1 |
പ്രണമ്യ സര്‍വലോകേശം
ദേവദേവേശ്വരം ഹരിം നീതിസാരം പ്രവക്ഷ്യാമി സര്‍വ ശാസ്ത്ര സമാഹൃതം. | ദേവാധി ദേവനും സര്‍വ ലോകങ്ങളിലും ഈശ്വനുമായ ശ്രീ ഭഗവാന് വിഷ്ണുവിനെ പ്രണമിച്ചു കൊണ്ട് സര്‍വ ശാസ്ത്രങ്ങളില്‍ നിന്നും സമാഹരിച്ച നീതിശാസ്ത്രത്തെ ഇവിടെ പ്രദിപാദികുന്നു. |
2 |
ശ്രൂയതാം ധര്‍മ സര്‍വസ്വം.
ശ്രുത്വ ചൈവ വിചാര്യ്താം ആത്മന: പ്രതികൂലാനി പരേഷാം ന സമാചരേത്. | ധര്‍മത്തിന്റെ സ്വരൂപത്തെ പറ്റി പറയാം. അത് മനസിലാകി, അതിനെ പറ്റി ചിന്തിച്ചാലും. വിരോധം ഉള്ള കാര്യങ്ങള്‍ അന്യരോടും ആചരികരുത്. |
3 | അപരീക്ഷ്യ ന കര്‍ത്തവ്യം
കര്‍ത്തവ്യം സുപരീക്ഷ്യ ച ന ചേദ് ഭവതി സന്താപോ ബ്രാഹ്മണ്യ നകുലാദ്യഥാ.. | ഏതൊരു സാഹചര്യവും ശരിക്ക് മനസിലാക്കാതെ പ്രവര്‍ത്തികരുത്. അല്ലെങ്ങില്‍ കീരിയെ കൊന്ന ബ്രാഹ്മണനെ പോലെ ദു:ഖികേണ്ടി വരും. |
4 | അവശ്യമനുഭോക്തവ്യം
കൃതം കര്‍മ ശുഭാശുഭം ന ഭുക്തം ക്ഷീയാതെ കര്‍മ കല്പകോടിശതൈരപി. | അവനവന് ചെയ്തിട്ടുള്ള സകല പാപ - പുണ്യ ഫലങ്ങളും തീര്‍ച്ചയായും അനുഭവികേണ്ടതാകുന്നു. നൂറു കോടി കല്പങ്ങള് കഴിഞ്ഞാലും ഈ കര്‍മ ഫലങ്ങള്‍ അനുഭവിച്ചു കഴിഞ്ഞേ മതിയാകൂ. |
5 | അര്ത്ഥാനാമാര്ജേന ദുഃഖം .
ആര്ജിതാനാം തു രക്ഷണേ ആയേ ദുഃഖം വ്യയേ ദുഃഖം അര്‍ത്ഥ കിം ദുഃഖ ഭാജനം | സമ്പത്ത് ദുഃഖ പൂര്‍ണമായ ഒരു പാത്രം ആണ്. അവ സമ്പാദിക്കുന്നതിനും സംരക്ഷിക്കുന്നതിനും മനുഷ്യന് ദുഃഖം അനുഭവിക്കുന്നു. കിട്ടുമ്പോഴും ദുഃഖം ചിലവാക്കുമ്പോഴും ദുഃഖം. |
6 | വിദ്വാനേവ വിജാനതി
വിദ്വ ജന പരിശ്രമം. ന ഹി വന്ധ്യാ വിജാനതി ഗുര്‍വീം പ്രസവവേദനാം. | ഒരു വിദ്വാന് മാത്രമേ വിദ്യ ലഭികേണ്ട പരിശ്രമത്തെ പറ്റി അറിയാവൂ. വന്ധ്യയ്ക് പ്രസവവേദനയുടെ കാഠിന്യം അറിയില്ലല്ലോ. |
7 | മാതാ പിതാ ച വൈ ശത്രു:
യേന ബാല്യേ ന പാoയതെ സഭാമധ്യേ ന ശോഭതേ ഹംസമധ്യേ ബകോ യഥാ | മക്കളെ ബാല്യത്തില്‍ വിദ്യ അഭ്യസിപ്പിക്കാത്ത മാതാപിതാക്കള്‍ അവരുടെ ശത്രുക്കള്‍ ആണ്. സഭാ മധ്യ ത്തില്‍ അവര്‍ ശോഭിക്കില്ല. അവരുടെ മക്കളുടെ അവസ്ഥ അരയന്നങ്ങളുടെ ഇടയിലെ താറാവ് പോലെ ആയിരിക്കും |
8 | കര്പൂരധൂലീകലിതാലവാലേ
കസ്തൂരികാ കല്പിതദോഹലശ്രീ: ഹിമാംബുകാഭൈര ഭിഷിച്യമാന: പ്രാഞ്ചം ഗുണം മുന്ജതി നോ പലാണ്ടു | കര്‍പ്പൂരം കൊണ്ടുള്ള തടത്തില്‍ ഉള്ളി നട്ട് അതിനെ കസ്തൂരി വളമായിട്ടു പനിനീര് അഭിഷേകം ചെയ്താലും ഉള്ളി അതിന്റെ പഴയ ഗന്ധം ഉപേക്ഷിക്കില്ല |
9 | ആചാര്യാത് പാദമാദത്തേ
പാദം ശിഷ്യ സ്വമേധയാ പാദം സബ്രഹ്മചാരിഭ്യ: പാദം കാലക്രമേണ തു | ഒരു ആചാര്യനില്‍ നിന്നു ശിഷ്യന് ആദ്യം നാലില്‍ ഒന്ന് പഠിക്കുന്നു. പിന്നെ നാലില്‍ ഒന്ന് സ്വന്തമായും, വീണ്ടും നാലില്‍ ഒന്ന് സഹപാഠികളിൽ നിന്നും, പിന്നെ ബാക്കി നാലില്‍ ഒന്ന് കാലക്രമേണയും പഠിക്കുന്നു. |
10 | ശ്രുതമിച്ചന്തി പിതരോ
ധനമിച്ചന്തി മാതര: ബാന്ധവാ : കുലമിച്ചന്തി രൂപമിച്ചന്തി കന്യകാ | ഒരു നവവരനില്‍ നിന്നും പിതാവ് വിദ്യാഭ്യാസയോഗ്യതയും മാതാവ് സമ്പത്തും, ബന്ധുക്കള്‍ കുലമഹിമയും വധു സൌന്ദര്യത്തേയും ആഗ്രഹിക്കുന്നു |
11 | വൃശ്ചികസ്യ വിഷം പുച്ഛം
മഷികായാ: വിഷം ശിര: തക്ഷകസ്യ വിഷം ദന്തം സര്‍വാംഗം ദുര്‍ജനസ്യ: ച . | തേളിനു വിഷം അതിന്റെ വാലിലും, ഈച്ചയ്ക് വിഷം ശിരസിലും, തക്ഷകന് വിഷം പല്ലിലും, ദുര്ജനങ്ങള്ക്ക് അവരുടെ സര്വാoഗത്തിലും വിഷം ആകുന്നു |
12 | പക്ഷീണാം ബലമാകാശം
മത്സ്യനാംഉദകം ബലം ദുര്‍ബലസ്യ ബലം രാജാ ബാലാനാം രോദനം ബലം. | പക്ഷികള്‍ക്ക് ആകാശം ബലവും മത്സ്യങ്ങള്‍ക്ക് ജലം ബലവും ദുര്ബലരയാവർക്ക് രാജാവ് ബലവും കുട്ടികളുടെ ബലം കരച്ചിലും ആകുന്നു |
13 | വിവാദശീലാം സ്വയമര്ഥചോരിണീം
പരാനുകൂലാം പതിദോഷഭാഷിണീം അഗ്രാശിനീമന്യഗൃഹ പ്രവേശിനീം ഭാര്യാം ത്യജേത് പുത്രദശപ്രസൂതികാം. | വഴകും തര്‍ക്കവും മോഷ്ടിക്കുന്നവളും അന്യ പുരുഷന് അനുകൂലമായി പറയുന്നവളും ഭര്‍ത്താവിനെക്കുറിച്ച് ദോഷം പറഞ്ഞു നടക്കുന്നവളും ആദ്യം ഭക്ഷിക്കുന്നവളും അന്യഗ്രഹങ്ങളില്‍ പോയി നില്‍ക്കുന്നവളും ആയ ഭാര്യയെ, അവള് പത്തു പുത്രന്മാരെ പ്രസവിച്ചവള്‍ ആണെങ്കില്‍ പോലും ഉപേക്ഷികുക തന്നെ വേണം |
14 | കാര്യേഷു മന്തീ കരണേഷു ദാസീ
രൂപേഷു ലക്ഷ്മീ: ക്ഷമയാ ധരിത്രീ സ്നേഹേഷു മാതാ ശയനേശു വേശ്യാ ഷഡ്കര്‍മ്മനാരീ കുലധര്‍മ്മപത്നീ | വ്യവഹാരത്തില്‍ മന്ത്രി പോലെയും പ്രവൃത്തിയില്‍ ദാസിയെ പോലെയും രൂപത്തില്‍ ലക്ഷ്മിയെ പോലെയും ക്ഷമയില്‍ ഭൂമിയെ പോലെയും സ്നേഹത്തില്‍ അമ്മയെ പോലെയും ശയനത്തില്‍ വേശ്യ പോലെയും ഇങ്ങനെ ആറു ഗുണങ്ങളും ഉള്ളവളാണ് കുലധര്‍മപത്നി |
15 | സ്നാതമശ്വം ഗജം മത്തം
വൃഷഭം കാമമോഹിതം ശൂദ്രമക്ഷര സംയുക്തം ദൂരത: പരിവര്ജയേത് | കുളിച്ചു കഴിഞ്ഞു വരുന്ന കുതിരയേയും മദമിളകിയ ആനയേയും കാമം മൂത്ത കാളയെയും, ഒരു കൂട്ടത്തില്‍ അഭ്യസ്ത വിദ്യനായവനേയും ദൂരത്തു നിന്നു തന്നെ ഒഴിവാക്കണം. |
