ശ്രീമദ് ഭാഗവതം തൃതീയ സ്കന്ധത്തില്‍ 13 മുതൽ 18 & 19 അധ്യായങ്ങള്‍ കൂടി വരാഹാവതാരം വിശദമായി പ്രതിപാദിക്കുന്നു. ഭഗവാന്റെ അവതാരങ്ങളില്‍ വച്ച് വേദസ്വരൂപനും യജ്ഞപുരുഷനുമായി പ്രകീര്‍ത്തിച്ചിരിക്കുന്നത് വരാഹമൂര്‍ത്തിയെയാണ്. വരാഹമൂര്‍ത്തി ധ്യാനനിഷ്ഠനായ ബ്രഹ്മാവിന്റെ നാസികയില്‍നിന്നും പെരുവിരല്‍ വലുപ്പത്തില്‍ ജാതനായിയെന്നും ക്ഷണനേരംകൊണ്ട് ആകാശത്തോളം വളര്‍ന്നുവലുതായെന്നും ദേവീഭാഗവതം അഷ്ടമസ്‌കന്ധത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.
വരാഹമൂര്‍ത്തിയുമായി ബന്ധപ്പെട്ട പുരാണമാണ് വരാഹപുരാണം. മഹാവരാഹത്തിന്റെ മാഹാത്മ്യത്തെപ്പറ്റി മാനവസങ്കല്‍പത്തില്‍ വിഷ്ണുഭഗവാന്‍ ഭൂമിദേവിക്ക് ഉപദേശിക്കുന്ന വിധത്തിലാണ് ഗ്രന്ഥം രചിച്ചിരിക്കുന്നത്. 218 അദ്ധ്യായങ്ങളും 24000 ശ്ലോകങ്ങളുമാണ് ഈ ഗ്രന്ഥത്തില്‍ അടങ്ങിയിരിക്കുന്നത്.
ഭൂമി സമുദ്ര സംരക്ഷണവും, ത്യാഗവും ഓര്‍മ്മിപ്പിക്കുന്നതാണ് വിഷ്ണുവിന്റെ വരാഹാവതാരം. ബ്രഹ്മാവ് സൃഷ്ടി ആരംഭിച്ചു. ആദ്യം സനൽക്കുമാരന്മാർ, പിന്നെ നാരദൻ, പിന്നെ സപ്തർഷികൾ. പക്ഷെ, ആരും പുത്രോൽപ്പാദനത്തിനു തയ്യാറായില്ല. അങ്ങിനെ എന്തെങ്കിലും കുറവോടെ നിർമ്മിച്ചാലേ രക്ഷയുള്ളൂ എന്നുകരുതി ചെറിയ കുറവുകളോടെ ആദ്യത്തെ ആണായ സായംഭൂമനുവിനെയും ശതരൂപാദേവിയേയും സൃഷ്ടിച്ചു.
അവർക്ക് എന്തോ കുറവുള്ളതായി തോന്നുകയും. തങ്ങളുടെ ആനന്ദം അപൂർണ്ണമായി തോന്നുകയും അത് മറ്റേ ആൾ നികത്തും എന്നും ഉള്ള തോന്നലുണ്ടാകുന്നു. അങ്ങിനെ അന്യോന്യം ആകൃഷ്ടരാകുന്നു. അവർക്ക് ജീവിക്കാൻ നോക്കുമ്പോൾ ഭൂമിയെ കാണുന്നില്ല!
ബ്രഹ്മാവ് ധ്യാനനിരതനായി നോക്കുമ്പോൾ കണ്ടു, ഭൂമിയെ അസുരന്മാർ പാതാളത്തിൽ കൊണ്ടുപോയിരിക്കുന്നു!അങ്ങിനെ ബ്രഹ്മാവ് ഭഗവാനോട് അപേക്ഷിക്കുന്നു ഭൂമിയെ രക്ഷിച്ച് പൂർവ്വ സ്ഥൽത്ത് കൊണ്ടെത്തിക്കാൻ. അങ്ങിനെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ബ്രഹ്മാവിന്റെ നാസാദ്വാർത്തിൽ നിന്നും പെരുവിരലിന്റെ ആകൃതിയിലും വലിപ്പത്തിലും എന്തോ ഒന്ന് പുറത്തു ചാടുന്നു! അത് ഉടൻ തന്നെ വളരാൻ തുടങ്ങി. വളർന്ന് വളർന്ന് ഭീമാകാരനായി ഒരു പന്നിയുടെ രൂപത്തിൽ വളർന്നു. അത് ഭഗവാന്റെ ജ്ഞാനവരാഹമാണെന്നു കണ്ടു എല്ലാവരും ഗുരുവായി നമസ്കരിച്ചു
ബ്രഹ്മാവ് ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ നാസാരന്ധ്രത്തിൽനിന്ന് ഒരാൺ പന്നിയുടെ ചെറിയ രൂപം പുറത്തുവന്നു. ഒരു തള്ളവിരലിന്റെ ഉയർന്ന ഭാഗത്തേക്കാൾ വലിപ്പ മുണ്ടായിരുന്നില്ല ആ ജന്തുവിന്. ഓ ഭരതന്റെ പിൻഗാമീ, ബ്രഹ്മാവ് നിരീക്ഷിച്ചു കൊണ്ടിരിക്കെ, ആകാശത്തേക്കുയർന്ന ആ ജന്തു അത്ഭുതകരമാം വിധം ഒരു ആനയുടെ വലിപ്പമുള്ളതായി രൂപാന്തരപ്പെട്ടു.
ആകാശത്തിൽ ആൺപന്നിയുടെ ഭീമാകാരം നിരീക്ഷിച്ച് ബ്രഹ്മാവും, മാരീചിയെപ്പോലുള്ള മഹാ ബ്രാഹ്മണരും, അതുപോലെ കുമാരന്മാരും മനുവും അതിനെപ്പറ്റി വിവിധ അഭിപ്രായങ്ങളാൽ വാഗ്വാദം തുടങ്ങി. ആൺപന്നിയായി നടിച്ചു വന്നിട്ടുള്ള ഏതെങ്കിലും അസാധാരണ ജീവിയാണോ ഇത്? അത് എന്റെ നാസികയിൽനിന്നു വന്നത് വളരെ അതിശയകരമായിരിക്കുന്നു. ആദ്യം ഈ വരാഹത്തിന് തള്ളവിരലിന്റെ അഗ്രത്തേക്കാൾ വലിപ്പം കാണപ്പെട്ടില്ലെങ്കിലും, അവൻ ഒറ്റ നിമിഷം കൊണ്ട് ഒരു കല്ലിനോളം വലുതായി.
