ക്രിസ്ത്യാനികൾ ഭാരതവത്കരണത്തിന്റെ പാതയിലോ ?? എന്ന Dr N Gopalakrishnan-ന്റെ ഈ യൂട്യൂബ് വീഡിയോ കാണുക https://www.youtube.com/watch?v=eoA4t0jTz8A
ഭാരതീയതയെങ്ങനെ ഇല്ലാതായി?
സാംസ്കാരിക അധഃപതനത്തിൽ നിന്നും ഭാരതത്തെ രക്ഷിച്ച ആദിശങ്കരാചാര്യർ ആത്മീയതയിൽ അടിയുറച്ച ഒരു സാംസ്കാരിക അടിത്തറ കെട്ടിപ്പടുത്തു. പക്ഷേ പിന്നീട് ഉണ്ടായ അപ്രതീക്ഷിതമായി സംഭവിച്ച അതിദാരുണമായ വൈദേശിക ആക്രമണങ്ങളിൽ ഭാരതം നേടിയതെല്ലാം തകർന്നടിഞ്ഞു. ഇസ്‌ലാമിക ആക്രമണകാരികൾ ബാക്കിവച്ചിടത്തു നിന്നാണ് പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും അവരുടെ ജോലി തുടങ്ങിയത്.
1757 മുതൽ ബംഗാളിനെ കൊള്ളയടിച്ചു കിട്ടിയ സമ്പത്ത് ഉപയോഗിച്ച് ആണ് ബ്രിട്ടീഷുകാർ ലോകം കീഴടക്കിയത്. മലബാറിനെ തകർത്ത് തരിപ്പണമാക്കിയ ഹൈദരാലിക്കു വേണ്ട സ്വർണ്ണ നാണയങ്ങൾ എത്തിച്ചു കൊടുത്തത് ബംഗാളിൽ നിന്നായിരുന്നു. ലിങ്ക് വായിക്കുക https://keralam1191.blogspot.com/2021/12/blog-post_30.html
പാശ്ചാത്യ വിദ്യാഭ്യാസം
മെക്കാളെ പ്രഭു രൂപകൽപ്പന ചെയ്തു നടപ്പിലാക്കിയ വിദ്യാഭ്യാസ പദ്ധതിയുടെ ദൂഷ്യഫലങ്ങൾ ചിന്തിക്കാനാവുന്നതിനും അപ്പുറമാണ്.
ലോകത്തിൽ വിരലിൽ എണ്ണാവുന്ന രാജ്യങ്ങളിൽ മാത്രമേ ഇംഗ്ലീഷ് തങ്ങളുടെ പ്രധാനഭാഷയായി അംഗീകരിച്ചിട്ടുള്ളൂ. യൂറോപ്പിലെ എല്ലാ രാജ്യങ്ങളും അവരുടെ മാതൃഭാഷയല്ലാതെ വേറൊരു ഭാഷ സംസാരിക്കുന്നില്ല പഠിക്കുന്നില്ല. തെക്കേഅമേരിക്കയിലും ഇത് തന്നെയാണ് സ്ഥിതി. വടക്കേഅമേരിക്കയിൽ മെക്സിക്കോയിലെ ജനങ്ങൾക്ക് ആംഗലേയത്തിലെ അടിസ്ഥാനകാര്യങ്ങൾ പോലും അറിയാത്തവരാണ്. പക്ഷേ നമ്മുടെ നാട്ടിൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾക്ക് ലഭിക്കുന്ന സ്വീകാര്യത ഞെട്ടിക്കുന്നതാണ്. തമിഴ്നാട്ടിലെ രാഷ്ട്രീയം ഹിന്ദി വിരുദ്ധവുമാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അനന്തരഫലങ്ങളിൽ ഒന്നാണ് കമ്മ്യൂണിസത്തിന്റെ വളർച്ച. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അതേ ശൈലിയിൽ ആണ് തമിഴ്‌നാട്ടിൽ ദ്രാവിഡപ്രസ്ഥാനം കെട്ടിപ്പടുത്തിട്ടുള്ളത്.
ഭാരതീയരുടെ നിത്യജീവിതത്തെ വൈദിക സംസകാരത്തിൽ നിന്നകറ്റുന്നതിൽ ഒരു മുഖ്യപങ്ക് വഹിച്ചിട്ടുള്ള ഒന്നാണ് ഗ്രിഗോറിയൻ കലണ്ടറിന്റെ പ്രചാരം. ഏതാണ്ട് 100 വർഷം മുമ്പ് വരെ, ഭാരതീയർ ആകാശത്തിലെ ഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള കാലഗണന ആണ് പിന്തുടർന്ന് വന്നിരുന്നത്. വേദാംങ്ങളിൽ ഒന്നായ ജ്യോതിഷം വേദപുരുഷന്റെ കണ്ണാണ്. സർവ്വേന്ദ്രിയാനാം നയനം പ്രധാനം എന്നാണല്ലോ പറയപ്പെടുന്നത്.