16 | ഉപകാരോfപി നീചാനാം
അപകാരായ വര്‍തതേ പയ: പാനം ഭുജന്ഗസ്യ കേവലം വിഷ വര്ധ്ധനം. | നീചന്മാര്ക്കു ഉപകാരം ചെയ്താലും അത് നമുക്ക് ഉപദ്രവമായേ വരൂ. പാമ്പിനു പാല് കൊടുത്താലും അതിന്റെ വിഷം വര്‍ദ്ധിച്ചേ വരൂ. |
17 | എകധാ ദശധാ ചൈവ
ശതധാ ച സഹസ്രധാ രണേ പാര്‍ഥ ശരോവൃഷ്ടിര്--- ദാനം ബ്രഹ്മ വിദേ യഥാ | അര്ജുനന് അസ്ത്രം ഒന്നും തൊടുത്തപോള് പത്തും എയ്തപോള് നൂറും കൊണ്ടപോള്‍ ആയിരവും ആയി വര്‍ദ്ധിക്കുന്നത് പോലെ ബ്രഹ്മജ്ഞാനിക്ക് നല്കുന്ന ദാനത്തിന്റെ ഫലം ആയിരം മടങ്ങ് ആയി വര്‍ദ്ധിക്കും |
18 |
18) അശ്വപ്ലവം ചാംബുദ ഗര്ജനശ്ച
സ്ത്രീണാംച ചിത്തം പുരുഷസ്യ ഭാഗ്യം അവര്ഷണഞ്ചാപ്യതി വര്ഷണഞ്ച ദേവോ ന ജാനാതി കുതോ: മനുഷ്യ: | 18) കുതിരയുടെ ചാട്ടവും മേഘങ്ങളുടെ ഗര്‍ജ്ജനവും സ്ത്രീകളുടെ മനസും പുരുഷന്മാരുടെ ഭാഗ്യവും മഴ പെയ്യാതിരിക്കുന്നതും പെയ്യുന്നതും ദേവന്മാര്ക് പോലും അറിയാന്‍ പറ്റുന്നില്ല, പിന്നെ എങ്ങനെ മനുഷ്യ വര്‍ഗ്ഗത്തിന് അറിയാന്‍ കഴിയും? |
19 |
19) ലക്ഷ്മീര്‍ ലക്ഷണ ഹീനേ
ച കുലഹീനേ സരസ്വതി അപാത്രേ ലഭതേ നാരീ മേഘവര്‍ഷന്തു പര്‍വ്വതേ | 19) ലക്ഷ്മി അഥവാ സമ്പത്ത് ലക്ഷണം കെട്ടവനിലും സമൂഹദ്രോഹിക്ക്, സരസ്വതി അഥവാ വിദ്യ ലഭികുന്നതും യോഗ്യത ഇല്ലാത്തവന് സ്ത്രീയെ ലഭികുന്നതും പര്വ്വതത്തിന് മേല്‍ മഴ പെയ്യുന്നത് പോലെ ആണ്. |
20 |
20) സത്യേന ലോകം ജയതി
ദാനൈര്ജയതി ദീനതാം ഗുരൂര്‍ ശുശ്രൂഷയാ ജീയാ- ധനുഷാ ഏവ ശാത്രവാന്‍ | 20) സത്യം കൊണ്ട് ലോകങ്ങളെയും, ദാനം കൊണ്ട് ദൈന്യത്തേയും, ശുശ്രൂഷ കൊണ്ട് ഗുരുക്കന്മാരെയും ആയുധം കൊണ്ട് ശതുക്കളെയും ജയികേണ്ടാതാകുന്നു. |
21 |
21) പുഷ്പേഷു ജാതീ പുരുഷേഷു വിഷ്ണുര്
നാരീഷു രംഭാ നഗരീഷു കാഞ്ചീ നദീഷു ഗംഗാ നരപേഷു രാമ: കാവ്യേഷു മാഘ: കവി കാളിദാസ: | 21) പുഷ്പങ്ങളില്‍ വെച്ചു പിച്ചകവും , പുരുഷന്മാരില് ശ്രീ വിഷ്ണുവും സ്ത്രീകളില്‍ വെച്ചു രംഭയും നഗരങ്ങളില്‍ കാഞ്ചിപുരവും നദികളില്‍ വെച്ചു ഗംഗയും രാജാക്കന്മാരില് ശ്രീ രാമനും കാവ്യങ്ങളില്‍ വെച്ചു മാഘവും കവികളില്‍ കാളിദാസനും ഉത്തിഷ്ടരാണ്. |
22 |
22) ജനിതാ ചോപനേതാ ച
യസ്തു വിദ്യാം പ്രയച്ച്ചതി അന്നദാതാ ഭയത്രാതാ പഞ്ചൈതേ പിതരസ്മൃതാ . | 22) ജന്മം നല്കിയവനും ഉപനയനം ചെയിച്ചവനും വിദ്യ നല്കിയവനും ആഹാരം നല്കിയവനും ഭയത്തില്‍ നിന്നു രക്ഷിച്ചവനും എന്നീ അഞ്ചു പേരെയും പിതാവായി കരുതേണ്ടതാണ്. |
23 |
23) ഗുരുപത്നീ രാജപത്നീ
ജ്യേഷ്ഠ പത്നീ തദെഇവ ച പത്നിമാതാ സ്വ മാതാ ച പഞ്ചൈതേ മാതരസ്മൃതാ: | 23) ഗുരുപത്നീയും രാജപത്നീയും ജ്യേഷ്ടന്റെ പത്നീയും ഭാര്യയുടെ അമ്മയും പിന്നെ സ്വന്തം മാതാവും ഇങ്ങനെ അഞ്ചു പേരെയും മാതാവായ് സ്മരിച്ചു കൊള്ളേണം. |
മാതൃ - പിതൃഭാവങ്ങളെക്കുറിച്ച് മനസിലാക്കൂ by ആചാര്യൻ കിഴക്കുമ്പാട്ട് വിനോദ കുമാര ശർമ | https://www.youtube.com/watch?v=4ktZLiWotf0 | |
24 |
24) ശകടം പഞ്ച ഹസ്തേഷു
ദശ ഹസ്തേഷു വാജിനം ഗജം ഹസ്ത സഹസ്രേഷു ദുര്‍ജനം ദൂരതസ്ത്യജേത് . | 24) വാഹനം അഞ്ചു കോല് അകലത്തിലും കുതിരയെ പത്തു കോല് അകലത്തിലും ആനയെ ആയിരം കോല് അകലത്തിലും ദുര്‍ജനങ്ങളെ കഴിയുന്നതത്ര അകലത്തിലും മാറ്റി നിര്‍ത്തേണ്ടതാകുന്നു. |
25 |
25) പിതാ രക്ഷതി കൌമാരേ
ഭര്ത്താ രക്ഷതി യൌവനേ പുത്രോ രക്ഷതി വാര്‍ദ്ധക്യേ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി. | 25) കൌമാര പ്രായം വരെ പിതാവും യൌവന കാലത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യ കാലത്തില്‍ മക്കളും സ്ത്രീയെ രക്ഷിക്കുന്നതിനാല്‍ സ്ത്രീ ഒരികലും സ്വാതന്ത്ര്യം അര്ഹികുന്നില്ല |
26 |
26) സര്‍പ: ക്രൂര: ഖല: ക്രൂര:
സര്പാത്ക്രൂരതര: ഖല: മന്ത്രൌഷധവശ: സര്‍പ: കിമു ദുഷ്ടോ ഭയങ്കര . | 26) പാമ്പും ക്രൂരനാണ് ദുഷ്ടനും ക്രൂരനാണ്.ദുഷ്ടന് പാമ്പിനേക്കാള്‍ ക്രൂരനാണ്. മന്ത്രൌഷധങ്ങള്‍ കൊണ്ട് പാമ്പിന്റെ വിഷം നിര്‍വീര്യമാക്കാം. എന്നാല്‍ ദുഷ്ടന്റെ വിഷം ഒന്ന് കൊണ്ടും സാധ്യമല്ല. |
27 |
27) ആയു: കര്‍മ ച വിത്തഞ്ച
വിദ്യാ നിധനമേവ ച പഞ്ചൈതേ നനു കല്പന്ത്യെ ഗര്‍ഭ ഗത്വേന ദേഹിനാം. | 27) ആയുസ്സ് ,കര്‍മം ,സമ്പത്ത് , വിദ്യ , മൃത്യു എന്നിവ അഞ്ചും ഒരാള്‍ ഗര്‍ഭാവസ്ഥ യില്‍ ആയിരികുമ്പോഴെ നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. |
28 |
28) ന വിഷം വിഷമിത്യാഹുര്‍
ബ്രഹ്മസ്വം വിഷമുച്യതേ വിഷമേകാകിനം ഹന്തി ബ്രഹ്മസ്വം പുത്രപൌത്രികകം . | 28) ക്ഷേത്ര മുതല്‍ അപഹരികുമ്പോള്‍ ഉണ്ടാകുന്ന പാപം, വിഷത്തെക്കാള്‍ ശക്തിയേറിയാതാണ്. വിഷം ഒരാളെ മാത്രം കൊല്ലുമ്പോള്‍ അപഹര്താക്കളുടെ പുത്രപൌത്രാദികളെ മുഴുവന്‍ നശിപ്പിക്കാന്‍ ഈ പാപത്തിന്റെ വിഷത്തിനു സാധിക്കുന്നു. |
29 |
29) ദരിദ്രത്വേ ദ്വിഭാര്യാത്വം.