എന്റെ മനസ്സ് അസ്വസ്ഥമായിരിക്കുന്നു. അവൻ, പരമദിവ്യോത്തമ പുരുഷനായ ഭഗവാൻ വിഷ്ണുവോ? ബ്രഹ്മാവ് തന്റെ പുത്രന്മാരോട് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ, പരമ ദിവ്യോത്തമപുരുഷനായ ഭഗവാൻ വിഷ്ണു ഒരു ഭീമൻ പർവ്വതത്തെപ്പോലെ ക്ഷുബ്ധമായി ഗർജിച്ചു. സർവശക്തനായ പരമദിവ്യോത്തമപുരുഷൻ ഭഗവാൻ, വീണ്ടും തന്റെ അസാധാരണമായ ശബ്ദത്തിൽ ഗർജിച്ചു. ബ്രഹ്മാവിനെയും മറ്റ് ഉൽകൃഷ്ടരായ ബ്രാഹ്മണരെയും ഉത്തേജിപ്പിച്ച അദ്ദേഹത്തിന്റെ ശബ്ദം സകല ദിക്കുകളിലും മാറ്റൊലിക്കൊണ്ടു. വരാഹ ഭഗവാന്റെ കാരുണ്യ പൂർണവും സർവമംഗള കരവുമായ ഘോരനാദം ശ്രവിച്ച ജന ലോകത്തിലെയും തപോ ലോകത്തിലെയും സത്യ ലോകത്തിലെയും മഹാമുനിമാരും ചിന്തകന്മാരും മൂന്നു വേദങ്ങളിലെയും മംഗള മന്ത്രങ്ങളാൽ അദ്ദേഹത്തെ സ്തുതിച്ചു.
ഒരു ഗജത്തെപ്പോലെ വിഹരിച്ചുകൊണ്ട് ജലത്തിലേക്ക് പ്രവേശിച്ച അദ്ദേഹം മഹാ ഭക്തന്മാരുടെ വൈദിക പ്രാർഥനകൾക്ക് മറുപടിയായി വീണ്ടും ഗർജിച്ചു. വൈദിക പ്രാർഥ നകളിലെ വിഷയം ഭഗവാനായിരുന്നതിനാൽ ഭക്തന്മാർ തന്നെയാണ് കീർത്തിക്കുന്നതെന്ന് അദ്ദേഹത്തിന് ബോധ്യമായി. വരാഹ ഭഗവാൻ ഭൂമിയെ രക്ഷിക്കാൻ ജലത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് വാൽ ചുഴറ്റിയടിച്ചും, തോളിലെ രോമങ്ങൾ പ്രകമ്പനം കൊള്ളിച്ചും ആകാശത്തിൽ പറന്നു. അദ്ദേഹത്തിന്റെ തിരനോട്ടം പോലും പ്രകാശ പൂർണമായി. അദ്ദേഹം തന്റെ തേറ്റകളാലും, വെള്ളക്കൊമ്പുകളാലും ആകാശത്തിലെ മേഘങ്ങളെ കുത്തിച്ചിതറിച്ചു. അദ്ദേഹം സ്വയം പരമദിവ്യോത്തമപുരുഷനായ വിഷ്ണുവാകയാൽ അതീന്ദ്രിയനാണ്. എങ്കിലും, സൂകരശരീരിയാ കയാൽ ഭൂമിയുടെ പിന്നാലെ മണം പിടിച്ചു നടന്നു.
അദ്ദേഹത്തിന്റെ കൊമ്പുകൾ ഭയാനക ങ്ങളായിരുന്നു. പ്രാർഥ നയിൽ മുഴുകിയിരുന്ന ഭക്തരെ കടാക്ഷിച്ചു കൊണ്ട് ഭഗവാൻ ജലത്തിലേക്ക് പ്രവേശിച്ചു. ഒരു മഹാമേരു പോലെ ജലത്തിലേക്ക് ചാടിയ വരാഹ ഭഗവാൻ സമുദ്രത്തെ മദ്ധ്യഭാഗത്തു വച്ച് രണ്ടായി പിളർക്കുകയും, അപ്പോൾ സമുദ്രത്തിന്റെ കരങ്ങൾ കണക്ക് പ്രത്യക്ഷപ്പെട്ട കൂറ്റൻ തിരമാലകൾ ഭഗവാനോട് ഇങ്ങനെ കരഞ്ഞു പ്രാർഥിക്കുകയും ചെയ്തു: സകല യാഗങ്ങളുടെയും ഭഗവാനേ! ദയവായി എന്നെ രണ്ടായി പിളർക്കരുതേ, എനിക്ക് സംരക്ഷണമേകുവാൻ കാരുണ്യമുണ്ടാകണമേ! മൂർച്ചയേറിയ ശസ്ത്രങ്ങൾ പോലുള്ള തന്റെ തേറ്റകളാൽ തുളച്ചകയറി നീങ്ങിയ വരാഹ ഭഗവാൻ, സമുദ്രം അപരിമേയമാ ണെങ്കിലും അതിന്റെ പരിമിതി കണ്ടുപിടിച്ചു. എല്ലാ ജീവസത്തകളുടെയും വിശ്രമസ്ഥലമായ ഭൂമിയെ സൃഷ്ടിയുടെ പ്രാരംഭത്തിലെ യഥാസ്ഥിതിയിൽ ജലത്തിനടിയിൽ ദർശിച്ച അദ്ദേഹം സ്വയം അതിനെ ഉയർത്തി.
