Friday, November 29, 2019

അവതാരങ്ങള്‍

ഈശ്വരനെ ആരാധിക്കാന്‍ സൗകര്യപ്രദമായ വിവിധരൂപങ്ങളില്‍ ആചാര്യന്മാര്‍ അവതരിപ്പിച്ചതാണ് അവതാരങ്ങള്‍

സൃഷ്ടിക്കുവേണ്ടി ബ്രഹ്മാവിനെയും, സംരക്ഷണത്തിനു വേണ്ടി വിഷ്ണുവിനെയും, സംഹാരത്തിനുവേണ്ടി ശിവനെയും സൃഷ്ടിച്ചു. 

എപ്പോഴെല്ലാം ധര്‍മ്മത്തിന് തളര്‍ച്ചയും, അധര്‍മ്മത്തിന് ഉയര്‍ച്ചയും വര്‍ദ്ധിക്കുമ്പോള്‍ ഇവരിലേതെങ്കിലും മൂര്‍ത്തികള്‍ അതിനു പരിഹാരം കാണാന്‍ അവതാരങ്ങള്‍ സ്വീകരിക്കും. 

നമ്മുടെ അവതാരങ്ങളില്‍ വിഷ്ണുവിന്‍റെ അവതാരങ്ങള്‍ ആണ് ഏറ്റവും പ്രാധാന്യമുള്ളത്. 

പുരാണങ്ങളില്‍ ഏറ്റവും കൂടുതല്‍ വിവരിച്ചിട്ടുള്ളതും ഈ അവതാരങ്ങള്‍ ആണ്. 

താഴെപ്പറയുന്നവയാണ് വിഷ്ണുവിന്‍റെ പത്തവതാരങ്ങള്‍. 

1. മത്സ്യം 

2. കൂര്‍മ്മം 

3. വരാഹം 

4. നരസിംഹം 

5. വാമനന്‍ 

6. പരശുരാമന്‍ 

7. ശ്രീരാമന്‍ 

8. ബലരാമന്‍ 

9. ശ്രീകൃഷ്ണന്‍ 

സാധുക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി വിഷ്ണു എത്ര അവതാരങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ബഹുലാശ്വന്‍ എന്നു പേരുള്ള ജനകമഹാരാജാവ് നാരദനോട് ചോദിച്ചു. 

നാരദന്‍റെ ഉത്തരം ഇങ്ങിനെയായിരുന്നു. 

1. അംശാംശവ താരം 

2. അംശാവതാരം 

3. ആവേശാവതാരം

4. കലാവതാരം 

5. പൂര്‍ണ്ണാവതാരം 

6. പരിപൂര്‍ണ്ണാവതാരം.

1. അംശാംശം : മരീചി, അത്രി, അംഗിരസ്സ് മുതലായവര്‍. 

2 . അംശം  ബ്രഹ്മാവ്, വിഷ്ണു, ശിവന്‍. 

3. ആവേശം* പരശുരാമന്‍

4. കലകള്‍  കൂര്‍മ്മാദികള്‍, കപിലന്‍. 

5. പൂര്‍ണ്ണം  നരസിംഹം, ശ്രീരാമന്‍, വൈകുണ്ഠന്‍, ശ്രീയജ്ഞന്‍, നാരായണന്മാര്‍. 

6. പരിപൂര്‍ണ്ണം ശ്രീകൃഷ്ണന്‍. 

പരിപൂര്‍ണ്ണനായ പരമാത്മാവാണ് ഇവിടെ അവതരിക്കുന്നത്. പരമാത്മാവിന്‍റെ പരിപൂര്‍ണ്ണതയ്ക്ക് ഒരു കോട്ടവും വരുന്നില്ല. 

ഈശ്വരന്‍ എല്ലായിടത്തും പൂര്‍ണ്ണനാണ്.

ഈശാവാസ്യോപനിഷത്തിലെ ശാന്തിമന്ത്രം

അത് (പരബ്രഹ്മം) പൂര്‍ണ്ണമാണ്.  ഇതും (കാര്യബ്രഹ്മം) പൂര്‍ണ്ണമാണ്.  

പൂര്‍ണ്ണത്തില്‍നിന്ന് പൂര്‍ണ്ണം ഉണ്ടാകുന്നു. 

പൂര്‍ണ്ണത്തില്‍നിന്ന് പൂര്‍ണ്ണമെടുത്താല്‍ പൂര്‍ണ്ണം അവശേഷിക്കുന്നു

കാര്യങ്ങളുടെ അധികാരം വഹിക്കുന്നവര്‍ അംശാവതാരങ്ങള്‍.

