Saturday, October 9, 2021

അഷ്ട വിശേഷങ്ങള്‍ അറിയാൻ

അഷ്ട കരണങ്ങൾ :

1. മനസ്സ്
2. ബുദ്ധി
3. ചിത്തം
4. അഹങ്കാരം
5. സങ്കൽപം (മനസ്സിൽ)
6. നിശ്ചയം (ബുദ്ധിയിൽ)
7. അഭിമാനം (അഹങ്കാരത്തിൽ)
8. അവധാരണം (ചിത്തത്തിൽ)

അഷ്ട കഷ്ടങ്ങൾ :

1. കാമം
2. ക്രോധം
3. ലോഭം
4. മോഹം
5. മദം
6. മാത്സര്യം
7. ഡംഭം
8. അസൂയ

അഷ്ട കുംഭങ്ങൾ :

1. സൂര്യഭേദം
2. ഉജ്ജായി
3. സീൽക്കാരി
4. ശീതളി
5. ഭസ്രതിക
6. ഭ്രാമരി
7. മൂർച്ഛ
8. പ്ലാവിനി
(ഇവ യോഗാഭ്യാസികൾ ശീലിക്കേണ്ടതാകുന്നു)

അഷ്ട കോപവ്യസനങ്ങൾ :

1. പൈശൂന്യം
2. സാഹസം
3. ദ്രോഹം
4. ഈർഷ്യ
5. അസൂയ
6. അർത്ഥദൂഷണം
7. വാഗ്ദണ്ഡം
8. പാരുഷ്യം

അഷ്ട ഗന്ധം :

1. അകിൽ
2. ചന്ദനം
3. ഗുൽഗ്ഗുലു
4. മാഞ്ചി
5. കുങ്കുമം
6. കൊട്ടം
7. രാമച്ചം
8. ഇരുവേലി
(ആയുർവ്വേദം)

അഷ്ട ഗുണങ്ങൾ [1] :

1. ഭൂതദമ
2. ക്ഷമ
3. അനസൂയ
4. ഗൗരവം
5. അനായാസം
6. മംഗളം
7. അകാർപ്പണ്യം (കൃപണത്വമില്ലായ്മ)
8. അസ്പൃഹ (ഇച്ഛയില്ലായ്മ)

അഷ്ട ഗുണങ്ങൾ [2] :

1. ബുദ്ധിബലം
2. കുലശുദ്ധി
3. ദമം
4. പഠിത്തം
5. പരാക്രമം
6. മിതഭാഷണം
7. ദാനം
8. കൃതജ്ഞത

അഷ്ട ഗുണങ്ങൾ [3] :

1. അസൂയയില്ലായ്മ
2. ഋജുത്വം
3. ശുചിത്വം
4. സന്തോഷം
5. ഭാഷണഭംഗി
6. ദമം
7. സത്യം
8. ഇളക്കമില്ലായ്മ

അഷ്ട ചൂർണ്ണം :

1. ചുക്ക്
2. മുളക്
3. തിപ്പലി
4. അയമോദകം
5. ജീരകം
6. കരിംജീരകം
7. ഇന്തുപ്പ്
8. കായം
(അഷ്ടാംഗഹൃദയം)

അഷ്ട താരിണി :

1. താര
2. ഉഗ്ര
3. മഹോഗ്ര
4. വജ്ര
5. കാളി
6. സരസ്വതി
7. കാമേശ്വരി
8. ചാവുണ്ഡ
(തിരിണി ദേവിയുടെ എട്ടു രൂപങ്ങൾ)

അഷ്ട ദിക്കുകൾ :

1. കിഴക്ക്
2. തെക്കുകിഴക്ക്
3. തെക്ക്
4. തെക്കുപടിഞ്ഞാറ്
5. പടിഞ്ഞാറ്
6. വടക്കുപടിഞ്ഞാറ്
7. വടക്ക്
8. വടക്കുകിഴക്ക്

അഷ്ടദിക്പാലകന്മാർ :

