കേരളീയനായ ആദി ശങ്കരൻ 8ആം നൂറ്റാണ്ടിൽ സമൂഹത്തിന്റെ ഉന്നമനത്തിനായി ചോദ്യോത്തര രൂപത്തിൽ രചിച്ച പ്രശ്‌നോത്തര രത്നമാലിക എന്ന ഗ്രന്ഥത്തിൽ നിന്നും എടുത്ത ചില പ്രസക്ത ഹൈന്ദവ മൂല്യങ്ങൾ
കിം ച അനർഘം ? - യദവസരേ ദത്തം
എന്താണ് അമൂല്യമായതു ? - സമയത്തിന് കൊടുക്കുന്ന സഹായം
കഹ സർവ്വഗുണവിനാശി ? - ലോഭ:
എല്ലാ നല്ല ഗുണങ്ങളെയും നശിപ്പിക്കുന്നതെന്താണ് ? - ദുരാഗ്രഹം
കിം ദാനം ? - അനാകാംക്ഷം
എന്താണ് ദാനം ? - തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാത്തതു
കോ വൈരി ? - യസ്തു അനുദ്യോഗ:
ആരാണ് ശത്രു ? - അത് അലസത
കേ ച ദസ്യവ: - വിഷയാ:
ആരാണ് മോഷ്ടാക്കൾ ? - വിഷയവാസനകൾ
പാതകം ച കിം ? - കാമ:
എന്താണ് പാതകം ? - ആഗ്രഹങ്ങൾ
കിം ദുഃഖം ? - അസന്തോഷ:
എന്താണ് ദുഃഖം ? - സന്തോഷമില്ലായ്മ
കിം വിഷം ? അവധീരണാ ഗുരുഷു
എന്താണ് വിഷം ? ഗുരുക്കന്മാർ ഉപദേശിച്ചത് ലംഘിക്കുന്നത്
കിം ജാഡ്യം ? - പാഠ്യതോപി അനഭ്യാസ:
എന്താണ് ബുദ്ധിയില്ലായ്മ ? - പഠിച്ചത് അഭ്യസിക്കാതിരിക്കുന്നതു
കിം ഗുരുതായം മൂലം ? - യത് ഏതത് അപ്രാർത്ഥനം നാമ
മഹത്വത്തിന് കാരണം ആകുന്നതെന്താണ് ? - മറ്റുള്ളവരിൽ നിന്നും ഉപകാരങ്ങൾ ചോദിക്കാതിരിക്കുന്നതു
നളിനീജലവത്ഗത തരളം കിം ? - യൗവനം ധനം ആയു:
താമരയിതളിൽ വീണ ജലം പോലെ ക്ഷണികമായതെന്താണ് ? - യൗവനം, ധനം, ആയുസ്സു
ആമരണാത് കിം ശല്യം ? - പ്രച്ഛന്നം യത് കൃതം പാപം
മരണംവരെ ശല്യം ചെയ്യുന്നതെന്ത് ? - രഹസ്യമായി ചെതിട്ടുള്ള തെറ്റുകൾ
കുത്ര വിധേയോ യത്ര ? - വിദ്യാഭ്യാസേ സദൗഷധേ ദാനേ
അനുശാസിക്കപ്പെട്ടിട്ടുള്ള പ്രയത്നങ്ങൾ ഏവ ? - വിദ്യാഭ്യാസം, ഗുണപ്രദമായ ഔഷധങ്ങൾ, ദാനധർമ്മം
കിം ജിതം ജഗതേത് ? - സത്യംതിതിക്ഷാവതാ പുംസാ
ആരാലാണ് ലോകം കീഴടക്കപ്പെടുന്നത് ? സത്യസന്ധതയും സഹിഷ്‌ണതയുമുള്ളവനാൽ
കസ്യ വശേ പ്രാണിഗണ ? - സത്യ പ്രിയഭാഷിണോ വിനീതസ്യ
ജീവ്യസമൂഹങ്ങൾ ആരുടെ നിയന്ത്രണവശത്തിനു വിധേയരാണ് ? - സത്യവും ദയയും വിനയവും ഉള്ളവന്റെ
ക്വ സ്ഥാതവ്യം ? - ന്യായേ പഥി ദൃഷ്ട അദൃഷ്ട ലാബാധ്യേ
എന്തിലാണ് ഉറച്ചു നിൽക്കേണ്ടത് ? കാണാൻ സാധ്യമായതിനും സാധ്യമല്ലാത്തതിനും ലാഭമുണ്ടാക്കുന്ന ന്യായത്തിന്റെ പാതയിൽ
കിം തദ്വദന്തി ഭൂയോ വിധൂതതമസോ വിശേഷേണ ? - ദാനം പ്രിയവാക്സഹിതം , ജ്ഞാനം അഗർവം , ക്ഷമാന്വിതം ശൗര്യം , വിത്തം ത്യാഗസമേതം , ദുർലഭമേതത്‍ ചതുർഭദ്രം