വരാഹ ഭഗവാൻ ഭൂമിയെ തന്റെ കൊമ്പുകളാൽ നിഷ്പ്രയാസം ഉയർത്തിയെടുത്ത് ജലത്തിനു വെളിയിൽ കൊണ്ടുവന്നു. ആ നിലയിൽ ദീപ്തിമത്തായി മഹാപ്രതാപത്തോടെ യാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. തന്നോടു യുദ്ധത്തിനു മുതിർന്ന രാക്ഷസനെ(ഹിരണ്യാക്ഷ ൻ) സുദർശനചക്രം പോലെ ജ്വലിക്കുന്ന കോപത്തോടെ ഭഗവാൻ തൽക്ഷണം വധിച്ചു. തദനന്തരം ഭഗവാൻ വരാഹൻ, ഒരു സിംഹം ആനയെ കൊല്ലുന്നതു പോലെ രാക്ഷസനെ ജലത്തിൽ വച്ച് വധിച്ചു. ചെമ്മണ്ണ് കുഴിക്കുന്ന ആന ചുവക്കുന്നതുപോലെ ഭഗവാന്റെ കവിൾത്തടങ്ങളും നാവും രാക്ഷസന്റെ രക്തം പുരണ്ട് ചുവപ്പാക്കപ്പെട്ടു. ഒരു ഗജത്തെപ്പോലെ വിനോദിച്ചുകൊണ്ടിരുന്ന ഭഗവാൻ അപ്പോൾ, ഭൂമിയെ തന്റെ വളഞ്ഞ വെള്ളക്കൊമ്പിന്റെ അഗ്രത്ത് നിർത്തി. അദ്ദേഹം അപ്പോൾ ഒരു തമാല വൃക്ഷത്തിന്റേതുപോലെ നീലിച്ച ശരീരമുള്ളവനായി കാണപ്പെട്ടു. ബ്രഹ്മാവിന്റെ നേതൃത്വത്തിലുള്ള മുനിമാർക്ക് അത് പരമദിവ്യോത്തമപുരുഷനായ ഭഗവാനാണെന്ന് ബോധ്യമാവുകയും, അവർ അദ്ദേഹത്തിന് സാദര പ്രണാമങ്ങൾ അർപ്പിക്കുകയും ചെയ്തു. ( ശ്രീമദ് ഭാഗവതം 3. 13. 18 -33 വിവർത്തനം)
ബ്രഹ്മാവിന്റെ പൗത്രനും മരീചിയുടെ പുത്രനുമായ കശ്യപന്‍ ഒരു നാള്‍ സന്ധ്യാകര്‍മ്മം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ പത്‌നിയായ ദിതി കാമാസക്തയായി ഓടിവന്നു. ഈ സമയത്ത് പ്രേമചാപല്യങ്ങള്‍ കാണിക്കുന്നത് ഒട്ടുംതന്നെ ശരിയല്ലെന്ന് കശ്യപന്‍ പറഞ്ഞുവെങ്കിലും ദിതി അതിന് സമ്മതിച്ചില്ല.
സന്ധ്യാവന്ദന സമയത്തിൽ മുനിയോട് നിർബന്ധിച്ച് ബന്ധപ്പെടുന്നു. മുനി പറയുന്നു, സന്ധ്യാ സമയത്തു ബന്ധപ്പെട്ടതുകൊണ്ട്, ജനിക്കുന്ന കുട്ടികൾ അസുര ഗുണമുള്ളവനായിരിക്കും.
അവസാനം കശ്യപന്‍ അവളോടൊത്ത് രമിക്കുകയും അങ്ങനെ ഹിരണ്യാക്ഷന്‍ എന്നും ഹിരണ്യകശിപു എന്നും പേരോടുകൂടിയ രണ്ട് പുത്രന്മാര്‍ ജനിക്കുകയും ചെയ്തു. (ഇവര്‍ വിഷ്ണുവിന്റെ ദ്വാരപാലകന്‍മാരായി ജയവിജയന്‍മാരുടെ ആദ്യത്തെ ജന്മമാണ്).
(കശ്യപന് അദിതി എന്ന ഭാര്യയില്‍നിന്നും ദേവന്മാരും, ദിതി എന്ന ഭാര്യയില്‍നിന്നും അസുരന്മാരും ജനിക്കുന്നു). ദിതിയ്ക്ക് ഉണ്ടായ മക്കളാണ് ഹിരണ്യ കശിപുവും ഹിരണ്യാക്ഷനും. ആ രണ്ട് അസുരന്മാരും ലോകത്തെ പീഡിപ്പിച്ചുകൊണ്ട് സഞ്ചരിക്കുവാന്‍ തുടങ്ങി.
ദിതി ഹിരണ്യാക്ഷനെ 100 വർഷം ഗർഭത്തിൽ കൊണ്ടു നടന്നു. ഒടുവിൽ പ്രസവിച്ചയുടൻ ഹിരണ്യാക്ഷൻ മുഷ്ടി ചുരുട്ടിക്കൊണ്ട് അമ്മയോട് ചോദിക്കുന്നു, അമ്മേ എന്റെ കൈ തരിക്കുന്നു എനിക്ക് ആരെയെങ്കിലും പൊരുതണം എന്ന്. ദിതി വരുണലോകത്തേക്ക് പോകാൻ പറയുന്നു.
ഹിരണ്യാക്ഷന്‍ ഭൂമിയെയുംകൊണ്ട് സമുദ്രത്തിന്റെ അടിഭാഗത്തേക്ക് പോയി. ദുഃഖിതരായ ദേവന്മാര്‍ വിഷ്ണുഭഗവാനെ അഭയം പ്രാപിച്ചു. ഹിരണ്യാക്ഷനെ കണ്ട് പേടിച്ച് വരുണഭഗവാൻ ഓടുന്നു. അതിനിടയ്ക്ക് വിളിച്ചു പറയുന്നു, പോയി നാരദമുനിയോട് ചോദിക്കാൻ നാരദമുനിയെ തടുത്തു നിർത്തുമ്പോൾ അദ്ദേഹം പറയും ഹരിയോടെതിർക്കാൻ.
വിഷ്ണുഭഗവാന്‍ വരാഹമൂര്‍ത്തിയായി അവതരിച്ച് ഹിരണ്യാക്ഷനെ വധിക്കുകയും ഭൂമിയെ തന്റെ തേറ്റ കൊണ്ട് ഉയര്‍ത്തികൊണ്ടുവന്ന് പഴയതുപോലെ ജലോപരിതലത്തില്‍ നിര്‍ത്തുകയും ചെയ്തു.
ഹരി എവിടെ എന്നും പറഞ്ഞ് ഹിരണ്യാക്ഷൻ നോക്കുമ്പോൾ ഭൂമിയേയും കൊമ്പിൽ ഉയർത്തിക്കൊണ്ട് വരാഹം വരുന്നു!
ഈ പന്നിയാണോ എന്നെ എതിർക്കുന്നത്?! എന്നൊക്കെ പറഞ്ഞ് കളിയാക്കാൻ തുടങ്ങുന്നു.
ഭഗവാൻ പറയുന്നു, നിന്നെപ്പോലെ മൃഗങ്ങളോടെതിർക്കാൻ പന്നി തന്നെ വേണം.
അതിനിടെ ഹിരണ്യാക്ഷനെ കണ്ട് ഭയന്ന് കരയാൻ തുടങ്ങിയ ഭൂമിദേവിയെ സമാധാനിപ്പിച്ച്, പൂർവ്വ സ്ഥലത്ത് നിക്ഷേപിച്ച ശേഷം വരാഹമൂർത്തി ഹിരണ്യാക്ഷനുമായി പൊരുതുന്നു. ഇടക്ക് ഹിരണ്യാക്ഷൻ ഭഗവാന്റെ ഗദ തെറിപ്പിക്കുന്നു. എങ്കിൽ പിന്നെ എനിക്കും വേണ്ട ഗദ എന്നൊക്കെ ഗമയിൽ പറഞ്ഞ് ഹിരണ്യാക്ഷൻ പൊരുതുന്നു.