1. ഇന്ദ്രൻ
2. അഗ്നി
3. യമൻ
4. നിരൃതി
5. വരുണൻ
6. വായു
7. കുബേരൻ
8. ശിവൻ

അഷ്ട ദിഗ്ഗജങ്ങൾ (കൊമ്പനാന) :

1. കിഴക്ക് - ഐരാവതം
2. തെക്കുകിഴക്ക് - പുണ്ഡരീകൻ
3. തെക്ക് - വാമനൻ
4. തെക്കുപടിഞ്ഞാറ് - കുമുദൻ
5. പടിഞ്ഞാറ് - അഞ്ജനൻ
6. വടക്കുപടിഞ്ഞാറ് - പുഷ്പദന്തൻ
7. വടക്ക് - സാർവ്വഭൗമൻ
8. വടക്കുകിഴക്ക് - സുപ്രതീകൻ

അഷ്ട ദിഗ്ഗജങ്ങൾ (പിടിയാന) :

1. കിഴക്ക് - അഭ്രമു
2. തെക്കുകിഴക്ക് - കപില
3. തെക്ക് - പിംഗല
4. തെക്കുപടിഞ്ഞാറ് - അനുപമ
5. പടിഞ്ഞാറ് - താമ്രകർണ്ണി
6. വടക്കുപടിഞ്ഞാറ് - ശുഭ്രദന്തി
7. വടക്ക് - അംഗന
8. വടക്കുകിഴക്ക് - അഞ്ജനാവതി

അഷ്ട ദ്രവ്യങ്ങൾ [1] :

1. അരയാൽ
2. അത്തി
3. പ്ലാശ്
4. പേരാൽ
5. ചമത
6. എള്ള്
7. പായസം
8. നെയ്യ്
(യാഗത്തിനാവശ്യമുള്ള എട്ടു സാധനങ്ങള്‍)

അഷ്ട ദ്രവ്യങ്ങൾ [2] :

1. തേങ്ങ
2. ശര്‍ക്കര
3. തേന്‍
4. കരിമ്പ്
5. അപ്പം
6. അട
7. എള്ള്
8. പഴം
(ഹോമത്തിന് ആവശ്യമുള്ള എട്ടു സാധനങ്ങള്‍)

അഷ്ട ദ്രവ്യങ്ങൾ [3] :

1. കരിമ്പ്
2. മലര്‍പ്പൊടി
3. പഴം
4. അവല്‍
5. എള്ള്
6. മോദകം
7. നാളികേരം
8. മലര്‍
(ഗണപതി ഹോമത്തിന് ആവശ്യമുള്ള എട്ടു സാധനങ്ങള്‍)

അഷ്ട ധാതുക്കൾ :

1. സ്വർണ്ണം
2. വെള്ളി
3. ചെമ്പ്
4. വെള്ളിയം
5. നാകം
6. കാരീയം
7. ഇരുമ്പ്
8. രസം

അഷ്ട നാഗങ്ങൾ :

1. വാസുകി
2. തക്ഷകൻ
3. കാർക്കോടകൻ
4. ശംഖൻ
5. ഗുളികൻ
6. പത്മൻ
7. മഹാപത്മൻ
8. അനന്തൻ

അഷ്ട പ്രമാണങ്ങൾ :

1. പ്രത്യക്ഷം
2. അനുമാനം
3. ഉപമാനം
4. ശബ്ദം (ആഗമം)
5. അർത്ഥാപത്തി
6. അനുപലബ്ധി (അഭാവം)
7. സംഭവം
8. ഐതിഹ്യം

അഷ്ട ബന്ധം :

1. ശംഖുപൊടി
2. കടുക്കാപ്പൊടി
3. ചെഞ്ചല്യേപ്പൊടി
4. കോഴിപ്പരത് (ഒരു തരം പാറ)
5. ആറ്റുമണൽ
6. നെല്ലിക്കാപ്പൊടി
7. കോലരക്ക്
8. നൂൽപ്പഞ്ഞി

