Friday, November 29, 2019

കേരള ചരിത്രം - 200 ചോദ്യ ഉത്തരങ്ങൾ

ചോദ്യം

1) പുത്തന്‍കച്ചേരി എന്ന സെക്രട്ടറിയേറ്റ് നിര്‍മ്മിച്ചത് ഏത് രാജാവിന്റെ കാലത്താണ്?
2) കേരളത്തെ സംബന്ധിച്ചുള്ള ഏറ്റവും പുരാതനമായ പരാമര്‍ശമുള്ള സംസ്കൃത ഗ്രന്ഥം?
3) വാന വരമ്പന്‍ എന്ന പദവി സ്വീകരിച്ചിരുന്ന ആദി ചേര രാജാവ്?
4) ശ്രീവല്ലഭന്‍, പാര്‍ത്ഥിവ ശേഖരന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ആയ് രാജാവ്?
5) സംഘകാലത്തെ ജനങ്ങളുടെ മുഖ്യഭക്ഷണം?
6) കന്യാകുമാരി ജില്ലയിലെ പാര്‍ത്ഥിപപുരം വിഷ്ണുക്ഷേത്രം നിര്‍മ്മിച്ച ആയ് രാജാവ്?
7) പ്രാചീന കേരളത്തിലെ പ്രശസ്ഥമായ വിദ്യാകേന്ദ്രം ഏതായിരുന്നു?
8) വയനാട് ജില്ലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകള്‍ ഏതാണ്?
9) ഭാസ്ക്കര രവി വര്‍മ്മനില്‍ നിന്നും 72 പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവണ്ണസ്ഥാനം ലഭിച്ച ജൂതപ്രമാണി ആരായിരുന്നു?
10) കേരള ചൂഢാമണി എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവ് ആര്?
11) മുകുന്ദമാല രചിച്ച കുലശേഖര രാജാവ്?
12) കേരളത്തിന്റെ സുവര്‍ണ്ണയുഗം എന്നറിയപ്പേട്ടിരുന്ന കാലഘട്ടം ഏത്?
13) പെരുമാള്‍ തിരുമൊഴി രചിച്ച കുലശേഖര രാജാവ്?
14) സംഘകാലകൃതിയായ പതിറ്റുപ്പത്ത് രചിച്ചതാര്?
15) കേരളത്തിലെ ഏറ്റവും പുരാതന നിവാസികള്‍ ഏത് വര്‍ഗ്ഗത്തില്‍പെട്ടവരായിരുന്നു?
16) കേരളത്തിലെ ഏറ്റവും പഴയ രാജവംശം ഏതാണ്?
17) സംഘകാലത്തെ പ്രധാന കൃതികള്‍?
18) കേരളത്തിനു പുറത്തു നിന്നു ലഭിച്ചിട്ടുള്ള കേരള പരാമര്‍ശമുള്ള ആദ്യത്തെ പ്രാചീന രേഖ?
19) കേരളത്തിലെ ഏത് പ്രദേശത്തുനിന്നാണ് മദ്ധ്യശിലായുഗത്തിലെ തെളിവുകള്‍ ലഭ്യമായത്?
20) പുലപ്പേടിയും മണ്ണാപ്പേടിയും നിരോധിച്ച വേണാട് രാജാവ്?
21) കേരളത്തില്‍ സൂക്ഷ്മശിലായുധങ്ങള്‍ കണ്ടെടുക്കപ്പെട്ട സ്ഥലം ഏത്?
22) ഏഴുരാജാക്കന്മാരെ തോല്‍പ്പിച്ച് അധിരാജ എന്ന പദവി നേടിയ ആദി ചേര രാജാവ് ആരായിരുന്നു?
23) സംഘകാലത്ത് പെരിയാര്‍ നദി അറിയപ്പെട്ടിരുന്നത്
24) വേണാട് ഭരിച്ച ആദ്യ വനിതാ ഭരണാധികാരി?
25) വേണാട് രാജവംശത്തിന്റെ തലസ്ഥാനം?
26) ശൈവ മതം പ്രോത്സാഹിപ്പിച്ചിരുന്ന ആയ് രാജാവ് ആരായിരുന്നു?
27) കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം ?
28) സംഘകാലത്തെ ജനങ്ങളുടെ പ്രധാന ജീവിതവൃത്തി? 
29)  പ്രാചീന കേരളത്തിലെ ആയ് രാജാക്കന്മാരുടെ ഔദ്യോഗിക ചിഹ്നം എന്തായിരുന്നു?
30) കുലശേഖര ആഴ്വാരുടെ സമകാലീനനായിരുന്ന പ്രസിദ്ധ കവി ആര്?
31) 1684-ല്‍ അഞ്ചുതെങ്ങില്‍ ഇംഗ്ലീഷ് കാര്‍ക്ക് വ്യാപാരശാല സ്ഥാപിക്കാന്‍ അനുമതി നല്കിയ വേണാട് ഭരണാധികാരി ആര്?
32) ലഘുഭാസ്ക്കരീയം എന്ന ജ്യോതിശാസ്ത്ര കൃതിയുടെ കര്‍ത്താവ് ആര്?
33) അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തിയത് ഏത് വര്‍ഷമാണ്?
34) ചിലപ്പതികാരത്തില്‍ വര്‍ണ്ണിക്കുന്ന ചേര രാജാവ് ആര്?
35) പ്രസിദ്ധമായ കണ്ണകി പ്രതിഷ്ട നടത്തിയ ചേര രാജാവ് ആര്?
36) ചിലപ്പതികാരം രചിച്ചതാര്?
37) മാര്‍ത്താണ്ഡവര്‍മ്മ ആറ്റിങ്ങലിനെ തിരുവിതാംകൂറുമായി ലയിപ്പിച്ച വര്‍ഷം?
38) സംഘകാലത്തെ പ്രസിദ്ധനായ രാജാവ് ആരായിരുന്നു?
39) മാര്‍ത്താണ്ഡവര്‍മ്മ പത്മനാഭസ്വാമി ക്ഷേത്രത്തെ പുതുക്കിപണിത വര്‍ഷം?
40) 232 ബി സി മുതല്‍ കേരളത്തില്‍ വ്യാപരിച്ചു തുടങ്ങിയ മതം ഏത്?
41) ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ജനിച്ച വര്‍ഷം?
42) സംഘകാലത്തെ ഏറ്റവും വലിയ കവയിത്രി?
43) പുരാതന കേരളത്തില്‍ ഏറെ പ്രചാരം സിദ്ധിച്ച ചികിത്സാ രീതി ഏത്?
44) ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ്: 
45)  ബുദ്ധമത പ്രചാരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി ഏത്?
46) 3000 ബി.സിയില്‍ കേരളവുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രാചീന സംസ്കാരം ഏത്?
47) ആയ് രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനം ഏതായിരുന്നു?
48) കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം?
49) സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനകത്തിന്റെയും ആസ്ഥനം?
50) പ്രാചീന കേരളത്തിൽ ബ്രാമണ, നായർ സ്ത്രീകൾ നേരിട്ടിരുന്ന വിചാരണ രീതി ?
51) ചെങ്കുട്ടുവന്‍ എന്ന പേരില്‍ പ്രശസ്തനായ ആദി ചേര രാജാവ്?
52) സംഘകാലത്ത് നിലനിന്നിരുന്ന നാണയങ്ങള്‍?
53) വേണാട് രാജവംശത്തിന്റെ സ്ഥാപകന്‍ ആര്?
54) കേരള ചരിത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പുരാതന രേഖ?
55) വാര്‍ഷിക ബഡ്ജറ്റ് തയ്യാറാക്കുന്ന രീതി ആരംഭിച്ച തിരുവിതാംകൂര്‍ രാജാവ് ആര്?
56) കൗടില്യന്‍ രചിച്ച അര്‍ത്ഥശാസ്ത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കേരളത്തിലെ ചൂര്‍ണീനദി ഏത്?
57) നമഃശിവായ എന്ന വന്ദന വാക്യത്തില്‍ ആരംഭിക്കുന്ന കേരളത്തിലെ പ്രാചീന ശാസനം ഏത്?
58) ദക്ഷിണ ഭോജന്‍ എന്ന ബഹുമതി കരസ്ഥമാകിയ വേണാട് രാജാവ് ആരായിരുന്നു?
59) കേരളത്തിലെ രണ്ടാം ചേര സാമ്രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന കുലശേഖര സാമ്രാജ്യത്തിന്‍റെ സ്ഥാപകന്‍?
60) ഭാസ്ക്കരാചാര്യര്‍ രചിച്ച ലഘുഭാസ്ക്കരീയം എന്ന ജ്യോതിശാസ്ത്ര കൃതിക്ക് വ്യാഖ്യാനം നല്‍കി ശങ്കരനാരായണീയം എന്ന കൃതിക്കു രൂപം കൊടുത്ത ശങ്കര നാരായണന്‍ ഏത് കുലശേഖര രാജാവിന്റെ സദസ്യനായിരുന്നു?
61) സര്‍വ്വേ നടത്തി ഭുമി തരംതിരിച്ച് നികുതി നിശ്ചയിക്കുന്ന രീതി നടപ്പിലാക്കിയ തിരുവിതാംകൂര്‍ രാജാവ്?
62) മാര്‍ത്താണ്ഡവര്‍മ്മ തൃപ്പടിദാനം നടത്തിയത് എന്നയിരുന്നു?
63) കാന്തള്ളൂര്‍ശാലയുടെ സ്ഥാപകന്‍ ആര്?
64) ദക്ഷിണേന്ത്യയിലെ നളന്ദ എന്നറിയപ്പെടുന്ന സ്ഥലം ഏത്?
65) ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ മുറജപം, ഭദ്രദീപം എന്നിവ ആരംഭിച്ച തിരുവിതാംകൂര്‍ രാജാവ്?
66) വേണാട്ടില്‍ മരുമക്കത്തായ സമ്പ്രദായമനുസരിച്ച് അധികാരത്തില്‍ വന്ന ആദ്യ രാജാവ് ആര്?
67) സംഘകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികള്‍ എഴുതിയ വിദേശ സഞ്ചാരികള്‍?
