പരശുരാമനാണ് നാഗങ്ങളെ പ്രതിഷ്ടിച്ചതു എന്നാണ് ഐതിഹ്യം. കേരളം സൃഷ്ടിച്ചപ്പോള്‍ പാമ്പുകളുടെ ആധിക്യവും ജലത്തിലെ ലവണാംശം കൂടുതലായ കാരണം ഭൂമി വാസയോഗ്യമല്ലാതായി. ഇതിനാല്‍ പരശുരാമന്‍ തപസ്സു ചെയ്തു ശ്രീ പരമേശ്വരന്റെ ഉപദേശം സ്വീകരിച്ചു. അനന്തരം വീണ്ടും തപസ്സനുഷ്ടിച്ച് നാഗരാജനായ അനന്തനെയും സര്‍പ്പ ശ്രേഷ്ടനായ വാസുകിയെയും പ്രത്യക്ഷപെടുത്തി. സര്‍പ്പങ്ങള്‍ക്ക് പ്രത്യേക വാസസ്ഥലം നല്‍കുകയും പൂജകള്‍ ചെയ്യുകയും ചെയ്‌താല്‍ സര്‍പ്പശല്യം ഉണ്ടകുകയില്ലന്നും ,ജലത്തിലെ ലാവണാംശ നിവാരണത്തിനു അവരെ നിയോഗിക്കയും ചെയ്തു. അങ്ങിനെ ഭൂമി കൃഷിയ്ക്കും താമസത്തിനും യോഗ്യമാക്കിയ പരശുരാമനാണ് നാഗങ്ങളെ പ്രതിഷ്ടിച്ചതു എന്നാണ് ഐതിഹ്യം.
മനുഷ്യര്‍ പണ്ടുകാലം മുതല്‍ നാഗാരാധന നടത്തുകയും അവ മനുഷ്യനെ സംരക്ഷിക്കുമെന്നും വിശ്വസിച്ചു പോരുന്നു. പഴയകാലത്ത് സ്ത്രീകള്‍ നാഗഫണതാലിയും, മാലകളും, വളകളും, മോതിരവും ധരിച്ച് വന്നതായി കാണാം. കേരളത്തില്‍ ധര്‍മ്മ ദൈവങ്ങളായി നാഗങ്ങളെ ആരാധിച്ചു വരുന്നു. മിയ്ക്ക് തറവാടുകളിലും സര്‍ പ്പക്കാവും വിളക്ക് വൈക്കലും, ഇന്നും തുടര്‍ന്ന് വരുന്നു.
സർപ്പക്കാവ്
കേരളത്തിൽ സർപ്പക്കാവ് ഇല്ലാത്ത ഹിന്ദു കുടുംബങ്ങൾ ഇല്ലായിരുന്നു എന്ന് തന്നെ പറയാം. എന്താണ് സർപ്പക്കാവ്, എങ്ങിനെ ഉണ്ടായി ?
തീണ്ടലും, തൊടീലും ഉണ്ടായിരുന്ന കാലമായിരുന്നതിനാൽ, ഓരോ കുടുംബങ്ങളിലെയും കാരണവന്മാർ പ്രതിഷ്ഠയും പൂജയും വ്രതനിഷ്ഠയോടെ ചെയ്തു വന്നിരുന്നു. അങ്ങിനെ പ്രകൃതി ദത്തമായി ഉണ്ടായതു അനുഷ്ടാന ചടങ്ങുകളോടെ സംരെക്ഷിക്കുക മാത്രമാണ് ചെയ്തത്. സർപ്പ പ്രീതിക്കായി മൺകുടം കൊണ്ടു താളം പിടിച്ചു, നാരദ വീണ വായിച്ചു പാട്ടുകൾ പാടുവാൻ പുള്ളുവൻ എന്ന ഒരു ജാതി തന്നെ രൂപം കൊണ്ടു, സർപ്പക്കാവുകൾ കേന്ദ്രമായി ഒരു സംസ്കാരം തന്നെ ഉണ്ടായി. കുടുംബങ്ങൾ തോറും സർപ്പം തുള്ളലും, കളമെഴുത്തും പാട്ടും നടത്തി, നാഗരാജാവിന്റെ നാമത്തിൽ ഗ്രാമങ്ങൾ ഉണർന്നു. സർപ്പങ്ങൾ ജീവ സമാധി ഇരുന്ന സ്ഥലങ്ങൾ നാഗാരാധനക്കു വേണ്ടി മാറ്റിയിട്ടു. അതാണ് സർപ്പക്കാവുകൾ.