ജ്യോതിഷത്തിന്റെ അടിസ്ഥാനമായ നമ്മുടെ പാരമ്പര്യ കാലഗണനയെ അവഗണിച്ചു കൊണ്ട് ഭാരതീയ സംസ്കാരത്തിന് ഒരിക്കലും അതിന്റെ തനതായ സത്ത വീണ്ടെടുക്കാൻ സാധ്യമല്ല.
Give the Amirth in Indian Cup
മിഷനറിമാരുടെ സുവിശേഷം കേൾക്കാൻ ഇഷ്ടപ്പെടാത്തവർക്ക് അവരിഷ്ടപ്പെടുന്ന രീതിയിൽ മതപ്രചാരണം നടത്തുക എന്ന രീതിയാണ് കുറെ കാലമായി സുവിശേഷകരും ഇസ്‌ലാം മതപ്രചാരകരും ഇടതു ലിബറൽ ആക്ടിവിസ്റ്റുകളും പിന്തുടരുന്നത്. 1962-ലെ രണ്ടാം വത്തിക്കാൻ കൌൺസിൽ യോഗം കത്തോലിക്കാസഭയും കമ്മ്യൂണിസ്റ്റ് പാർട്ടിയും കൈകോർത്തു പ്രവർത്തിക്കാൻ തുടങ്ങിയതിന്റെ പരിണത ഫലമാണ് ഇന്ത്യയിലെ നക്സൽ പ്രസ്ഥാനത്തിന്റെ വളർച്ച.
Sadhu Sunder Singh explain this Cultural Anthropology lesson as follows:- Once when I was traveling in Rajputana, there was a Brahman of high caste hurrying to the station. Overcome by the great heat, he fell down on the platform. The Anglo-Indian station-master was anxious to help him. He brought him some water in a white cup, but he would not take the water. He was so thirsty, but he said: I cannot drink that water. I would prefer to die.
We are not asking you to eat this cup, they said to him.
I will not break my caste, he said, I am willing to die. But when water was brought to him in his own brass vessel, he drank it eagerly. When it was brought to him in his own way he did not object.
Liberation Theology
The root cause of Red corridor is not just Chinese ambitions, but the unholy nexus between Vatican and Left Liberals. The Tribal activists are "Wolf in sheep's clothing". They Run with the hare during daylight and hunt with the hounds during dark.
Before 1948, the communists aligned with the Razakars in Hyderabad. It was said in Warangal and Nalgonda that "the Razakars rule by day and the Communists at night". After the Operation Polo, the communists quickly adapted to the reality, became turncoats and fought against Razakars.
An Irish professor has described the Catholic Church as "one of the forces for evil in the world", Mainly because of the powerful influence it has over the minds of children. They have the most brilliant techniques in brainwashing children. Even intelligent people find it hard to shake it off when they reach adulthood. This was implemented in India through the education policy of Lord Macaulay.
After the second Vatican council in 1962, the church activists were asked to involve themselves in unlawful Radical leftist movements. the unholy nexus between Vatican and KGB of USSR (today Left Liberals) did more harm for India.
പാരമ്പര്യ കാലഗണന
മനുഷ്യജീവിതത്തെ പ്രകൃതിയോടിണങ്ങി താദാത്മ്യം പ്രാപിച്ചു മുന്നോട്ട് കൊണ്ട് പോകുന്നതിൽ പാരമ്പര്യ കാലഗണനയ്ക്ക് മാത്രമേ സാധിക്കൂ. കാലഗണനാരീതി കാലത്തിന് അതീതവും ശാശ്വതവും ഋതു മാറ്റങ്ങളെപ്പറ്റി മുന്നറിയിപ്പ് നൽകാൻ സാധിക്കുന്നതും എല്ലാ പ്രദേശത്തെയും ജനങ്ങൾ അംഗീകരിച്ചതും ആയിരിക്കണം. സൂര്യസിദ്ധാന്തത്തെ ആസ്പദമാക്കിയുള്ള കാലഗണനയാണ് ഭാരതത്തിന് പുറത്തുള്ള രാജ്യങ്ങളായ ശ്രീലങ്ക, തായ്‌ലൻഡ്, ലാവോസ്, കംബോഡിയ, മ്യാൻമാർ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ പരമ്പരാഗത കലണ്ടറായി അംഗീകരിച്ചിട്ടുള്ളത്. സൂര്യൻ മീനത്തിൽ നിന്ന് മേടത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് ഇവിടങ്ങളിലെ പ്രാദേശിക കലണ്ടറുകളിൽ പുതു വർഷം തുടങ്ങുന്നതും പരമ്പരാഗതമായ ആഘോഷം കൊണ്ടാടുന്നതും.