അപ്പോൾ യുദ്ധം കാണാൻ കൂടി നിന്ന ദേവന്മാർ ഭഗവാനെ ഓർമ്മിപ്പിക്കുന്നു സന്ധ്യയോടറുക്കാറായി. സന്ധ്യയടുക്കുമ്പോഴാണ് അസുരന്മാർക്ക് ബലം കൂടുന്നത്. സൂര്യനസ്തമിക്കും മുൻപ് കൊല്ലാനപേക്ഷിക്കുന്നു. അങ്ങിനെ ഭഗവാൻ, ഹിരണ്യാക്ഷനെ അതി ശക്തമായ പ്രഹരം കൊടുത്ത്, തകർത്ത് മലർത്തിയിടുന്നു.
ഹിരണ്യാക്ഷനെ കൊല്ലാനും ഭൂമിയെ വീണ്ടെടുക്കാനുമായായിരുന്നു ഭഗവാൻ വരാഹമായവതരിച്ചത്.
ഹിരണ്യാക്ഷന്റെയും ഹിരണ്യകശിപുവിന്റെയും പൂർവ്വ കഥ
വിഷ്ണുവിന്റെ ദ്വാരപാലകരായിരുന്നു ജയവിജയന്മാർ.
ഒരിക്കൽ സനൽകുമാരന്മാർ വിഷ്ണുവിനെ കാണാൻ ചെല്ലുമ്പോൾ ജയവിജയന്മാർ ഉള്ളിലേക്ക് കടത്തിവിടുന്നില്ല. ആ ദേഷത്തിൽ സനൽക്കുമാരാദി മഹർഷികൾ ജയവിജയന്മാർ അസുരയോനിയിൽ ജനിക്കുമാറാകട്ടെ എന്ന് ശപിക്കുന്നു. ശാപം കിട്ടിയ ജയവിജന്മാർ മഹാവിഷ്ണുവിനോട് പാപവിമുക്തമാക്കാൻ അപേക്ഷിക്കുന്നു
മഹാവിഷ്ണു പറയുന്നു, പണ്ട് ലക്ഷ്മീ ദേവിയും ഒരിക്കൽ എവിടെയോ പോയിട്ട് തിരിച്ച് വരാൻ താമസിക്കുമ്പോൾ നിങ്ങൾ കടത്തിവിട്ടില്ല, നിങ്ങൾക്കല്പം അഹംഭാവം കൂടയിട്ടുണ്ട്. അതിനാൽ ഈ ശാപം വേണ്ടത് തന്നെ. പക്ഷെ, നിങ്ങൾ ജനിക്കുമ്പോൾ എന്നെത്തന്നെ സ്മരിക്കാൻ പാകത്തിൽ എന്റെ ബദ്ധവൈരികളായി ജനിക്കും. അപ്പോൾ എപ്പോഴും എന്നെത്തന്നെ കോപത്താൽ സ്മരിച്ച് നിങ്ങൾക്ക് അടുത്ത ജന്മം വീണ്ടും തിരിച്ച് വൈകുണ്ഠത്തിൽ എത്താനാകും, എന്ന്.
അങ്ങിനെയാണ് ഹിരണ്യാക്ഷണും ഹിരണ്യകശിപുവും ദ്വിതിയുടെ വയറ്റിൽ അസുരന്മാരായി ജനിക്കുന്നത്. രണ്ടുപേരും വിഷ്ണുവരികളായാണ് ജനിക്കുനതും. ഹിരണ്യാക്ഷനെ വരാഹമൂർത്തി കൊല്ലുമ്പോൾ ഹിരണ്യകശിപുവിന്റെ പ്രഹ്ലാദനെ രക്ഷിക്കാനായി ഭഗവാൻ നരസിംഹമൂർത്തിയായി പ്രത്യക്ഷമായി കൊല്ലുന്നു.
ജയനും വിജയനും
മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു. താപസന്മാരെ ദാനവന്മാരാകട്ടെ എന്ന് ശപിച്ചു. ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അവർ അനുഗ്രഹിയ്ക്കുകയും ചെയ്തു. അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. അസുരന്മാരായി ജനിച്ച ജയവിജയന്മാർ ലോകപീഡ ചെയ്തു നടക്കാൻ തുടങ്ങി. ഒരിയ്ക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെത്തു എന്നുമാണ് ഐതിഹ്യം.
തിരുവനന്തപുരത്തെ ശ്രീവരാഹം ക്ഷേത്രം
കേരളത്തിലെ വിരലിലെണ്ണാവുന്ന വരാഹ ക്ഷേത്രങ്ങളില്‍ (അവയിലൊന്ന് തിരുവനന്തപുരത്തെ ശ്രീവരാഹം ക്ഷേത്രമാണ്). പ്രത്യേക പൂജകളും ആഘോഷ പരിപാടികളും നടക്കും.
ഭൂലോകം സമുദ്രത്തില്‍ താഴ്ത്തിയ ഹിരണ്യാക്ഷനെന്ന അസുരനെ നിഗ്രഹിക്കാന്‍ മഹാവിഷ്ണു പന്നിയുടെ രൂപം കൈക്കൊണ്ടുവെന്നതാണ് വരാഹാവതാരത്തിനു കാരണം. ഭൂമിയെ രക്ഷിക്കാനായിരുന്നു വിഷ്ണുവിന്‍റെ അവതാരം
വരാഹ മൂര്‍ത്തി ഹൈന്ദവ വേദപുരാണങ്ങളില്‍ എല്ലാം ആരാധിക്കുന്ന ദേവതാ സങ്കല്‍പമാണ്. വരാഹാവതാരം രണ്ട് തവണ നടന്നു. ഈ കല്‍പത്തില്‍ - ബ്രഹ്മദിനത്തില്‍ - തന്നെ വരാഹമൂര്‍ത്തി രണ്ട് തവണ അവതരിച്ചു. വെളുത്ത വരാഹമായും കറുത്ത വരാഹമായും.
രണ്ട് തവണയും ഭൂമിയുടെ രക്ഷയായിരുന്നു അവതാരോദ്ദേശം. ആദ്യത്തെ അവതാരം ബ്രഹ്മാവിന്‍റെ മൂക്കില്‍ കൂടെ പുറത്തുവന്ന വെളുത്ത പന്നിക്കുട്ടനായിരുന്നു. അന്നും വരാഹം ഭൂമിയെ സര്‍വ നാശത്തില്‍ നിന്ന് രക്ഷിച്ചു. അതുകൊണ്ട് ഈ അവതാരത്തെ ശ്വേത വരാഹമെന്നും ഈ കല്‍പത്തെ ശ്വേതവരാഹ കല്‍പമെന്നും പറയുന്നു.
