരുത് എന്നവർ നിശ്ചയിച്ച് അവരിൽ ചിലർ അവിടന്നു പലായനംചെയ്ത് കുമരിദേശഭാഗത്തെത്തിച്ചേർന്ന് വീരശൈവമതം സ്വീകരിച്ച് ശിവനെ ആരാധിക്കുകയും ഒപ്പംതന്നെ വിഷ്ണുവിനെ ദ്വേഷിക്കുകയും ചെയ്തുവന്നു ഈ സമയത്താണ് മലയാളദേശത്തിലെ അഭിനവശങ്കരൻ സവർജ്ഞപീഠം കയറി അദ്വൈതത്തെ പ്രചരിപ്പിച്ചത്.
മറുഭാഗത്ത് അരംഗനെ പൂജിച്ച മന്നൻ നാൾക്കുനാൾ അഭിവൃദ്ധിപ്രാപിച്ചു ഭക്തവത്സലനായ രംഗനാഥൻ മന്നന്റെ നാടു സുഭിക്ഷമാക്കി. പന്ത്രണ്ടു സംവത്സരങ്ങൾ കടന്നുപോയി. ഒരു നാൾ പ്രാതപകാലത്ത് മന്നൻ പൂജ ചെയ്തുകൊണ്ടിരിക്കെ ധ്യാനനിരതനായിരുന്ന മന്നന് ഭഗവാൻ നാരായണൻ ദർശനം നല്കി. ഭഗവാനോടൊപ്പം കുശവൻ ഇരിക്കുന്നതായും കണ്ടു. ഉടയും, കുടം, ഒടുക്കമുടയും, ഉടഞ്ഞാലൊട്ടും, ഒട്ടിയാലൂട്ടും’പഴമൊഴിയെ നാരായണൻ ചൊല്ലുന്നതായി മന്നൻ കേട്ടു. പരമഭക്തനായിരുന്ന മന്നൻ രാജസദസ്സിലെത്തി ആസ്ഥാനപണ്ഡിതന്മാരെയും കവികളെയും വിളിച്ചുവരുത്തി ഈ പദ്യശകലത്തിന്റെ ശൂദ്ധാർത്ഥത്തെ ചോദിച്ചു, ഏതോ വേദാന്തരഹസ്യം അതിലടങ്ങിയിട്ടുണ്ട് എന്നു പറഞ്ഞതല്ലാതെ അതേ വർണ്ണിക്കുവാൻ തമിഴകത്തെ പണ്ഡിതഗണത്തിനുകഴിഞ്ഞില്ല. അനന്തരം വസന്തകാലത്ത് നടത്താറുണ്ടായിരുന്ന കവിയരങ്ങ് നടന്നപ്പോൾ കേരളം ഒഴിച്ചുള്ള ഭാരതദേശത്തിലെ സർവ സ്ഥലങ്ങളിൽ നിന്നുമുള്ള കവികളും സഭാമണ്ഡപത്തിലണിനിരന്നപ്പോൾ മന്നൻ ഈ പ്രശ്‌നം മുന്നോട്ടുവച്ചു. അക്കാലത്തു കവിയരങ്ങുനടക്കുമ്പോൾ മലയാളക്കരയിൽ വിദ്വാന്മാരില്ല എന്ന നിഗമനത്തിൽ കോട്ടയുടെ ദക്ഷിണകവാടം അടച്ചിടുക പതിവായിരുന്നു. ആസ്ഥാനമണ്ഡപത്തിലുന്ന സർവപണ്ഡിതന്മാരും കവികളും മേൽ ചൊന്ന പദ്യശകലത്തിന്റെ അർത്ഥത്തെ വിവരിക്കുവാൻ അപ്രാപ്തരായിരുന്നു. ഈയവസരത്തിലാണ് ആദിശങ്കരൻ അവിടത്തിൽ ദിഗ്വിജയം ചെയ്തത്. അടഞ്ഞുകിടക്കുന്ന ദക്ഷിണ കവാടത്തിനുപുറത്തുനിന്ന് അകത്തെ ചർച്ചാവിഷയത്തെ അദ്ദേഹം ഗ്രഹിച്ചു നിമിഷകവിയായ അദ്ദേഹം ആ പദ്യശകലത്തിന്റെ അർത്ഥത്തെ വ്യാഖ്യാനം ചെയ്ത് വിഷ്ണുഭുജംഗകാവ്യത്തെ രചിച്ച് ഉച്ചൈസ്തരം ഘോഷിച്ചു. രംഗനാഥന്റെ ആലയം കമ്പനംകൊള്ളുകയും കോട്ടയുടെ ദക്ഷിണകവാടം താനെ തുറക്കുകയും ചെയ്തു. ഭാരതദേശത്തിന്റെ ഇതരഭാഗങ്ങളിൽ നിന്നും വന്ന പണ്ഡിത സമൂഹത്തിന് വ്യാഖ്യാനം നൽകുവാൻ കഴിയാതെവന്ന ആ പദ്യശകലത്തെ പണ്ഡിതന്മാരില്ല എന്നു നിശ്ചയിച്ചിരുന്ന മലയാളക്കരയിൽ നിന്നും ആഗതനായ ആ സന്യാസിക്കുമാത്രമേ വ്യാഖ്യാനിക്കുവാൻ കഴിഞ്ഞുള്ളൂ. മന്നൻ വിനയപുരസ്സരം ശങ്കരനു വരവേല്പു നല്കി. മലയാള ദേശത്തിന്റെ തലവൻ എന്ന ഖ്യാതി ശങ്കരനു ലഭിക്കുകയും ചെയ്തു. തന്റെ തെറ്റിനു കുറിച്ചു ബോധവാനായ മന്നൻ പിന്നീടൊരിക്കലും കോട്ടയുടെ ദക്ഷിണകവാടം അച്ചടിച്ചിട്ടില്ല, എന്നും തുറന്നു തന്നെ ഇട്ടിരുന്നു. കുശവൻ പൂജിച്ചിരുന്ന അരംഗന്റെ ആലയം തന്നെയാണ് ഇന്ന് തിരിച്ചിറ പള്ളിക്കു സമീപം സ്ഥിതിചെയ്യുന്ന ശ്രീരംഗത്തെ ശ്രീരംഗനാഥന്റെ ആലയം,
പ്രിയശിഷ്യൻ അഗസ്ത്യന് ചരിത്രത്തെ ചൊല്ലികൊടുത്തശേഷം സ്‌കന്ദൻ ഇപ്രകാരം പറയുന്നു മഹര്‍ഷേ’ ! ഈ ശങ്കരൻ ആരാണ് എന്നറിയണം. പൂർവ്വ ജന്മത്തിലെ കുശവൻ തന്നെയായിരുന്നു ഈ ശങ്കരൻ. അതിന്റെ തത്വമായിരുന്നു കവിതാശകലത്തിൽ അടങ്ങിയിരുന്നത്. മേൽ ചൊന്ന കാര്യങ്ങളെ ആസ്പദമാക്കി ശങ്കരാചാര്യരുടെ കാലഘട്ടത്തെ നിർണ്ണയം ചെയ്യുകയാണ് എങ്കിൽ ഇത് ശങ്കരന്റെ 1232 -മതു ജന്മദിനമാണ് എന്ന വചനത്തിന് കൂടുതൽ പ്രസക്തി ലഭിക്കുന്നു. ദക്ഷിണ ഭാരതത്തിലെ പ്രശക്തവും പ്രാചീനവുമായ രാജപരമ്പരയായ പാണ്ഡ്യരാജ്യത്തിന്റെ ആസ്ഥാനം ആദികാലത്ത് ഇന്നത്തെ തിരുനെൽവേലിക്കടുത്ത് ശ്രീവൈകുണ്ഠം താലൂക്കിൽ പെടുന്ന കോർകൈ’ എന്ന സ്ഥലത്തായിരുന്നു എന്ന വസ്തുത പ്രസിദ്ധ എഴുത്തകാരനായിരുന്ന പെരിപ്ലസ്മാറിസ് എറിത്രൈയും ടോളമിയുടെയും ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്നു. പ്രസിദ്ധ ജ്യോതിശാസ്ത്രപണ്ഡിതനായ വരാഹമിഹിരാചാര്യന്റെ ബൃഹത്സംഹിതയിൽ താംസരപരണിയുടെ തീരത്തുണ്ടായിരുന്ന പാണ്ഡിരാജ്യത്തെ കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. അനന്തരം എ.ഡി.7ാം നൂറ്റാണ്ടിനു ശേഷം അന്നത്തെ പാണ്ഡ്യന്റെ സഹോദരൻമാരായിരുന്ന ചോരനും, ചേരനും ഒരു വിഭജനത്തെ തുടർന്ന്, ചോരൻ ഇന്നത്തെ തഞ്ചാവൂർ തിരുച്ചിറ പള്ളിഭാഗത്ത് രാജ്യം സ്ഥാപിക്കുകയും ,ചേരൻ ഇന്നത്തെ തിരുവിതാംകൂര്‍, മലബാര്‍ കോയമ്പത്തൂര്‍ ഭാഗത്ത് ആധിപത്യം സ്ഥാപിക്കുകയും ചെയ്തു എന്ന് ചരിത്രഗ്രന്ഥങ്ങളിൽ പ്രതിപാദനം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ചരിത്രമാനദണ്ഡങ്ങളെ ആശ്രയിക്കുമ്പോൾ ശങ്കരൻ 1232 സംവത്സരങ്ങൾക്കുമുമ്പാണ് ജനിച്ചത് എന്ന കാര്യം വ്യക്തമാകും കൂടാതെ ശങ്കരനാൽ സ്ഥാപിതമായ ശൃംഗേരിഠത്തിൽ ശങ്കരന്റെ തന്നെ കൈപ്പടയിലുള്ള ചെമ്പോലകളിൽ നിന്നും ഈ വസ്തുത വ്യക്തമാകുന്നുണ്ട്. അതുകൊണ്ട് ശങ്കരന്റെ ജനനം 1232 വർഷങ്ങൾക്കുമുമ്പായിരുന്നു എന്നതാണ് കൂടുതൽ പ്രസക്തി. ഭാരതവർഷത്തിലെ ഇതരഭാഗങ്ങളെക്കാളും ഉന്നതമായ ഒരു സ്ഥാനം ശങ്കരന്റെ ജനനം കൊണ്ട് കേരളക്കരക്കു ലഭിച്ചിട്ടുണ്ട്. കേരളാംബയുടെ തിരുനെറ്റിയിലെ തിലകക്കുറിയായി പരിശോഭിക്കുന്ന ആദിശങ്കരനെ കുറിച്ച് നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന കാര്യം ഒരു യാഥാർത്ഥ്യമായി അവശേഷിക്കുന്നു.