സൂര്യസിദ്ധാന്തത്തെ ആസ്പദമാക്കിയുള്ള ഭാരതീയ കാലഗണന ശാസ്ത്രീയവും, കിറുകൃത്യവും അഖണ്ഡ ഭാരതത്തിലെ എല്ലാ ജനവിഭാഗങ്ങളും അംഗീകരിച്ചിട്ടുള്ളതും ആകുന്നു. ഭാരതത്തിൽ ആസാം, ബംഗാൾ, പഞ്ചാബ്, കേരളം, മണിപ്പൂർ, ഒഡിഷ, ത്രിപുര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും, ശ്രീലങ്ക, നേപ്പാൾ, കമ്പോഡിയ, തായ്ലൻഡ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും സൗര്യകലണ്ടർ അനുസരിച്ചാണ് പാരമ്പര്യ ആഘോഷങ്ങളും പുതുവർഷവും കൊണ്ടാടുന്നത്. മലയാളികൾ മേട മാസത്തിൽ വിഷുവും തമിഴ്നാട്ടിൽ ചിത്തിരൈ മാസത്തിൽ പുത്താണ്ടും ആസാമിൽ ബൊഹാഗ് ബിഹുവും ബംഗാളിൽ പോയ്ല ബൈശാഖും ഒരേ ദിവസം കൊണ്ടാടുന്നു. തായ് ലാൻഡിലെ പുതുവർഷം ആയ സോങ്ക്രാൻ (Songkran) ഇതേ സമയം തന്നെ ആണ് തുടങ്ങുന്നത്.ശ്രീ ലങ്കയിലെ പരമ്പരാഗത കലണ്ടറിലെ പുതു വർഷം ആണ് Aluth Avurudda.
ചന്ദ്രന്റെ തിഥി കൂടി കണക്കിലെടുത്താണ് കർണാടകവും തെലങ്കാനയും ഉൾപ്പെടുന്ന ഡെക്കാനിലെയും മഹാരാഷ്ട്രയിലെയും ആഘോഷങ്ങൾ. കർണാടകവും തെലങ്കാനയും ഉൾപ്പെടുന്ന ഡെക്കാനിലെ പുതുവർഷ ദിനമാണ് ഉഗാദി അഥവാ യുഗാദി (യുഗ+ആദി). ചൈത്രത്തിലെ ശുക്ല പക്ഷത്തിലെ ഒന്നാം ദിവസമാണ് ഉഗാദി. ചൈത്രത്തിലെ ശുക്ല പക്ഷത്തിലെ ഒന്നാം ദിവസമാണ് ഉഗാദി അഥവാ യുഗാദി (യുഗ+ആദി). മഹാരാഷ്ട്ര പുതുവത്സര ദിനമായ ഗുഡിപട്വായും മണിപ്പൂരിലെ പുതുവർഷ ദിനവും ഇതേ ദിവസമാണ്. രാജസ്ഥാൻ, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലെ പ്രാദേശിക കലണ്ടർ പ്രകാരം തപ്ന (Thapna) എന്നറിയപ്പെടുന്ന പുതുവർഷം ആരംഭിക്കുന്നതും ഏതാണ്ട് ഇതേ സമയത്താണ്. അക്ഷയതൃതീയയും ഇതേ കാലഗണന അനുസരിച്ചാണ് ആഘോഷിക്കുന്നത്.
ഏറ്റവും ആധികാരികമായ കാലഗണന
വേദങ്ങളോളം തന്നെ പഴക്കമുണ്ട് ജ്യോതിഷശാസ്ത്രത്തിന്. സ്വയംഭൂമനു രചിച്ച പുരാതന ഗ്രന്ഥം തന്നെയാണ് ആര്യഭടീയം എന്നതിൽ പറയുന്നുണ്ട്. ഒട്ടനവധി സംസ്കാരങ്ങളിലൂടെ കടന്ന് വന്നതാണ് നക്ഷത്രരാശികൾ ആസ്പദമാക്കിയുള്ള ജ്യോതിഷവും കാലഗണയും. ബ്രഹ്‌മാവ് നിദ്രയിൽ നിന്നുണർന്ന് സൃഷ്ടിയെക്കുറിച്ച് ആലോചിച്ചപ്പോൾ ആദ്യം കണ്ടത് സൂര്യനും ചന്ദ്രനും പഴയ കൽപ്പത്തിലെ പോലെ തന്നെ ഉദിച്ച് അസ്തമിക്കുന്നതാണ്.