നുറു കണക്കിന് വർഷങ്ങൾ കടന്നു പോയി ഇരുപതാം നൂറ്റാണ്ടിൽ എത്തിയപ്പോഴേക്കും ഓരോ പ്രദേശവും ജനനിബിഡമായി, കൂട്ട് കുടുംബങ്ങൾ ഇല്ലാതായി, സ്ഥലങ്ങൾ വീതം വെച്ചു. പുതിയ തലമുറക്ക് സർപ്പക്കാവുകൾ അധികപ്പറ്റായി, അത് നീക്കം ചെയ്യുന്നതിന് സർപ്പ വിഗ്രഹങ്ങൾ തടസമായി. കുടുംബത്തിൽ ആരും സർപ്പക്കാവിൽ പൂജയും വിളക്കും വെക്കാൻ ഇല്ലാതെ ആയി.
സർപ്പക്കാവുകൾ നീക്കം ചെയ്യാൻ ജ്യോത്സ്യന്മാരെ കൂട്ട് പിടിച്ചു, ദേവപ്രശ്നം നടത്തി പ്രായമായവരുടെ കണ്ണു വെട്ടിച്ചു, സർപ്പ വിഗ്രഹങ്ങൾ മറ്റു നാഗ ക്ഷേത്രങ്ങളിലേക്കു മാറ്റി.
ഈ ആധ്യാത്മിക തട്ടിപ്പുകൾ ആരംഭിച്ചതോടെ സർപ്പക്കാവുകളുടെ മരണ മണി മുഴങ്ങാൻ തുടങ്ങി, പതിയെ സർപ്പക്കാവിന്റ സ്ഥലം കൈയടക്കാനും, നുറ്റാണ്ടുകൾ പഴക്കമുള്ള വൃക്ഷങ്ങൾ വെട്ടി എടുക്കാനും കാവ് മാറ്റൽ എന്ന് ചടങ്ങ് തന്നെ രൂപം കൊണ്ടു.
പൂർവികർ സംരക്ഷിച്ചു പരിപാലിച്ചു വന്നിരുന്ന സർപ്പക്കാവുകൾ മാറ്റുന്നതിന് അധികാരം ഉള്ളവർ എന്ന് അവകാശപ്പെട്ടു ആചാര്യന്മാർ തന്നെ രംഗത്തു വന്നു, അങ്ങിനെ നമ്മുടെ പൈതൃക സമ്പത്തായ സർപ്പക്കാവുകൾ കുറഞ്ഞു വന്നു.
സർപ്പ വിഗ്രഹങ്ങൾ എടുത്തു കൊണ്ടു പോകുന്നതിനു ഫീസും ഈടാക്കി നിങ്ങൾ ആരാധിച്ചാൽ സർപ്പ ദോഷം ഉണ്ടാകും അതുകൊണ്ട് ഞങ്ങൾ കൊണ്ടു പൊക്കോളാം എന്ന് തെറ്റിദ്ധരിപ്പിച്ചു സർപ്പക്കാവുകൾ നശിപ്പിച്ചു, സർപ്പക്കാവുകൾ വെട്ടി തെളിച്ചു, സർപ്പക്കാവിലെ മരങ്ങൾ വെട്ടി വിറ്റ പണം ജ്യോൽസ്യന്മാരും, ആചാര്യന്മാരും പങ്കു വെച്ചു.
ആധ്യാത്മികതയിലൂടെ പൂർവികർ സംരക്ഷിച്ചു വന്നിരുന്ന സർപ്പക്കാവുകൾ, ആധ്യാത്മികതയിലൂടെ തന്നെ നശിപ്പിക്കപ്പെട്ടു.