പഥിക്ഷേത്രം കൃഷിദ്വയമ് പ്രാതിഭാവ്യഞ്ച സാക്ഷിത്വം പഞ്ചാനര്ഥ: സ്വയംകൃതാ: | 29) ദരിദ്രനു രണ്ടു ഭാര്യമാരും , പെരുവഴിയില്‍ വെയ്കുന്ന വീടും, രണ്ടു സ്ഥലത്ത് ചെയുന്ന കൃഷിയും ജാമ്യം നില്കലും സാക്ഷി പറയലും ഈ അഞ്ചു കാര്യങ്ങള്‍ ഒരുത്തന് സ്വയം വരുത്തി വെയ്ക്കുന്ന അന്വര്ഥങ്ങളാണ്. |
30 |
30) ഗജഭുജംഗവിഹംഗമബന്ധനം
ശശിദിവാകരയോര്‍ഗ്രഹപീഡനം മതിമാതാഞ്ച സമീക്ഷ്യ ദാരിദ്രതാം വിധിരഹോ ബാലവാനിതി മേ മതി: | 30) ആന ,പാമ്പ് ,പക്ഷികള്‍ എന്നിവ ബന്ധനത്തില്‍ പെടുക, സൂര്യ-ചന്ദ്രന്മാര്ക്ക് ഗ്രഹണം ഉണ്ടാകുക ബുദ്ധിമാന്മാര്ക്ക് ദാരിദ്ര്യം ഉണ്ടാകുക എന്നിവയെല്ലാം കണ്ടിട്ട് എല്ലാം വിധി പ്രകാരമേ നടക്കൂ. |
31 |
31) രൂപയൌവ്വന സംപന്നാ:
വിശാല കുല സംഭവാ: വിദ്യാഹീനാ: ന ശോഭന്തേ നിര്‍ഗന്ധാ: ഇവ കിംശുകാ: | 31) രൂപത്തിലും യൌവ്വനത്തിലും വളരെ സമ്പന്നമായവരും അവര്‍ ഉന്നത കുലജാതരും ആണെങ്കില്‍ കൂടി, വിദ്യാഹീനരാണെങ്കില് , യാതൊരു സുഗന്ധവുമില്ലാത്ത മുരിക്കിന് പൂക്കളെ പോലെ ആയിരിക്കും |
32 |
32) ഏക ഭാര്യാ ത്രയ: പുത്രാ:
ദ്വേഹലേ ദശധേനവ: മധ്യരാഷ്ട്രേ ഗൃഹം യേഷാ- മത്യന്ത സുകൃതാശ്ച്ച തേ | 32) ഒരു ഭാര്യയും മൂന്നു പുത്രന്മാരും രണ്ടു കലപ്പകളും പത്ത് പശുക്കളും നാടിന്റെ മധ്യത്തില്‍ വീടും ഉള്ളവര്‍ വളരേയധികം സുകൃതം കിട്ടിയവരാണ് |
33 |
33) വസ്ത്രമുഖ്യമലങ്കാരം
ഘൃതമുഖ്യന്തു ഭോജനം ഗുണമുഖ്യന്തു നാരീണാം വിദ്യാ മുഖ്യസ്തു പണ്ഡിത: | 33) അലങ്കാരങ്ങള്‍ക്ക് വസ്ത്രം മുഖ്യവും ,ഊണിനു മുഖ്യം നെയ്യും സ്ത്രീകള്‍ക്ക് നല്ല ഗുണം അലങ്കാരവും പണ്ഡിതന് അറിവും പ്രധാനം ആകുന്നു. |
34 |
34) വാല്മീകം മധുഹാരശ്ച്ച
പൂര്വപക്ഷേ തു ചന്ദ്രമാ രാജദ്രവ്യഞ്ച ഭൈക്ഷഞ്ച സ്തോക സ്തോകേന വര്‍ധതേ. | 34) ചിതല്‍പ്പുറ്റും തേനീച്ചക്കൂട്ടിലെതേനും വെളുത്ത പക്ഷത്തിലെ ചന്ദ്രനും രാജാവിന്റെ സമ്പത്തും ഭിക്ഷാം ദേഹിയുടെ ധനവും ക്രമേണ വര്‍ധിക്കുന്നു. |
35 |
35) സത്യംമാതാ പിതാജ്ഞാനം
ധര്‍മോഭ്രാതാ ദയാസഖീ ശാന്തി: പത്നീ: ക്ഷമാ പുത്ര: ഷഡമീ മമ ബാന്ധവാ: | 35) സത്യം മാതാവും പിതാവ് ജ്ഞാനവും ധര്‍മം സഹോദരനും ദയ സുഹൃത്തും ശാന്തി ഭാര്യയും ക്ഷമ പുത്രനും ആയ ഈ ആറുപേര്‍ എന്റെ അടുത്ത ബന്ധുക്കള്‍ ആണ്. |
36 |
36) ആയുഷ: ഖണ്ഡമാദായ
രവിരസ്തമയം ഗത: അഹന്യഹനി ബോദ്ധവ്യം കിമേതത് സുകൃതം കൃതം. | 36) സൂര്യന് അസ്തമിക്കുമ്പോള്‍ നമ്മുടെ ആയുസിന്റെ ഒരു ഭാഗവും കൂടെ കൊണ്ടുപോകുന്നു. അതിനാല്‍ ചെയ്ത പുണ്യ-പാപങ്ങള്‍ എന്തൊക്കെ ആണെന്ന് ദിനവും ഒരാള്‍ ചിന്തിക്കേണ്ടതാകുന്നു. |
37 |
37) മാ ദദ്യാത് ഖലസംഗേഷു
കല്പനാ മധുരാഗിര: യഥാ വാനരഹസ്തേഷു കോമള: കുസുമ സൃജ: | 37) ദുഷ്ടരായ ജനങ്ങളോട് മധുരമായ ഭാഷണം ചെയ്യുന്നത് , കോമളമായ പുഷ്പഹാരം കുരങ്ങന്റെ കൈയില്‍ കൊടുക്കുന്നത് പോലെ ആയിരിക്കും. |
38 |
38) ബാലാര്‍ക്ക: പ്രേത ധൂമശ്ച്ച
വൃദ്ധസ്ത്രീ പല്വലോദകം രാത്രൌ ദധ്യന്നഭുക്തിശ്ച രോഗവൃദ്ധിര് ദിനേദിനേ. | 38) രാവിലത്തെ വെയിലും ശ്മശാനത്തിലെ പുകയും വൃദ്ധസ്ത്രീകളുമായുള്ള സംഗമവും ചെളി വെള്ളവും രാത്രി തൈര് കൂട്ടി കഴിക്കുന്നതും ദിവസംതോറും രോഗംവര്ദ്ധിപ്പിക്കാനേ ഉപകരിക്കൂ. |
39 |
39) വൃദ്ധാര്‍ക്കോ ഹോമധൂമശ്ച്ച
ബാലസ്ത്രീ നിര്‍മ്മലോദകം രാത്രൌ ക്ഷീരാന്നഭുക്തിശ്ച്ച ആയുര്‍ വൃദ്ധിര്ദിനേദിനേ. | 39) വൈകീട്ടത്തെ വെയിലും ഹോമകുണ്ഡത്തിലെ പുകയും യുവതീ സംഗമവും ശുദ്ധ ജലവും രാത്രിയില്‍ പാല് ചോര്‍ കഴിക്കുന്നതും ദിവസംതോറും ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കും. |
40 |
40) അര്‍ഥാ: ഗൃഹേ നിവര്‍തന്തേ
ശ്മശാനേ പുത്ര ബാന്ധവാ: സുകൃതം ദുഷ്കൃതഞ്ചൈവ ഗച്ച്ചന്തമനുഗച്ഛതി. | 40) ഒരുവന് മരണപ്പെടുമ്പോള്‍ അവന്റെ സമ്പത്ത് വീട്ടില്‍ വെച്ചു തന്നെ അവനെ കൈവിടുന്നു. മക്കളും ബന്ധുക്കളും ശ്മശാനം വരെ മാത്രം പിന്തുടരുന്നു. പിന്നെ അവന്റെ പുണ്യ-പാപങ്ങള്‍ മാത്രമേ അവനൊപ്പം അനുഗമിക്കുന്നുള്ളൂ. |
41 |
41) ധര്‍മോ ജയതി നാധര്‍മ:
സത്യം ജയതി നാനൃതം. ക്ഷമാ ജയതി ന ക്രോധാ വിഷ്ണുര് ജയതി നാസുര: | 41) ധര്‍മം ജയിക്കുന്നു,അധര്‍മം ജയിക്കുന്നില്ല.സത്യം ജയിക്കുന്നു അസത്യം ജയിക്കുന്നില്ല ക്ഷമ ജയിക്കുന്നു, ക്രോധം ജയിക്കുന്നില്ല. ഭഗവാന് ജയിക്കുന്നു, അസുരന്മാര് ജയിക്കുന്നില്ല |
42 |
42) ധാന്യസംഗ്രഹ ശീലത്വം
വത്സപോഷ: സ്വയം കൃഷീ പ്രധാന സേവാ മാധുര്യം പഞ്ചഭിര്വ്വര്ധതേ കുലം. | 42) ധാന്യങ്ങള്‍ സംഭരിച്ചു വെയ്കുക,പശു പാലനം ,സ്വയം കൃഷീ എന്നിവ ചെയുക പ്രമാണിമാരെ സേവികുക മാധുര്യത്തോടെ പെരുമാറുക എന്നീ അഞ്ചു ശീലങ്ങള്‍ കുലത്തെ അഭിവൃദ്ധിപ്പെടുത്തുന്നു. |
43 |
43) രാജവത്പഞ്ചവര്ഷാണി
ദശവര്‍ഷാണി ദാസവത് പ്രാപ്തേതുഷോഡഷേ വര്‍ഷേ പുത്രം മിത്രവദാചരേത് . | 43) തന്റെ പുത്രനെ അഞ്ചു വയസുവരെ രാജാവിനെ പോലെയും. അതിനു ശേഷം പത്തു വയസു വരെ ദാസനെ പോലെയും പതിനാറു വയസിനു ശേഷം സുഹൃത്തിനെ പോലെയും കരുതി വളര്‍ത്തണം. |
44 |
44) മൂര്‍ഖശിഷ്യോപദേശേന
ദുഷ്ടസ്ത്രീ സംഗമേന ച ദ്വിഷതാം സംപ്രയോഗേന പണ്ഡിതോf പി വിനശ്യതി. | 44) ദുഷ്ടന്മാരായ ശിഷ്യന്മാരെ ഉപദേശിക്കുന്നതും വേശ്യസംഗമവും ശത്രുക്കളെ ആശ്രയികുന്നതും ആരായിരുന്നാലും അവര്‍ പണ്ഡിതനായിരുന്നാല് കൂടി നശിക്കാനിടയാകുന്നു. |
45 |
45) ആപദര്ഥം ധനം രക്ഷേത്
ശ്രീമതാമാപദ: കുത: സാ ചേദപഹരേല്ലക്ഷ്മീ: സഞ്ചിതന്തു വിനശ്യതി. | 45) ധനവന്മാര്കു ആപതെങ്ങനെ വരാനാണ്?അതിനാല്‍ ആപത്തിനെ നേരിടാന്‍ ധനം കരുതി വെയ്ക്കണം. ധനം സൂക്ഷിച്ചു വെയ്ക്കാതെ ചിലവാക്കുന്നവന്റെ പൂര്‍വിക സ്വത്തും നഷ്ടപ്പെടും. |
46 |
46) അനിത്യാനി ശരീരാണി
വൈഭവം നൈവ ശാശ്വതം. നിത്യ: സന്നിഹിതോ മൃത്യു: കര്‍ത്തവ്യോ ധര്‍മ്മസംഗ്രഹ: | 46) ശരീരം നശിച്ചു പോകുന്നതാണ്. സമ്പത്തും മറ്റും സ്ഥിരവും അല്ല. മരണമാണെങ്കില്‍ എപ്പോഴും കൂടെയുണ്ട്. അതുകൊണ്ട് ബുദ്ധിമാന്മാര് ധര്‍മ്മ വഴിയില്‍ സഞ്ചരിച്ചു പുണ്യങ്ങള്‍ സമ്പാദിക്കേണ്ടതാണ്. |
47 |
47) അശ്വത്ഥമേകം പിചുമന്ദമേകം.