സൂര്യൻ, ചന്ദ്രൻ, ആകാശം ഭൂമി, അന്തരീക്ഷം, അവയിൽ നിന്നുള്ള ഐശ്വര്യങ്ങൾ എന്നിവയെല്ലാം മുൻ കല്പങ്ങളിൽ ഉണ്ടായിരുന്ന പോലെ എല്ലാ കല്പങ്ങളിലും സംസ്കാരങ്ങളിലും ഉണ്ട്.
സൂര്യാചന്ദ്രമസൌ ധാതാ യഥാ പൂർവം കല്പയത് ദിവം ച പൃഥ്വി വീംചാന്തരീക്ഷ മഥോ സ്വഃ.
വൈദിക കർമ്മങ്ങൾ അനുഷ്ടിക്കുന്നതിനുള്ള സമയം അറിയുന്നതിന് മാത്രമായിരുന്നു ജ്യോതിഷത്തെ ആദ്യ കാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. പിന്നീട് കാലാവസ്ഥ പ്രവചനത്തിനും ദിക്കറിയുന്നതിനും കാലഗണനക്കും അത് ഉപകാരപ്പെട്ടു. ഒരു കുഞ്ഞു ജനിച്ചിട്ട് എത്ര വർഷമായി അല്ലെങ്കിൽ ഒരു സംഭവം നടന്നിട്ടു എത്ര സമയം കഴിഞ്ഞു എന്നെല്ലാം അറിയുന്നതിന് വേണ്ടി ഗ്രഹങ്ങളുടെ സ്ഥിതി (ഗ്രഹനില) ഗണിച്ചു, വട്ടത്തിൽ അല്ലെങ്കിൽ ചതുരത്തിൽ ഉള്ള കളങ്ങളിൽ രേഖപ്പെടുത്തി സൂക്ഷിക്കുന്ന രീതിയും പിന്നീട് ഉണ്ടായി
കാലാവസ്ഥ, കൃത്യമായ ഇടവേളകളില് ആവര്ത്തിക്കുന്ന ഋതു ഭേദങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ, വെള്ളപ്പൊക്കങ്ങൾ, സൂര്യ ചന്ദ്ര ഗ്രഹണം, ധൂമകേതു-വാൽ നക്ഷത്രം ആദികളുടെ ആകാശദൃശ്യങ്ങൾ, വരൾച്ച തുടങ്ങി പലതും പ്രവചിക്കാൻ കാലഗണനാസമ്പ്രദായം സഹായിക്കുന്നു എന്ന് തിരിച്ചറിഞ്ഞതോടെ പ്രാചീന കർഷകരും, ഭരണാധികാരികളും, വ്യാപാരികളും അവരുടെ കർമ്മ മണ്ഡലങ്ങളിലെ തീരുമാനങ്ങൾ എടുക്കാൻ ഗ്രഹനില ഉപയോഗിക്കാൻ തുടങ്ങി.
പ്രാചീന കാലത്ത് കാലം അളക്കുവാൻ വേണ്ടി ഉപയോഗിച്ചിരുന്ന ഉപായം ആയിരുന്നു ഗ്രഹനില. ഒരു സംഭവം നടക്കുമ്പോൾ ഗ്രഹനില എഴുതി സൂക്ഷിച്ചാൽ പിന്നീട് ഏതെങ്കിലും സമയത്തെ ഗ്രഹനിലയുമായി താരതമ്യം ചെയ്ത് പിന്നിട്ട കാലം ഗണിക്കാനാവും.
പ്രായം മാത്രമല്ല യുദ്ധം നടത്തുന്നതിന്, കൊട്ടാരം പണിയുന്നതിന്, വിവാഹത്തിന് ഒക്കെ തീയതി കുറിക്കാൻ ഗ്രഹനില ഉപയോഗിക്കാം. ഒരു കൊട്ടാരം പണിത സമയം, ജനന തീയതി അല്ലെങ്കിൽ വിവാഹ തീയതി എന്നിവ ഒരു ഗ്രഹനിലയിൽ എഴുതി സൂക്ഷിച്ചു വച്ചാൽ പിന്നീട് അത് കാലനിർണ്ണയത്തിന് വേണ്ടി ഉപയോഗിക്കാം.