68) ഇളങ്കോ അടികളുടെ ആസ്ഥാനം?
69) ആയ് രാജാവായിരുന്ന വിക്രമാദിത്യ വരഗുണന്‍ന്‍റെ മതസഹിഷ്ണുതക്ക് തെളിവു നല്കുന്ന ചരിത്ര രേഖ?
70) മദ്ധേഷ്യയിലെ ഏത് പ്രദേശത്തു നിന്നാണ് ജൂതന്മാര്‍ കേരളത്തിലേക്ക് കുടിയേറിയത്?
71) തിരുവിതാംകൂറില്‍ ജന്മിത്വ ഭരണം അവസാനിപ്പിച്ച രാജാവ് ആരായിരുന്നു?
72) ഡച്ച് സൈന്യാധിപന്‍ ഡിലനോയിയുടെ സ്മാരകമായി നിലകൊള്ളുന്ന കോട്ട?
73) മഹാകവിയായ കാളിദാസന്റെ ഏതു കൃതിയിലാണ് കേരളത്തെക്കുറിച്ചു പ്രതിപാദിക്കുന്നത്?
74) ചോളരാജാവ് ആയിരുന്ന രാജരാജചോളന്‍ ആയ് രാജ്യത്തിലെ വിഴിഞ്ഞവും കാന്തളൂര്‍ശാലയും ആക്രമിച്ചപ്പോള്‍ കുലശേഖര രാജാവ് ആരായിരുന്നു?
75) സംഘകാലകൃതികളില്‍ ഏറ്റവും പഴയതായ തൊല്‍ക്കാപ്പിയത്തിന്‍റെ രചയിതാവ് ആര്?
76) കോട്ടയം ചെപ്പേട്, സ്ഥാണു രവി ശാസനം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ശാസനം ഏത്?
77) സംഘകാലഘട്ടത്തില്‍ കേരളത്തില്‍ പ്രബലരായിരുന്ന രാഷ്ട്രശക്തികളില്‍ ഉള്‍പ്പെടാത്തത് ഏത്?
78) ആയ് രാജാക്കന്മാരുടെ പിന്‍കാല തലസ്ഥാനം ഏതായിരുന്നു?
79) ആയ് രാജവംശത്തിലെ ഏറ്റവും പ്രമുഖ രാജാവ് ആരായിരുന്നു?
80) വേണാടിന്റെ തലസ്ഥാനം തിരുവിതാംകോടു നിന്ന് കല്‍ക്കുളത്തേക്ക് മാറ്റിയതാര്?
81) വേലുത്തമ്പി ദളവ ഏത് തിരുവിതാംകൂര്‍ രാജാവിന്റെ ദിവാനായിരുന്നു?
82) ബുദ്ധമത സന്ദേശം കേരളത്തില്‍ പ്രചരിപ്പിച്ച കാലഘട്ടം?
83) രാമപുരത്ത് വാര്യര്‍, കുഞ്ചന്‍ നമ്പ്യാര്‍ ഏത് തിരുവിതാംകൂര്‍ രാജാവിന്‍റെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്?
84) റോമന്‍ നാണയമായിരുന്ന ദിനാറയെക്കുറിച്ച് പരാമര്‍ശിക്കുന്ന ശാസനം?
85) മാര്‍ത്താണ്ഡവര്‍മ്മയുമായുള്ള യുദ്ധത്തില്‍ കായംകുളം രാജാവിന്റെ സേനയ്ക്കു നേതൃത്വം നല്‍കിയത് ആര്?
86)  സംഘകാലകൃതിയായ മണിമേഖല രചിച്ചതാര്?
87) കുലശേഖര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം മഹോദയപുരത്തുനിന്ന് കൊല്ലത്തേക്ക് മാറ്റിയ കുലശേഖര രാജാവ് ആര്?
88) ആയ് രാജാക്കന്മാരുടെ പരദേവത ആരായിരുന്നു?
89) സംഘകാലകൃതികളില്‍ ഏറ്റവും പഴയത് ഏത്?
90) കുലശേഖര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം?
91) കേരളത്തിലെ അശോകന്‍ എന്നറിയപ്പെട്ടിരുന്ന രാജാവ് ആരായിരുന്നു?
92) കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡ വര്‍മ്മ തോല്‍പ്പിച്ച വിദേശ ശക്തി?
93) വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വര്‍ഷം?
94) സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനത്തിന്റെയും ആസ്ഥാനം?
95) ഓണത്തെക്കുറിച്ച് പരാമര്‍ശമുള്ള പ്രാചീന തമിഴ് കൃതി ഏത്?
96) ചേരസാമ്രാജ്യത്തിന്‍റെ വിസ്തൃതി ഹിമാലയം വരെ വ്യാപിപ്പിച്ച രാജാവ്?
97) കുളച്ചല്‍ യുദ്ധത്തില്‍ പരാജയപ്പെട്ട ഡച്ച് സൈന്യാധിപന്‍ ആരായിരുന്നു?
98) തിരുവിതാംകൂര്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജാവ്
99) തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കിയ വര്‍ഷം?