ന്യഗ്രോധമേകം ദശതിന്ത്രിണീശ്ച്ച. കപിത്ഥ വില്വാമലകത്രയഞ്ച. പഞ്ചാമ്രനാളീ നരകം ന യാതി. | 47) ഒരു ആല്‍മരവും ഒരു വേപ്പും ഒരു പേരാലും പത്തു പുളിയും മൂന്നു കൂവളവും അഞ്ചു മാവും അഞ്ചു തെങ്ങും വെച്ചു പിടിപ്പിക്കുന്നയാള്‍ നരകത്തില്‍ പോകില്ല. |
48 |
48) ഗുളപര്വ്വത മധ്യസ്ഥം
നിംബ ബീജം പ്രതിഷ്ടിതം പയോ വര്‍ഷ സഹസ്റേണ നിംബ: കിം മധുരായതേ. | 48) ശര്‍ക്കര കുന്നില്‍ വേപ്പ് നട്ട് , പാല് കൊണ്ട് വര്‍ഷങ്ങള്‍ നനച്ചാലും അതിന്റെ കയ്പ് മാറി എങ്ങനെ മധുരമുള്ളതാകും? |
49 |
49) പരോപി ഹിത ബന്ധു:
ബന്ധുരപ്യഹിത:പര: അത്യര്‍ത്ഥം ദ്വേഷിതം വ്യാധേര്ഹി തമാരണ്യമൌഷധം. | 49) ബന്ധുവാണെങ്കിലും ദോഷം ചെയുന്നവനാണെങ്കില്‍ ശത്രുവും അകന്നു പോയവനാണെങ്കിലും ഗുണം ചെയുന്നവനാണെങ്കില്‍ ബന്ധുവും ആണ്. വളരെ മൂര്ച്ച്ചിരിക്കുന്ന അസുഖത്തിന് അകലെയുള്ള കാട്ടിലെ ഔഷധം ഉപകരിക്കുന്നതു പോലെ ആണ്. |
50 |
50) പുസ്തകസ്ഥാപിതാ വിദ്യാ
പരഹസ്തഗതം ധനം ദേശാന്തര ഗത: പുത്ര : നാമമാത്രമുപാചരേത് | 50) പുസ്തകത്തിലിരിക്കുന്ന അറിവും അന്യരുടെ കൈയില്‍ ആയിപോയ ധനവും അന്യനാട്ടില്‍ പോയ മകനും പേരിനു മാത്രമേ ഉപകരിക്കൂ. |
51 |
51) ദശവൈദ്യസമാ പത്നീ
ദശപത്നീസമോ രവി: ദശസൂര്യസമാ മാതാ ദശമാതൃ ഹരീ തകീ | 51) പത്തു വൈദ്യന്മാരുടെ ചികിത്സയ്ക്ക് സമം ആണ് പത്നി.പത്തു പത്നിമാരുടെ ചികിത്സാ ഫലത്തിന് തുല്യമാണ് സൂര്യനില്‍ നിന്നു കിട്ടുന്നത്. പത്തു സൂര്യന്മാര്ക്കു തുല്യമാണ് അമ്മ. പത്തു അമ്മമാര്‍ക്കു തുല്യമാണ് ഒരു കടുക്ക. |
52 |
52) കാകൈ: കൃതേന ദോഷേണ
ഹംസോ ഭവതി ഹിംസിത: ഏവം ദുര്ജ്ജനസംസര്ഗ്ഗാ- ത്സത്പുത്രോfപി വിനശ്യതി. | 52) കാക്കകളുടെ ദുഷ് പ്രവൃത്തി കാരണം കൂടെ ഉണ്ടായിരുന്ന ഹംസം കൂടി നശിച്ചത് പോലെ ദുഷ്ടജനങ്ങളുമായുള്ള സംസര്‍ഗ്ഗം കാരണം സ്വപുത്രന് പോലും നശിക്കുന്നു. |
53 |
53) അഹോ പ്രകൃതിസാദൃശ്യം
ശ്ലേശ്മണോര്ദുര്ജനസ്യ ച മധുരൈ: കോപമായാതി കടുകൈരുപശ്യാമ്യതി. | 53) ദുര്‍ജനത്തിന്റെയും കഫത്തിന്റെയും പ്രകൃതിപരമായ സാദൃശ്യം വിചിത്രം ആണ്.ഇവ രണ്ടും മധുരം ചെന്നാല്‍ ക്ഷോഭിക്കുകയും എന്നാല്‍ കയ്പുകൊണ്ട് ശമിക്കുകയും ചെയുന്നു. |
54 |
54) മരണാന്താനി വൈരാണി
പ്രസവാന്തഞ്ച യൌവ്വനം കോപിതാ പ്രണതാന്ത ഹി യാചിതാന്തം ച ഗൌരവം. | 54) മനുഷ്യന്റെ മരണത്തോടെ വൈരവും ,പ്രസവത്തോടെ യൌവനവും ,നമസ്കാരത്തിലൂടെ കോപവും, യാചനയിലൂടെ ഗൌരവവും ഇല്ലാതാകുന്നു. |
55 |
55) നഷ്ടം കുലം ഭിന്നതടാകകൂപം
വിഭ്രുഷ്ടരാജം ശരണാഗതഞ്ച ഗോബ്രഹ്മണാന്ദേവഗൃഹഞ്ച ശൂന്യം യോദ്ധാരയേത്പൂര്വ്വ ചതുര്ഗുണഞ്ച. | 55) ക്ഷയിച്ച കുലം, ഇടിഞ്ഞ കുളം, പൊട്ടകിണര്‍ , അധികാരം നഷ്ടപ്പെട്ട രാജാവ്, ശരണാഗതര്‍, പശുക്കള്‍, ബ്രാഹ്മണര്‍, ക്ഷേത്രങ്ങള്‍ എന്നിവയെ ഉദ്ധരിക്കുന്നത് കൊണ്ട് നാലു മടങ്ങ് ഫലം ലഭികുന്നതാണ്. |
56 |
56) ഉത്തമം കുശലം വിദ്യാ
മാധ്യമം കൃഷി വാണിഭം അധമം സേവയാ വൃത്തിര്-- വിഷമം ഭാര ജീവനം. | 56) സംഗീത-സാഹിത്യാദികള്‍ കൊണ്ടുള്ള ഉപജീവനം ഉത്തമവും കൃഷി, കച്ചവടം എന്നിവ മാധ്യമവും സേവകവൃത്തി വിഷമവും ഭാരം ചുമന്നുള്ള ജീവിതം വളരെ കഷ്ടവും ആകുന്നു. |
57 |
57) അളിരനുസരതി പരിമളം
ലക്ഷ്മിരനുസരതി നയനിപുണം നിമ്നമനുസരതി സലിലം വിധിലിഖിതം ബുദ്ധിരനുസരതി. | 57) വണ്ട് മണത്തേയും , സമ്പത്ത് നയചാതുര്യം ഉള്ളവരെയും, ജലം താഴ്ന്ന പ്രദേശത്തിലൂടെയും, ബുദ്ധി വിധിയേയും പിന്തുടരുന്നു. |
58 |
58) ദുര്‍ജനം കാഞ്ചനം ഭേരീ
ദുഷ്ടാശ്വം ദുഷ്ടയോഷിതാ ഇക്ഷുദണ്ഡസ്തിലം ശൂദ്ര: മര്ദനാദ്ഗുണ വര്‍ധനം. | 58) ദുര്‍ജനം ,സ്വര്‍ണ്ണം ,ചെണ്ട , മെരുങ്ങാത്ത കുതിര ,ദുഷ്ട സ്ത്രീ ,കരി മ്പ് ,എള്ള്, സംസ്കാരശൂന്യന്‍ എന്നിവയെ മര്ദികുന്തോറും ഗുണം കൂടി കൂടി വരും. |
59 |
59) മൃഷ്ടാന്നദാതാ ശരണാഗ്നിഹോത്രീ
വേദാന്തവിച്ചന്ദ്ര സഹസ്രജീവീ മാസോപവാസി ച പതിവ്രതാ ച ഷഡ്ജീവലോകേ മമ വന്ദനീയാ. | 59) സ്വാദിഷ്ടമായ ഭക്ഷണം തരുന്ന ആള്, അഗ്നിഹോത്രം ചെയുന്നവര്‍, വേദാന്തജ്ഞാനം ഉള്ളവര്‍ ,ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ കണ്ടവര്‍ (പ്രായം ഉള്ളവര്‍ ) എല്ലാ മാസത്തിലും ഉപവാസം ഉള്ളവര്‍, പതിവ്രതകള്‍ എന്നീ ആറു പേരെ ഞാന്‍ വന്ദിക്കുന്നു. |
60 |
60) മഷികാ വ്രണ ച്ച്ചന്തി
ധനമിച്ച്ചന്തി പാര്‍ഥിവാ: നീചാ:കലഹമിച്ച്ചന്തി സന്ധിമിച്ച്ചന്തി പണ്ഡിതാ: | 60) ഈച്ചകള്‍ വ്രണത്തേയും, രാജാക്കാന്മാര് ധനത്തെയും നീചന്മാര് കലഹത്തേയും പണ്ഡിതന്മാര് സന്ധിയും ആഗ്രഹിക്കുന്നു. |
61 |
61) രവിസന്നിധി മാത്രേണ
സൂര്യകാന്തം പ്രകാശയേത് ഗുരുസന്നിധി മാത്രേണ ശിഷ്യജ്ഞാനം പ്രകാശയേത് | 61) സൂര്യപ്രകാശം കൊണ്ട് മാത്രമേ സൂര്യകാന്തം (ഒരു രത്നക്കല്ല്) തിളങ്ങുകയുള്ളൂ.അതുപോലെ ഗുരുവിന്റെ സാന്നിധ്യം (അനുഗ്രഹം) കൊണ്ട് മാത്രമേ ഒരു ശിഷ്യന്റെ അറിവ് പ്രകാശിക്കുകയുള്ളൂ |
62 |
62) അദാതാ പുരുഷത്യാഗീ
ധനം സംത്യജ ഗച്ച്ചതി ദാതാരം കൃപണം മന്യേ മൃതോ പ്യര്ഥം ന മുഞ്ചതി | 62) ദാനം ചെയ്യാത്തവര്‍ ത്യാഗി ആണ്, കാരണം അയാള്‍ മരിക്കുമ്പോള്‍ എല്ലാ സമ്പത്തും ഉപേക്ഷിച്ചു, വെറും കൈയോടെ പോകുന്നു. എന്നാല്‍ ദാനം ചെയ്യുന്ന ആള് കൃപണന് ആണ്.അയാള്‍ മരണപ്പെട്ടാലും താന്‍ ചെയ്ത ദാനങ്ങളുടെ പുണ്യ ഫലങ്ങളും കൂടെ കൊണ്ട് പോകുന്നു. |
63 |
63) മാതൃവത് പര ദാരാണി