ഭൂമിയെ രക്ഷിക്കാനുള്ള വരാഹത്തിന്‍റെ രണ്ടാം വരവ് കറുപ്പനായാണ്. വിഷ്ണുവിന്‍റെ ദശാവതാരങ്ങളില്‍ പെട്ട വരാഹ മൂര്‍ത്തി ഇതാണ്. കടലില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയാണ് ഈ മൂര്‍ത്തിയുടെ വരവ്.
ഹിരണ്യാക്ഷന്‍ ഗദ കൊണ്ടു സമുദ്രത്തെ ഇളക്കി മറിച്ചു. വരുണന്‍ വിഷ്ണുവിനോട് സങ്കടമുണര്‍ത്തി. വിഷ്ണു വരാഹമായി അവതരിച്ച് ഹിരണ്യാക്ഷനോടടുത്തു. അവന്‍ ഭൂമിയും എടുത്തുകൊണ്ട് പാതാളത്തിലേക്കോടി.
ഭൂമിയെ വെള്ളത്തില്‍ മുക്കി നശിപ്പിക്കാന്‍ ശ്രമിച്ച ഹിരണ്യാക്ഷനെ വരാഹം വകവരുത്തി. ആയിരം കൊല്ലത്തെ യുദ്ധം വേണ്ടിവന്നു ഹിരണ്യാക്ഷനെ തോല്‍പ്പിക്കാന്‍. പിന്നെ ഭൂമിയെ വേണ്ട സ്ഥാനത്ത് യുക്തമായ സഞ്ചാര പഥത്തില്‍ കൊണ്ടുചെന്നാക്കി അവതാര ദൗത്യം പൂര്‍ത്തിയാക്കി.
അവതാര ദിനം - വിഷ്ണു ഭക്തര്‍ ഈ ദിവസം വ്രതാനുഷ്ഠാനങ്ങളിലൂടെ ആചരിക്കുന്നു. കേരളത്തിലെ വിരലിലെണ്ണാവുന്ന വരാഹ ക്ഷേത്രങ്ങളില്‍ (അവയിലൊന്ന് തിരുവനന്തപുരത്തെ ശ്രീവരാഹം ക്ഷേത്രമാണ്). പ്രത്യേക പൂജകളും ആഘോഷ പരിപാടികളും നടക്കും. ഭൂലോകം സമുദ്രത്തില്‍ താഴ്ത്തിയ ഹിരണ്യാക്ഷനെന്ന അസുരനെ നിഗ്രഹിക്കാന്‍ മഹാവിഷ്ണു പന്നിയുടെ രൂപം കൈക്കൊണ്ടുവെന്നതാണ് വരാഹാവതാരത്തിനു കാരണം. ഭൂമിയെ രക്ഷിക്കാനായിരുന്നു വിഷ്ണുവിന്‍റെ അവതാരംവരാഹ മൂര്‍ത്തി ഹൈന്ദവ വേദപുരാണങ്ങളില്‍ എല്ലാം ആരാധിക്കുന്ന ദേവതാ സങ്കല്‍പമാണ്.
വരാഹാവതാരം രണ്ട് തവണ നടന്നു. ഈ കല്‍പത്തില്‍ - ബ്രഹ്മദിനത്തില്‍ - തന്നെ വരാഹമൂര്‍ത്തി രണ്ട് തവണ അവതരിച്ചു. വെളുത്ത വരാഹമായും കറുത്ത വരാഹമായും. രണ്ട് തവണയും ഭൂമിയുടെ രക്ഷയായിരുന്നു അവതാരോദ്ദേശം. ആദ്യത്തെ അവതാരം ബ്രഹ്മാവിന്‍റെ മൂക്കില്‍ കൂടെ പുറത്തുവന്ന വെളുത്ത പന്നിക്കുട്ടനായിരുന്നു. അന്നും വരാഹം ഭൂമിയെ സര്‍വ നാശത്തില്‍ നിന്ന് രക്ഷിച്ചു. അതുകൊണ്ട് ഈ അവതാരത്തെ ശ്വേത വരാഹമെന്നും ഈ കല്‍പത്തെ ശ്വേതവരാഹ കല്‍പമെന്നും പറയുന്നു. ഭൂമിയെ രക്ഷിക്കാനുള്ള വരാഹത്തിന്‍റെ രണ്ടാം വരവ് കറുപ്പനായാണ്. വിഷ്ണുവിന്‍റെ ദശാവതാരങ്ങളില്‍ പെട്ട വരാഹ മൂര്‍ത്തി ഇതാണ്. കടലില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയാണ് ഈ മൂര്‍ത്തിയുടെ വരവ്. ഹിരണ്യാക്ഷന്‍ ഗദ കൊണ്ടു സമുദ്രത്തെ ഇളക്കി മറിച്ചു. വരുണന്‍ വിഷ്ണുവിനോട് സങ്കടമുണര്‍ത്തി. വിഷ്ണു വരാഹമായി അവതരിച്ച് ഹിരണ്യാക്ഷനോടടുത്തു. അവന്‍ ഭൂമിയും എടുത്തുകൊണ്ട് പാതാളത്തിലേക്കോടി.