100) വലിയ കപ്പിത്താന്‍ എന്നറിയപ്പെടുന്ന ഡച്ച് നാവികന്‍ ആരാണ്?
101) പ്രദ്യുമ്നാഭ്യൂദയം എന്ന സംസ്കൃത നാടകം രചിച്ച വേണാട് രാജാവ്?
102) തിരുവിതാംകൂറിന്റെ സര്‍വ്വസൈന്യാധിപനായ വിദേശി ആര്?
103) കിഴവന്‍ രാജാവ് എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ്?
104) വേലുത്തമ്പി ദളവ ജനിച്ച തലക്കുളം ഏത് ജില്ലയില്‍ ആണ്?
105) സംഗ്രാമധീരന്‍ എന്നറിയപ്പെട്ടിരുന്ന വേണാട് രാജാവ് ആരായിരുന്നു?
106) തിരുവിതാംകൂര്‍ സൈന്യത്തിന് പരിശീലനം നല്കിയ ഡച്ച് സൈന്യാധിപന്‍ ആര്?
107) ധര്‍മ്മരാജ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന തിരുവിതാംകൂര്‍ രാജാവ് ആര്?
108) സംഘകാലത്ത് ഏറ്റവുമധികം വ്യാപാര ബന്ധമുണ്ടായിരുന്ന വിദേശരാജ്യം ഏത്?
109) കേരളത്തിലെ ഡച്ച് ഗവര്‍ണറുടെ വേനല്‍ക്കാല വസതിയായിരുന്ന കൊട്ടാരം?
110) അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തിയത് ഏത് കുലശേഖര രാജാവിന്റെ കാലത്താണ്?
111) 1746 ലെ ഏത് യുദ്ധത്തിലാണ് മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചടക്കിയത്?
112) തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയ രാജാവ്?
113) 1789 ല്‍ ടിപ്പുവിന്റെ കേരള ആക്രമണകാലത്ത് തിരുവിതാംകൂര്‍ ഭരിച്ചിരുന്നത ആര്?
114) 1742 ല്‍ മാര്‍ത്താണ്ഡവര്‍മ്മ കായംകുളം രാജാവുമായി ഒപ്പു വച്ച ഉടമ്പടി?
115) വേലുത്തമ്പി ദളവ ജനിച്ചതെവിടെ?
116) പാലിയം ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
117) സ്വാതി തിരുനാളിന്റെ സദസ്സ് അലങ്കരിച്ചിരുന്ന കവി ആര്?
118) തിരുവിതാംകൂറില്‍ നെടുങ്കോട്ട പണികഴിപ്പിച്ചത് ഏത് രാജാവിന്റെ കാലത്താണ്?
119) കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ രചിച്ച നാട്യശാസ്ത്ര കൃതി ഏത്?
120) മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ച കുലശേഖര രാജാവ് ആര്?
121) തിരുവിതാംകൂറിലെ ആദ്യത്തെ ബ്രിട്ടീഷ് റസിഡന്റ് ആരായിരുന്നു?
122) കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ദിവാന്‍ ആയിരുന്ന കേശവദാസന് രാജ എന്ന പദവി നല്കിയത് ആരായിരുന്നു?
123) തിരുവിതാംകൂറില്‍ ആദ്യമായി തപാലാഫീസ് ആരംഭിച്ചത് എവിടെയാണ്?
124) തിരുവിതാംകൂറില്‍ പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ ആരംഭിച്ച രാജാവ് ആര്?
125) മാര്‍ത്താണ്ഡവര്‍മ്മയുടെ മുഖ്യമന്ത്രിയാരായിരുന്നു?
126) വിഴിഞ്ഞം തുറമുഖം നവീകരിച്ച തിരുവിതാംകൂര്‍ ദിവാന്‍ ആര്?
127) തിരുവിതാംകൂറിലും കൊച്ചിയിലും ദിവാന്‍ ആയിരുന്ന ബ്രിട്ടീഷുകാരന്‍ ആരാണ്?
128) കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ദിവാന്‍ ആരായിരുന്നു?
129) ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറില്‍ ആദ്യമായി തപാലാഫീസ് ആരംഭിച്ചത്?
130) ബ്രിട്ടണിലെ വിക്ടോറിയ രജ്ഞി മഹാരാജപട്ടം നല്കിയ തിരുവിതാംകൂര്‍ രാജാവ് ആര്?
131) തിരുവിതാംകൂറില്‍ ആദ്യമായി കയര്‍ ഫാക്ടറി ആരംഭിച്ചത് എവിടെയാണ്?
132) തിരുവിതാംകൂറില്‍ നീതിന്യായ ഭരണപരിഷ്കാര രൂപരേഖ തയ്യാറാക്കിയ ദിവാന്‍ പേഷ്കാര്‍ ആര്?
133) ഇന്നത്തെ രീതിയിലുള്ള സെക്രട്ടേറിയറ്റ് ഭരണസംവിധാനത്തിന് തുടക്കം കുറിച്ച ദിവാന്‍
134) തിരുവിതാംകൂറിലെ ആദ്യ ദിവാന്‍ എന്നറിയപ്പെടുന്നത് ആരാണ്?