അഷ്ട ബുദ്ധി ഗുണങ്ങൾ :

1. ശുശ്രൂഷ
2. ശ്രവണം
3. ഗ്രഹണം
4. ധാരണം
5. ഊഹം
6. അപോഹം
7. അർത്ഥവിജ്ഞാനം
8. തത്വജ്ഞാനം

അഷ്ട ഭാര്യമാർ :

1. രുക്മിണി
2. ജാംബവതി
3. സത്യഭാമ
4. കാളിന്ദി
5. മിത്രവിന്ദാ
6. സത്യ
7. ഭദ്ര
8. ലക്ഷണ
(ശ്രീകൃഷ്ണന്റെ എട്ട് പത്നിമാർ)

അഷ്ട മനോഗുണങ്ങൾ :

1. പരത്വം
2. അപരത്വം
3. സംഖ്യ
4. പരിമാണം
5. പൃഥക്ത്വം
6. സംയോഗം
7. വിഭാഗം
8. വേഗം

അഷ്ട മംഗലം :

1. ബ്രാഹ്മണൻ
2. പശു
3. അഗ്നി
4. സ്വർണ്ണം
5. നെയ്യ്
6. ആദിത്യൻ
7. ജലം
8. രാജാവ്

അഷ്ട മംഗല്യം :

1. കുരവ
2. ദർപ്പണം
3. ദീപം
4. കലശം
5. വസ്ത്രം
6. അക്ഷതം
7. അംഗന
8. സ്വർണ്ണം

അഷ്ട മന്ത്രിമാർ :

1. ജയന്തൻ
2. ധൃഷ്ടി
3. വിജയൻ
4. സിദ്ധാർത്ഥൻ
5. അർത്ഥസാധകൻ
6. അശോകൻ
7. മന്ത്രപാലൻ
8. സുമന്ത്രൻ
(ഇക്ഷ്വാകു വംശരാജാക്കന്മാരുടെ എട്ടു മന്ത്രിമാരാകുന്നു)

അഷ്ട മാർഗ്ഗങ്ങൾ :

1. സമ്യഗ്ദൃഷ്ടി
2. സമ്യക്ക് സങ്കൽപം
3. സമ്യഗ്വാക്ക്
4. സമ്യക്കർമ്മം
5. സമ്യഗാജീവം
6. സമ്യഗ്വായാമം
7. സമ്യക്ക്സ്മൃതി
8. സമ്യക്ക്സമാധി
(ബുദ്ധസന്യാസിമാർ അനുഷ്ഠിക്കേണ അവസ്ഥകൾ)

അഷ്ട മൂർത്തികൾ :

1. ഭൂമി
2. ജലം
3. വായു
4. അഗ്നി
5. ആകാശം
6. യജമാനൻ (ഹോതാവ്)
7. സൂര്യൻ
8. ചന്ദ്രൻ

അഷ്ട യോഗിനികൾ :

1. മാർജ്ജതി
2. കർപ്പൂരതിലകാ
3. മലയഗന്ധിനി
4. കൗമുദിക
5. ഭേരുണ്ഡ
6. മാതാലീ
7. നായകീ
8. ജയാ (ശുഭാചാരാ)
(ദുർഗ്ഗയുടെ പരിചാരികമാർ)

അഷ്ട രാഗാദികൾ :

1. രാഗം
2. ദ്വേഷം
3. കാമം
4. ക്രോധം
5. ലോഭം
6. മോഹം
7. മദം
8. മാഝര്യം

അഷ്ട ലോഹങ്ങൾ :

1. സുവർണ്ണം
2. രജതം
3. താമ്രം
4. സീസകം
5. കാന്തികം
6. വംശം
7. ലൗഹം
8. തീക്ഷ്ണലൗഹം

അഷ്ട വർഗ്ഗം :

1. മേദ
2. മഹാമേദ
3. കാകോളി
4. ക്ഷീരകാകോളി
5. ജീവകം
6. ഇടവകം
7. ഋദ്ധി
8. വൃദ്ധി
(ഇവ ചേർന്ന കഷായം വാതശമനത്തിന്ന് നന്ന്)