ഭൂമിയെ വെള്ളത്തില്‍ മുക്കി നശിപ്പിക്കാന്‍ ശ്രമിച്ച ഹിരണ്യാക്ഷനെ വരാഹം വകവരുത്തി. ആയിരം കൊല്ലത്തെ യുദ്ധം വേണ്ടിവന്നു ഹിരണ്യാക്ഷനെ തോല്‍പ്പിക്കാന്‍. പിന്നെ ഭൂമിയെ വേണ്ട സ്ഥാനത്ത് യുക്തമായ സഞ്ചാര പഥത്തില്‍ കൊണ്ടുചെന്നാക്കി അവതാര ദൗത്യം പൂര്‍ത്തിയാക്കി. മഹാവിഷ്ണുവിന്‍റെ ആദ്യത്തെ നാലവതാരങ്ങള്‍ കൃതയുഗത്തിലും പിന്നീടുള്ള മൂന്നെണ്ണം ത്രേതായുഗത്തിലും എട്ടാമത്തേയും ഒന്‍പതാമത്തേ യും ദ്വാപരയുഗത്തിലും ഉണ്ടായി എന്നും പത്താമത്തെ അവതാരമായ കല്‍ക്കി കലിയുഗത്തിന്‍റെ അവസാനത്തില്‍ സംഭവിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. കൃതയുഗത്തിലാണ് വരാഹാവതാരം നടന്നതെന്നാണു വിശ്വാസം. ഒരിക്കല്‍ വിഷ്ണുവിനെ സന്ദര്‍ശിക്കാന്‍ വൈകുണ്ഠത്തിലെത്തിയ സനകാദിമഹര്‍ഷികളെ അവിടത്തെ ദ്വാപാലകന്മാരായ ജയവിജയന്മാര്‍ തടഞ്ഞു വച്ചു. ക്രൂദ്ധരായ മഹര്‍ഷിമാര്‍ ജയവിജയന്മാരെ അസുരരായി പോകട്ടെ എന്നു ശപിച്ചു. വിഷ്ണു നിങ്ങളെ നിഗ്രഹിക്കുമ്പോള്‍ ശാപം തീരുമെന്നും അവര്‍ വിധിക്കുകയുമുണ്ടായി. അക്കാലത്തൊരു ദിവസം സന്ധ്യാവന്ദനസമയത്ത് കശ്യപന്‍റെ ഭാര്യ ദിതി കാമ വിവശയായെത്തി. സമയം നല്ലതല്ല എന്നു വിലക്കിയെങ്കിലും അവള്‍ സമ്മതിച്ചില്ല. ആ സമാഗമത്തില്‍ അവര്‍ക്ക് ഹിരണ്യാക്ഷന്‍, ഹിരണ്യകശിപു എന്നു രണ്ടു അസുര സന്താനങ്ങള്‍ ഉണ്ടായി. ജയവിജയന്മാരുടെ അസുര ജന്മമായിരുന്നു അത്. വീരപരാക്രമികളായ അവര്‍ വരപ്രസാദത്താല്‍ മദോന്മത്തരായി ത്രിലോകങ്ങളെയും കീഴ് പെടുത്തി ദേവന്മാരെ വെല്ലുവിളിച്ചു. ഹിരണ്യാക്ഷനെ കൊല്ലാന്‍ വിഷ്ണു വരാഹമായും ഹിരണ്യകശിപുവിനെ കൊല്ലാന്‍ നരസിംഹമായും അവതാരമെടുക്കേണ്ടി വന്നു. ത്രേതായുഗത്തില്‍ ജയവിജയന്മാര്‍ രാവണനും കുംഭകര്‍ണ്ണനുമായി അവതരിച്ചുവെന്നും ദ്വാപരയുഗത്തിലും അവര്‍ക്ക് പുനരവതാരമുണ്ടായി എന്നും വിശ്വാസമുണ്ട്.
ശരീര ബന്ധനം
അദ്വൈതവും മോക്ഷവും ഒക്കെ നാം മിക്കവാറും എന്നും തന്നെ ചരച്ച ചെയ്യുന്നതായി കാണുന്നു. നാം പറയുന്നതു കേട്ടാല്‍ നാമൊക്കെ അതു പുഷ്പം പോലെ അനുഭവിച്ചു കളയും എന്നു തോന്നിപ്പോകും. ഈ ലോകത്തിലുള്ള യാതൊരു വസ്തുവിലും താല്‍പര്യമുണ്ടാകാതിരികുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. നമുക്ക് പഴയ ഒരു കഥ നോക്കിയാലോ?
പണ്ടു വരാഹാവതാരസമയം ഭഗവാന്‍ വിഷ്ണു വരാഹമായി - പന്നിയായി അവതരിച്ചു. അവതാരോദ്ദേശം നിര്‍വഹിച്ചു കഴിഞ്ഞ് വളരെക്കാലമായിട്ടും വിഷ്ണുവിനെ തിരികെ കാണാന്‍ജ് ബ്രഹ്മാവും ശിവനും മറ്റും കൂടിയാലോചിച്ചു.
ഇദ്ദേഹമിതെവിടെപോയി? കാര്യമെല്ലാം കഴിഞ്ഞാല്‍ തിരികെ എത്തേണ്ട സമയം കഴിഞ്ഞല്ലൊ. ഒന്നു പോയി അന്വേഷിച്ചാലോ?ബ്രഹ്മാവ് ശിവനെ ആ കാര്യം ഏല്‍പ്പിച്ചു.
ശിവന്‍ യാത്രയായി. ഈരേഴു പതിന്നാലു ലോകവും തേടി നടന്നിട്ടും കാണാനില്ല. അവസാനം ഒരിടത്ത് ഒരു പന്നി കുടുംബത്തെ കണ്ടു. നല്ല ഒത്ത ആരോഗ്യമുള്ള ഒരു ആണ്‍പന്നി, ഒരു പെണ്‍പന്നിയും കുറേയേറെ പന്നിക്കുട്ടികളും
എല്ലാവരും കൂടി ചളിയില്‍ തിമര്‍ത്തു കളിക്കുകയാണ്. അവരില്‍ ആണ്‍പന്നിയെ കണ്ട ശിവനു സംശയം തോന്നി. അടുത്തു ചെന്നു. അപ്പോഴല്ലേ കാര്യങ്ങളുടെ കിടപ്പു മനസ്സിലായത്. വിഷ്ണു അവതാരം കഴിഞ്ഞിട്ടും വേഷം മാറിയിട്ടില്ല അങ്ങനെ തന്നെ തുടരുന്നു.
ശിവന്‍ വിളിച്ചുഅല്ല എന്താണീകാണുന്നത്? അവതാരോദ്ദേശം ഒക്കെ കഴിഞ്ഞില്ലേ? ഇനി മതിയാക്കി പോരരുതോ? അവിടെ ആണെങ്കില്‍ ഞങ്ങള്‍ നിങ്ങളെ തെരയാത്ത സ്ഥലമില്ല. മതിയാക്കുക.
വിഷ്ണുവിന്റെ അഭിപ്രായം അറിയണ്ടേ?
പിന്നേ, ഇത്രസുഖകരമായ ഈ ജീവിതം വിട്ട് ഞാനിനി എങ്ങോട്ടുമില്ല. നിങ്ങള്‍ തിരികെ പോകൂ. നോക്ക് ഞാനും എന്റെ കുടുംബവും എത്ര സ്നതോഷമായി ആണ് കഴിയുന്നത് എന്ന്.
അവസാനം ശിവന്‍ തന്റെ ശൂലം ഉപയോഗിച്ച് വിഷ്ണുവിനെ മോച്ചിപ്പിച്ചു എന്നാണ് കഥ. സാക്ഷാല്‍ വിഷ്ണുവിന്റെ അവസ്ഥ ഇതായിരുന്നു എങ്കില്‍ ഈ നമ്മളൂടേ ഒക്കെ കഥ പറയാനുണ്ടോ?
ധ്യാനം
സജലാംബുവാഹനിഭമുദ്യതദോ: പരിഘം ധരാധരസമാനതനും സിതദംഷ്ട്രികാധൃതഭുവം ത്വഥവാ പ്രവിചിന്തയേത് സപദി കോലമമും. (മന്ത്രമഹാർണ്ണവം).