135) ബാലരാമപുരം നിര്‍മ്മിച്ച തിരുവീതാംകൂര്‍ ദിവാന്‍ ആരാണ്?
136) 1859 ല്‍ ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറ് മറച്ച് വസ്ത്രധാരണം നടത്തുന്നതിനുള്ള അധികാരം നല്കിയ രാജാവ് ആരാണ്?
137) തിരുവനന്തപുരത്ത് ആര്‍ട്ട്സ് കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്?
138) തിരുവിതാംകൂറില്‍ മുന്‍സിഫ് കോടതികള്‍ സ്ഥാപിച്ചത് ആരാണ്?
139) 1753 ല്‍ ഡച്ചുകാരുമായി മാവേലിക്കര ഉടമ്പടിയില്‍ ഏര്‍പ്പെട്ട തിരുവിതാംകൂര്‍ രാജാവ് ആര്?
140) തിരുവിതാംകൂറില്‍ ഓഡിറ്റ് ആന്റ് അക്കൗണ്ട് രീതി നടപ്പിലാക്കിയ ദിവാന്‍?
141) തിരുവനന്തപുരത്ത് ലോ കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്?
142) വേലുത്തമ്പി ദളവയുടെ മരണശേഷം തിരുവിതാംകൂര്‍ ദളവ ആയത് ആരാണ്‌?
143) ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗം സ്ഥാപിച്ചതെപ്പോള്‍?
144) തിരുവനന്തപുരത്തെ ചാലകമ്പോളം പണികഴിപ്പിച്ച ദിവാന്‍ ആര്?
145) ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറില്‍ കയര്‍ ഫാക്ടറി ആരംഭിച്ചത് ആര്?
146) സര്‍ക്കാര്‍ അഞ്ചല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത തിരുവിതാംകൂര്‍ രാജാവ്?
147) ആലപ്പുഴ പട്ടണം പണികഴിപ്പിച്ച ദിവാന്‍ ആര്?
148) തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ വലിയ ദിവാന്‍ജി എന്നറിയപ്പെട്ടിരുന്നതാര്?
149) സ്വദേശാഭിമാനി പത്രം ആരംഭിച്ചതെപ്പോള്‍?
150) വര്‍ഷാന്തപരീക്ഷകള്‍ ആദ്യമായി ആരംഭിച്ചത് ആരുടെ ഭരണകാലത്താണ്?
151) ഏത് തിരുവിതാംകൂര്‍ രാജാവിന്റെ കാലത്താണ് പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത്?
152) തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക് എന്ന ലഘുലേഖ എഴുതിയത് ആര്?
153) കൊല്ലത്ത് ഹജൂര്‍ കച്ചേരി ആരംഭിച്ച ദിവാന്‍ ആര്?
154) കേരളത്തിലെ ആദ്യത്തെ ജനറല്‍ ആശുപത്രി സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്?
155) ജനമദ്ധ്യേ നീതിന്യായങ്ങള്‍ നടപ്പാക്കാന്‍ സഞ്ചരിക്കുന്ന കോടതി ഏര്‍പ്പെടുത്തിയ തിരുവീതാംകൂര്‍ ഭരണധികാര്‍ ആര്?
156) ജന്മിമാര്‍ക്ക് പട്ടയം നല്കുന്ന രീതി ആരംഭിച്ച തിരുവിതാംകൂര്‍ ഭരണാധികാരി ആര്?
157) പുത്തന്‍കച്ചേരി എന്ന സെക്രട്ടറിയേറ്റ് നിര്‍മ്മിച്ചത് ഏത് രാജാവിന്റെ കാലത്താണ്?
158) അടിമക്കച്ചവടം നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ ഭരണാധികാരി?
159) നായര്‍ ഈഴവ വിഭാഗങ്ങള്‍ക്ക് സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ ധരിക്കുവാനുള്ള അവകാശം നല്കിയ തിരുവിതാംകൂര്‍ ഭരണാധികാരി?
160) ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ ഭരണകാലത്ത് തിരുവിതാംകൂറില്‍ കയര്‍ ഫാക്ടറി ആരംഭിച്ച അമേരിക്കന്‍ പൗരന്‍?
161) കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര്?
162) വിദ്യാഭ്യാസം ഗവണ്‍മെന്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂര്‍ ഭരണാധികാരി?
163) സ്വാതി തിരുനാള്‍ ആരംഭിച്ച നൃത്തകല ഏത്?
164) ശ്രീമൂലം തിരുനാളിന്റെ കാലത്ത് തിരുവിതാംകൂര്‍ സന്ദര്‍ശിച്ച വൈസ്രോയി?
165) തിരുവിതാംകൂറില്‍ കോടതി നടപ്പിലാക്കിയ ഭരണാധികാരി?
166) ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗത്തിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു?
167) പാതിരാമണല്‍ ദ്വീപ് സ്ഥപിച്ച തിരുവിതാംകൂര്‍ ദിവാന്‍ ആര്?
168) റീജന്റായി തിരുവിതാംകൂറില്‍ ഭരണം നടത്തിയത് ആരായിരുന്നു?