വന്ദേ ഗുരുപരമ്പരാം
മനുഷ്യ ജീവിതത്തിന്റെ ചൈതന്യവിശേഷം പുരുഷാർത്ഥമാണെന്ന് പലരും പറയാറുണ്ട്. ഈ പുരുഷാർത്ഥത്തിലെ അലൗകികമായ തന്തുവെന്താണെന്ന് പലരും ഓർക്കാറുമില്ല. ഈശ്വരനെപ്പോലെ നിഷ്കാമകർമ്മം അനുഷ്ഠിക്കാനുള്ള തൃഷ്ണയാണ് പുരുഷാർത്ഥംകൊണ്ട് നേടേണ്ടതെന്ന് വിദ്വാന്മാര്‍ പറയുന്നു. ഈശ്വരൻ നിഷ്കാമം സുന്ദര ജീവന് സാധനമായ ഈ ജഗത്തിനെ സൃഷ്ടിച്ചതുപോലെ മനുഷ്യനും ഈ ലോകത്തിൽ സുഖവും ശീതളത്വവും വിതരണം ചെയ്യണം. ജീവ്തമാവ് സർവ്വാത്മനാ സംരക്ഷിതനാണ്. ഈശ്വരവിഭൂതികളാകുന്ന സർവ സമ്പത്തുകളുടെയും അവകാശം ജീവാത്മാവിനുള്ളതാണ്. പതിയുടെ അവകാശം പത്നിക്കായിരിക്കും പോല. അതുകൊണ്ട് നമുക്ക് ഈ സർവ പ്രപഞ്ചത്തേയും രചിച്ച മഹാനായ ഈശ്വരനെന്ന കവിയെക്കുറിച്ച് ആദ്യമേ ചിന്തിക്കാം. അഥർവ്വവേദം 5.16 – ലേ 11 വരെയുള്ള മന്ത്രങ്ങളെ വൃക്ഷസൂക്തമെന്ന് വിളിക്കുന്നു. അത് മനുഷ്യസമൂഹത്തിന്റെ യഥാർത്ഥമായ പരിഷ്കരണം വിളംബരം ചെയ്യുന്ന സൂക്തമാണ്. അതിലെ ആദ്യമന്ത്രം ഇങ്ങനെ :
ഓം യദ്യേക വൃഷോസി സൃജാരസ്യോസി’ . അല്ലയോ, മനുഷ്യാ! നീ ഈശ്വര വിലയത്തിലൂടെ ശക്തി സമ്പാദിച്ച് ലോകോപകാരാർത്ഥം കർമ്മം ചെയ്യുക. അല്ലാത്തപക്ഷം നീ നിഷ്പ്രയോജനനായിത്തീരുമെന്ന് ഭാവാർത്ഥം. ഏതൊരു മനുഷ്യജീവിതത്തിന്റെയും, അത് യുവാവാകട്ടെ, വൃദ്ധനാകട്ടെ, സ്ത്രീയാവട്ടെ, പുരുഷനാകട്ടെ, പ്രത്യേകത അവന്റെ ഉള്ളിന്റെയുള്ളിൽ സുസ്പന്ദിതമായിരിക്കുന്ന, ആത്മചൈതന്യം നിറഞ്ഞിരിക്കുന്നുവെന്നാണ്. ഈ ജ്യോതിക്കനുസൃതമായി പ്രാർത്ഥനയിലൂടെയും ധ്യാനത്തിലൂടെയും ഈശ്വനെ അറിയാൻ ശ്രമിക്കുക. ഭഗവാനിൽ വിലയം പ്രാപിക്കുവാൻ പ്രയത്നിക്കുക. ഇത് നൈസർഗികമായ മനുഷ്യന്റെ ചോദനയാണ്. അഥര്‍വ്വത്തില്‍ ഏകം’ എന്ന് ഉപയോഗിച്ചത് ഈശ്വരന്റെ പര്യായമാണ് അനീദവാതം സ്വധയാതദേകം എന്ന നാസദീയ സൂക്തത്തിലും, അവൻ ഏകനും വർണാതീതനുമാണെന്ന് ശേതാശ്വതരോപനിഷത്തിൽ (4/1) പറയുന്നു. ഏകമെന്ന വാക്കിനുശേഷം വൃഷ’ ശബ്ദം കാണാം. വർഷകൻ, ആനന്ദവർഷകൻ (പൊഴിക്കുന്നവൻ) എന്നർത്ഥം. ആനന്ദം വന്ന് ഭവിക്കുമ്പോൾ നമ്മുടെ ഹൃദയത്തിന് ശക്തികൈവരും. ഈശ്വരജ്ഞാനം നമ്മിലുദിക്കുമ്പോൾ ആ അദ്വൈതി നമ്മിൽ ആനന്ദം വർഷിക്കും. ഈശ്വരാനന്ദനം നമ്മിൽ ഉതിരുമ്പോൾ നാം ശക്തിപൂർണ്ണരാകും. ഈശ്വരശക്തി നിറയുന്ന നാം ഇതരർക്കായി അത് ഉപയോഗിക്കണം. യോഗികൾ തങ്ങൾ ചൈതന്യം അന്യരുടെ സേവയ്ക്കായി നീക്കിവയ്ക്കുന്നു. ഈ യോഗികൾ സാമൂഹ്യസേവനത്തിനുള്ള ധർമ്മ സംസ്ഥാനപനം നടത്തുന്നു. ശ്രീകൃഷ്ണൻ യോഗേശ്വരനാണ്. അതുകൊണ്ട് അദ്ദേഹം ധർമ്മത്തിന് ഹാനി സംഭവിക്കുമ്പോൾ അത് സംസ്ഥാപനം നടത്തുന്നു. നമ്മുടെ സമൂഹത്തിന് നഷ്ടമാകുന്ന ധാർമ്മികത പുനാരവിഷ്കരിക്കാൻ ഈശ്വരീയ ജ്ഞാനം നമ്മിൽ തുടിക്കും.