ശാപം മൂലം അസുരനായിത്തീർന്ന ഹിരണ്യാക്ഷനെ നിഗ്രഹിയ്ക്കാനായിട്ടാണു മഹാവിഷ്ണു വരാഹാവതാരമെടുത്തത്. തന്റെ നേർക്ക് കലിപൂണ്ടുവരുന്ന വരാഹത്തിനെ പ്രകോപിപ്പിയ്ക്കുവാനായി ഭൂമീദേവിയെ ഹിരണ്യാക്ഷൻ അപഹരിച്ച് സമുദ്രത്തിലൊളിച്ചു. വരാഹമാവട്ടെ സമുദ്രത്തിൽ വെച്ചുതന്നെ ഹിരണ്യാക്ഷനെ നിഗ്രഹിച്ച് ഭൂമിയെ ഉദ്ധരിച്ചു. (ഭാഗവതം )
വരാഹോ വരാഹാര വരാഹോ വൃഹതി മൂലാനി ( യാസ്കനിരുക്തം )
ഇതിൽ രണ്ടാമത്തെ നിരുക്തി വിചാരം ചെയ്യുമ്പോൾ വേരുകളെ മുറിയ്ക്കുന്നവൻ എന്ന കിട്ടും. ഭൂമിയെ (പൃഥ്വി തത്വം ) ഉദ്ധരിയ്ക്കുന്ന പ്രവർത്തി വാസ്തവത്തിൽ എളുപ്പമല്ല. മൂലാധാരസ്ഥിതയായിരിയ്ക്കുന്ന കുണ്ഡലിനീ ശക്തിയ്ക്ക് ഉയർന്നു പൊങ്ങാൻ ധാരാളം പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടതായിട്ടുണ്ട്. ആ തടസ്സങ്ങളെ അഥവാ കർമ്മബന്ധങ്ങളാകുന്ന വേരുകളെ അറുത്തു മാറ്റുന്ന വരാഹശക്തിയാണു. സാധകന്റെ ബോധതലത്തെ നിരന്തരമായി ഇളക്കിമറിച്ച് (തേറ്റകൊണ്ട് കുത്തിയിളക്കി ) അവനെ ഊർദ്ധ്വഗാമിയായി ഉയർത്തുന്നു. (ഉദ്ധരിയ്ക്കുന്നു )
യജ്ഞദേവതകളിൽ യജ്ഞവരാഹത്തിനു സവിശേഷമായ സ്ഥാനമുണ്ട്. ഭൂ വരാഹം, ലക്ഷ്മീ വരാഹം (ഭൂമി തന്നെയാണ് ലക്ഷ്മി എന്നും ), എന്നിങ്ങനെ വിവിധ ഭാവങ്ങൾ വരാഹമൂർത്തിയ്ക്കുണ്ട്. കാലഗണനയിൽ ഒന്നായ കല്പത്തിൽ ശ്വേതവരാഹ കല്പം ഉണ്ട്. ശ്വേതം എന്നതിന് സത്യം അഥവാ ഉണ്മ എന്ന് അർത്ഥ കല്പന ചെയ്യാം.
വരാഹൻ എന്ന ഒരു നാണയ വ്യവസ്ഥ ഭാരതത്തിലെ ഒന്നിലധികം പ്രവിശ്യകളിൽ ഉണ്ടായിരുന്നു. വരാഹം കുലദേവതയായിരുന്നു ആ രാജ്യങ്ങളിൽ.
ക്ഷേത്ര തന്ത്രക്രിയാദികളിൽ കലശ സംഘാതദ്രവ്യങ്ങളിൽ പന്നിപ്പൂഴി (പന്നി കുത്തിയിളക്കിയ മണ്ണ് ) ഒരു സംഭാരമാണു.
പന്തിരുകുലപ്രസിദ്ധനായ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ചുപോയ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്നു. 32നമ്പൂതിരി ഗ്രാമങ്ങളിൽ പ്രസിദ്ധമായ പന്നിയൂർ ഗ്രാമത്തിന്റെ കുലദേവതയാണു പന്നിയൂർ വരാഹമൂർത്തി. കോഴിക്കോട് ജില്ലയിലും വരാഹമൂർത്തി പ്രതിഷ്ഠയുള്ള ക്ഷേത്രമുണ്ട്.
മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി തന്റെ രോഗപീഡകൾ വകവയ്ക്കാതെ നാരായണീയം എന്ന സംസ്കൃത ഭക്തകാവ്യം പൂർത്തിയാക്കിയ ദിനമാണ് നാരായണീയ ദിനം. ഭഗവാന്റെ മത്സ്യാവതാരം മുതൽ കേശാദിപാദ വർണ്ണയോടെ അവസാനിക്കുന്ന നാരായണീയം ഭാഗവത മഹാഗ്രന്ഥത്തിന്റെ സംഗ്രഹിത രൂപമാണ്. നാരായണനെ സംബന്ധിക്കുന്നത് എന്നർത്ഥം.
നാരായണീയ സ്തോത്രം ഒരു ദിവ്യൗഷധത്തിന്റെ ഫലമാണ് ഭട്ടതിരിപ്പാടിനു നൽകിയത്. അദ്ദേഹത്തിന്റെ ഭക്തിമാർഗ്ഗം നാരായണീയത്തിലുടനീളം തെളിഞ്ഞു നിൽക്കുന്നു. നാരായണീയ പാരായണം ഭക്തവത്സലനും മുക്തിദായകനുമായ ശ്രീഗുരുവായൂരപ്പന്റെ പ്രീതിക്ക് കാരണമാകുന്നു. നിത്യപാരായണത്തിലൂടെ രോഗങ്ങളും കടബാധ്യതകളും നീങ്ങുവാൻ സഹായിക്കുന്നു. ചുരുക്കത്തിൽ ഗുരുവായൂരപ്പന് മേൽപ്പത്തൂർ നൽകിയ കാണിക്കയാണ് നാരായണീയം. നാരായണീയ ദിനത്തിൽ സമ്പൂർണ്ണ നാരായണീയപാരായണം ഉത്തമമാണ്.