പരദ്രവ്യാണി ലോഷ്ടവത് ആത്മവത്സര്വ്വ ഭൂതാനി യ: പശ്യതി സ പണ്ഡിത: | 63) അന്യന്റെ ഭാര്യയെ മാതാവിനെ പോലെയും അന്യരുടെ സ്വത്തുക്കളെ മണ്‍കട്ട പോലെയും എല്ലാ ജീവജാലങ്ങളും തന്നെപോലെ ആണെന്നും കരുതുന്ന വ്യക്തി ആണ് യഥാര്‍ത്ഥ പണ്ഡിതന്.. |
64 |
64) ഉത്പലസ്യാരവിന്ദസ്യ
മത്സ്യസ്യ കുമുദസ്യ ച ഏക യോനീ പ്രസൂതാ നാം തേഷാം ഗന്ധ പ്ര്വുഥക് പ്ര്വുഥക് | 64) കരിങ്കൂവളം , താമര, മത്സ്യം, ആമ്പല്‍ എന്നിവ വെള്ളത്തില്‍ തന്നെ ജനിക്കുന്നതെങ്കിലും ഇവയുടെയൊക്കെ ഗുണം വളരെ വ്യത്യസ്തമാണ്. |
65 |
65) ന ദേവോഭ്യോ ന വിപ്രേഭ്യോ
ന ബന്ധുഭ്യോ ന ചാത്മനേ ജലാരിനൃപചോരേഭ്യോ നിശ്ചയം ധന നാശനം | 65) ദേവന്മാര്ക്കും ബ്രാഹ്മണന്മാര്ക്കും ബന്ധുക്കള്‍ക്കും തനിക്കു പോലും ഉപയോഗിക്കാത്ത ധനം വെള്ളം, രാജാവ് ,കള്ളന്മാര് എന്നിവരാല്‍ നശിപ്പിക്കപ്പെടും , തീര്‍ച്ച. |
66 |
66) വ്യസനേ വാര്ഥകൃച്ച്രേ വാ
ഭയേ വാ ജീവിതാവധൌ വിമൃശന്സ സ്വയംബുധ്യാ കൃതാന്തം പ്രഹസിഷ്യതി. | ആപത്തു വരുമ്പോഴും , ധനം നശിക്കുമ്പോഴും ജീവന് ഭയം തോന്നു മ്പോഴും, അതിനെ നേരിടാതെ, സ്വയം ചിന്തിച്ചുറച്ചു പ്രവര്‍ത്തിക്കുന്നവര്‍ കാലനെ പോലും പരിഹസിക്കുന്നവര്‍ ആണ്. |
67 |
67) വസ്ത്രദാന ഫലം രാജ്യം
പാദുകാഭ്യാം ച വാഹനം താംബൂലാദ്ഭോഗമാപ്നോതി അന്നദാനാത് ഫലത്രയം. | 67) വസ്ത്രദാനം കൊണ്ട് രാജ്യം ലഭിക്കുന്നു. ചെരുപ്പ് ദാനം കൊണ്ട് വാഹനവും താംബൂലദാനം കൊണ്ട് സുഖ:ഭോഗവും അന്നദാനം കൊണ്ട് ഈ മൂന്ന് ഫലവും കൂടി ഒരുമിച്ചു കിട്ടുന്നു. |
68 |
68) കോകിലാനാം സ്വരം രൂപം
നാരീരൂപം പതിവ്രതാ. വിദ്യാരൂപശ്ച വിപ്രാണാം ക്ഷമാരൂപം തപസ്വിനാം. | 68) കുയിലുകള്‍ക്ക് സ്വരം സൌന്ദര്യം. സ്ത്രീകള്‍ക്ക് പാതിവ്രത്യം സൌന്ദര്യം. ബ്രാഹ്മണന്മാര്ക്കു അറിവും താപസ്വികള്ക്കു ക്ഷമയും സൌന്ദര്യമാകുന്നു. |
69 |
69) മുഖം പദ്മദളാകാരം
വചശ്ചന്ദന ശീതളം. ഹൃദയം വഹ്നി സന്തപ്തം ത്രിവിധം ദുഷ്ടലക്ഷണം. | 69) മുഖം താമര പൂവ് പോലെ പ്രസന്നവും വാക്കുകള്‍ ചന്ദനം പോലെ ശീതളവും ഹൃദയം അഗ്നി പോലെ ജ്വലിച്ചിരിക്കുകയും ചെയുക - എന്നീ മൂന്നു ലക്ഷണങ്ങളും ആയിരിക്കും ദുഷ്ടന്മാര്ക്കു. |
70 |
70) പ്രഥമവയസി ദത്തം തോയമല്പം സ്മരന്ത:
ശിരസിനിഹിതഭാരാ നാളികേരാ നരാണാം സലിലമമൃതകല്പം ദദ്യുരാജീവനാന്തം. ന ഹി കൃതമുപകാരം സാധവോ വിസ്മരന്തി. | തെങ്ങിന് തൈയുടെ ഇളം പ്രായത്തില്‍ അതിനു നനയ്കാനുപയോഗിച്ച വെള്ളത്തിന് പകരമായി അത് തന്റെ തലയില്‍ ഭാരം ചുമന്നു ,അമൃത് തുല്യമായ വെള്ളം ആജീവനാന്തം മനുഷ്യര്‍ക്ക് നല്‍കുന്നത് പോലെ സജ്ജനങ്ങള്‍ ഒരിക്കലും അവര്‍ക്ക് ചെയ്തു കൊടുത്ത ഉപകാരങ്ങള്‍ വിസ്മ രിക്കുന്നില്ല. |
71 |
71) അസന്തുഷ്ടോ ദ്വിജോ: നഷ്ട:
സന്തുഷ്ട: ക്ഷത്രിയ സ്തഥാ സലജ്ജാ ഗണികാ നഷ്ടാ നിര്‍ലജ്ജാ തു കുലാംഗനാ | 71) സന്തുഷ്ടനല്ലാത്ത ബ്രാഹ്മണനും, സന്തോഷം ഉള്ള ക്ഷത്രിയനും, ലജ്ജാവതി ആയ വേശ്യയും, ലജ്ജയില്ലാത്ത കുല സ്ത്രീയും, നശിച്ചു പോകും.. |
72 |
72) അക്ഷരം വിപ്ര ഹസ്തേന
മാതൃഹസ്തേന ഭോജനം ഭാര്യാഹസ്തേന താംബൂലം രാജഹസ്തേന കങ്കണം. | 72) ബ്രാഹ്മണനില്‍ നിന്നു വിദ്യാഭാസവും മാതാവില്‍ നിന്നു ഭക്ഷണവും, ഭാര്യയില്‍ നിന്നു താംബൂലവും, രാജാവിന്റെ കൈയില്‍ നിന്നു വളയും നേടേണ്ടതാണ്. |
73 |
73) രജനീകരശ്ശീത: സ്യാദ്ര-
ജനീകരാച്ച്ചന്ദനോ മഹാശീത: രജനീകരചന്ദനാഭ്യാം സജ്ജന- വചനാനി ശീതലാനി. | 73) ചന്ദ്രനിലാവ് ശീതളമാണ്. ചന്ദനം അതിലേറെ ശീതളമാണ്. എന്നാല്‍ ഈ രണ്ടിനേക്കാള്‍ ശീതളമാണ് സജ്ജനങ്ങളുടെ വാക്കുകള്‍ |
74 |
74) നാഗോ ഭാതി മദേന ഖം ജല ധരൈ
പൂര്ന്നെന്ദുനാ ശര്‍വ്വരീ ശീലേന പ്രമദാ ജവേന തുരഗോനിത്യോത്സവൈര്മ്മന്ദിരം വാണീ വ്യാകരണനേന ഹംസമിഥുനൈ നദ്യ: സഭാ പണ്ഡി തൈ: സത് പുത്രേണ കുലം നൃപേണ വസുധാ ലോകത്രയം ഭാനുനാ | ആന മദം കൊണ്ടും, ആകാശം കാര്‍മേഘങ്ങളെ കൊണ്ടും, രാത്രി പൂര്‍ണ്ണചന്ദ്രനെ കൊണ്ടും , സ്ത്രീ ശീലം (സദ് സ്വഭാവം) കൊണ്ടും ,കുതിര വേഗത കൊണ്ടും, ക്ഷേത്രങ്ങള്‍ ഉത്സവങ്ങളാലും, വാക്കുകൾ വ്യാകരണങ്ങളാലും, നദികള്‍ അരയന്നാദികള് കൊണ്ടും, സദസ്സ് പണ്ഡിതന്മാരെ കൊണ്ടും, കുലം നല്ല പുത്രന്മാരെ കൊണ്ടും, ഭൂമി രാജാവിനാലും, ഈ മൂന്നു ലോകങ്ങള്‍ ആദിത്യനാലും വിളങ്ങുന്നു. |
75 |
75) സാസൂയോfസത്യവാക്ചൈവ
കൃതഘ്നോ ദീര്‍ഘ വൈരവാന് ചത്വാര: കര്‍മ്മ ചണ്ഡാല ജാതി ചണ്ഡാല ശൂദ്രവത് | 75) അസൂയ ഉള്ളവന്, അസ്സത്യം പറയുന്നവന്, നന്ദി ഇല്ലാത്തവന്, മനസ്സില്‍ വളരെ കാലം പക കൊണ്ട് നടക്കുന്നവന്-- എന്നീ നാല് പേര് കര്‍മ്മം കൊണ്ടും സംസ്കാരം ഇല്ലാത്തവനെ ജാതി കൊണ്ടും ചണ്ഡാലന്മാര് എന്നും പറയും. |
76 |
76) പ്രാണമേകം പരിത്യജ്യ
മാനമേവാഭിരക്ഷതു അനിത്യാശ്ചാധ്രുവാ : പ്രാണാ: മാനമാചന്ദ്രതാരകം. | 76) ജീവന് ത്യജിച്ചും മാനം രക്ഷിക്കണം. പ്രാണന് അനിത്യവും സ്ഥിരം അല്ലാത്തതും ആണ്. എന്നാല്‍ മാനം നക്ഷത്രങ്ങളും ചന്ദ്രനും ഉള്ള കാലത്തോളം നില നില്ക്കേണ്ടതാണ്. |
77 |
77) ലബ്ദവിദ്യോ ഗുരും ദ്വേഷ്ടി
ലബ്ദഭാര്യാസ്തു മാതരം. ലബ്ദപുത്രാ പതിം നാരീ ലബ്ദാരോഗ്യശ്ചികിത്സികം. | 77) ഗുരുത്വം ഇല്ലാത്തവര്‍ വിദ്യ പഠിച്ചതിന് ശേഷം ഗുരുവിനെയും, ഭാര്യയെ ലഭിച്ചത്തിനു ശേഷം മാതാവിനെയും, പുത്രന് ജനിച്ചതിനു ശേഷം ഭാര്യ ഭര്‍ത്താവിനെയും, രോഗവിമുക്തനായതിനു ശേഷം രോഗി വൈദ്യനേയും വെറുക്കുന്നു. |
78 |
78) ശിരസ്സുപുഷ്പം ചരണം സുപാവനം