169) ബ്രിട്ടീഷ് ഇന്ത്യന്‍ മാതൃകയിലുള്ള ഭരണസംവിധാനം തിരുവിതാംകൂറില്‍ നടപ്പിലാക്കിയ ഭരണാധികാരി?
170) സ്വാതി തിരുനാള്‍ തിരുവിതാംകൂറില്‍ ആരംഭിച്ച ഇംഗ്ലീഷ് സ്ക്കൂള്‍ പില്‍ക്കാലത്ത് ഏത് പേരിലാണ് അറിയപ്പെട്ടത്?
171) തിരുവിതാംകൂറില്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിക്കുന്നതിന്‍ മുന്‍കൈയെടുത്ത ദിവാന്‍ ആര്?
172) തിരുവിതാംകൂറില്‍ സെക്രട്ടേറിയറ്റ് സമ്പ്രദായം നടപ്പിലാക്കിയത് ആര്?
173) സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ എന്‍ജിനീയര്‍ ആരായിരുന്നു?
174) ഗര്‍ഭശ്രീമാന്‍ എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ് ആര്?
175) പാശ്ചാത്യരീതിയിലുള്ള ചികിത്സാസമ്പ്രധായം തിരുവിതാംകൂറില്‍ നടപ്പിലാക്കിയത് ആര്?
176) രാജാ രവി വര്‍മ്മ താമസിച്ചിരുന്ന കൊട്ടാരം?
177) ദക്ഷിണഭോജന്‍ എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ് ആര്?
178) ബ്രിട്ടീഷുകാരനായ കേണല്‍ മണ്‍റോ തിരുവിതാംകൂറിന്റെ ദിവാനായി സേവനം അനുഷ്റിച്ചത് ആരുടെ ഭരണകാലത്താണ്?
179) തിരുവിതാംകൂറില്‍ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത് ആരുടെ ഭരണകാലത്താണ്?
180) തിരുവിതാംകൂറില്‍ ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് നടത്തിയത് ഏത് രാജാവിന്റെ കാലത്താണ്?
181) തിരുവിതാംകൂറില്‍ ഇംഗ്ലീഷ് സ്ക്കൂള്‍ സ്ഥാപിച്ചതാര്?
182) നൃത്തത്തില്‍ വര്‍ണം, പദം, തില്ലാന എന്നിവ കൊണ്ടുവന്നതാര്?
183) പണ്ഡിതന്‍ എന്നപേരില്‍ പ്രശസ്തി നേടിയ തിരുവിതാംകൂര്‍ രാജാവ്
184) തിരുവിതാംകൂറില്‍ ആദ്യമായി പൊതുമരാമത്ത് വകുപ്പ് ഏര്‍പ്പെടുത്തിയ ഭരണാധികാരി ആര്?
185) പിന്നോക്കസമുദായത്തിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം അനുവദിച്ച തിരുവിതാംകൂര്‍ രാജാവ്?
186) ഏത് തിരുവീതാംകൂര്‍ രാജാവിന്റെ കാലത്താണ് ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗം സ്ഥാപിച്ചത്?
187)  ശ്രീ നാരായണ ധര്‍മ്മ പരിപാലനയോഗത്തിന്റെ ആദ്യ അദ്ധ്യക്ഷന്‍ ആരായിരുന്നു?
188)  തിരുവിതാംകൂറില്‍ ഹൈക്കോടതി സ്ഥാപിതമായത് ഏത് രാജാവിന്റെ ഭരണകാലത്താണ്?
189) മലയാള ഭാഷയുടെ ആധുനിക ലിപി 1837 ലെ വിളംബരം മൂലം നടപ്പിലാക്കിയ രാജാവ്?
190) ആരുടെ ഭരണകാലത്തെയാണ് തിരുവിതാംകൂറിന്റെ സാംസ്കാരിക നവോത്ഥാനയുഗമായി ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്?
191) തിരുവിതാംകൂറില്‍ ദുര്‍ഗുണപരിഹാര പാ0ശാല ആരംഭിച്ച രാജാവ് ആരാണ്?
192) തിരുവിതാംകൂറില്‍ വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചതാര്?
193) തിരുവിതാംകൂറില്‍ സമ്പൂര്‍ണ്ണ ഭൂസര്‍വ്വേ നടത്തിയ തിരുവിതാംകൂര്‍ രാജാവ്?
194) തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജ് സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്?
195) കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനായി തിളച്ച നെയ്യില്‍ കൈമുക്കിയിരുന്ന ശുചീന്ദ്രം കൈമുക്കല്‍ നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ രാജാവ് ആര്?
196) കേരളത്തിന്റെ നവോത്ഥാന നായകന്‍ എന്നറിയപ്പെടുന്നത്?
197) തിരുവിതാംകൂറില്‍ പുരാവസ്തു വകുപ്പ് ആരംഭിച്ച രാജാവ് ആരാണ്?
198) ഹജ്ജൂര്‍ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്കു മാറ്റിയ തിരുവിതാംകൂര്‍ രാജാവ്?