നാരായണീയ ഉൽഭവ കഥ
ഒരിക്കൽ മേൽപ്പത്തൂർ നാരായണഭട്ടതിരിപ്പാട് പക്ഷവാതം പിടിപെട്ട തന്റെ ഗുരുവായ അച്യുത പിഷാരടി (അച്യുതാചാര്യന്‍)യെ ശുശ്രൂഷിക്കാൻ ഇടയായി. രോഗദുരിതം കണ്ട അദ്ദേഹം തന്റെ ഗുരുനാഥന്റെ വാതരോഗം സ്വയം ഏറ്റെടുത്തു. പിന്നീട് ഭട്ടതിരി രോഗശാന്തിക്ക് ഉപായമന്വേഷിച്ച് ഒരാളിനെ സംസ്കൃത പണ്ഠിതനും മലയാളഭാഷാപിതാവുമായിരുന്ന തുഞ്ചത്തു രാമാനുജൻ എഴുത്തച്ചന്റെ പക്കലേക്ക് അയക്കുകയും അദ്ദേഹം മീൻ തൊട്ടുകൂട്ടുവാൻ ഉപദേശിക്കുകയും ചെയ്തു. ബുദ്ധിമാനായ മേൽപ്പത്തൂർ അതിന്റെ സാരം മനസ്സിലാക്കുകയും ശ്രീഗുരുവായൂരപ്പ സന്നിധിയിൽ എത്തി മത്സ്യാവതാരം മുതലുളള ഭാഗവത കഥകളും കണ്ണന്റെ ലീലാവിലാസങ്ങളും ഉൾപ്പെടുത്തിയുളള നാരായണീയം എന്ന സംസ്കൃത സ്തോത്ര കാവ്യത്തിന്റെ രചന ആരംഭിച്ചു.
14000 ശ്ലോകങ്ങളുളള ഭാഗവത പുരാണത്തെ അതിന്റെ സാരം ഒട്ടും നഷ്ടപ്പെടുത്താതെ തന്നെ 1034 ശ്ലോകങ്ങൾ ആക്കി ശ്രീഗുരുവായൂരപ്പനു സമർപ്പിച്ചു. ഭട്ടതിരിപ്പാടിന്റെ 27–ാം വയസ്സിലാണ് ഇത് രചിച്ചത്. നൂറു ദശകങ്ങളായി നൂറു ദിവസം കൊണ്ടാണ് ഇത് എഴുതി തീർക്കപ്പെട്ടത്.
ഓരോ ദിവസവും ഓരോ ദശകം വീതം അദ്ദേഹം ഗുരുവായൂരപ്പനു സമർപ്പിച്ചു. നൂറാം ദിവസം രോഗവിമുക്തനാകുകയും ആയുരാരോഗ്യ സൗഖ്യത്തോടെ സ്വഗൃഹത്തിലേക്കു മടങ്ങുകയും ചെയ്തു.
ആദ്യശ്ലോകം സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം എന്നു തുടങ്ങി തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ, ഹന്ത! ഭാഗ്യം ജനാനാംഎന്ന വരിയോടെ അവസാനിക്കുന്നു.
സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം
നിർമ്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിർഭാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാർഥാത്മകം ബ്രഹ്മതത്വം
തത്താവത് ഭാതി സാക്ഷാൽ ഗുരുപവനപുരേ, ഹന്ത! ഭാഗ്യം ജനാനാം!
പ്രസിദ്ധമായ കേശാദിപാദവർണ്ണന നൂറാം ദശകത്തിലാണ്. നാരായണീയം പരിസമാപ്തിയിലേക്ക് എത്തിയത് വൃശ്ചികം 28–ാം തീയതിയാണ്. ആ ദിനത്തെ എല്ലാവർഷവും നാരായണീയ ദിനമായി ആചരിച്ചു പോരുന്നു. അന്നേ ദിവസം ഗുരുവായൂരമ്പലത്തിൽ വിശേഷദിനമായി ആചരിക്കുന്നു
സവിശേഷ ഫലപ്രാപ്തി നൽകുന്ന നാരായണീയ ദശകങ്ങൾ
ദശകം 12 (വരാഹാവതാരം) – നാരായണപ്രീതി, ഉന്നത സ്ഥാനലബ്ധി
ദശകം 13 (ഹിരണ്യാക്ഷ വധം)– സൽകീർത്തി, ധനലാഭം, ദീർഘായുസ്സ്
ദശകം 16 (നരനാരായണ ചരിതവും ദക്ഷ യാഗവും)– പാപമോചനം
ദശകം 18 (പൃഥു ചക്രവർത്തി ചരിതം)–ഐശ്വര്യം, സന്താന സൗഭാഗ്യം, വിജയലബ്ധി
ദശകം 27 (പാലാഴി മഥനവും, കൂര്‍മ്മാവതാരവും)
ദശകം 28 (ലക്ഷ്മീ സ്വയംവരവും അമൃതോൽപ്പത്തിയും)– ഉദ്ദിഷ്ട ഫലപ്രാപ്തി
ദശകം 32 (മത്സ്യാവതാരം), ദശകം 51 (അഘാസുര വധവും വനഭോജനവും)
ദശകം 52 (വത്സാപഹരണവും, ബ്രഹ്മ ഗർവു ശമനവും)– ആഗ്രഹപൂർത്തീകരണം
ദശകം 82 (ബാണയുദ്ധവും, നൃഗമോക്ഷവും)– സർവ്വ വിജയ പ്രാപ്തി
ദശകം 87 (കുചേലവൃത്തം)– ഐശ്വര്യം, കർമ്മബന്ധ നിർമ്മുക്തി
ദശകം 88 (സന്താനഗോപാലം)– ദുഃഖ നിവാരണം, മുക്തി പ്രാപ്തി
ദശകം 100 (ഭഗവാന്റെ കേശാദിപാദ വർണ്ണനം)– ദീർഘായുസ്സ്, ആരോഗ്യം, സന്തുഷ്ടി.
Thank you for this comprehensive re-telling in chaste MalayALam. It is a treat to read well-constructed MalayALam prose such as yours these days! Best wishes!
ReplyDeleteDKM Kartha
Thanks also for the listing of the PhalapRApti of SReemannArAyaNeeyam. I learned the second daSakam by heart from listening to my mother's reading of it in my pre-teen years in the 1960's. Even during the years when my faith in God was shaky, I knew those ten majestic SlOka-s by heart. I believe, somewhat intuitively, that they prevented me from drinking liquor that a lot of people offered me in my teen years. Thanks to the presence of the Holy Word in my deep consciousness as ParA vaak, I escaped the fate of many friends -- alcoholism. I tried to learn the 25th daSAkam -- SRee-nr^simhAvatAram --in my teenage as the deity of our village temple was PRahLAdapRiya. I could not, but in 2006 I succeeded quite miraculously and effortlessly and taught it my children also. Then shortly I learned by heart the 100th daSakam rather quickly. Now my dream is to make the rAsakELee-daSakam hr^disttham when I turn 80 in 7 years as I hope my brahmacharyam will be stronger by then. I think that that daSakam is not for folks under the grip of Sr^n*gAra-rasam because rAsa-leela is not a love-festival in the modern sense at all. DKM Kartha
ReplyDelete