ദൈവികത ഉള്ളിലാണ് തിരയേണ്ടത്
ദൈവികത ഉള്ളിലാണ് തിരയേണ്ടത്, അത് ദൂരെയാണ്, അത് അടുത്താണ് എന്നാണ് ഉപനിഷത്ത് ബ്രഹ്മത്തെപ്പറ്റി പറയുന്നത്. അന്വേഷിക്കുന്നവന് അത് അടുത്താണ്, ഉള്ളിലാണ്. ചഞ്ചലമായ
അന്ത:കരണം അവിടേക്ക് കടക്കുമ്പോൾ ആഗ്രഹം തടയും. അതായത്, ബാഹ്യലോകത്തിലെ ഏതെങ്കിലും അനുഭവങ്ങളുടെ ഓർമ്മ പൊന്തിവരും അങ്ങനെയുള്ള ആഗ്രഹങ്ങളെ പൗരുഷം കൊണ്ട് അകറ്റണം, സത്വരജസ്തമോഗുണങ്ങളാൽ ഉണ്ടാകുന്ന സങ്കല്പ്പങ്ങളെക്കൊണ്ടും നാമരൂപങ്ങളേക്കൊണ്ടും )കലങ്ങിമറിഞ്ഞ അന്ത:കരണത്തിൽ എത്ര അന്വേഷിച്ചാലും സത്യം (സീത) കണ്ടെത്തുക വിഷമമാണ്. നോക്കുന്നതെല്ലാം സങ്കല്പങ്ങൾ ആണ്. സങ്കല്പങ്ങൾ എല്ലാം അസത്യങ്ങളും ആണ്. അന്ത:കരണത്തിന്റെ വൃത്തി നിശ്ചലമാകുമ്പോൾ സത്യം പ്രകാശിക്കും. പക്ഷെ, ചലനം ഉള്ളിടത്തോളം വൃത്തികൾ അവസാനിക്കുന്നില്ല. ചലനം എപ്പോഴും ഉണ്ടുതാനും. ജാഗ്രത്സ്വപ്നസുഷുപ്തി അവസ്ഥകളിൽ എല്ലാം പ്രാണൻ ചലിച്ചുകൊണ്ടിരിക്കുന്നു. അപ്പോഴൊക്കെ അന്ത:കരണം ചഞ്ചലവുമാണ്. ആ നിലക്ക്, പ്രജ്ഞയുടെ അഥവാ പ്രാണൻ അനുഗ്രഹിച്ചാലല്ലാതെ (അതായത് പ്രാണൻ നിശ്ചലമാകാതെ) എങ്ങനെ സത്യത്തെ അറിയും. ഒരു നിമിഷം പ്രാണൻ നിഷ്ചലമാകുമെങ്കിൽ (യോഗയിലെ പ്രാണായാമവും മറ്റു യോഗമുറകളും ഓർക്കുക), അന്ത:കരണത്തിന്റെ സകല വൃത്തികളും ലയിച്ചു നിശ്ചലമാകും. അന്ത:കരണം ലയിച്ചു പ്രജ്ഞ ഉണർന്നിരിക്കുമ്പോൾ സത്യം അറിയപ്പെടുന്നു. മനസ്സ് തുടങ്ങി എല്ലാ കരണങ്ങളും അടങ്ങി, പ്രാണൻ നിശ്ചലമാകുമ്പോൾ, ശേഷിക്കുന്ന പരമസത്യം അറിയപ്പെടുന്നു,
ദൈവീക സമ്പത്തും ആസുരീക സമ്പത്തും
ഈ ശരീരത്തിനുള്ളിൽ പണ്ടേ നിലനിൽക്കുന്ന രണ്ട് അന്തഃകരണ വൃത്തിക്കളാണ് ദൈവീക സമ്പത്തും ആസുരീക സമ്പത്തും. ഇതിൽ ദേവസമ്പത്താണ് പുണ്യരൂപിയായ പാണ്ടുവും, കർത്തവ്യരൂപിണിയായ കുന്തിയും. പുണ്യം വികസിക്കും മുമ്പ് യഥാർത്ഥ കർത്തവ്യം എന്തന്നറിയാതെ മനുഷ്യർ ഉള്ളിൽ തോന്നുന്നതെല്ലം ചെയ്തുകൂട്ടുന്നു. പുണ്യമില്ലെങ്കിൽ കർത്തവ്യമെന്തന്നറിയാൻ കൂടി സാധിക്കുകയില്ല. കുന്തി പാണ്ഡുവുമായി ബന്ധം സ്ഥാപിക്കുന്നതിനു മുമ്പ് നേടിയനേട്ടം കർണ്ണൻ ആയിരുന്നു. അയാൾ ജീവിതക്കാലം മുഴുവൻ കുന്തീപുത്രന്മാരോട് വഴക്കടിച്ചു കഴിഞ്ഞുകൂടി. പാണ്ഡവർക്ക് കീഴടക്കാൻ വിഷമമുള്ള ഒരു ശത്രു കർണ്ണനായിരുന്നു. ബന്ധകാരിയായ വിജാതീയ കർമ്മത്തിന്റെ പ്രതീകമാണ് കർണ്ണൻ. പുണ്യത്തിന്റെ മൂർത്തിരൂപിയായ ധർമ്മപുത്രരും, അനുരാഗരൂപിയായ അർജ്ജുനനും, ഭാവരൂപിയായ ഭീമനും, നിയമരൂപിയായ നകുലനും, സത്സ്ംഗരൂപിയായ സഹദേവനും, സാത്ത്വിക രൂപിയായ സത്വികിയും, കായശക്തി രൂപിയായ കാശിരാജനും, കർത്തവ്യനിർവഹണത്തിലൂടെ സംസാര വിജയം നേടുന്ന കുന്തീഭോജനും, മറ്റും ഇഷ്ടോന്മുഖമായ മാനസിക വൃത്തികളുടെ ഉൽകൃഷ്ടോദഹരണങ്ങളാണ്. ഇവരുടെ സംഖ്യ ഏഴ് അക്ഷൗഹിണിയാകുന്നു. അക്ഷാ എന്നാൽ ദൃഷ്ടി എന്നർത്ഥം. സത്യമയമായ ദൃഷ്ടിയിലൂടെ സജ്ജീക്കരിക്കപ്പെട്ടതാണ്. ദൈവീകസമ്പത്ത്. പരധർമ്മ സ്വരൂപമായ പരബ്രഹ്മത്തിലേക്ക് നയിക്കുന്ന ഏഴ് കോണിപ്പടികൾ ആണ് ഏഴ് അക്ഷൗഹിണികൾ. അവയ്ക്ക് ഭടന്മാരുടെ എണ്ണവുമായി ബന്ധമില്ല. എല്ലാം അന്തഃകരണവൃത്തികൾ മാത്രം. വാസ്തവത്തിൽ അനന്തമാണ് ഈ വൃത്തികൾ.
മറ്റൊരു ഭഗമാണ് കുരുക്ഷേത്രം . ഇവിടെ പത്ത് ഇന്ദ്രിയങ്ങളും മനസ്സും ഉൾപ്പെടെ പതിനൊന്ന് അക്ഷൗഹിണികളാണുള്ളത്. ഇന്ദ്രീയങ്ങളുടെയും മനസ്സിന്റെയും കാഴ്ചപ്പാടിലൂടെ സംഘടിതമായ ആസുരസമ്പാത്താണ്. അതിൽ സത്യമറിഞ്ഞീട്ടും അന്ധനായിരിക്കുന്ന അജ്ഞാനരൂപിയായ ധൃതരാഷ്ട്രരും, ഇന്ദ്രിയങ്ങളെ ആധാരമാക്കിയുള്ള കർമ്മത്തെ പ്രതിനിധികരിക്കുന്ന ഗന്ധാരിയുമുണ്ട്. കൂടെ മോഹരൂപിയായ ദുര്യോധനൻ, ദുർബുദ്ധിരൂപിയായ ദുശ്ശാസനൻ, വിജാതീയ കർമ്മരൂപിയായ കർണ്ണൻ, ഭ്രമരൂപിയായ ഭിഷ്മർ, ദൈത്വാചരണ രൂപിയായ ദ്രോണാചര്യർ, ആസക്തിരൂപിയായ അശ്വത്ഥാമാവ്, വികല്പരൂപിയായ വികർണ്ണൻ, അപൂർണ്ണ സാധനയിൽ കൃപയുടെ ആചരണരൂപിയായ കൃപാചാര്യർ, പിന്നെ ഇവരുടെയെല്ലാമിടയിൽ ജീവരൂപിയായ വിദുരരും. അദ്ദേഹം അജ്ഞതയോടത്ത് കഴിയുന്നുണ്ടെങ്കിലും എപ്പോഴും പാണ്ഡവരുടെ മേലാണ് ദൃഷ്ടി. പുണ്യകർമ്മങ്ങളിലാണ് താല്പര്യം , എന്തെന്നാൽ ആ ആത്മാവ് പരമാത്മാവിന്റെ ശുദ്ധമായ അംശമാണ്. ഇങ്ങനെ നോക്കുമ്പോൾ ആസുരസമ്പത്തും അനന്തമാണെന്നു കാണാം. എന്നാൽ ക്ഷേത്രം ഒന്നു മാത്രം, ഈ ശരീരക്ഷേത്രത്തിൽ പരസ്പരം പോരാടുന്ന ശക്തികൾ രണ്ടുണ്ട്. ഇതിൽ ഒന്ന് ആസുരികശക്തി ഇത് മനുഷ്യനെ പ്രകൃതിയിൽ വിശ്വസിപ്പിച്ച് അധമയോനികളിൽ ജനിക്കാൻ കാരണമാകുന്നു. മറ്റേത് ദൈവീകശക്തി ഇത് പരമാത്മാവിൽ വിശ്വസമുണ്ടാക്കി പരമാത്മാ പ്രാപ്തി പ്രദാനം ചെയ്യുന്നു.