പാരമ്പര്യ കാലഗണനയെ നശിപ്പിച്ചു ഇല്ലാതാക്കുവാൻ വേണ്ടി അടിച്ചേൽപ്പിച്ചതാണ് ഗ്രിഗോറിയന് കലണ്ടർ. തമിഴ് നാട്ടിൽ കാലങ്ങളായി ചിത്തിര മാസം ഒന്നിനാണ് പുത്താണ്ട് ആഘോഷിക്കുന്നത്. 2008-ൽ പുതിയ സർക്കാർ വന്നപ്പോൾ അത് പൊങ്കൽ ഉത്സവത്തിന്റെ മാസമായ തൈ ഒന്നിലേക്ക് മാറ്റിയതായി പ്രഖ്യാപിച്ചു. പിന്നെ അടുത്ത മൂന്ന് വർഷം തമിഴ് നാട്ടിലെ ഔദ്യോഗിക കലണ്ടറിലെ പുതുവർഷം പൊങ്കൽ ദിനമായിരുന്നു. 2011-ൽ സർക്കാർ മാറിയപ്പോൾ അത് പഴയ പോലെ തന്നെയാക്കി.
കേരളത്തിൽ മാത്രമുള്ള രീതിയാണ് ചിങ്ങമാസത്തിൽ തുടങ്ങുന്ന കൊല്ലവർഷം. ഈ പരിഷ്കരണം നടന്നത് 825-ൽ ആണെന്ന് ചരിത്രകാരന്മാർ പറയുന്നു. വേണാട്ടിലെ ശ്രീവല്ലഭൻ കോതയുടെ മാമ്പിള്ളി ശാസനമാണ് (കൊല്ലവര്‍ഷം 149) കണ്ടുകിട്ടിയിടത്തോളം രേഖപ്പെടുത്തിയിട്ടുള്ള ആദ്യ
രേഖ.
ഭക്ഷണം മനസ്സിനെ നിയന്ത്രിക്കുന്നു
ആഹാരവും മനസ്സും തമ്മിൽ സവിശേഷമായ ഇഴയടുപ്പം ഉണ്ട്. ഭക്ഷണം ഏതുതരമാണോ അതുപോലെയാണ് നമ്മുടെ മനസ്സ്. ആഹാരം സാത്വികമാണെങ്കിൽ മനസ്സും സാത്വികമാവും.
ഇസ്‌ലാമിക ആക്രമണകാരികൾ ആളുകളെ ബലമായി മതം മാറ്റിയതിന് ശേഷം, അവരുടെ ചിന്തയെ വേഗത്തിൽ മാറ്റിമറിക്കുന്നതിനു വേണ്ടിയാണ് പശുവിന്റെ മാംസം തീറ്റിപ്പിക്കുന്നത്. സസ്യാഹാരരീതി പോലും പാകിസ്ഥാൻ പോലുള്ള ഇസ്‌ലാമിക സമൂഹത്തിൽ കുറ്റമാണ്. അതുപോലെ പാശ്ചാത്യ മതംമാറ്റ മഫിയാകളും ബീഫ് കഴിപ്പിക്കുന്നതിൽ പ്രത്യേക ഉത്സാഹം കാണിക്കുന്നു.
മനസ്സ് എങ്ങിനെയോ അതുപോലെയാണല്ലോ ചിന്ത. ചിന്തയ്‌ക്കനുസരിച്ചാണ് പ്രവൃത്തി. സാത്വിക താമസിക രാജാസിക ആഹാരങ്ങളെക്കുറിച്ചു ഭഗവദ് ഗീത പതിനേഴാം അദ്ധ്യായത്തിലെ 7, 8, 9,10 ശ്ലോകങ്ങളിൽ വിവരിക്കുന്നുണ്ട്.
സനാതനധർമ്മത്തിലെ മഹാത്മ്യം സ്വയം മനസ്സിലാക്കാത്തവരും ഭാരതീയതയെ അറിയാത്തവരും വ്യാജ പ്രചാരകരുടെ ട്രാപ്പിൽ പെടുന്നു
സൂര്യസിദ്ധാന്തത്തെ ആസ്പദമാക്കിയുള്ള ഭാരതീയ കാലഗണന ശാസ്ത്രീയവും, കിറുകൃത്യവും അഖണ്ഡ ഭാരതത്തിലെ എല്ലാ ജനവിഭാഗങ്ങളും അംഗീകരിച്ചിട്ടുള്ളതും ആകുന്നു.
No comments:
Post a Comment