അഷ്ട വസുക്കൾ :

1. ധരൻ
2. ധ്രുവൻ
3. സോമൻ
4. അഹസ്സ്
5. അനിലൻ
6. അനലൻ
7. പ്രത്യൂഷൻ
8. പ്രഭാസൻ

അഷ്ടവിധ കുഷ്ഠങ്ങൾ :

1. വിമർച്ചിക
2. ഭദ്രു
3. മണ്ഡലം
4. ശുക്തി
5. സിദ്ധ്മകം
6. കൃഷ്ണം
7. ശുക്ലം
8. തരുണം
(അഷ്ടാംഗഹൃദയം)

അഷ്ട വിധ പ്രകൃത്യവസ്ഥകൾ :

1. ഭൂമി
2. വെള്ളം
3. അഗ്നി
4. വായു
5. ആകാശം
6. മനസ്സ്
7. ബുദ്ധി
8. അഹങ്കാരം

അഷ്ട വിധ പ്രതിമകൾ :

1. ശിലാമയി
2. ധാതുമയി
3. ലോഹമയി
4. ലേപ്യ
5. ലേഖ്യ
6. മൃൺമയി
7. മണിമയി
8. മനൊമയി

അഷ്ട വിവാഹങ്ങൾ :

1. ബ്രാഹ്മം
2. ദൈവം
3. ആർഷം
4. പ്രാജാപത്യം
5. ഗാന്ധർവ്വം
6. ആസുരം
7. രാക്ഷസം
8. പൈശാചം

അഷ്ട വിധനായികമാർ :

1. സ്വാധീനപതിക
2. വാസകസജ്ജിക
3. വിരഹോൽക്കണ്ഠിത
4. വിപ്രലബ്ധ
5. ഖണ്ഡിത
6. കലഹാന്തരിത
7. പ്രോഷിതഭർത്തൃക
8. അഭിസാരിക

അഷ്ടാംഗയോഗങ്ങൾ :

1. യമം
2. നിയമം
3. ആസനം
4. പ്രാണായാമം
5. പ്രത്യാഹാരം
6. ധ്യാനം
7. ധാരണ
8. സമാധി

അഷ്ടാംഗഹൃദയം :

1. ശരീരം
2. ബാലം
3. ഗ്രഹം
4. ഊർദ്ധ്യാംഗം
5. ശല്യം
6. ദംഷ്ട്രം
7. ജരാ
8. വൃഷം
(ചികിത്സാവിധി)

അഷ്ട ലക്ഷ്മി :

1. ആദിലക്ഷ്മി
2. ധനലക്ഷ്മി
3. ധന്യലക്ഷ്മി
4. സന്ദാനലക്ഷ്മി
5. വിജയലക്ഷ്മി
6. വിദ്യാലക്ഷ്മി
7. ധൈര്യലക്ഷ്മി
8. ഗജലക്ഷ്മി

അഷ്ടോപായങ്ങൾ :

1. യജ്ഞം
2. ദാനം
3. വേദാദ്ധ്യയനം
4. തപസ്സ്
5. ദമം
6. സത്യം
7. ഋജുശീലം
8. ദുഷ്ടതയില്ലായ്മ
(സ്വർഗ്ഗപ്രാപ്തിക്കുള്ള ഗുണങ്ങൾ)

​അഷ്ട ഗോപാലം :

1. ആയുര്‍ ഗോപാലം
2. സന്താന ഗോപാലം
3. രാജ ഗോപാലം
4. ദാശാക്ഷരീ ഗോപാലം
5. വിദ്യാ ഗോപാലം
6. ഹയഗ്രീവ ഗോപാലം
7. മഹാബല ഗോപാലം
8. ദ്വാദശാക്ഷര ഗോപാലം
(ശ്രീകൃഷ്ണന്‍റെ എട്ടു ഗോപാലങ്ങൾ)

No comments:

Post a Comment