ഈ ശരീരം തന്നെ ഒരു ക്ഷേത്രമാണ് ഈ നിലത്തിൽ വിതയ്ക്കുന്ന നന്മയുടെയും തിന്മയുടെയും വിത്തുകൾ സംസ്ക്കാരത്തിന്റെ രൂപത്തിൽ മുളച്ചു വരുന്നു. പത്ത് ഇന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി,ചിത്തം, അഹംങ്കരം,അഞ്ചുവികാരങ്ങൾ, ത്രിഗുണങ്ങൾ എന്നിവയിലൂടെ ഈ ക്ഷേത്രം വികസിക്കുന്നു . പ്രകൃതിയിൽ നിന്നുണ്ടാകുന്ന ത്രിഗുണങ്ങളാൽ വിവശരായ മനുഷ്യർക്ക് കർമ്മം ചെയ്യേണ്ടതായി വരുന്നു. ഒരു ക്ഷണം പോലും കർമ്മം ചെയ്യാതെ കഴിയാൻ ആർക്കും സാധ്യമല്ല.' പുനരപി ജനനം പുനരപി മരണം പുനരപി ജനനീ ജഠരേ ശയനം" ജന്മജന്മാന്ത്രങ്ങളായി കർമ്മം ചെയ്തുകൊണ്ട് ആളുകൾ കാലം കഴിക്കുന്നു. ഇതാണ് കുരുക്ഷേത്രം. സാധനയുടെ വിവിധമാർഗ്ഗങ്ങളിലൂടെ പുരോഗമിച്ച് സാധകൻ പരബ്രഹ്മം എന്ന് പരധർമ്മത്തോടടുക്കുമ്പോൾ ഈ ക്ഷേത്രം ധർമ്മക്ഷേത്രമായി മാറുന്നു. ഈ ശരീരം തന്നെയാകുന്നു ക്ഷേത്രം...
തത്വദർശികളായ മഹാപുരുഷന്മാരുടെ മേൽനോട്ടത്തിൽ അനുക്രമം സാധനകൾ അനുഷ്ഠിച്ചാൽ ദൈവീകസമ്പത്ത് വർദ്ധിക്കുകയും ആസൂരിസമ്പത്ത് ക്ഷയിക്കുകയും ചെയ്യും.
അന്ത്യേഷ്ടി സംസ്കാരം
ഒരു വ്യക്തിയെ സംബന്ധിച്ച് സംസ്കാരകർമ്മങ്ങൾ ഗർഭാധാനത്തിൽ ആരംഭിച്ച് അന്ത്യേഷ്ടിയോടെ അവസാനിക്കുന്നു. " ഭസ്മാന്തം ശരീരം " എന്ന് വിശേഷിപ്പിച്ചപോലെ അന്തിമസംസ്കാരം നരമേധം, മനുഷ്യയാഗം, അപരക്രിയ എന്നി പേരുകളിലും അറിയപ്പെടുന്നു. മൃതദേഹത്തെ യഥാവിധി ദഹിപ്പിക്കുന്നതും പരേതാത്മാവിൻ്റെയും ജ്ഞാതികളുടെയും ശുദ്ധീകരണത്തിന് ചെയ്യപ്പെടുന്ന കർമ്മങ്ങളും അന്ത്യേഷ്ടി സംസ്കാരത്തിൽ പെടുന്നു,
'ദേഹ'മെന്നാൽ ദഹിക്കുന്നതെന്നും, 'ശരീര'മെന്നാൽ ക്ഷയിക്കുന്നതെന്നുമാണർത്ഥം. യജ്ഞത്തിനുവേണ്ടി ദ്രവ്യങ്ങൾ ഒരുക്കൂട്ടി ഹോമാഗ്നിയിൽ ആഹൂതിചെയ്യുന്നമാതിരി ഈ ശരീരത്തെ പോഷിപ്പിക്കുന്നതും, ശരീരവൃത്തികളെ ശുദ്ധീകരിക്കുന്നതും, പരാർത്ഥവും , പാരമാർത്ഥികവുമായ യജ്ഞത്തിനുവേണ്ടിയാവുന്നു. അങ്ങനെ ആധി ഭൗതീകവും ആദ്ധ്യാത്മീകവും ആധി ദൈവീകവുമാകുന്ന തപത്രയമെന്ന അഗ്നിയിൽ ദഹിച്ചുക്കൊണ്ടിരിക്കുന്നതാണ് ദേഹം. ഈ ശരീരത്തെ തന്നെ ഈശ്വേരച്ഛക്കനുസൃതമായ യജ്ഞനത്തിന് - ത്യഗത്തിന് - വിനിയോഗിക്കുമ്പോൾ യജിച്ച് യജിച്ച് ശരീരം ക്ഷയിക്കുന്നതോടപ്പം ജീവൻ ഉന്നതി പ്രാപിച്ചുക്കൊണ്ടിരിക്കുകയും ചെയ്യും. അവസാനം ജീവൻ വിട്ടുപിരിയുമ്പോൾ ഈ ശരീരത്തെ തന്നെ ഹോമാഗ്നിയിൽ ആഹൂതിചെയ്യലാണ് അന്ത്യോഷ്ടികർമ്മം . ഇതിൽ സൂക്ഷ്മവും സ്ഥൂലവും തത്ത്വങ്ങൾ അടങ്ങിയിരിക്കുന്നു. ശരീരസംസ്കാരത്തിൻ്റെ ആരംഭം ഗർഭദാനവും അവസാനം മൃതശരീരത്തെ യഥാവിധി ദഹിപ്പിക്കലുമാണ്. ഒരാൾ മരിച്ചാൽ അയാളുടെ ബന്ധുക്കൾ ആ മൃതശരീരത്തെ മൺക്കട്ടപോലെ ഉപേക്ഷിച്ച് പോകുന്നു. അയാളുടെ കൂടെ ആരും പോകുന്നില്ല. ധർമ്മം ഒന്ന് മാതർമ് അനുഗമിക്കുന്നു. എന്ന സ്മൃതി വചനം ശരീരത്തിൻ്റെ നശ്വരതയെയും ധർമ്മനിഷ്ഠമായ ജീവിത്തിൻ്റെ മഹത്വവും ദ്യോതിപ്പിക്കുന്നതാണ്.
അന്ത്യേഷ്ടികർമ്മാത്തിൻ്റെ ഉദ്ദേശ്യവും ഗുണപാഠവും എന്തെന്ന് നോക്കാം . ജീവിതത്തിലെ അന്തിമ അതിഥിയായ മൃത്യു ജഗദ്നിയന്താവണെന്നറിഞ്ഞ് ബഹുമാനിക്കുക. ലൗകിക ബന്ധങ്ങൾ എല്ലാം അനിത്യവും , ആത്മാവ് മാത്രം ജനനമരണരഹിതവും നിത്യസ്വതന്ത്രവുമാകുന്നു. മറ്റു ബന്ധങ്ങൾ എല്ലാം കാലഗതിയനുസരിച്ച് പരിവർത്തന സ്വഭാവത്തോട് കൂടിയതാകുന്നു. ഈ ബന്ധങ്ങളുടെ സംസരത്തിൽ ജീവൻ തൻ്റെ കർമ്മ യന്ത്രദ്വാരാ ചംക്രമണം ചെയ്തുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഭൗതികവിയോഗങ്ങളെപ്പറ്റി അനുശോദിക്കുന്നതിൽ വിശേഷമൊന്നുമില്ല. ദുഃഖം മോഹജന്യമാണെന്ന് കരുതി വിവേകപൂർവ്വം വർത്തിക്കുക. അജ്ഞാനത്തിൻ്റെ പ്രതിബിംബമാണത് . ബുദ്ധിപൂർവ്വം വസ്തുസ്ഥിതിബോധവാനായി ജ്ഞാനരൂപ ഖഡ്ഗത്താൽ ശരീരമനസ്സുകളെ പീഡിപ്പിക്കുന്ന ദുഃഖത്തെ ഛേദിച്ചുകളയുക. മോഹത്തിൽ നിന്നുള്ളവായ ഈ ശോകം നിമിത്തം ബുദ്ധി വിവേകങ്ങളെ ശോഷിപ്പിക്കരുത്. "സമയം അമൂല്യം" എന്നത് കാലൻ്റെ സർവ്വപ്രധാനമായ സന്ദേശമാകുന്നു. സൽക്കര്യങ്ങൾ സമയം കണാത്ത വിഷയാസ്ക്തർക്ക് തക്ക മുന്നറിയിപ്പണത്. അനശ്വരമായ ആത്മാവിൻ്റെ തൽക്കാലിക സങ്കേതം മാത്രമാണ് ഈ ശരീരം. ആരുടെയും അഭാവത്തിൽ ജീവിതഗതി തടസ്സപ്പെടുന്നില്ല. മറ്റൊരാളുടെ മരണം കാണുമ്പോൾ തൻ്റെ മരണത്തെ ഓർത്തുകൊണ്ട് സ്വകർത്തവ്യപാലനത്തിലൂടെ ആത്മോദ്ധാരണത്തിന് ജാഗരൂകരാകണം. എൻ്റെത് എന്ന ഭാവത്തിൽ കൂട്ടിവെക്കുന്നതും സ്വാർത്ഥവാസനയും, അനീതികളും ആശകളും വെറുപ്പ് വിദ്വേഷങ്ങളും അഹങ്കാരവും ഇവയാറും നിരർത്ഥകങ്ങളാണെന്ന് ബോദ്ധ്യപ്പെട്ടു. ഇതാണ് നശിക്കുന്ന ശരീരത്തിൻ്റെ പ്രവചനം. ധർമ്മം ആത്മസംയമം ,സേവനം , ജ്ഞാനം, പരമാർത്ഥികത്വം, ആത്മ(ഈശ്വരൻ) ഇവയാറും സത്യമാകുന്നു. ഇതാണ് ആളികത്തുന്ന ചിന്താഗ്നിയുടെ മംഗളഘോഷണം. അന്ത്യശ്വാസം വലിച്ചുകഴിഞ്ഞാൽ ശരീരം ശവമായി. അതിനെ ദർഭ തെക്കോട്ട് മുനയാക്കിയിട്ടതിൻ്റെ മീതെ മലർത്തി കിടത്തി വായും ഇമകളും അടച്ച് കാൽ പെരുവിരലുകൾ നൂൽത്തിരി കൊണ്ട് കെട്ടി. ശുഭവസ്ത്രംകൊണ്ട് തലയും പാദവും ഒഴിച്ച് എല്ലാഭാഗവും മൂടി. തലക്കൽ എള്ളെണ ഒഴിച്ച് വിളക്ക് കത്തിച്ച് വെക്കണം. ചുറ്റും ഗോളാകൃതിയിൽ അക്ഷതമിട്ട് ദശാംഗം, അഷ്ടഗന്ധം എന്നിവ പുകക്കണം . ചിത ഒരുക്കുന്ന സഥലത്ത് കുശപ്പുല്ല് കൊണ്ട് ഈ മന്ത്രത്താൽ " ദേവസ്യ ത്വാ സവിതു പ്രസവോശ്വിനോർ ബാഹുഭ്യാം പുഷ്ണോ ഹസ്താഭ്യാം സരസ്വത്യൈ വാചോ യന്തു യന്ത്രിയേ ദധാമി ബൃഹസ്പ്തേഷ്ട്വാ സാമ്രാജ്യേനാഭിഷിം ചാമ്യസൗ" തീർത്ഥപ്രോക്ഷണം നടത്തണം.