സപ്ത പാതാളങ്ങളുള്ളതിൽ അവസാനത്തെ രണ്ടു പാതാള ലോകങ്ങളായ മഹാതലം, പാതാളം തുടങ്ങിയ രണ്ടു തലങ്ങളാണ് നാഗങ്ങൾക്കായി ബ്രഹ്‌മാവ് നീക്കി വച്ചിരിക്കുന്നത്.
മഹാതലം സർപ്പങ്ങളുടെ ലോകമാണ്. വാസുകിയാണ് ലോകനാഥൻ. ഇവിടത്തെ സർപ്പങ്ങളെ വാസുകി രക്ഷിക്കുന്നു. സർപ്പ ശത്രുവായ ഗരുഡൻ വാസുകിയുടെ മിത്രവുമാണ്. അതിനാൽ ഗരുഡൻ ഇവയെ ദ്രോഹിക്കാറില്ല. ഈ ലോകത്തിൽ പ്രശസ്ത സർപ്പങ്ങളായ തക്ഷകൻ, കാളിയൻ, കാർക്കോടകൻ, ഗുളികൻ തുടങ്ങിയ സർപ്പരാജാക്കന്മാരുണ്ട്. ഇവരെ ഭക്തിയോടെ പരിചരിക്കുന്ന നാഗഭക്തരും ഇവിടെയുണ്ട്. ഇവർ മഹാതലത്തിന്റെ ഓരോരോ പ്രത്യേക പ്രദേശങ്ങൾ ഭരിക്കുന്നു. ഈ സർപ്പങ്ങൾക്ക് നൂറും , ഇരുന്നൂറും, അഞ്ഞൂറും ശിരസ്സുകളുണ്ട്.
നാഗ പാതാളത്തിലും ഭരണം വാസുകിക്ക് തന്നെ. എങ്കിലും ഇതിന്റെ മൂലസ്ഥാനത്തായി ഈരേഴു പതിനാലു ലോകങ്ങളെക്കാളും ആയിരമിരട്ടി വിസ്താരത്തിൽ വാസുകിയുടെ ജ്യേഷ്ഠനായ അനന്തനാഗം വസിക്കുന്നുണ്ട്. ഈ സ്ഥാനത്തിന്റെ പേരാകട്ടെ അനന്തകല എന്നാണു. വിഷ്ണുവിന്റെ തമോ ഗുണമേറിയ മൂർത്തിയായ അനന്തനാഗം വലിയൊരു സുവർണ്ണ പർവ്വതം പോലെ നീലപ്പട്ടുടുത്തു ആയിരം ഫണങ്ങളുമായി ഇവിടെ സർവ്വലോകത്തേയും താങ്ങിക്കൊണ്ടു വസിക്കുന്നു. നാഗങ്ങളുടെയും സർപ്പങ്ങളുടെയും രാജാവായ വാസുകിക്ക് അനന്തനോളം വലിപ്പമുണ്ടെങ്കിലും അദ്ദേഹം അനന്തൻ വഹിക്കുന്ന ലോകങ്ങളെ പാലിക്കുക മാത്രമാണ് ചെയ്യുന്നത്. വാസുകി ലോകങ്ങളെ തന്റെ പ്രാണശക്തിയാൽ അടുക്കും ചിട്ടയുമൊടെ നിലനിറുത്തുന്നു. വാസുകിക്ക് എണ്ണൂറ് ഫണങ്ങളുണ്ട്. അനന്തനോളം നീളവുമുണ്ട്. പാതാളത്തിൽ നാഗത്താന്മാരായ ധനഞ്ജയൻ, ശംഖപാലൻ, ധൃതരാഷ്ട്രർ തുടങ്ങിയവരുണ്ട്. ഇവരെല്ലാം ഈശ്വരാംശങ്ങളാകയാൽ ഗരുഡനെ ഇവർക്ക് പേടിക്കേണ്ട കാര്യമില്ല.