വരാംഗനാസേവനമല്പഭോജനം അനംഗശയ്യാ നനു പര്വ്വസംഗമോ വിമുക്തലക്ഷ്മ്യാ: പുനരാഗമശ്ച | 78) നല്ല പുഷ്പങ്ങള്‍ ശിരസ്സില്‍ ചൂടുകയും പാദങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയും സുന്ദരിമാരായ സ്ത്രീകളോട് കൂടിയിരിക്കുകയും കുറച്ചു മാത്രം ഭക്ഷിക്കുകയും വെറും നിലത്തുകിടക്കാതിരിക്കുകയും കറുത്ത വാവ് ദിവസം സ്ത്രീ സംഗമം ഒഴിവാക്കുകയും ചെയുന്നവര്‍ക്ക് നഷ്ടപ്പെട്ട സമ്പത്തും തിരികെ ലഭിക്കുന്നതായിരിക്കും. |
79 |
79) വിദ്യാവിവാദായ ധനം മദായ ശക്തി
പരലോകനിപീഡനായ ഖലസ്യ സാധോര്വിപരീതമേതദ്ജ്ഞാനായ ദാനായ ച രക്ഷണായ | 79) ദുഷ്ടന്മാരുടെ വിദ്യഅനാവശ്യതര്ക്കത്തിനും അങ്ങനെ ഉള്ളവരുടെ ധനം അഹങ്കാരത്തിനും ശക്തി ഉണ്ടെങ്കില്‍ മറ്റുള്ളവരെ ദ്രോഹിക്കാനും മാത്രമേ ഉപകരിക്കൂ. എന്നാല്‍ ഗുണവാന്‍ , ഇതെല്ലം ഉണ്ടെങ്കില്‍ വിദ്യകൊണ്ട് അറിവ് നേടുകയും ധനം കൊണ്ട് ദാനം ചെയുകയും സ്വശക്തിയാല്‍ മറ്റുള്ളവരെ രക്ഷപ്പെടുത്തുകയും ചെയും. |
80 |
80) അനുചിതകര്മാരംഭ: സംഘവിരോധോ
ബലീയസാം സ്പര്‍ധാ പ്രമദാജന വിശ്വാസോ നാശദ്വാരാണി ചത്വാരി | 80) ഉചിതമല്ലാത്ത പ്രവൃത്തികള്‍ ചെയ്യുക , സംഘങ്ങളോട് വിരോധം പുലര്‍ത്തുക ,ശക്തിമാന്മാരോട് പിണങ്ങുക സ്ത്രീകളെ അമിതമായി വിശ്വാസിക്കുക ഇവ നാലും നാശത്തിലേക്കുള്ള വഴികള്‍ ആണ്. |
81 |
81) ക: കാല: കാനി മിത്രാണി
കോ ദേശ: കൌ വ്യയാഗമൌ കശ്ചാഹം കാ ച മേ ശക്തിരിതി ചിന്ത്യം മുഹുര്‍മുഹു: | 81) പുതു സംരംഭങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഉചിതമായ സമയം, ദേശം , അവിടത്തെ മിത്രങ്ങള്‍ ആര്?വരവ്, ചെലവ് , താന്‍ ഇവിടെ ആര്? തനിക്ക് ഉള്ള ശക്തി എത്ര ? എന്നിങ്ങനെ ഉള്ള കാര്യങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചിന്തിക്കണം. |
82 |
82) സിംഹാദേകം ബകാദേകം
ശിക്ഷേച്ച്ചത്വരി കുക്കുടാത് വായസാത് പഞ്ചശിക്ഷേച്ച ഷഡ്ശൂനസ്ത്രീണി ഗര്ദഭാത് | 82) സിംഹം,കൊറ്റി എന്നിവയില്‍ നിന്നു ഓരോ ഗുണവും കോഴിയില്‍ നിന്നു നാലും , കാക്കയില്‍ നിന്നു അഞ്ചും പട്ടിയില്‍ നിന്നു ആറും കഴുതയില്‍ നിന്നു മൂന്നും ഗുണങ്ങള്‍ പഠിക്കേണ്ടതാണ് |
83 |
83) പ്രവൃത്തം കാര്യമല്പം വാ
യോ നര: കര്തുമിച്ച്ചതി സര്‍വ്വാരംഭേണ തത്കാര്യം സിംഹാദേകം പ്രചക്ഷതേ | 83) ഒരു പ്രവൃത്തി അത് ചെറുതായാലും വലുതായാലും, തുടങ്ങി കഴിഞ്ഞാല്‍ സര്‍വ്വപ്രയത്നത്തോടെയും ചെയ്യുവാന്‍ സിംഹത്തില്‍ നിന്നു കണ്ടു പഠിക്കേണ്ടതാണ്. |
84 |
84) ഇന്ദ്രിയാണി ച സംയമ്യ
ബകവത് പണ്ഡിതോ നര: ദേശകാല ബലം ജ്ഞാത്വാ സര്‍വ്വ കാര്യാണി സാധയേത് | 84) എല്ലാ ഇന്ദ്രിയങ്ങളെയും നിയന്ത്രിച്ചു ദേശകാലങ്ങളെയും ബലത്തെയും തിരിച്ചറിഞ്ഞു, എല്ലാ കാര്യങ്ങളും സാധിച്ചെടുക്കുക എന്ന ഗുണം കൊക്കില്‍ നിന്നും പഠിക്കേണ്ടതാണ്. |
85 |
85) പ്രാഗുത്ഥാനഞ്ച യുദ്ധഞ്ച
സംവിഭാഗശ്ച ബന്ധുഷു സ്വയമാക്രമ്യ ഭുക്തിശ്ച ശിക്ഷേച്ച വായസാത് | 85) രാവിലെ എണീക്കുക ,യുദ്ധം ചെയ്യേണ്ടി വന്നാല്‍ നന്നായി ചെയുക, ബന്ധുക്കളുമായ് പങ്കിട്ടു കഴിക്കുക സ്വപ്രയത്നം കൊണ്ട് ആഹാരം നേടുക എന്നീ നാല് ഗുണങ്ങള്‍ കോഴിയില്‍ നിന്നും പഠിക്കേണ്ടതാണ്. |
86 |
86) ഗൂഡമൈഥുനധീരത്വം
കാലേ കാലേ ച സംഗ്രഹം അപ്രമത്തമ വിശ്വാസം പഞ്ചശിക്ഷേച്ച വായസാത് | നിഗൂഡമായി മൈഥുനത്തിലേര്പ്പെടുക, ധൈര്യവാനായിരിക്കുക, പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി സംഗ്രഹിച്ചു വെയ്ക്കുക ,എപ്പോഴും ജാഗ്രതയോടെ ഇരിക്കുക, ആരെയും വിശ്വസിക്കാതിരിക്കുക എന്നീ അഞ്ചു കാര്യങ്ങള്‍ കാക്കയില്‍ നിന്നും കണ്ടു പഠിക്കേണ്ടതാണ്. |
87 |
87) ബഹ്വാശീ സ്വല്പ സന്തുഷ്ട:
സുനിദ്രോ ലഘു ചേതന: സ്വാമി ഭക്തിശ്ച ശൂരത്വം ഷഡേതേ ശ്വാനതോ ഗുണ: | 87)കിട്ടുമ്പോള്‍ ധാരാളം കഴികുക, ഇല്ലാത്തപോള് ഉള്ളത് കൊണ്ട് തൃപ്തനാകുക.ഗാഡമായി ഉറങ്ങുക, എന്നാല്‍ പെട്ടെന്ന് ഉണരുക, യജമാനോട് ഉള്ള കൂറ് ,ശൌര്യം എന്നീ ആറു ഗുണങ്ങള്‍ ശ്വാനനില്‍ നിന്നു പഠിക്കേണ്ടതാകുന്നു. |
88 |
88) സുശ്രാന്തോ fപി വഹേദ്ഭാരം
ശീതോഷ്ണഔ ന ച പശ്യതി സന്തുഷ്ടശ്ചരതേ നിത്യം ത്രീണി ശിക്ഷേച്ച ഗര്ദഭാദ് | 88) എത്ര തളര്‍ന്നാലും വീണ്ടും ഭാരം ചുമക്കുക. ശീതോഷ്ണങ്ങളെ അതിജീവിക്കുക. എപ്പോഴും സന്തുഷ്ടനായിരിക്കുക. എന്നീ മൂന്നു കാര്യങ്ങള്‍ കഴുതയില്‍ നിന്നു പഠിക്കേണ്ടതാകുന്നു. |
89 |
89) യ ഏതാന് വിംശതി
മാനവ: ഗുണാനാ ചരിഷ്യതി കാര്യാവസ്ഥാസു വിജയീ സംഭവിഷ്യതി | 89) ഈ ഇരുപതു ഗുണങ്ങളെ ശീലിക്കുന്ന മനുഷ്യന് എല്ലാ പ്രവൃത്തികളിലും എല്ലാ പരിതസ്ഥിതികളിലും വിജയം നേടാന്‍ കഴിയും. |
90 |
90) ചികിത്സകജ്യൌതിഷ മാന്ത്രികാണാം
ഗൃഹേ ഗൃഹേ ഭോജന മാദ രേണ അന്യാനി ശാസ്ത്രാണി സുശിക്ഷിതാണി പാനീയ മാത്രം ന തു ദാപയന്തി | 90) വൈദ്യര്‍ക്കും , ജ്യോതിഷര്‍ക്കും , മാന്ത്രികര്‍ക്കും വീടുകള്‍ തോറും ആദരപൂര്‍വ്വം നല്ല ഭക്ഷണം ലഭിക്കുന്നു. എന്നാല്‍ മറ്റു ശാസ്ത്രങ്ങളില്‍ ജ്ഞാനമുള്ള വര്‍ക്കു വെള്ളം പോലും കിട്ടുന്നില്ല. |
91 |
91) ആലസ്യോപഹതാ വിദ്യാ
പരഹസ്ത ഗതാ:സ്ത്രിയ: അല്പബീജം ഹതം ക്ഷേത്രം ഹന്തി സൈന്യമനായകം. | 91) വിദ്യ ആലസ്യം കൊണ്ടും , സ്ത്രീകള്‍ അന്യാധീനപ്പെടുന്നതു കൊണ്ടും പാടങ്ങളില്‍ വിത്ത് കുറയുന്നത് കൊണ്ടും സൈന്യം നായകനില്ലാത്തതു കൊണ്ടും നശിച്ചു പോകുന്നു. |
92 |
92) വ്യാലാശ്രയാപി വിഫലാപി സകണ്ടകാപി.