ഹോമകുണ്ഡം തെയ്യാറാക്കുന്ന പവിത്രഭാവത്തിൽ വേണം ചിതകുണ്ഡവും തെയ്യാറാക്കാൻ, അതിനകത്ത് പശുവിൽ ചാണകമെഴുകകയോ , തീർത്ഥജലം തളിക്കുകയോ. ചെയ്യണം , പഞ്ചഭൂതങ്ങളെകൊണ്ട് ഉളവായത് അവ ഈശ്വരങ്കൽ സമർപ്പിക്കുന്ന എന്ന ഭാവത്തിൽ. ചിതയുടെ നാലു വശത്തും വിറകുകൾ വെക്കണം , പിന്നീട് അതിനു മീതെ അടക്കുന്ന വിറകുകൾ ഈ നാലു വിറകുകൾക്കകത്ത് ഒതുങ്ങുന്ന വിധത്തിൽ വേണം ഈ വിറകുകൾ വെക്കാൻ,
ഈ ചടങ്ങിൻ്റെ താൽപ്പര്യം ഇതാണ്
തനിക്കും തൻ്റെ കുടുംബത്തിനും മര്യാദക്ക് കഴിയാനുള്ളവകയല്ലാതെ കൂടുതൽ ചേർത്ത് വെക്കാൻ ഒരുമ്പടരുത് ധനലാലസ അമിതമായാൽ മനുഷ്യ ജീവിതത്തിൻ്റെ ഉദ്ദേശലക്ഷ്യങ്ങളിൽ നിന്നും തെന്നിപോകാൻ ഇടയുണ്ട് .ധനസംബന്ധമായ പരിധി നിശ്ചയിച്ച് ജീവശുദ്ധിക്കായി പൂർവ്വദിക്ക് ഭാഗത്ത് ആദ്യത്തെ വിറക് വെക്കുന്നു. നിയന്ത്രിത ജീവിതത്തിൻ്റെ ചിഹ്നമാണ് ചിതക്ക് തെക്ക് ഭാഗത്ത് വെക്കുന്ന രണ്ടാമത്തെ വിറക്. നിരാശപാടില്ല എന്നാൽ ആശകളെ അണപൊട്ടി ഒഴുകാൻ അനുവദിച്ചാൽ ജീവിതം തന്നെ അതിൽ മുങ്ങി നശിക്കും. ജീവശക്തിക്കുള്ള പരിമിതകാമം - ആഗ്രഹം - ദ്യോദിപ്പിക്കുന്നതാണിത്. പ്രശംസയിൽ ആമോദിക്കാത്തവർ വളരെ ചുരുക്കം, ആശാവഹമായ ജീവിതത്തിന് കീർത്തി ഉപകരിക്കും പക്ഷേ അതിനുമുണ്ട് പരിധി, പ്രശംസക്കും കീർത്തിക്കും വേണ്ടി എന്തും ചെയ്യമെന്നുള്ള് സ്ഥിതി അധർമ്മാചരണത്തിനും അന്യായത്തിനും കാരണമാക്കി ജീവനെ അധഃപതിപ്പിക്കുമെന്നതിനാൽ. യശോനിയന്ത്രണത്തിൻ്റെ ചിഹ്നമായി. പടിഞ്ഞാറ് ഭാഗത്ത് ഒരു വിറക് വെക്കുന്നു. ദോഷത്തെ അടക്കുന്ന ചിഹ്നമാണ്ണ് വടക്ക് ഭാഗത്ത് വെക്കുന്ന വിറക്, മനുഷ്യരെല്ലാം ഒരേ പ്രകൃതക്കരയിരിക്കുവാൻ ആവില്ല പവിത്ര സ്നേഹത്തിനും സഹവർത്തിത്വത്തിനും അൽപ്പസ്വൽപ്പ വിട്ടുവീഴ്ചകൾക്കും ഒരുക്കമായിരിക്കണം അസഹിഷ്ണുതയും ക്രോധവും ജീവിതമൂല്യത്തെ തന്നെ നശിപ്പിച്ച് കളയാൻ ഇടയുണ്ട്.അതിനാൽ ദേഷ്യത്തെ വേണ്ടവിധം നിയന്ത്രിച്ച് ജീവൻ്റെ മേൽ ഗതിക്ക് സഹായകമാക്കി തീർക്കണം ഇങ്ങനെ നാല് വിറക് വെക്കണം.
.ചിതയിലെടുക്കുന്നതിന് മുമ്പ് ശവശരീരത്തെ ശുദ്ധം ചെയ്യാണം യജ്ഞസാമാഗ്രി ശുദ്ധമായിരിക്കണമല്ലോ, മനുഷ്യശരീരം അവസാനമായി ഹവിസ്സായി തീർക്കുന്നതിനാണ് തലമുതൽ പാദം വരെ ശുദ്ധം ചെയ്യുന്നത് യജ്ഞസാധനങ്ങൾ എടുത്തു കൊണ്ടുപോകുന്ന പവിത്രഭാവത്തോടെ വേണം ശവശരീരത്തെ ചിതയിലേക്ക് കൊണ്ടുപോകുവാൻ.അങ്ങനെ യഥാവിധി ശവശരീരത്തെ ദഹിപ്പിക്കുക. ഭൗതിക തലത്തിൽ ഒരു മനുഷ്യൻ്റെ അന്തിമസംസ്കാരം അന്ത്യേഷ്ടികർമ്മാത്തിൽ സമാപിക്കുന്നു.