നാഗം എന്നത് ഒരു ജാതി സർപ്പമാണ്. സർപ്പം, നാഗം എന്നിവ ഉരഗവർഗ്ഗത്തിലെ ശ്രേഷ്ഠ സൃഷ്ടികളായി കരുതുന്നു. എന്നാൽ വാസ്തവത്തിൽ സർപ്പം വേറെ നാഗം വേറെ. സർപ്പത്തിന് നാഗത്തെ അപേക്ഷിച്ചു ദൈവികത കുറവാണ്. നാഗത്തിനു ചൈതന്യം ഏറിയിരിക്കുന്നു. നാഗം ആരെയും ദംശിക്കാറില്ല. വിഷമുണ്ടെങ്കിലും നാഗം അത് ഉപയോഗിക്കാറില്ല. നാഗത്തിനു ഭയപ്പെടുത്തുന്ന രൂപമില്ല. അവ സർപ്പങ്ങളെപ്പോലെ ഭൂമിയിൽ ഇഴയുന്നവയല്ല. പകരം തന്റെ ദിവ്യശക്തികൊണ്ടു അത് അന്തരീക്ഷത്തിലൂടെ സഞ്ചരിക്കും. രാത്രിയിൽ ഒരു കുന്നിന്റെ നെറുകയിൽ നിന്നും മറ്റൊന്നിലേക്കു അത് പറന്നു പോകുന്നതായി നമ്മുടെ പൂർവ്വികർ വായ്മൊഴിയായി പറഞ്ഞു വരുന്നു. എന്നാൽ ഇതിനു ശാസ്ത്രീയമായ തെളിവുകളില്ല. എന്നിരിക്കിലും നാഗം ദൈവികത കൊണ്ട് ദേവന്മാരെക്കാളും ശ്രേഷ്ഠരായതിനാൽ അതിനെ വിഗ്രഹത്തിൽ ആവാഹിച്ചു പൂജിക്കാറുണ്ട്. നാഗപൂജ അതീവ നിഷ്ഠയോടെ ചെയ്യേണ്ടതാണ്. അതിൽ തെറ്റ് പറ്റിയാൽ ആപത്താണ്. മറ്റു ദേവന്മാരെ വിഗ്രഹത്തിൽ ആവാഹിക്കുമ്പോൾ നാഗത്തെ പൂജിക്കുന്ന സാധകൻ, അതിനെ തന്റെ ശരീരത്തിലാണ് ആവാഹിക്കേണ്ടത്.
നാഗങ്ങളുടെ രാജാവും നാഥനും വിഷ്ണുവിന്റെ ശയ്യയായ അനന്തനാണ്. എന്നാൽ നേരെ മറിച്ച് സർപ്പങ്ങളുടെ രാജാവും നാഥനും ശിവന്റെ കണ്ഠ ഭൂഷണമായ വാസുകി ആണ്. സർപ്പങ്ങൾ നാഗങ്ങളെപ്പോലെ ശാന്തരല്ല. അവ അതീവ ശക്തരും നീണ്ടു ചുരുണ്ട ദേഹമുള്ളവരും, ഭയങ്കര കോപികളും, വേണ്ടി വന്നാൽ സകലതിനെയും ദംശിച്ചു തങ്ങളുടെ വിഷ വീര്യത്താൽ ഭസ്മമാക്കുന്നവയുമാണ്. നാഗങ്ങളെക്കാൾ വിഷം അവയ്ക്കുണ്ട്. ഇവ ഭൂമിയിലൂടെ ഇഴയുന്നു. സർപ്പിണം ചെയ്യുക എന്നാൽ ഇഴയുക എന്നർത്ഥം. അതിനാൽ ഇവയ്ക്കു സർപ്പം എന്ന് പേരുണ്ടായി. നാഗങ്ങളും സർപ്പങ്ങളും കാശ്യപ പ്രജാപതിയുടെ ഭാര്യയായ കദ്രുവിന്റെ സന്താനങ്ങളാണ്. കദ്രുവിന്റെ സന്താനങ്ങളിൽ ചിലർ ഭൂമിയിലേക്ക് വന്നുവെന്നും, അവരാണ് ഭൂമിയിലെ സർപ്പങ്ങളെന്നും പറയുന്നു.