വക്രാപി പങ്കിലഭവാപി ദുരാസദാപി ഗന്ധേന ബന്ധുരിഹ കേതകപുഷ്പവല്ലീ ഏകോ: ഗുണ: ഖലു നിഹന്തി സമസ്തദോഷാന്‍. | 92) സര്‍പ്പങ്ങള്‍ ഉള്ള സ്ഥലത്തു വളരുന്നവയും , കായ്ഫലങ്ങള്‍ ഒന്നുമില്ലാത്തവയും മുള്ളുകള്‍ ഉള്ളവയും , വളഞ്ഞവയും ,ചെളിയില്‍ വളരുന്നവയും ആണ് കൈതപ്പൂവെങ്കിലും നല്ല സുഗന്ധം ഉണ്ട് എന്ന ഒറ്റ ഗുണത്താല്‍ മാത്രം മേല്‍ പറഞ്ഞ എല്ലാ ദോഷങ്ങളേയും മറികടക്കുന്നു. |
93 |
93) ഗുരുരഗ്നിര്ദ്വിജാതീനാം
വര്ണാനാം ബ്രാഹ്മണോ ഗുരു: പതിരേവ ഗുരു സ്ത്രീണാം സര്വ്വസ്യാഭ്യാഗതോ ഗുരു: | 93) അഗ്നി ബ്രാഹ്മണരുടെ ഗുരുവും മറ്റു വര്ണ്ണക്കാര്ക്കു ബ്രാഹ്മണര്‍ ഗുരുവും സ്ത്രീക്ക് ഗുരു സ്വഭര്‍ത്താവും എല്ലാപേരുടെയും ഗുരു അതിഥിയുമാകുന്നു. |
94 |
94) വിദ്യാവിധി വിഹീനേന കിം
കുലീനേന ദേഹീനാം അകുലീനോfപി വിദ്യാധ്യോ ദൈവതൈരപി വന്ദ്യതേ. | 94) ഉന്നത കുലത്തില്‍ ജനിച്ചാലും വിദ്യ ഇല്ല എങ്കില്‍ എന്തു ഫലം?താഴ്ന്ന കുലത്തില്‍ ജനിച്ചവനെങ്കിലും വിദ്യ ഉള്ളവന് ദൈവത്തിനു പോലും അഭിവന്ദ്യരായി മാറുന്നു. |
95 |
95) ഗുരു ശുശ്രൂഷയാ വിദ്യാ
പുഷ്കലേന ധനേന വാ അഥവാ വിദ്യയാ വിദ്യ ചതുര്‍ഥന്നോപലഭ്യതേ | 95) ഗുരുശുശ്രൂഷ കൊണ്ടും, ധനം നല്‍കിയും അല്ലെങ്കില്‍ പകരം വേറൊരു വിദ്യ നല്‍കിയും വിദ്യ നേടാനാകും . ഇവയൊന്നും കൂടാതെ നാലാമതൊരു വഴി കൊണ്ട് വിദ്യ നേടാനാകില്ല. |
96 |
96) ജലബിന്ദുനിപാതേന ക്രമേശ:
പൂര്യതേ ഘട:തഥാ ഹി സര്‍വ്വ വിദ്യാനാം കര്‍മ്മസ്യ ച ധനസ്യ | 96) വെള്ളത്തുള്ളികള്‍ നിരന്തരം വീണുകൊണ്ടിരുന്നാല്‍ ഒരു കുടം നിറയുന്നത് പോലെ സകല വിദ്യകളും പുണ്യങ്ങളും സമ്പത്തുക്കളും നിരന്തര പ്രയത്നത്തിലൂടെ വര്‍ധിച്ചു വര്‍ധിച്ചു വരുന്നു. |
97 |
97) വിദ്യാശസ്ത്രഞ്ച ശാസ്ത്രഞ്ച
ദ്വേ വിദ്യാപ്രതിപത്തയേ ആദ്യാ ഹാസായ വൃദ്ധത്വേ ദ്വിതീയാദ്രിയതേ സദാ | 97) ആയോധനവിദ്യ , ശാസ്ത്രം എന്നിവ പഠിക്കേണ്ടതാണെങ്കിലും ആയോധനവിദ്യ വാര്‍ധക്യ കാലത്ത് പരിഹസിക്കപ്പെടാനും, ശാസ്ത്രം ആദരവ് കിട്ടാനും ഇടയാകും. |
98 |
98) കാമധേനൂ സമാ വിദ്യാ
സദൈവ ഫലദായിനീ പ്രവാസേ മാതൃവത്തസ്മാത് വിദ്യാ ഗുപ്തധനം സ്മൃതം. | 98) കാമധേനുവിനെ പോലെ വിദ്യ എപ്പോഴും ഒരുവന് ഫലം നല്‍കുക തന്നെ ചെയ്യും. അന്യദേശങ്ങളില്‍ വെച്ചു വിദ്യ സ്വന്തം മാതാവിനെ പോലെ ഒരുവനെ സം രക്ഷിച്ചു കൊള്ളുന്നു. വിദ്യ ഒളിഞ്ഞിരിക്കുന്ന സമ്പത്ത് ആണ്. |
99 |
99) അനഭ്യാസേ വിഷം വിദ്യാ
അജീര്‍ണേ ഭോജനം വിഷം വിഷം സഭാ ദാരിദ്രസ്യ വൃദ്ധസ്യ തരുണീ വിഷം. | 99) വിദ്യാഭ്യാസം ഇല്ലാത്തവന് വിദ്യ വിഷമാണ്. ദഹനക്കേട് ( അജീര്‍ണം) ഉള്ളവന് ഭക്ഷണം വിഷമാണ്. ദരിദ്രന് പൊതുസഭകള്‍ വിഷവും വൃദ്ധനു യുവതിയും വിഷമാകുന്നു. |
100 |
100) വിദ്യാ മിത്രം പ്രവാസേ ഷു
ഭാര്യാ മിത്രം ഗൃഹേഷു ച രോഗിണാ മിത്രം ഔഷധം. ധര്‍മോ മിത്രം മൃതസ്യ ച | 100) വിദേശവാസികള്‍ക്ക് മിത്രം അവന്റെ വിദ്യയും. ഗൃഹത്തില്‍ മിത്രം അവന്റെ ഭാര്യയും രോഗിക്ക് മരുന്ന് മിത്രവും മരണപ്പെട്ടവന്റെ മിത്രം എന്നു പറയുന്നത് അവന്റെ ധര്‍മ്മ വും ആകുന്നു. |
101 |
101) വിദ്യാ പ്രശസ്യതേ ലോകൈര്‍
വിദ്യാ സര്‍വത്ര ഗൌരവാ വിദ്യയാ ലഭതേ സര്‍വം വിദ്വാന് സര്‍വത്ര പൂജ്യതേ | 101) ലോകത്തില്‍ എവിടെയും വിദ്യ പ്രശംസിക്കപ്പെടുന്നു.അത് എവിടെയും ആദരിക്കപ്പെടുന്നു. വിദ്യ നമുക്ക് എല്ലാം നേടിത്തരുന്നു. വിദ്വാന് എവിടെയും പൂജിക്കപ്പെടുന്നു. |
102 |
102) വിദ്വത്വം ച നൃപത്വം ച
നൈവ തുല്യം കദാചന സ്വദേശേ പൂജ്യതേ രാജാ വിദ്വാന്സര്വ്വത്ര പൂജ്യതേ | 102) വിദ്വാനും രാജാവും തുല്യരല്ല . രാജാവിനെ സ്വന്തം നാട്ടുകാര്‍ മാത്രം ആദരിക്കുമ്പോള്‍ വിദ്വാനെ സകല നാട്ടുകാരും ആദരിക്കുന്നു. |
103 |
103) ശൂന: പുച്ച്ചമിവ വ്യര്‍ഥം
ജീവിതം വിദ്യയാ വിനാ ന ഗുഹ്യ ഗോപേന ശക്തം ന ച ദംശ നിവാരണേ | 103) വിദ്യാഭ്യാസം ഇല്ലാത്തവന്റെ ജീവിതം നായയുടെ വാല് പോലെ വ്യര്‍ത്ഥമാണ് . നായയ്ക്ക് തന്റെ വാല് കൊണ്ട് ഗുഹ്യഭാഗം മറയ്കാനോ ഈച്ചയാട്ടുവാണോ കഴിയുന്നില്ല. ആ വാല് കൊണ്ട് അതിനു ഒരു പ്രയോജനവും ഇല്ല എന്നര്‍ത്ഥം. |
104 |
104) യഥാ ഖനന്‍ ഖനിത്രേണ
നരോ വാര്യധിഗച്ചതി തഥാ ഗുരുഗതാം വിദ്യാം ശുശ്രൂഷുരധി ഗച്ഛതി | 104) മണ്‍വെട്ടി കൊണ്ട് കുഴിച്ചു വെള്ളം നമ്മള് എടുക്കുന്നത് പോലെ ഗുരു ശുശ്രൂഷ കൊണ്ട് ഗുരുവിലുള്ള വിദ്യ ശിഷ്യന് ലഭ്യമാകുന്നു. |
105 |
105) ശ്ലോകേന വാ തദര്‍ദ്ധേന