അവരവരുടെ കർമ്മഫലം അവരവർ തന്നെ അനുഭവിക്കണമെന്നിരിക്കെ മരിച്ച് ആളിനു വേണ്ടി പിൻഗാമികൾ ചെയ്യുന്നത് എന്തിന്. ??? അവരവർക്ക് വേണ്ടിതന്നെ. തൻ്റെ ജീവശുദ്ധിയും മേൽഗതിയും ഐഹികവും പരാത്രികവുമായ ജീവിതസുഖവും ഇച്ഛിക്കുന്നവരെല്ലാം ബന്ധപ്പെട്ട മുൻഗാമികളോടുള്ള കടമകൾ യഥായോഗ്യം നിർവഹിക്കണം ജീവിതാടിസ്ഥാനത്തെ പവിത്രവും പ്രബലവുമാക്കിതീക്കുന്ന നന്ദിപ്രകടനമാണ് പഞ്ചമഹായജ്ഞങ്ങൾ അതുപോലെ മരിച്ചവരെ യഥാവിധി സംസ്ക്കരിച്ച് പരേതാത്മാവിൻ്റെ സാദ്വിച്ഛകൾക്ക് അനുസൃതമായി സൽക്കർമ്മങ്ങൾ ചെയ്യുന്നത് പ്രാഥമിക കർത്തവ്യമാകുന്നു. ശുദ്ധമനസ്സോടെ ചെയ്യുന്ന ഇത്തരം കർമ്മങ്ങൾ പരേതാത്മാവിൻ്റെ സത് ഗതിക്ക് സഹായകമാകുന്നു. മൃതദേഹം സംസ്കരിച്ചതിനെ തുടർന്ന് സ്നാനം ചെയത് ഉദകക്രിയ ചെയ്ത്. പിന്നിട് ദിവസവും ബലിയും പിണ്ഡദാനകർമ്മവും പത്താം ദിവസം പുലകുളിയും സപണ്ഡികരണശ്രാദ്ധവും പത്തു ദിവസത്തിനുള്ളിൽ അസ്ഥിസഞ്ചയനം ചെയ്തു കൊള്ളണം . അങ്ങനെയെല്ലം വിധിപോലെ ചെയ്യണം
എന്താണ് പുല എന്ന് നോക്കാം
പുനർ ലയിപ്പിക്കുന്നതു ആണ് പുല മരണ സമയം ശരീരത്തു നിന്നും ദശ പ്രാണനിൽ ഒൻപതു പ്രാണനും വിട്ടുപോകുന്നു എന്നാൽ ധനജയൻ എന്ന പ്രാണൻ ശരീരത്തിൽ നിന്നും പതിയെ പോകുന്നു ധനഞ്ജയൻ എന്ന വായു സർവവ്യാപിയാണ്. ..ശരീരം അഗ്നിയിൽ ലയിക്കുമ്പോൾ ധനജ്ജയ്ൻ പുറത്തു വരുന്നു ..ധനജ്ജയൻ എന്ന പ്രാണൻ പിതാവിൽ നിന്നും മാതാവിന്റെ ഗർഭപാത്രത്തിൽ വച്ച് തന്നെ ശിശുവിലേക്ക് എത്തുന്നു .ശരീരത്തിൽ നിലനിൽക്കുന്ന ധനജ്ജയ്ൻ ആ വ്യക്തി മരിക്കുമ്പോൾ ശരീരം വിട്ടു പുറത്തേക്കു ശരീരം നശിക്കുമ്പോൾ പുറത്തെ ത്തുന്നു ..ഈ ധനഞ്ജയൻ ഒരു വ്യക്തിയുടെ രക്തബന്ധത്തിൽ ഉള്ള എല്ലാ ആളുകളുമായും ബന്തമുണ്ടാകും .കാരണം പിതാവിൽ നിന്നും നമ്മളിലെത്തുന്ന പ്രാണനാണല്ലോ ..അത് ഒരേ പിതാവിൽ നിന്നും ജന്മം എടുത്ത എല്ലാ വ്യക്തികളുടെയും പ്രാണനുമായി ബന്ധപ്പെട്ടിരിക്കും രക്ത ബന്ധമുള്ള വ്യക്തി മരിച്ചാൽ അത്കൊണ്ടാണ് പുല ആചരിക്കുന്നത് മരണ ശേഷം വിട്ടുപോകുന്ന ദശപ്രാണനെയും കർമ്മങ്ങളിലൂടെ ഒന്നിപ്പിക്കുന്നു ,പുനർ ലയിപ്പിക്കുന്നു ... മരണം ഉണ്ടായതിനു ശേഷം അന്തരീക്ഷം ഭൂമി എന്നിവ ശുദ്ധീകരിക്കാൻവേണ്ടിയാണ് ഹോമങ്ങളും മറ്റും നടത്തുന്നത് ..ഈ ഹോമങ്ങളിലും കർമ്മങ്ങളിലും പങ്കെടുക്കാൻ ശരീര ശുദ്ധമാ യിരിക്കുവാൻ ആണ് പുല യുള്ള ആളുകളോട് ദൂര സഞ്ചാരം പാടില്ല ,വേറെ വ്യക്തികൾ പുല യുള്ളവരെ തൊടരുത് എന്നൊക്കെ ആചാരമായത്
"പഞ്ചകോശങ്ങൽ അടങ്ങിയ ശരീരത്തിന് ചിന്തിക്കാനും, സംസാരിക്കാനും, പ്രവർത്തിക്കാനും ഉള്ള കഴിവ് ഉണ്ടാകുന്നത് പ്രാണൻ എന്ന ശക്തി കൊണ്ടാണ്. ഈ പ്രാണന്റെ വരവ് ജനനവും, പോക്ക് മരണവും ആണ്. ജീവശരീരത്തിൽ പ്രാണൻ, അപാനൻ, ഉദാനൻ, സമാനൻ, വ്യാനൻ എന്നിങ്ങനെ അഞ്ചു മുഖ്യതരം മുഖപ്രാണനുകളുണ്ട്. ഇവയ്ക്ക് യഥാക്രമം നാഗൻ, കൂർമ്മൻ, കുകലൻ, ദേവഭക്തൻ, ധനഞ്ജയൻ എന്നിങ്ങനെ അഞ്ചു പ്രാണനുകളുണ്ട് . ഇവയെല്ലാംകൂടി ആത്മാവെന്ന കേന്ദ്രചൈതന്യത്തിൽ നിന്നും, പ്രകൃതി നിമിത്തം ആകർഷിക്കപ്പെട്ട് ശരീരരൂപീകരണം നടത്തുന്നു. ഇതാണ് ജനനം. പിന്നീട്, ഈ പ്രാണനുകൾ ആ ശരീരത്തെ എപ്പോൾ വിട്ടുപോകേണ്ട ഒരവസ്ഥ വരുന്നുവോ അപ്പോൾ മരണം സംഭവിക്കുന്നു.
ചിതാഭസ്മം ഒഴുക്കലും, ശ്രാദ്ധാദികർമ്മവും ഇവയുടെ പ്രാധന്യത്തെ കുറിച്ച് അൽപ്പമെന്ന് ചിന്തിക്കാം
ചിതാഭസ്മം ജലത്തിൽ ഒഴുക്കുന്നതിനു പിന്നിലും ഒരു തത്വമുണ്ട്. പരേതാത്മാവിനെ മോക്ഷത്തിലേക്ക് നയിക്കുന്നത് ജലമാണു. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടൊ എന്നറിയില്ല. ജലമാണു പ്രാണനെ നിലനിർത്തുന്നത്. പ്രാണൻ നിലനിൽക്കുന്നതും അന്നത്തിലാണു. നാം കഴിക്കുന്ന അന്നത്തെ നയിക്കുന്നതും ജലമാണു. നാം കഴിക്കുന്ന അന്നത്തെ ആമാശയത്തിലേക്ക് നയിക്കുന്നത് ഉമിനീരാണു (ജലം). കട്ടികൂടിയ ആഹാരം ഇറക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ നാം അൽപം ജലം കുടിക്കാറില്ലെ.അതുകൊണ്ട് ജീവാത്മാവായ പ്രാണനേയും പരമാത്മാവിലേക്ക് ജലം നയിക്കുന്നു, നദിയായും, പുഴയായും ഒഴുകുന്ന ജലം അവസാനം എത്തിചേരുന്നത് സമുദ്രത്തിലാണു. സമുദ്രം നദികളുടെ ഒരു ലയനമാണു. സമുദ്രത്തിലെ ജലം നീരാവിയായി, കാർമ്മേഘമായി, മഴയായി പലഭാഗങ്ങളിലായി പെയ്ത് തോടുകളായും പുഴയായും, നദിയായും ഒഴുകി ഒടുവിൽ സമുദ്രത്തിൽ തന്നെ എത്തിചേരുന്നു, അതായത് എവിടെനിന്നാണോ ഉത്ഭവിച്ചത് അവിടേക്കുതന്നെ എത്തിചേരുമ്പോഴാണു ലയനം അതായത് ഒരു പൂർണ്ണത ഉണ്ടാവുന്നത്. പ്രകൃതിയിലെ സകലതിലും ഈ ലയനം നമുക്ക് കാണാം. ഇതുപോലെ പരമാത്മാവിൽ നിന്ന് ഉത്ഭവിച്ചതാണു ഈ ജീവാത്മാവു. ഈ ജീവാത്മാവ് പരമാത്മാവിൽ തന്നെ ലയിക്കുമ്പോഴാണു മോഷം ലഭിക്കുന്നത്. പക്ഷെ നമുക്കതിനു കഴിയുന്നില്ല. ഈ ജീവൻ പല പല കർമ്മബന്ധങ്ങളിൽ പെട്ട് ജനിച്ചും മരിച്ചും വീണ്ടും ജനിച്ചും മരിച്ചും മോക്ഷമില്ലതെ ജനനമരണങ്ങൾ ഇങ്ങനെ അനുസൂതം നടന്നുകൊണ്ടേയിരിക്കുന്നു. മോക്ഷത്തെ പ്രതീകാത്മകമായി ചിതാഭസ്മം ഒഴുക്കുന്നതിലൂടെ മാനവരാശിക്ക് പറഞ്ഞുകൊടുക്കുകയാണു ചിതാഭസ്മം ഒഴുക്കുന്ന ഈ ചടങ്ങു.