199) തിരുവനന്തപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥപിച്ച തിരുവിതാംകൂര്‍ രാജാവ് ആര്?

ഉത്തരം

1) ആയല്യം തിരുനാള്‍ രാമവര്‍മ്മ 
2) ഐതരേയാരണ്യകം
3) ഉതിയന്‍ ചേരലാതന്‍
4) കരുനന്തടക്കന്‍
5) അരി 
6) കരുനന്തടക്കന്‍
7) കാന്തള്ളൂര്‍ശാല
8) എടയ്ക്കല്‍ ഗുഹകള്‍
9) ജോസഫ്‌ റബ്ബാന്‍ 
10) കുലശേഖര ആഴ്വാര്‍
11) കുലശേഖര ആഴ്വാര്‍
12) കുലശേഖര സാമ്രാജ്യ കാലഘട്ടം
13) കുലശേഖര ആഴ്വാര്‍
14) കപിലന്‍
15) നെഗ്രിറ്റോ വര്‍ഗ്ഗം 
16) ആയ് രാജവംശം 
17) അകനാന്നൂറ്, പുറനാന്നൂറ്
18) അശോകന്റെ രണ്ടാം ശിലാശാസനം
19) ചെന്തരുണി
20) കോട്ടയം കേരളവര്‍മ്മ
21) മറയൂര്‍
22) നെടുംചേരലാതന്‍
23) ചൂര്‍ണി
24) അശ്വതി തിരുനാള്‍ ഉമയമ്മ റാണി(ആറ്റിങ്ങല്‍ റാണി)
25) കൊല്ലം
26) ആയ് ആണ്ടിരന്‍
27) മാമ്പള്ളി ശാസനം 
28) കൃഷി
29) ആന
30) തോലന്‍
31) ഉമയമ്മ റാണി (ആറ്റിങ്ങല്‍ റാണി)
32) ഭാസ്കരാചാര്യര്‍
33) എ ഡി 851
34) ചേരന്‍ ചെങ്കുട്ടുവന്‍
35) ചേരന്‍ ചെങ്കുട്ടുവന്‍
36) ഇളങ്കോ അടികള്‍
37) 1730
38) ഏഴിമല നന്ദന്‍
39) 1731
40) ബുദ്ധമതം
41) 1705
42) ഔവ്വയാര്‍
43) ആയുര്‍വേദം
44) അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
45) മണിമേഖല
46) സിന്ധു നദീതട സംസ്കാരം 
47) പൊതിയന്‍മല
48) 1741 ആഗസ്റ്റ് 10
49) തൃക്കണാമതിലകം
50) സ്മാര്‍ത്ത വിചാരം 
51) വേല്‍കേഴു കുട്ടുവന്‍
52) ദിനാരം, കാണം
53) രാമവര്‍മ്മ കുലശേഖരന്‍
54) വാഴപ്പള്ളി ശാസനം
55) അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
56) പെരിയാര്‍
57) വാഴപ്പള്ളി ശാസനം
58) രവിവര്‍മ്മ കുലശേഖരന്‍
59) കുലശേഖര ആഴ്വാര്‍
60) സ്ഥാണു രവി വര്‍മ്മ
61) അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
62) 1750 ജനുവരി 3
63) കരുനന്തടക്കന്‍
64) കാന്തള്ളൂര്‍ശാല
65) അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
66) വീര ഉദയ മാര്‍ത്താണ്ഡ വര്‍മ്മ
67) മെഗസ്തനീസ്, പ്ലീനി
68) തൃക്കണാമതിലകം
69) പാലിയം ശാസനം
70) പാലസ്തീന്‍
71) അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
72) ഉദയഗിരി കോട്ട
73) രഘുവംശം
74) ഭാസ്കര രവിവര്‍മ്മന്‍
75) തൊല്‍ക്കാപ്പിയാര്‍
76) തരിസാപ്പള്ളി ശാസനം
77) ചോള രാജവംശം
78) വിഴിഞ്ഞം
79) വിക്രമാദിത്യ വരഗുണന്‍
80) രവി വര്‍മ്മന്‍
81) അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ
82) സംഘകാലഘട്ടം
83) അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
84) വാഴപ്പള്ളി ശാസനം
85) എരുവയില്‍ അച്യുത വാര്യര്‍
86) സാത്തനാര്‍
87) രാമവര്‍മ്മ കുലശേഖരന്‍
88) ശ്രീ പത്മനാഭന്‍
89) തൊല്‍ക്കാപ്പിയം
90) മഹോദയപുരം (തിരുവഞ്ചിക്കുളം)
91) വിക്രമാദിത്യ വരഗുണന്‍
92) ഡച്ചുകാര്‍
93) 1809 ജനുവരി 11
94) തൃക്കണാമതിലകം
95) മധുരൈകാഞ്ചി
96) നെടുംചേരലാതന്‍
97) ഡിലനോയ്
98) കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ
99) 1812
100) ഡിലനോയ്
101) രവിവര്‍മ്മ കുലശേഖരന്‍
102) ഡിലനോയ്
103) കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ
104) കന്യാകുമാരി ജില്ലയില്‍
105) രവിവര്‍മ്മ കുലശേഖരന്‍
106) ഡിലനോയ്
107) കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ
108) റോം
109) ബോള്‍ഗാട്ടി പാലസ്
110) സ്ഥാണു രവി വര്‍മ്മ
111) പുറക്കാട് യുദ്ധം
112) കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ
113) കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ
114) മന്നാര്‍ ഉടമ്പടി
115) തലക്കുളം
116) വിക്രമാദിത്യ വരഗുണന്‍
117) ഇരയിമ്മന്‍ തമ്പി
118) കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ
119) ബാലരാമഭരതം
120) സ്ഥാണു രവി വര്‍മ്മ
121) കേണല്‍ മെക്കാളെ
122) മോര്‍ണിംഗ്ടണ്‍ പ്രഭു
123) ആലപ്പുഴ
124) ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ
125) രാമയ്യന്‍ ദളവ
126) ദിവാന്‍ ഉമ്മിണിത്തമ്പി
127) കേണല്‍ മണ്‍റോ
128) രാജാ കേശവദാസന്‍
129) ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ
130) ആയില്യം തിരുനാള്‍ രാമവര്‍മ്മ
131) ആലപ്പുഴ
132) കണ്ടന്‍ മേനോന്‍
133) കേണല്‍ മണ്‍റോ
134) രാജാ കേശവദാസന്‍
135) ദിവാന്‍ ഉമ്മിണിത്തമ്പി
136) ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ
137) ആയില്യം തിരുനാള്‍ രാമവര്‍മ്മ
138) സ്വാതി തിരുനാള്‍
139) മാര്‍ത്താണ്ഡവര്‍മ്മ
140) കേണല്‍ മണ്‍റോ
141) ആയില്യം തിരുനാള്‍ രാമവര്‍മ്മ
142) ദിവാന്‍ ഉമ്മിണിത്തമ്പി
143) 1903
144) രാജാ കേശവദാസന്‍
145) ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ
146) ആയില്യം തിരുനാള്‍ രാമവര്‍മ്മ
147) രാജാ കേശവദാസന്‍
148) രാജാ കേശവദാസന്‍
149) 1905
150) ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ
151) ആയില്യം തിരുനാള്‍ രാമവര്‍മ്മ
152) ജി പരമേശ്വരന്‍ പിള്ള
153) വേലുത്തമ്പി ദളവ
154) ആയില്യം തിരുനാള്‍ രാമവര്‍മ്മ
155) വേലുത്തമ്പി ദളവ
156) റാണി ഗൗരി ലക്ഷ്മി ഭായി
157) ആയില്യം തിരുനാള്‍ രാമവര്‍മ്മ
158) റാണി ഗൗരി ലക്ഷ്മി ഭായി
159) റാണി ഗൗരി പാര്‍വ്വതി ഭായി
160) ജയിംസ് ഡാറ
161) വേലുത്തമ്പി ദളവ
162) റാണി ഗൗരി പാര്‍വ്വതി ഭായി
163) മോഹിനിയാട്ടം
164) കഴ്സണ്‍ പ്രഭു
165) റാണി ഗൗരി ലക്ഷ്മി ഭായി
166) കുമാരനാശാന്‍
167) വേലുത്തമ്പി ദളവ
168) റാണി ഗൗരി പാര്‍വ്വതി ഭായി
169) റാണി ഗൗരി ലക്ഷ്മി ഭായി
170) രാജാസ് പ്രീ സ്കൂള്‍
171) മാധവറാവു
172) റാണി ഗൗരി ലക്ഷ്മി ഭായി
173) ബാര്‍ട്ടന്‍
174) സ്വാതി തിരുനാള്‍
175) റാണി ഗൗരി ലക്ഷ്മി ഭായി
176) മൂഢത്ത് മഠം
177) സ്വാതി തിരുനാള്‍
178) റാണി ഗൗരി ലക്ഷ്മി ഭായി
179) റാണി ഗൗരി ലക്ഷ്മി ഭായി
180) സ്വാതി തിരുനാള്‍
181) സ്വാതി തിരുനാള്‍
182) സ്വാതി തിരുനാള്‍
183) വിശാഖം തിരുനാള്‍ രാമവര്‍മ്മ
184) സ്വാതി തിരുനാള്‍
185) ശ്രീമൂലം തിരുനാള്‍
186) ശ്രീമൂലം തിരുനാള്‍
187) ശ്രീ നാരായണഗുരു
188) വിശാഖം തിരുനാള്‍ രാമവര്‍മ്മ
189) സ്വാതി തിരുനാള്‍
190) വിശാഖം തിരുനാള്‍ രാമവര്‍മ്മ
191) ശ്രീമൂലം തിരുനാള്‍
192) സ്വാതി തിരുനാള്‍
193) വിശാഖം തിരുനാള്‍ രാമവര്‍മ്മ
194) ശ്രീമൂലം തിരുനാള്‍
195) സ്വാതി തിരുനാള്‍
196) ശ്രീ നാരായണഗുരു
197) ശ്രീമൂലം തിരുനാള്‍
198) സ്വാതി തിരുനാള്‍
199) സ്വാതി തിരുനാള്‍

No comments:

Post a Comment