ദീപാവലിയുടെ പ്രപഞ്ചസത്യം
കാര്‍ത്തികമാസത്തിലെ കൃഷ്‌ണപക്ഷചതുര്‍ദശി കറുത്തവാവിന് തലേന്നാള്‍ ആണ് ദീപാവലിയായി കണക്കാക്കുന്നത്.
വിജയദശമിനാള്‍ രാവണവധം നിര്‍വ്വഹിച്ചശേഷം ശ്രീരാമന്‍ കുറച്ചുദിവസങ്ങള്‍കൂടി ലങ്കയില്‍ തങ്ങി. രാവണന്റെ അനുജനായ വിഭീഷണനെ രാജാവായി വാഴിക്കുവാനായിരുന്നു അങ്ങനെ ചെയ്‌തത്. വിഭീഷണന്റെ അഭിഷേകശേഷം പരിവാരസമേതം അയോധ്യയിലേക്കു പുറപ്പെട്ട രാമന്‍ ഒരു കൃഷ്‌ണപക്ഷ ചതുര്‍ദശി ദിവസമാണ് അയോധ്യയിലെത്തുന്നത്. പതിന്നാലുവര്‍ഷങ്ങള്‍ക്കുശേഷം തങ്ങളുടെ കണ്ണിലുണ്ണിയായ രാമകുമാരന്‍ തിരികെയെത്തുമ്പോള്‍ അതിഗംഭീരമായ വരവേല്‍പ്പു നല്‍കുവാന്‍ രാജ്യം തീരുമാനിക്കുന്നു. പുഷ്‌പകവിമാനത്തില്‍ ദൂരെ മൈതാനത്തു വന്നിറങ്ങിയ ശ്രീരാമന്‍ അവിടെ നിന്നും അനേകദൂരം സഞ്ചരിച്ചുവേണം രാജധാനിയിലെത്തുവാന്‍. അലങ്കരിച്ച രഥത്തില്‍ രാജവീഥികളിലൂടെ സാവധാനം നീങ്ങിയ രാമനെ വീഥിയുടെ ഇരുവശത്തും ദീപാലങ്കാരങ്ങളോടുകൂടിയാണ് സ്‌നേഹസമ്പന്നരായ അയോധ്യാജനത സ്വീകരിക്കുന്നത്. ഈ മഹാസ്വീകരണത്തിന്റെ ഊഷ്‌മളമായ സ്‌മരണയാണ് ദീപാവലി.
കൂടാതെ നരകാസുരവധത്തിനുശേഷം തിരികെയെത്തിയ ശ്രീകൃഷ്‌ണന്റെ സ്വീകരണമായും ചില ഗ്രന്ഥങ്ങള്‍ പറയുന്നു.
എന്തായാലും ദീപങ്ങളുടെ ആവലി അഥവാ നീണ്ട നിരയാണ് ദീപാവലി. ഉത്തരേന്ത്യയിലാണ് ദീപാവലി അതി കേമമായി ആഘോഷിക്കുന്നത്. വീഥികള്‍ തോറും ദീപങ്ങള്‍ തെളിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്‌തും ജനങ്ങള്‍ ദീപാവലി ആഘോഷിക്കുന്നു.
ദീര്‍ഘനാളായി തിന്മയുടെ കീഴില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന സാധു ജനത മോചനം ആഘോഷിക്കുന്നു. ദീര്‍ഘനാളായി പ്രിയമുള്ളവരുടെ വിരഹം സഹിച്ചിരുന്നവര്‍ ആനന്ദപൂര്‍വ്വം പുന:സമാഗമം ആഘോഷിക്കുന്നു. ദീര്‍ഘകാലം പല വിധത്തിലുള്ള വിഷമങ്ങളും പ്രയാസങ്ങളും മറ്റു ദുരിതങ്ങളും സഹിച്ചിരുന്നവര്‍ എല്ലാം മറന്ന് ആഘോഷിക്കുന്നു.
No comments:
Post a Comment