പൗരാണികകാലം മുതൽക്കുതന്നെ, ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമ്മദം സിന്ധു, കാവേരി, രാമേശ്വരം, ഭാരതപുഴ, തുടങ്ങിയ സ്നാനഘട്ടങ്ങൾ എല്ലാം തന്നെ പാപനാശനവും, പിതൃക്കൾക്ക് മോക്ഷദായകങ്ങളുമാണു. ഈ നദീതീരങ്ങളൊക്കെതന്നെ തർപ്പണഘട്ടങ്ങളാണു. ഗംഗാനദി മാത്രമല്ല എല്ലാ നദികളും, പുഴകളും ശ്രീമഹാദേവന്റെ തിരുജഡയിൽ നിന്നുമൊഴുകുന്ന പുണ്യജലധാരകളാണു. അതുകൊണ്ടാണു നദിക്കരയിലും, പുഴയുടെ തീരത്തുമൊക്കെ ബലിതർപ്പണത്തിനും മറ്റും പ്രാധാന്യം കൈവന്നിരിക്കുന്നത്. ഒഴുകുന്ന ഈ ജലസാന്നിദ്ധ്യം ശ്രീ പരമശിവന്റെ സഹായത്താൽ മരിച്ചുപോയ പിതൃക്കൾക്ക് മോക്ഷമേകുന്നു. ഈ ജന്മത്തിൽ ചെയ്ത സുകൃതങ്ങളുടെ പരിണിതഫലമായി പിതൃലോകം ഭുജിയ്ക്കുന്ന ആത്മാക്കൾ സുകൃതങ്ങൾ അനുഭവിച്ചുകഴിഞ്ഞാൽ പൂർവ്വജന്മസുകൃതമനുസരിച്ച് പുണ്യവാന്മാരായ ആൾക്കാരുടെ ഇടയിൽ ജന്മമെടുക്കുന്നു. പിതാവിന്റെ ഈ ഗതിയെ..... ( പുണ്യവാന്മാർക്ക് മരണാനന്തരം രണ്ട് ഗതികളാണുള്ളത്. ഇതിനെ ഉത്തരായണം അതായത് അർച്ചിർ മാർഗ്ഗമെന്നും ദക്ഷിണായനം അതായത് ധൂമമാർഗ്ഗമെന്നുംപറയപ്പെടുന്നു. ഇഷ്ടാപൂർത്തങ്ങൾ നിർവ്വഹിച്ച വ്യക്തി അതായത് യാഗകർമ്മങ്ങൾ നടത്തുന്നവനും മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും യോഗക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്നവനും ധൂമമാർഗ്ഗത്തിലൂടെ ചാന്ദ്രജ്യോതിയിലേയ്ക്ക് എത്തിച്ചേരുന്നു. അതായത് ധൂമം രാത്രി, കൃഷ്ണപക്ഷം, ദക്ഷിണായനം എന്നിങ്ങനെയാണ് ക്രമം. അത്തരത്തിൽ ചാന്ദ്രജ്യോതിയിൽ എത്തിച്ചേർന്ന കർമ്മയോഗി കുറേക്കാലം അവിടെ ദേവന്മാരോടുകൂടി സുഖിച്ച് പുണ്യം ക്ഷയിക്കുന്നതോടുകൂടി വീണ്ടും ഭൂമണ്ഡലത്തിലേക്ക് തന്നെ തിരിച്ചുവരുന്നു. ഇതാണ് പുനർജ്ജന്മത്തിന്റെ പൊരുൾ. ക്ഷീണേപുണ്യേ മർത്യലോകം വിശന്തി എന്നിങ്ങനെ പ്രമാണവും ഉണ്ട്. അതല്ലാതെ മരിച്ച ഉടനെത്തന്നെ പുനർജ്ജന്മം സിദ്ധിക്കുകയല്ല) ..... ബലപ്പെടുത്തുക എന്നതാകുന്നു ശ്രാദ്ധകർമ്മത്തിലൂടെ പുത്രന്മാർ നിർവ്വഹിക്കുന്നത്. അതിനാൽ ശ്രാദ്ധം അനുഷ്ഠിക്കുക എന്നത് പുത്രന്റെ കടമയാണ്. ഒരാൾ ഈശ്വരവിശ്വാസിയായാലും നിഷേധിയായാലും ശരി സുകൃതകർമ്മങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതായത് ഇഷ്ടമായിരിയ്ക്കുന്ന ദേവപൂജ ചെയ്തില്ലെങ്കിലും പൂർത്തമെന്ന് അറിയപ്പെടുന്ന ലോകക്ഷേമകരങ്ങളായ പ്രവൃത്തികൾ ചെയ്തിരുന്നാലും പിതൃലോകം ഭുജിയ്ക്കാം.
ജീവന് മൂന്ന് ശരീരമുണ്ടെന്ന് ശാസ്ത്രം പറയുന്നു
1 -. ജാഗ്രദാവസ്ഥ അനുഭവിക്കുന്ന സ്ഥൂലശരീരം,
2 - സ്വപ്നാവസ്ഥ അനുഭവിക്കുന്ന ലിംഗശരീരമാണ് പുനർജന്മത്തിനു കാരണം. അതു പോലെ ലിംഗശരീരനാശമാണ് മോക്ഷത്തിന്നു കാരണം,
3 - സുഷുപ്തി അനുഭവിക്കുന്ന ശരീരം കാരണശരീരം .
ലിംഗശരീരത്തിന്റെ ഘടകങ്ങൾ ജീവനും , മനസ്സും (കർമ്മഫലവാസനകൾ) അടങ്ങിയ സൂക്ഷ്മജ്ഞാനേന്ദ്രിയങ്ങളുമാണ്. മരണസമയത്ത് ലിംഗശരീരം സ്ഥൂലദേഹം വിടുന്നു. ആ ശരീരത്തിലെ വാസനകൾക്കനുസരിച്ച് , പരലോകത്ത് നല്ലതും ചീത്തയുമായ ഫലങ്ങൾ അനുഭവിക്കാൻ ഒരു സ്ഥുലശരീരം വേണമെന്ന നിലവരുന്നു. അപ്പോൾ പഞ്ചീകരണ പ്രക്രിയയിലൂടെ അനുയോജ്യമായ കുലത്തിൽ , അനുയോജ്യമായ മാതാപിതാക്കളിലൂടെ സ്ഥൂലശരീരം സ്വീകരിക്കുന്നു. അത് മനുഷ്യകുലത്തിലാകാം , അല്ലെങ്കിൽ ജന്തുവർഗ്ഗത്തിലോ സ്ഥാവരവർഗ്ഗത്തിലോ ആകാം....
ഭക്ഷണം കഴിക്കുന്നതും ചിന്തിക്കുന്നതുമെല്ലാം കർമ്മമാണ് . ഏതു കർമ്മത്തിനും അതിന്റെ ഫലമുണ്ടുതാനും. അപ്പോൾ കർമ്മത്യാഗമോ കർമ്മഫലത്യാഗമോ ആർക്കും സാധിക്കുകയില്ല. ഈ കുരുക്കിൽ നിന്നും ജീവന് എങ്ങനെ മുക്തനാക്കാം എന്ന് ചിന്തിക്കുമ്പോൾ , കർമ്മം നിഷ്കാമമായി ചെയ്യുക എന്നുള്ളതേ ഉള്ളൂ ഒരു പോംവഴി. എന്നാൽ ഈ നിഷ്കാമകർമ്മം സാധാകരണക്കാർക്ക് എളുപ്പമല്ല. അതുകൊണ്ടാണ് കർമ്മം ഈശ്വരാർപ്പണമായി ഈശ്വര പൂജയായി ചെയ്യൂ. ഈ മനോഭാവം കർമ്മത്തിലുണ്ടായാൽ കർമ്മിയെ ബാധിക്കാവുന്ന ആഗ്രഹം ഭയംഭേദബുദ്ധി എന്നിവയിൽ നിന്ന് ഒഴിവാകാം....