തദര്‍ദ്ധാര്‍ദ്ധാക്ഷരേണ വാ അവന്ധ്യം ദിവസം കുര്യാത് ധ്യാനാധ്യയന കര്‍മ്മഭി: | 105) ധ്യാനം ,അധ്യയനം സ്വധര്‍മ്മാനുഷ്ടാനം എന്നിവ എന്നും ആചരിക്കേണ്ടതാണ്. ഒരു ശ്ലോകമോ ,അതിന്റെ പകുതിയോ ,അതില്‍ പകുതിയോ പഠിച്ചു ഓരോ ദിവസത്തെയും സഫലമാക്കേണ്ടതാണ്. |
106 |
106) കാവ്യശാസ്ത്രവിനോദേന
കാലോ ഗച്ഛതി ധീമതാം വ്യസനേന ച മൂര്‍ഖാണാം നിദ്രയാ കലഹേന വാ | 106) ബുദ്ധിമാന്മാർ കാവ്യം ശാസ്ത്രം എന്നിവയില്‍ മുഴുകി സമയം ചെലവഴിക്കുന്നു. എന്നാല്‍ ദുഷ്ടന്മാര് കലഹിച്ചും ഉറങ്ങിയും ദു:ഖിച്ചും സമയം കളയുന്നു. |
107 |
107) ഏകേനാപി സുപുത്രേണ വിദ്യയുക്തേന സാധുനാ ആഹ്ലാദിതം കുലം സര്‍വം യഥാ ചന്ദ്രേണ ശര്‍വ്വരീ | 107) വിദ്യാസമ്പന്നനും ഗുണവാനും ആയ ഒരേ ഒരു മകന് ഒരു കുലത്തില്‍ ഉണ്ടായിരുന്നാല്‍ ,ചന്ദ്രന് രാത്രിയില്‍ എന്ന പോലെ ,ആ മകന് തന്റെ കുലത്തിനാകെ ആഹ്ലാദം പരത്തുന്നു. |
108 |
108) വിഷാദപ്യമൃതം ഗ്രാഹ്യം
അമേധ്യാദപി കാഞ്ചനം നീചാദപ്യുത്തമാവിദ്യാ സ്ത്രീരത്നം ദുഷ്കുലാദപി. | 108) വിഷത്തില്‍ ആയിപോയ അമൃതവും അമേധ്യത്തില്‍ കിടക്കുന്ന സ്വര്‍ണ്ണവും സ്വീകരിക്കാം . അതുപോലെ ഉത്തമമായ വിദ്യ ആണെങ്കില്‍ നീചന്മാരില് നിന്നും സ്ത്രീരത്നമാണെങ്കില് ദുഷ്കുല ത്തില്‍ നിന്നും സ്വീകരിക്കാം. |
109 |
109) സുകുലേ യോജയേത് കന്യാം പുത്രം വിദ്യാസു യോജയേത് വ്യസനേ യോജയേച്ച്ചത്രു- മിഷ്ടം ധര്‍മേണ യോജയേത്. | 109) കന്യകയായ പുത്രിയെ നല്ല കുടുംബത്തില്‍ വിവാഹം ചെയ്തു കൊടുപ്പിക്കണം. പുത്രനെ നല്ല വിദ്യാഭ്യാസം കൊടുപ്പിക്കണം അതുപോലെ ശത്രുവിനെ ദു:ഖിപ്പിക്കുകയും മിത്രത്തെ ധാര്‍മ്മികമായ മാര്‍ഗ്ഗത്തില്‍ കൊണ്ട് പോകുകയും വേണം. |
110 |
110) കോതിഭാര: സമര്‍ഥാനാം കിം ദൂരം വ്യവസായിനാം കോ വിദേശസ്തു വിദുഷാം ക: പര: പ്രിയവാദിനാം | 110) സമര്ഥന്മാര്ക്ക് എന്താണ് ചെയാന്‍ സാധിക്കാത്തത് ? പരിശ്രമശാലികള്‍ക്ക് എന്താണ് ദൂരെയായിട്ടുള്ളത്? വിദ്വാന്മാര്ക്കു ഏതാണ് വിദേശമായിട്ടുള്ളത്? മധുരമായി സംസാരിക്കുന്നവര്‍ക്കു ആരാണ് അന്യര്‍ ആയിട്ടുള്ളത്? |
111 |
111) ധനധാന്യപ്രയോഗേഷു
വിദ്യാസംഗ്രഹണേഷു ച ആഹാരേ വ്യവഹാരേ ച ത്യക്തലജ്ജസ്സുഖീഭവേത് | ധനം , ധാന്യം വിദ്യ എന്നിവ നേടുമ്പോഴും ആഹാരത്തിലും വ്യവഹാരത്തിലും ലജ്ജ ഉപേക്ഷിച്ചവനും സുഖം അനുഭവിക്കുന്നു. |
112 |
112) കാകദൃഷ്ടിര്ണക ധ്യാനം
ശ്വാനനിദ്രാ തഥൈവ ച അല്പാഹാരം ജീര്‍ണ വസ്ത്രം എതദ്വിദ്യാര്ഥി ലക്ഷണം. | 112) കാക്കയുടെ ദൃഷ്ടി, കൊക്കിന്റെ ഏകാഗ്രത, നായയുടെ ഉറക്കം അല്പമായ ആഹാരം, പഴയ വസ്ത്രം എന്നീ അഞ്ചു കാര്യങ്ങള്‍ ഒരു ഉത്തമ വിദ്യാര്‍ഥിയുടെ ലക്ഷണം ആണ്. |
2 | ഒരു യഥാർത്ഥ വിദ്യാർത്ഥിക്ക് വേണ്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്??? ആചാര്യ വിനോദ കുമാര ശർമ്മ | https://www.youtube.com/watch?v=emuhSod4QA0 |
113 |
113) ആജ്ഞാമാത്ര ഫലം രാജ്യം
ബ്രഹ്മചര്യ ഫലം തപ: പരിജ്ഞാന ഫലം വിദ്യാ ദത്തഭുക്ത ഫലം ധനം. | 113) രാജ്യാധികാരത്തിന്റെ ഫലം തന്റെ ആജ്ഞയെ മറ്റുള്ളവര്‍ മാനിക്കുമെന്നതും ,തപസ്സിന്റെ ഫലം ബ്രഹ്മചര്യവും വിദ്യയുടെ ഫലം അറിവും സമ്പത്തിന്റെ ഫലം ഭാഗാനുഭവവും ദാനം ചെയ്യാനുള്ള കഴിവും ആകുന്നു. |
114 |
114) ക്രോധോ വൈവസ്വതോ രാജാ
തൃഷ്ണാ വൈതരണീ നദീ വിദ്യാ കാമദുഘാ ധേനു: സന്തോഷം നന്ദനം വനം. | 114) ക്രോധം യമനും, തൃഷ്ണ വൈതരണി നദിയും ,വിദ്യ കാമധേനുവും സന്തോഷം നന്ദന വനവും ആകുന്നു. |
115 |
115) ഗുണോ ഭൂഷയതേ രൂപം
ശീലം ഭൂഷയതേ കുലം സിദ്ധിര്ഭൂഷയതേ വിദ്യാം ഭോഗോ ഭൂഷയതേ ധനം. | 115) ഗുണം സൌന്ദര്യത്തിനു അലങ്കാരവും , ശീലം കുലത്തി ന്റെ അലങ്കാരവും വിജയം വിദ്യയുടെയും ഭോഗം സമ്പത്തിന്റെയും അലങ്കാരമാകുന്നു. |
116 |
116) അഗുണസ്യ ഹതം രൂപം ദു:ശീലസ്യഹതം കുലം അസിദ്ധസ്യഹതം വിദ്യാ അഭോഗേന ഹതം ധനം. | 116) ഗുണമില്ലാത്തവന്റെ സൌന്ദര്യവും നല്ല ശീലമില്ലാത്തവന്റെ കുലവും വിജയം നേടാത്തവന്റെ വിദ്യയും ഭോഗമില്ലാത്തവന്റെ ധനവും വ്യര്‍ഥമാകുന്നു. |
117 |
117) വിദ്യാര്ഥീസേവക: പാന്ഥ: ക്ഷുധാര്തോ ഭയകാതര: ഭാണ്ഡീ ച പ്രതിഹാരീ ച സപ്ത സുപ്താന്‍ പ്രബോധയേത്. | 117) വിദ്യാര്‍ഥി , സേവകന് , യാത്രക്കാരന് , വിശപ്പുള്ളവന്, ഭയമുള്ളവന്, ഭാരം ചുമക്കുന്നവന്, കാവല്ക്കാരന് എന്നീ ഏഴ് പേര് ഉറങ്ങുന്നത് കണ്ടാല്‍ അവരെ ഉണര്‍ത്തേണ്ടതാണ്. |
Tuesday, November 16, 2021
നീതിസാരം
Subscribe to:
Post Comments (Atom)
No comments:
Post a Comment