കാര്യങ്ങള്‍ നടത്തുന്നവര്‍ അംശാംശവതാരങ്ങള്‍.

ധര്‍മ്മം മനസ്സിലാക്കി അതനുഷ്ഠിച്ചശേഷം അന്തര്‍ദ്ധാനം ചെയ്യുന്ന എല്ലാ യുഗത്തിലുമുള്ള അവതാരമാണ്  കലാവതാരം

വാസുദേവന്‍, സങ്കര്‍ഷണന്‍, പ്രദ്യുമ്നന്‍, അനിരുദ്ധന്‍, അതുപോലെ രാമന്‍, ലക്ഷമണന്‍, ഭരതന്‍, ശത്രുഘ്നന്‍ എന്നിങ്ങനെ നാലു വ്യൂഹമുള്ളത് ഏതവതാരത്തിലാണോ അത് പൂര്‍ണ്ണാവതാരം.

വിഷ്ണു സഹസ്രനാമം 138. ചതുർവ്യൂഹഃ - വ്യാഖ്യാനം 

നാലു വ്യൂഹങ്ങളായവൻ

ഒരു പ്രധാന കാര്യം നിർവ്വഹിക്കാനായി എടുക്കുന്ന സൽവ്വശക്തിമാനായ രൂപത്തെയാണ് വ്യൃഹം എന്നു പറയുക. വാസുദേവൻ, പ്രദ്യുമ്നൻ, അനിരുദ്ധൻ, സങ്കർഷണൻ എന്നിവയാണ് ആ രൂപങ്ങൾ . അതിൽ എല്ലാം തികഞ്ഞവനായതിനാൽ ( ഐശ്വര്യം, വീര്യം, യശസ്സ്, ശ്രീ ,ജ്ഞാനം , വിജ്ഞാനം ) വാസുദേവൻ ഭഗവാൻ. മറ്റു മൂന്നു വ്യൂഹങ്ങൾക്കും നേതൃസ്ഥാനത്തിരുന്ന് അവരെ നയിക്കുന്നു.

പ്രദ്യുമ്നൻ ഐശ്വര്യവും വീര്യവും കലർന്നവൻ. മോഹപരവശരാക്കി പ്രജനനവും തേജസ്സും ശക്തിയും വഴിയുന്ന അനിരുദ്ധൻ പ്രപഞ്ചത്തെ സംഹരിച്ച് ഭഗവാനിൽ ലയിപ്പിക്കലും നിർവ്വഹിക്കുന്നതായി പറയുന്നു.

 രാമാവതാരത്തിലും കൃഷ്ണാവതാരത്തിലും മാത്രമാണ് വിഷ്ണുവ്യൂഹങ്ങളോടുകൂടിയ ഭഗവാന്റെ പൂര്‍ണ്ണാവതാരം കാണാന്‍ സാധിക്കുന്നത്.

ഇവിടെ യഥാക്രമം ഭഗവാന്‍ വാസുദേവന്‍, സങ്കര്‍ഷണന്‍, പ്രദ്യുമ്നന്‍ , അനിരുദ്ധന്‍ എന്നീ ഭാവങ്ങളോടുകൂടി അവതരിക്കുന്നു. രാമാവതാരത്തില്‍ യഥാക്രമം വാസുദേവന്‍ രാമനായും സങ്കര്‍ഷണന്‍ ലക്ഷ്മണനായും പ്രദ്യുമ്നന്‍ ഭരതനായും അനിരുദ്ധന്‍ ശത്രുഘ്നനായും അവതരിച്ചു. കൃഷ്ണാവതാരത്തില്‍ ഇതേ വാസുദേവന്‍ തന്നെ കൃഷ്ണനെയും സങ്കര്‍ഷണന്‍ ബലഭദ്രനായും പ്രദ്യുമ്നാനിരുദ്ധന്മാര്‍ അതേ പേരുകളോടുകൂടിത്തന്നെ കൃഷ്ണന്റെ പുത്രപൗത്രസ്ഥാനങ്ങളലങ്കരിക്കുന്നു എന്നത് ഗര്‍ഗ്ഗമഹാമുനിയാല്‍ കൃതമായ ഗര്‍ഗ്ഗ സംഹിതയുടെ വെളിച്ചത്തില്‍ സ്പഷ്ടമാകുന്നതാണ്.

ഏതു തേജസ്സില്‍ എല്ലാ തേജസ്സുകളും വിലയം പ്രാപിക്കുന്നുവോ അത് പരിപൂര്‍ണ്ണാവതാരം


No comments:

Post a Comment