ഭയമാണ് ജീവനെ പാപകർമ്മങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് . എന്തെല്ലാം ഭയമാണ് ഒരു ജീവനെ വേട്ടയാടുന്നത്. ശത്രു, മിത്രം, ലാഭം, നഷ്ടം, രോഗം, പരാജയം, നരകം, എന്റെത് നിന്റേത് തുടങ്ങിയ ഭേദചിന്തകൾ (ദ്വന്ദ്വങ്ങൾ) ആണ് ഭയത്തിനടിസ്ഥാനം. ഈ ഭയവും ഭേദചിന്തകളും ഒടുങ്ങിയാലേ ലിംഗശരീരം നശിച്ച് പുനർജ്ജന്മം ഇല്ലാതാകൂ. ഉപനിഷത്തുകളെല്ലാം ആത്മാവിന്റെ ഏകത്വത്തിനാണ് ഊന്നൽ നൽകുന്നത് . ഈ തത്ത്വം ഉൾക്കൊണ്ടാൽ ഭയവും ഭേദബുദ്ധിയും അകലും . നിർവ്യാജ ഭക്തികൊണ്ട് ഈശ്വരനെ അനുഭവിക്കാൻ സാധിക്കും . ഭഗവാനോടുള്ള നിസ്തുല പ്രേമമാണ് ഭക്തിസ്വരൂപം . സ്വസ്വരൂപാനുസന്ധാനമാണ് ഭക്തി . അതിന് "സർവ്വംഖല്വിദം ബ്രഹ്മഃ" എന്ന ഉപനിഷദ് ഭാവം ശീലമാക്കണം അല്ലെങ്കിൽ വീണ്ടും വീണ്ടും ജനിക്കേണ്ടി വരും. ..... ആത്മവിസ്മൃതിയാണ് അജ്ഞാത്തിന് കാരണം. ജ്ഞാനംകൊണ്ടതുനശിക്കും. ഇവിടെ ഒരേ ഒരു വസ്തുവേയുള്ളൂ എന്ന് ഉറപ്പിക്കുന്നതാണ് ജ്ഞാനം. "ബ്രഹ്മസത്യം"അതോടെ കർത്തൃത്വവും ഭോക്തൃത്ത്വവും ഇല്ലാതായിതീരും അവയില്ലെങ്കിൽ പിന്നെ ജീവന്റെ നിലനില്പ് എവിടെ ? ആ സ്ഥിതിമോക്ഷവും.
അനന്തകോടി ആകാശഗംഗയെ ഉൾക്കൊള്ളുന്ന വിശ്വപ്രപഞ്ചം എക്കാലവും വിജ്ഞാനദാഹിയായ മനുഷ്യന് അത്ഭുതത്തിൻറെ കേദാരമായിരുന്നു.
അസ്യ ബ്രഹ്മാണ്ഡസ്യ സമന്തതഃ സ്ഥിതാനി ഏതാദൃശാനി അനന്തകോടി ബ്രഹ്മാണ്ഡാനി സാവരാണി ജ്വലന്തി നമ്മൾ സ്ഥിതിചെയ്യുന്ന ഈ ബ്ഹ്മാണ്ഡത്തിനുചുറ്റും ഇതേ പോലുള്ള അനന്തകോടി
[അന്തമില്ലാത്ത കോടികൾ.. എണ്ണാൻകഴിയാത്തത് എന്നർത്ഥം]
ബ്രഹ്മാണ്ഡാങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. (മഹാനാരായണോപനിഷത്ത്)
ജഗദ്ഗുഞ്ജാ സഹസ്രാണി യഥാസംഖ്യാന്യണാവണൌ അപരസ്പരലഗ്നാനി കാനനം ബ്രഹ്മനാമ തൽ
(ഓരോ അണുവിലും ആയിരം ജഗത്തുക്കളാകുന്ന കുന്നിക്കുരുക്കൾ പരസ്പരം തൊടാതെ വർത്തിക്കുന്ന ഒരു കാനനമത്രേ ബ്രഹ്മം)
ഭൂമി ഉരുണ്ടാതാണോ പരന്നതാണോ എന്നല്ല , അങ്ങനെ ഒരു വിഷയംപോലും മനസ്സിലുദിക്കാത്ത,ആ കാലങ്ങളിൽ , സഹസ്രാബ്ദങ്ങൾക്കു മുന്പ് രചിക്കപ്പെട്ട ആ ഉപനിഷത്തിൽ ഈ അറിവെങ്ങനെയുണ്ടായി..ഒച്ചിഴിഞ്ഞ് അക്ഷരം പോലായ സംഭവമല്ല ഇത്... ബ്രഹ്മാണ്ഡം,അഖിലാണ്ഡം, എന്നീവാക്കുകൾ നമ്മുടെ പൂർവ്വ പിതാമഹന്മാർ ഈ വിശ്വപ്രപഞ്ചത്തിന്റെ നാമമായി പുരാതനകാലം തൊട്ടേ,സഹസ്രാബ്ദങ്ങൾ മുമ്പു തൊട്ടേ ഉപയോഗിക്കുന്ന വാക്കുകളാണ്. അണ്ഡം എന്നാൽ മുട്ട എന്നർത്ഥം.ബ്രഹ്മമാകുന്ന അണ്ഡം,അഖിലാണ്ഡം,അണ്ഡകടാഹം ഇതിലെല്ലാം ഉള്ള അണ്ഡങ്ങൾ,ഈ അണ്ഡശബ്ദം യാദൃശ്ചികമായി വന്നതല്ല എന്നു സ്പഷ്ടം. ബ്രഹ്മമാകുന്ന അണ്ഡം അണ്ഡത്തിൻറെ ആകൃതിയിലാണ് ഈ മഹാപ്രപഞ്ചം അതെങ്ങനെ പുരാതന ഭാരതീയനു മനസ്സിലായി..
ഈ പ്രപഞ്ചം അണ്ഡാകൃതിയാണെന്ന സത്യം ശാസ്ത്രലോകം കണ്ടുപിടിച്ചിട്ട് അധികകാലംആയിട്ടില്ല.
ഈ ബ്രഹ്മാണ്ഡമാണ് പരബ്രഹ്മത്തിൻറെ ശരീരം ..പരബ്രഹ്മം ശരീരംപൂണ്ടതാണ് ബ്രഹ്മാണ്ഡം എന്നർത്ഥം ,വിശ്വരൂപൻ, വിശ്വംഭരൻ എന്നൊക്കെ ബ്രഹ്മത്തിനു പര്യായമുണ്ടാകാൻ കാരണം അതുതന്നെ...സർവ്വംഖ്വലിതം ബ്രഹ്മഃ എന്നും ഈശാവാസ്യമിദം സർവ്വം എന്നു പറയുന്നതിനു കാരണം ഇതു തന്നെ. ഈ പ്രപഞ്ചത്തിലെല്ലായിടത്തും ഒരുപോലെ ബ്രഹ്മം നിറഞ്ഞു നിൽക്കുന്നു....അഹം ബ്രഹ്മാസ്മി എന്നു പറയമ്പോഴും തത് ത്വം അസി എന്നു പറയുമ്പോഴും ഉദ്ദേശിക്കുന്ന ആ ബ്രഹ്മം ഇതു തന്നെ.ആ ബ്രഹ്മം ഞാൻ തന്നെ എന്നു കണ്ടെത്തുകയാണ് ,അനുഭവവേദ്യമാക്കുകയാണ് ആത്യന്തിക ജ്ഞാനം . ഇവിടെ മതമോ ജാതിയോ അനുഷ്ഠാനമോ ആചാരങ്ങളോ ഒന്നുമില്ല.
പതിനായിരക്കണക്കിനു വർഷങ്ങൾക്കുമുമ്പ് അത്യുന്നത്യത മായ യോഗാവസ്ഥയിൽ തുരീയാവസ്ഥയി (super consciousness) ലുണ്ടാകുന്ന അറിവുളാണ് അവ...കൊടുംവനങ്ങളിലെ അന്തമില്ലാത്ത സസ്യജാലങ്ങളും അനന്തമായ അവയുടെ ഔഷധമൂല്യങ്ങളെയും അക്കാലത്ത് എങ്ങനെയറിഞ്ഞു, അത്യുന്നതമായ ഗണിതസിദ്ധിയും ചോദ്യചെയ്യാനിനിതുവരെ കഴിഞ്ഞിട്ടില്ലാത്ത ഉപനിഷദാദികളുടെ ദർശനമഹത്തവും എങ്ങനെയുണ്ടായി....ഇതെല്ലാം യോഗദൃഷ്ടമാണ്..തുരീയാവസ്ഥയിൽ ദൃഷ്ടമായതാണ് യോഗദൃഷ്ടം......പ്രത്യക്ഷം കണ്ടതിനേക്കാൾ വില ..ഉപനിഷത്തുക്കളിലും മറ്റു പ്രമാണഗ്രന്ഥങ്ങളിലും.യോഗദൃഷ്ടത്തിനു നൽകിയിരിക്കുന്നത് അതിൻറെ അപ്രമാഥിത്വത്തെ കാണിക്കുന്നു. .5 മിനിട്ട് കുത്തിയിരിക്കാൻ കഴിയാത്ത പാവങ്ങളോട് യോഗദൃഷ്ടമായ അറിവിനെക്കുറിച്ച് വിവരിക്കുന്നത് വിവരക്കേടുതന്നെയായിരിക്കും. ഇന്ദ്രിയാതീതമായ ജ്ഞാനത്തെക്കുറിച്ച് പറഞ്ഞിട്ടു കഥയില്ലല്ലോ... അവയെ ട്രാൻസെൻഡ് ചെയ്യുകയാണ് തുരീയമായ യോഗദൃഷമായ ജ്ഞാനത്തിലൂടെ.
കടപ്പാട് : https://www.facebook.com/keralahindhuvum
No comments:
Post a Comment