ഇരുട്ടിനെ അകറ്റിയവർ (വലുപ്പച്ചെറുപ്പം , അജ്ഞത, ഭ്രമം, ആസക്തി, കോപം, അഭിമാനം, അലസത മുതലായവയെ ജയിച്ചവർ) വിശേഷിച്ചു ആവർത്തിക്കുന്ന സന്ദേശം എന്താണ് ? - മധുരമായ വാക്കുകളോടുകൂടിയുള്ള ദാനധർമങ്ങൾ , അഹങ്കാരമില്ലാത്ത ജ്ഞാനം , ക്ഷമാമനസ്‌കരതയുള്ള ശൗര്യം, പരിത്യജിക്കാൻ മടിയില്ലാതെകൊണ്ടുള്ള ധനസമ്പാദനം
കിം ശോച്യമ് ? - കാർപണ്യം
ഏറ്റവും ശോചനീയമായതെന്തു ? - പിശുക്കു
ക: പരിഹർഹ്യോ ദേശ: ? - പിശുനയിതോ ലുബ്ധ്ഭൂപശ്ച
ഏതു ദേശത്തെയാണ് ഒഴിവാക്കേണ്ടത് ? - ദുഷ്ടന്മാരാൽ സമൃദ്ധമായതും അത്യാഗ്രഹിയായ ഭരണാധിപൻ ഉള്ളിടവും
ഇഹ ഭുവനേ കോ ശോച്യ: ? - സത്യപി ഭുവനേ യോ ന ദാതാ
ഈ ലോകത്തിൽ ആരാണ് ഏറ്റവും ശോചനീയം ? - സമ്പത്തുണ്ടായിട്ടും കൊടുക്കാൻ മനസില്ലാത്തവർ
കിം സമ്പാദ്യം മനുജൈ : ? - വിദ്യാ വിത്തം ബലം യശഃ പുണ്യം
എന്താണ് മനുഷ്യൻ സമ്പാദിക്കേണ്ടത് ? - അറിവ്, സമ്പത്ത്, ബലം , പ്രശസ്തി, പുണ്യം
കാ സുരക്ഷ്യ ? - കീർത്തി പതിവൃതാ നൈജബുദ്ധിശ്വ
എന്തൊക്കെയാണ് സംരക്ഷിക്കപ്പെടേണ്ടത് ? - സൽപ്പേര് , അർപ്പണബോധമുള്ള ഭാര്യ, വിവേകം
കാ കല്പലതാ ലോകേ ? - സച്ഛിഷ്യായ അർപ്പിത വിദ്യാ
ഈ ലോകത്തിനു ഇഷ്ടാനുസരണം വളർച്ച എന്താലാണ് ഉണ്ടാകുന്നത് ? - ആത്മാർത്ഥതയുള്ള വിദ്യാർത്ഥികൾക്ക് അറിവ് പകരുന്നതിലൂടെ
സംഭാവിതസ്യ മരണാത് അധികം കിം ? - ദുർയശോ ഭവതി
ബഹുമാന്യനായ ഒരു വ്യക്തിക്ക് മരണത്തേക്കാൾ വേദനാജനകമായത് എന്താണ് ? - കുപ്രസിദ്ധി.
കോ വർധതേ ? - വിനീത:
ആരാണ് വളരുക ? - വിനയമുള്ളവൻ
കിം ഭാഗ്യം ദേഹവതാം ? - ആരോഗ്യം
ദേഹമുള്ള ഏതൊരു ജീവിയുടെയും ഏറ്റവും വല്യ ഭാഗ്യമെന്താണ് ? - ആരോഗ്യം
കോ ജഗത്ഭർത്താ ? - സൂര്യ :
ലോകത്തിന്റെ സംരക്ഷകൻ ആരാണ് ? - സൂര്യൻ
സർവേഷാമ കിം ജീവനഹേതു ? - സ പർജന്യ:
എല്ലാവരുടെയും ഉപജീവനത്തിനു കാരണമാകുന്നത് എന്താണ് ? - മഴ
ക: ശൂര : ? - യോ ഭീതത്രാതാ
ആരാണ് ധൈര്യശാലി ? - പേടിച്ചരണ്ടവരെ സംരക്ഷിക്കുന്നവൻ
ത്രാതാ ച ക: - സ ഗുരു:
ആരാണ് സംരക്ഷകൻ ? - ഗുരു
പ്രത്യക്ഷദേവതാ കാ ? - മാതാ
പ്രത്യക്ഷ ദൈവം ആരാണ് ? - അമ്മ
പുജ്യോ ഗുരുശ്വ ക: ? - താത:
ആദരിക്കപ്പെടേണ്ട ഗുരു ആരാണ് ? - അച്ഛൻ
പാത്രം കിം അന്നദാനേ ? - ക്ഷുധിതം
ഭക്ഷണം ദാനമായി സ്വീകരിക്കാൻ അർഹൻ ആരാണ്? - വിശക്കുന്നവൻ
ക: പഥ്യതര: ? - ധർമ്മം
ഏറ്റവും പ്രയോജനകരമായതു എന്ത് ? - ധർമ്മം
No comments:
Post a Comment